LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PowerGrid Corporation ,Thrissur
Brief Description on Grievance:
Building Permit
Receipt Number Received from Local Body:
Escalated made by TCR3 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 20
Updated on 2024-02-25 08:32:56
പവർ ഗ്രിഡ് കോർപ്പറേഷൻ മാടക്കത്തറ പഞ്ചായത്തിൽ നിർമ്മിച്ചിട്ടുള്ള കെട്ടിടങ്ങൾക്ക് റൂൾ 7 പ്രകാരമുള്ള ഇളവുകൾ ഉണ്ടെന്നും പെർമിറ്റിന്റെ പരിധിയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ പവർ ഗ്രിഡ് പൂർണ്ണമായും കേന്ദ്ര ഗവൺമെന്റ് സ്ഥാപനമല്ലാത്തതിനാൽ റൂൾ 7 പ്രകാരമുള്ള ഇന്‍ ലഭ്യമല്ല എന്ന് പഞ്ചായത്ത് അറിയിച്ചിട്ടുണ്ട്. എന്നാൽ റൂൾ 7(j) പ്രകാരം ഇളവുകൾ ലഭ്യമാണോ എന്നത് സംബന്ധിച്ച് ടൗൺ പ്ലാനിങ്ങ് വിഭാഗത്തിൽ നിന്നും സ്പഷ്ടീകരണം ലഭ്യമാക്കണമെന്ന് സെക്രട്ടറി ആവശ്യ പ്പെട്ടിട്ടുണ്ട്. ആയതിനാൽ സ്പഷ്ടീകരണത്തിന് ജില്ലാസമിതിക്ക് സമർപ്പി അന്നും
Final Advice made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 15
Updated on 2024-03-14 12:18:06
മേല്‍ പരാതി മാടക്കത്തറ ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെട്ടതും ഉപജില്ലാ സമിതി 3ല്‍ നിന്നും എസ്കലേറ്റ് ചെയ്ത് വന്നതുമാണ്. പവർ ഗ്രിഡ് കോർപ്പറേഷൻ മാടക്കത്തറ ഗ്രാമപഞ്ചായത്തിൽ നിർമ്മിച്ചിട്ടുള്ള കെട്ടിടങ്ങൾക്ക് റൂൾ 7 പ്രകാരമുള്ള ഇളവുകൾ ഉണ്ടെന്നും ആയതിനാല്‍ പെർമിറ്റിന്റെ പരിധിയിൽ നിന്നും ഒഴിവാക്കണമെന്ന് പവർ ഗ്രിഡ് കോർപ്പറേഷൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും, എന്നാൽ പവർ ഗ്രിഡ് കോർപ്പറേഷൻ പൂർണ്ണമായും കേന്ദ്രഗവൺമെന്റ് സ്ഥാപനമല്ലാത്തതിനാൽ റൂൾ(7) പ്രകാരമുള്ള ഇളവുകള്‍ ലഭ്യമല്ല എന്ന് സെക്രട്ടറി അറിയിച്ചിട്ടുള്ളതായും, എന്നാൽ റൂൾ 7(j) പ്രകാരം ഇളവുകൾ ലഭ്യമാണോ എന്നത് സംബന്ധിച്ച് ടൗൺ പ്ലാനിങ്ങ് വിഭാഗത്തിൽ നിന്നും സ്പഷ്ടീകരണം ലഭ്യമാക്കണമെന്ന് സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട് എന്നും ആയതിനാൽ സ്പഷ്ടീകരണത്തിന് ജില്ലാസമിതിക്ക് സമർപ്പിക്കുന്നു എന്നുമാണ് ഉപജില്ലാ സമിതി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രസ്തുത പരാതി ജില്ലാ സമിതി പരിശോധിച്ചു. മേല്‍ വിഷയം സംബന്ധിച്ച് സ്പഷ്ടീകരണത്തിനായി ചീഫ് ടൗണ്‍ പ്ലാനര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളതായി ജില്ലാ ടൗണ്‍ പ്ലാനര്‍ സമിതിയില്‍ അറിയിച്ചു. മേല്‍സാഹചര്യത്തില്‍ ആയത് സംബന്ധിച്ച് ചീഫ് ടൗണ്‍ പ്ലാനറുടെ സ്പഷ്ടീകരണം ലഭ്യമായതിനു ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് മാടക്കത്തറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Attachment - District Final Advice:
Final Advice Verification made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 16
Updated on 2024-03-14 12:38:43
05.03.2024 തീയതിയിലെ മിനിറ്റ്സ് തുടര്‍നടപടികള്‍ക്കായി മാടക്കത്തറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് അയച്ചുകൊടുത്തിട്ടുണ്ട്.