LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
വണ്ണത്താന്‍ വീട്ടില്‍,കായപ്പനച്ചി(പി.ഒ)
Brief Description on Grievance:
ബില്‍ഡിംഗ് പെര്‍മിറ്റ് അനുവദിക്കുന്നതിന്
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 22
Updated on 2024-01-18 10:37:32
പരാതി പരിശോധിച്ചു. പരാതിക്കാരിയെ ഫോണ്‍ മുഖേന കേട്ടു. എട്ട് സെന്റ് സ്ഥലത്ത് മാതാ പിതാക്കള്‍ക്ക് വേണ്ടി നിര്‍മ്മാണം പൂര്‍ത്തീകരിച്ച വീട് ക്രമവല്‍ക്കരിച്ച് കെട്ടിട നമ്പര്‍ പതിച്ച് കിട്ടുന്നില്ല എന്നതാണ് പരാതി. വീടിന്റെ FRONT YARD ന് ആവശ്യം വേണ്ട സെറ്റ് ബാക്ക് ലഭിക്കുന്നില്ല എന്നതാണ് നിയമലംഘനം. ഇതു സംബന്ധിച്ച് ഫയല്‍ പരിശോധിച്ചതില്‍ റൂള്‍ 26 ടേബിള്‍ 4(A) പ്രകാരം മുന്‍വശം ചുരുങ്ങിയത് 1.8 മീറ്റര്‍ വേണ്ട സ്ഥാനത്ത് 1.45 മീറ്റര്‍ മാത്രമേ ലഭ്യമുളളൂ എന്ന കാരണത്താലാണ് ക്രമവല്‍ക്കരണം നടത്താത്തത് എന്ന് ബോധ്യപ്പെട്ടു. എന്നാല്‍ റൂള്‍ 26(4) പ്രകാരം ഏകവാസ ഗൃഹങ്ങളുടെ മുന്‍വശത്ത് ചേര്‍ന്ന് പോകുന്ന റോഡ് നോട്ടിഫൈ ചെയ്യാത്തതും 6 മീറ്റര്‍ കുറവുമാണെങ്കില്‍ FRONT YARD ശരാശരി 2 മീറ്റര്‍ മതിയാവുന്നതാണ്. ഈ സാധ്യത ഉപയോഗിച്ച് കൊണ്ട് FRONT YARD ഒരു പോയിന്റില്‍ 1.45 മീറ്റര്‍ മാത്രമേ ലഭ്യമുളളൂ എങ്കിലും ശരാശരി 2 മീറ്റര്‍ ലഭിക്കുമോ എന്നതും, അതേ പോലെ അനുവദനീയമായ 5% Tolerance നല്കി പരിഹരിക്കാമോ എന്നും പരിശോധിക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു. സ്വീകരിച്ച നടപടികള്‍ അടുത്ത അദാലത്ത് സമിതി മുമ്പാകെ ഹാജരാക്കുന്നതിനും സെക്രട്ടറിക്ക് നിർദ്ദേശം നൽകിയും തീരുമാനിച്ചു.
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 23
Updated on 2024-02-16 11:57:18
പരാതി 15/01/2024 ന് പരിശോധിച്ചതിൽ ഫ്രണ്ട് യാർഡ് അളവ് ചട്ടപ്രകാരം വേണ്ടത് 5% ടോളറൻസ് നൽകി പരിഹരിക്കാമോ എന്ന് പരിശോധിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ ആ രീതിയിൽ പ്രശ്നം പരിഹരിക്കാൻ കഴിയില്ലെന്നാണ് സെക്രട്ടറി അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ വിശദമായി ഫയൽ പരിശോധിക്കുന്നതിനായി പരാതി മാറ്റി വെച്ചിരുന്നു. 14/02/2024 ന് പരാതി വീണ്ടും പരിഗണിച്ചു. പരാതിക്കാരനും, പഞ്ചായത്ത് ഓവർസീയറും ഹാജരായിരുന്നു. സൈറ്റിലെ നിലവിലെ അളവുകൾ പ്രകാരം പ്രശ്നം പരിഹരിക്കാൻ കഴിയില്ലെന്ന് ഓവർസീയറും, ആവശ്യമായ അളവുകൾ ലഭ്യമാണെന്ന് പരാതിക്കാരനും നിലപാട് സ്വീകരിച്ചതിനാൽ സൈറ്റ് നേരിട്ട് പരിശോധിക്കുന്നതായിരിക്കും ഉചിതമെന്ന് സമിതി തീരുമാനിച്ചു. നേരിട്ടുള്ള പരിശോധനക്ക് ശേഷം പരാതി വീണ്ടും പരിഗണിക്കുന്നതിന് മാറ്റിവെച്ചു.
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 24
Updated on 2024-03-04 11:34:53
പരാതി 14/02/2024 ന് ഹിയറിംഗിന് ശേഷം സൈറ്റ് നേരിട്ട് പരിശോധിക്കുന്നതിനായി മാറ്റിവെച്ചതായിരുന്നു. ആയത് പ്രകാരം 21/02/2024 ാം തിയ്യതി കണ്‍വീനര്‍ സൈറ്റ് നേരിട്ട് പരിശോധിക്കുകയുണ്ടായി. പരിശോധനയുടെ അടിസ്ഥാനത്തില്‍ frontyard-ന്റെ ഏറ്റവും കുറഞ്ഞ അളവായി ലഭിക്കുന്നത് 1.71 സെ.മീ ആണെന്നും, നിയമാനുസൃതം ലഭിക്കേണ്ട 1.80 സെ.മീ ല്‍ ചട്ട പ്രകാരം അനുവദിക്കാവുന്ന 5% tolerance നല്കിയാല് 1.71 സെമീ മതിയാവുമെന്നും ബോധ്യപ്പെട്ടു. എന്നാല്‍ സമര്‍പ്പിച്ച പ്ലാനളവുകളും സൈറ്റിലെ വീടിന്റെ കെട്ടിട അളവുകളും തമ്മില്‍ വ്യത്യാസം ഉളളതായി ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ആയതിനനുസൃതമായി പ്ലാന്‍ മാറ്റി നല്‍കുന്നതിന് പരാതിക്കാരിയോട് ആവശ്യപ്പെടുകയും ചെയ്തു. ഇന്നേ ദിവസം സെക്രട്ടറി ഹാജരാക്കിയ റിപ്പോര്‍ട്ട് പ്രകാരം അപാകത പരിഹരിച്ച് അപേക്ഷക പ്ലാന്‍ പുന:സമര്‍പ്പിച്ചിട്ടുണ്ടെന്നും നിലവില്‍ KPBR പ്രകാരം ചട്ടലംഘനം ഒന്നുമില്ലെന്നും ക്രമവല്‍ക്കരണ ഫീസ് ഒടുക്കുന്ന മുറക്ക് നമ്പര്‍ അനുവദിക്കുന്നതാണെന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പരാതി തീര്‍പ്പാക്കി തീരുമാനിച്ചു.