LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Koovalatharayil, Peroor P O , Kottayam
Brief Description on Grievance:
Permit
Receipt Number Received from Local Body:
Escalated made by KTM3 Sub District
Updated by Jaijeev M N, Internal Vigilance Officer
At Meeting No. 18
Updated on 2024-01-23 16:59:23
അപേക്ഷകന് നിലവിൽ ഉണ്ടായിരുന്ന ഒരു വീടിൻറെ ഒന്നാം നില പണിയുന്നതിന് ബിൽഡിംഗ് പെർമിറ്റിനായി ഐബി പി എം എസ് മുഖേന നൽകിയ ഒരു അപേക്ഷയായിരുന്നു. 17 /6/ 22 ലാണ് അപേക്ഷ നൽകിയിരുന്നത്. 16/8/22 ൽ ഷോർട്ട്ഫോൾ ചെയ്തിരുന്നു. അപേക്ഷകന്റെ പ്ലാൻ വരക്കുന്ന ലൈസൻസി പ്രഗ്നൻറ് ആയതുകൊണ്ട് ഈ ഫയൽ തുടർനടപടി സ്വീകരിക്കാൻ അവർക്ക് സമയത്ത് സാധിക്കാതെ വന്നു. പിന്നീട് ശ്രദ്ധയിൽപ്പെട്ട് തുടർന്ന് സമർപ്പിക്കാൻ ആയിട്ട് ശ്രമിച്ചത് 2023 ഏപ്രിൽ മാസത്തിൽ ആയിരുന്നു. അപ്പോൾ ഷോർട്ട് ഫോളോ ചെയ്ത ഈ ഫയൽ ഐ ബി എം എസ് വഴി വീണ്ടും സമർപ്പിക്കാൻ പറ്റാത്ത സാഹചര്യമുണ്ടായി. കാരണം Go എം എസ് നമ്പർ 84/ 23 എൽ എസ് ജി ഡേറ്റഡ് 31 /3 /23 പ്രകാരം selfസർട്ടിഫിക്കേഷന് വന്നതുകൊണ്ട്, ആ രീതിയിൽ അപേക്ഷ സമർപ്പിക്കണം എന്ന ഒരു സാഹചര്യമുണ്ടായി. IBPMS വഴി ടി അപേക്ഷ പുനർസമർപ്പിക്കാൻ പറ്റാത്ത ഒരു അവസ്ഥ ഈ ഉത്തരവ് മൂലം ഉണ്ടായി. എന്നാൽ ഇതേ സമയം തന്നെ ബിൽഡിംഗ് പെർമിറ്റ് ഫീസും, ക്രമവൽക്കരണ ഫീസും ഒക്കെ ഉയർത്തുകയുണ്ടായി. അതേ തുടർന്ന് 5 /5 /23ലെ ജിയോ എംഎസ് നമ്പർ 107/2023 എൽ എസ് ജി ഡി ഉത്തരവ് പ്രകാരം 10/ 4/ 23 മുമ്പ് അപേക്ഷിച്ച പെർമിറ്റ് അപേക്ഷകൾക്കും, ക്രമവൽക്കരണ അപേക്ഷകൾക്കും മറ്റുമാണ് പഴയ രീതിയിലുള്ള ഫീസിൻ്റെ ആനുകൂല്യം ലഭിക്കുകയുള്ളൂ എന്ന സാഹചര്യം ഉണ്ടായി. ഷോർട്ട് ഫോൾ ചെയ്ത അപേക്ഷ പുന സമർപ്പിക്കാൻ പറ്റാത്ത സാഹചര്യത്തിൽ കൂടുതൽ ഫീസ് അടക്കേണ്ടി വരുന്ന ഒരു സാഹചര്യമുണ്ടായി. അപേക്ഷകന്റെ പ്ലാൻ വരക്കുന്ന ലൈസൻസി പ്രഗ്നൻറ് ആകുകയും പിന്നീട് അവരുടെ ഡെലിവറി കഴിഞ്ഞിട്ടാണ് ഈ ഫയലിൽ നടപടി സ്വീകരിക്കാൻ സാധിച്ചിട്ടുള്ളത്.അപ്പോഴാണ് പെർമിറ്റിന്റെ ഫീസ് വർദ്ധന ഉണ്ടാവുകയും, സെൽഫ്സർട്ടിഫിക്കേഷൻ മൂലം മാത്രമേ പെർമിറ്റ് അപേക്ഷകൾ കൈകാര്യം ചെയ്യാൻ പറ്റുകയുള്ളൂ എന്ന ഉത്തരവ് ഉണ്ടാവുകയും ചെയ്തത്. എന്നാൽ നിലവിൽ ഈ ഒന്നാം നിലയുടെ പണി പൂർത്തീകരിക്കുകയും ചെയ്ത സാഹചര്യമുണ്ട്. ഈ സാഹചര്യത്തിൽ ഇപ്പോൾ ടി കെട്ടിടത്തിന് നമ്പർ ഇട്ട് കിട്ടുന്നതിന് പഴയ നിരക്കിലുള്ള പെർമിറ്റ് Fee ഇടാക്കി തുടർന്നടപടി സ്വീകരിക്കണമെന്നാണ് അപേക്ഷ . അവർക്ക് കൂടുതൽ ഫീസ് അടയ്ക്കേണ്ട സാഹചര്യം ഒഴിവാക്കണം എന്നാണ് അവരുടെ അപേക്ഷ. പുതിയ നിയമം വന്നപ്പോൾ ഉള്ള ചില സാങ്കേതിക പ്രശ്നമാണെന്നാണ് പരിശോധനയിൽ മനസ്സിലാകുന്നത് ഇത് ഗവൺമെൻറ് തലത്തിൽ ഇടപെട്ടാൽ മാത്രമേ പരിഹരിക്കാൻ പറ്റുകയുള്ളു എന്നുള്ളതിനാൽ ഈ അപേക്ഷ എസ്കലേറ്റ് ചെയ്യുന്നതിന് തീരുമാനിച്ചു
Final Advice made by Kottayam District
Updated by Sri.Prasad.C.R., Assistant Director (Admn.)
At Meeting No. 14
Updated on 2024-03-05 14:51:58
പഴയ നിരക്കിലുള്ള പെർമിറ്റ് Fee ഇടാക്കി തുടർന്നടപടി സ്വീകരിക്കുന്നതിന് തീരുമാനിച്ചു.
Attachment - District Final Advice:
Final Advice Verification made by Kottayam District
Updated by Sri.Prasad.C.R., Assistant Director (Admn.)
At Meeting No. 15
Updated on 2024-04-02 11:15:20