LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Makkada ALP School, Kakkodi
Brief Description on Grievance:
Building Permit
Receipt Number Received from Local Body:
Final Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 20
Updated on 2024-02-02 14:57:35
തീരുമാനം:- കക്കോടി വില്ലേജ് മക്കട ദേശത്ത് റി.സ 2/185 ൽ ഉൾപ്പെട്ട 8.3984 ആർസ് സ്ഥലം കോഴിക്കോട് ആർ.ഡി.ഒ യുടെ 28/04/2023 തിയ്യതി 1390/2023 നമ്പർ ഉത്തരവ് പ്രകാരം ഭൂമി സ്വഭാവ വ്യതിയാനം വരുത്തി 20.27 ച.മീറ്റർ വിദ്യാഭ്യാസ ആവശ്യത്തിനുള്ള കെട്ടിടം നിർമ്മിച്ചത് ക്രമവൽക്കരിക്കുന്നതിന് സമർപ്പിച്ച അപേക്ഷ ഗ്രാമപഞ്ചായത്ത് സാങ്കേതിക വിഭാഗം പരിശോധിച്ച് 21/06/23 ന് സമർപ്പിച്ച റിപ്പോർട്ടിന്റെവ അടിസ്ഥാനത്തിൽ ന്യൂനത പരിഹരിക്കുന്നതിന് 05/07/23 ന് അപേക്ഷകന് കത്ത് നൽകയ പ്രകാരം അപാകതകൾ പരിഹരിച്ചതായി കാണിച്ച് 21/08/23 തിയ്യതിയിൽ പുനർസമർപ്പിച്ച അപേക്ഷ സാങ്കേതിക വിഭാഗം പരിശോധിച്ച് 13/10/23 ന് റിപ്പോർട്ട് ചെയ്ത താഴെപറയുന്ന ന്യൂനതകൾ പരിഹരിക്കുന്നതിന് 09/11/23 തിയ്യതിയിൽ വീണ്ടും അറിയിപ്പ് നൽകിയതായി സെക്രട്ടറി അദാലത്ത് സമിതി മുമ്പാകെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ന്യൂനതകൾ:- 1- കെട്ടിടനമ്പർ 1/425 കെട്ടിടം നിലവിൽ പൊളിച്ചുമാറ്റിയിട്ടില്ല. 2- പ്രസ്തുത പ്ലോട്ടിൽ നിലവിൽ സ്ഥിതി ചെയ്യുന്ന അങ്കണവാടി കെട്ടിടത്തിന്റെത ഏരിയ സൈറ്റ് പ്ലാനിൽ കാണിക്കുകയോ, ഏരിയ ഡീറ്റൈൽസിൽ ഉൾപ്പെടുത്തുകയോ ചെയ്തിട്ടില്ല. 3- കെ.പി.ബി.ആർ റൂൾ 26(3) പ്രകാരം ആവശ്യമായ FRONT YARD, REAR YARD, SIDE YARD, എന്നിവ പ്ലോട്ടിൽ ലഭ്യമല്ല. 4- കവറേജ്, എഫ്.എസ്.ഐ എന്നിവ കണക്കുകൂട്ടുന്നതിൽ നിവിലുള്ള അങ്കൺവാടി, 1/425 നമ്പർ കെട്ടിടം എന്നിവയുടെ ഏറിയ ഉൾപ്പെടുത്തിയിട്ടില്ല. 5- നിലവിൽ പാർക്കിംഗ് കാണിച്ചിരിക്കുന്ന ഭാഗത്ത് അങ്കണവാടി കെട്ടിടം സ്ഥിതി ചെയ്യുന്നു. കൂടാതെ ആയതിലേക്ക് ഡ്രൈവ് വേ ലഭ്യമല്ല. 6- RWH ടാങ്ക് നിർമ്മിച്ചിട്ടില്ല. 7- റൂൾ 79 പ്രകാരം വേസ്റ്റ് മാനേജ്മെന്റ്ത സിസ്റ്റം ഒരുക്കേണ്ടതാണ്. സ്ഥലത്ത് നിലവിലുള്ള മക്കട വെസ്റ്റ് അങ്കണവാടി കെട്ടിടം ഗ്രാമപഞ്ചായത്ത് ആസ്തി രജിസ്റ്ററിൽ 50-ാമത്തെ സീരിയൽ നമ്പറായി ഉൾപ്പെട്ടിട്ടുണ്ട് എന്നാൽ അപേക്ഷകൻ ഹാജരാക്കിയ രേഖകൾ പ്രകാരം പ്രസ്തുത സ്ഥലം നിലവിൽ അപേക്ഷകരുടെ ഉടമസ്ഥതയിലാണ്. മക്കട വെസ്റ്റ് അംഗൻവാടി കെട്ടിടം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ രജിസ്റ്റർ ചെയ്തു നൽകി പ്ലോട്ടിൽ നിലവിലുള്ള 1/425 നമ്പർ കെട്ടിടം പൊളിച്ചുമാറ്റി സാങ്കേതിക വിഭാഗം റിപ്പോർട്ട് ചെയ്ത അപാകതകൾ പരിഹരിക്കുന്ന മുറക്ക് അപേക്ഷയിൽ തുടർ നടപടികൾ സ്വീകരിക്കാൻ സാധിക്കുകയുള്ളു എന്ന വിവരവും സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മേൽ വിഷയം സംബന്ധിച്ച ഫയലും, റിപ്പോർട്ടും സമിതി പരിശോധിക്കുകയും അപേക്ഷകനെ ഫോൺ മുഖേന കേൾക്കുകയും ചെയ്തതിൽ 1/425 നമ്പർ കെട്ടിടം പൊളിച്ചുമാറ്റുന്നതോടുകൂടി ന്യൂനത 1,3,4,5 പരിഹരിക്കപ്പെടുന്നതാണെന്ന് അദാലത്ത് സമിതി വിലയിരുത്തുകയും പഴയകെട്ടിടം പൊളിച്ചുമാറ്റി ന്യൂനത 2,6,7 പരിഹരിച്ച ശേഷം കെട്ടിടനമ്പറിനായി സെക്രട്ടറിയെ സമീപിക്കുന്നതിനും, പഴയ കെട്ടിടം പൊളിച്ചുമാറ്റുന്നില്ലെങ്കിൽ കേരള പഞ്ചായത്ത് ബിൽഡിംഗ് റൂൾ 2019 റൂൾ 3(4), 3(5) പ്രകാരം സർക്കാറിലേക്ക് ഇളവ് അനുവദിക്കുന്നതിനുള്ള അപേക്ഷ ടൌൺ പ്ലാനിംഗ് മുഖേന നൽകുന്നതിനും അപേക്ഷകന് നിർദ്ദേശം നൽകുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice Verification made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 21
Updated on 2024-02-21 13:04:33