LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
953907427
Brief Description on Grievance:
PKD0491136
Receipt Number Received from Local Body:
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 19
Updated on 2024-01-30 11:42:19
നവകേരള സദസ്സില്‍ ശ്രീ. എം. വി രാജൻ, ചൈത്രം, മല പി.ഒ, നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് എന്നവരുടെ മക്കളായ ദിലൂപ്, വിഷ്ണു എന്നവരുടെ പേരിൽ നാഗലശ്ശേരി ഗ്രാമപഞ്ചായത്തിലെ വാർഡ്-1 കൂറ്റനാട് എന്ന സ്ഥലത്ത് നിർമ്മിച്ച 1/112 A മുതൽ 1/112 F വരെയുള്ള കെട്ടിടങ്ങൾക്ക് രണ്ടാം അർദ്ധ വാർഷികത്തിൽ കണക്കാക്കിയ 12060/- രൂപ അടവാക്കിയിരുന്നതായും KPBR ചട്ടം ഭേദഗതി പ്രകാരം സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ അവസാന രണ്ടുമാസമത്തിൽ ലഭിക്കുന്ന ലഭിക്കുന്ന കെട്ടിട നമ്പറിനുള്ള അപേക്ഷകൾക്ക് നികുതിയിളവ് ലഭിക്കുമെന്ന വ്യവസ്ഥ പ്രകാരം അധിക തുക ഈടാക്കിയത് ക്രമീകരിക്കുന്നതിന് സമർപ്പിച്ച നിവേദനം 25.01.2024 ന് തൃത്താല ബ്ളോക്ക് ഓഫീസില്‍ വെച്ച് നടന്ന അദാലത്തില്‍ പരിശോധിച്ചു. 1996 ലെ കേരള പഞ്ചായത്ത് രാജ് ( നികുതി നിര്‍ണ്ണയവും ഈടാക്കലും അപ്പീലും ) ചട്ടം 10 പ്രകാരം സെക്രട്ടറി നിര്‍ണ്ണയിക്കുകയും ചുമത്തുകയും ചെയ്ത ഏതൊരു നികുതിയെ സംബന്ധിച്ചും ബില്ല് കൈപ്പറ്റി 30 ദിവസത്തിനകം അങ്ങനെയുള്ള അപ്പീല്‍ രേഖാമൂലമായി ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിക്ക് ബോധിപ്പിക്കേണ്ടതാണെന്ന് പരാമര്‍ശിച്ചിട്ടുണ്ട്. 20.03.2019 ന് തുക അടവാക്കി . എന്നാല്‍ അപേക്ഷ നല്‍കിയത് 2020 സെപ്തംബറിലാണെന്നാണ് അപേക്ഷകന് അറിയിച്ചത്. മേല്‍ സാഹചര്യത്തില്‍ ചട്ടപ്രകാരം തുക തിരികെ നല്കാന് നിര്‍വ്വാഹമില്ല എന്ന വിവരം അപേക്ഷകനെ അറിയിക്കുവാന്‍ സെക്രട്ടറിക്ക് നിര്ദ്ദേ ശം നല്കി കമ്മിറ്റി തീരുമാനിച്ചു.
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 20
Updated on 2024-02-17 13:07:14
ചട്ടപ്രകാരം തുക തിരികെ നൽകുവാൻ നിർവ്വഹമില്ല എന്ന വിവരം 30/01/2024 ലെ 400753/GGDC08/GPO/2024/274/(1) നമ്പർ കത്ത് പ്രകാരം സെക്രട്ടറി അപേക്ഷകനെ അറിയിച്ചതിനാൽ ഫയൽ തീർപ്പാക്കുന്നു.