LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കയരളം(പി.ഒ)
Brief Description on Grievance:
പെര്‍മിററ് റദ്ദു ചെയ്തത് പുന: സ്ഥാപിച്ചു കിട്ടുന്നില്ല
Receipt Number Received from Local Body:
Final Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 21
Updated on 2024-02-09 15:26:39
ശ്രീ.ചാലങ്ങോടൻ പരപ്പയിൽ ബാബു,കയരളം (പി.ഓ) എന്നിവർ നവ കേരള സദസ്സ് മുൻപാകെ സമർപ്പിച്ച പരാതി പ്രകാരം 09/11/2018 ലെ B2.BA.(295573)/2018 നമ്പർ പെർമിറ്റ് പ്രകാരം 21/12/2021 വരെ കാലാവധിയുള്ള നിർമ്മാണ അനുമതി നൽകിയിട്ടുള്ളതാണ്. എന്നാൽ ടിയാൻ 30/12/2021-ൽ പ്രസ്തുത പെർമിറ്റ് പുതുക്കാൻ അപേക്ഷ സമർപ്പിച്ചു എങ്കിലും പെർമിറ്റ് പുതുക്കി നൽകുകയോ അത് സംബന്ധിച്ചു യാതൊരുവിധ അറിയിപ്പുകളോ നൽകുകയോ ചെയ്തില്ലെന്നും, 04/08/2023-ൽ ലൈസെൻസിയെ മാറ്റുനതിനു ടിയാൻ സമർപിച്ച അപേക്ഷയിന്മേൽ മേൽ പരാമർശിച്ച പെർമിറ്റ് റദ്ധാക്കിയതായി 21/08/2023 ലെ 4010592/BACL01/GPO/2023(1) നമ്പർ കത്ത് പ്രകാരം പരാതിക്കാരനെ അറിയിച്ചു എന്നും പെർമിറ്റ് റദ്ധാക്കുന്നതിനു മുൻപ് പരാതിക്കാരനെ കേൾക്കുകയോ വിശദീകരണം തേടുകയോ ചെയ്തില്ലെന്നും ബോധിപ്പിക്കുകയുണ്ടായി. ഇത് സംബന്ധിച്ചു 08/02/2024 നു സ്ഥല പരിശോധന നടത്തിയതിൽ നിന്നും, ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചതിൽ നിന്നും അനുവദിച്ച പെർമിറ്റിൽ നിന്നും വ്യതിചലിച്ചു കൊണ്ട് ടിയാൻ അധിക നിർമ്മാണം നടത്തിയതായി അസിസ്റ്റന്റ് എഞ്ചിനീയർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പെർമിറ്റ് പുതുക്കി നൽകുകയോ ലൈസെൻസിയെ മാറ്റി നൽകുകയോ ചെയ്യാതിരുന്നത് എന്ന് കണ്ടു. എന്നാൽ പെർമിറ്റ് പുതുക്കുന്നതിനുള്ള അപേക്ഷയ്ക്ക് മറുപടിയായി B2-6347/ 21 dated 14/01/2022 മറുപടി നൽകിയതായി ബോധ്യപ്പെട്ടു. 2011 ലെ കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ ചട്ടം 19 പ്രകാരം അംഗീകൃത പ്ലാനിൽ നിന്നും വ്യതിചലിച്ചു കൊണ്ട് നിർമ്മാണം നടത്തിയിട്ടുള്ള പക്ഷം ആയത് ഈ ചട്ടങ്ങളിലെയോ, അല്ലെങ്കിൽ അവയിൻ കീഴിൽ നിർമ്മിച്ച ബൈലോയിലെയോ, പ്രഖ്യാപനങ്ങളിലെയോ ലംഘിച്ചിട്ടല്ലാത്ത പക്ഷം പണിയിൽ മാറ്റം വരുത്താൻ ആവശ്യപ്പെടേണ്ടതില്ലെന്നും , നിയമങ്ങളുടെയോ ചട്ടങ്ങളുടെയോ ലംഘനം ഉള്ള പക്ഷം ചട്ടം 19 പ്രകാരം നോട്ടീസ് മുഖേന പണിയിൽ മാറ്റം വരുത്തുവാൻ ആവശ്യപ്പെടാവുന്നതുമാണ്. കൂടാതെ ചട്ടം 18 പ്രകാരം പെർമിറ്റ് തെറ്റായി നൽകിയതെന്നോ അല്ലെങ്കിൽ വസ്തുതയോ നിയമമോ തെറ്റുദ്ധരിക്കപ്പെട്ടതിന്മേൽ ആണ് പെർമിറ്റ് നൽകാൻ ഇടയായേതെന്നോ, അല്ലെങ്കിൽ ബന്ധപ്പെട്ട നിർമ്മാണം തുടരുന്നത് ജീവനോ വസ്തുവിനോ ഭീഷണി ആവുമെന്നോ ബോധ്യമുള്ള പക്ഷം ഈ ചട്ട പ്രകാരം നൽകിയ ഏതൊരു പെര്‍മിറ്റും സ്റ്റേ ചെയ്യുകയോ, സസ്പെൻഡ് ചെയ്യുകയോ, പിൻവലിക്കുകയോ ചെയ്യാവുന്നതാണ് . എന്നാൽ പെർമിറ്റ് പിൻവലിക്കുന്നതിനു മുൻപ് സെക്രട്ടറി പെർമിറ്റ് ഉടമയ്ക്ക് പറയാൻ ഉള്ളത് കേൾക്കേണ്ടതും വിശദീകരണത്തിനായി മതിയായ അവസരം നൽകേണ്ടതും, സെക്രട്ടറി ആ വിശദീകരണം പരിഗണിക്കേണ്ടതുമാണ്. രേഖകൾ പരിശോധിച്ചതിൽ നിന്നും ശ്രീ.ബാബു എന്നിവരുടെ ബിൽഡിംഗ് പെർമിറ്റ് നൽകിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ മേൽ പരാമർശിച്ച ചട്ടം 18 പാലിച്ചു കാണുന്നില്ല. അംഗീകൃത പെര്‍മിറ്റിൽ നിന്നും അധികമായി ചെയ്ത പ്രവർത്തി യഥാർത്ഥത്തിൽ ചട്ടം 19 പ്രകാരം ക്രമവത്കരിക്കുന്നതിനായി അപേക്ഷകനെ അനുവദിക്കേണ്ടതായിരുന്നു. എന്നാൽ, ആയതു ചെയ്തു കാണുന്നില്ല . ആയതിനാൽ പുതുക്കിയ പ്ലാനുകൾ സമർപ്പിക്കുന്ന പക്ഷം, റദ്ദ് ചെയ്ത പെർമിറ്റ് പഴയ നിരക്ക് ഈടാക്കിക്കൊണ്ട് പുതുക്കി നൽകുന്നതിനും മേൽ പെർമിറ്റിൽ നിന്നും വ്യതി ചലിച്ചു നടത്തിയ അധിക നിർമ്മാണം പുതിയ നിരക്ക് ഈടാക്കി മറ്റു ചട്ട ലംഘനങ്ങൾ ഇല്ലെന്നു ഉറപ്പ് വരുത്തിക്കൊണ്ട് ക്രമവത്കരിക്കുന്നതിനും മയ്യിൽ ഗ്രാമ പഞ്ചായത്ത് സെക്രെട്ടറിയ്ക്കു നിർദേശം നൽകി ഫയൽ അന്തിമമായി തീർപ്പാക്കി. അദാലത് തീരുമാനം ഒരു മാസത്തിനകം നടപ്പാക്കി അദാലത് സമിതിയെ അറിയിക്കേണ്ടതാണ്. പുതുക്കിയ പ്ലാനുകൾ സമർപ്പിക്കുന്നതിനു അപേക്ഷകനു രേഖാമൂലം നിർദേശം നൽകേണ്ടതാണ്.
Final Advice Verification made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 22
Updated on 2024-06-07 10:58:47
അദാലത്ത് നിര്‍ദ്ദേശം പാലിച്ച് കെട്ടിടനമ്പര്‍ അനുവദിച്ചു.
Attachment - Sub District Final Advice Verification: