LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Alikkunnath House,Ward 4,Pattithara
Brief Description on Grievance:
തടയപ്പെട്ട ക്ഷേമ പെൻഷൻ പുന സ്ഥാപിക്കുന്നത് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 19
Updated on 2024-01-18 13:16:27
നവകേരള സദസ്സിൽ ശ്രീ. എം. കെ. കുമാരൻ S/O വേലു, അലിക്കുന്നത്ത് വീട്, പട്ടിത്തറ എന്നവർ നൽകിയ ക്ഷേമ പെൻഷൻ കുടിശ്ശിക ലഭിക്കുന്നില്ല എന്ന പരാതി 04.01.2024 ന് തൃത്താല ബ്ലോക്ക് ഓഫീസിൽ വെച്ച് നടന്ന അദാലത്തിൽ പരിശോധിച്ചു. പരാതിക്കാരന് 2015 ഏപ്രിൽ മുതൽ സാമൂഹ്യ സുരക്ഷിതത്വ പെൻഷൻ ലഭിച്ചിരുന്നു. 2022 ഡിസംബറിലാണ് അവസാനമായി പെൻഷൻ ലഭിച്ചത്. 2022-ൽ വരുമാന സർട്ടിഫിക്കറ്റ് നൽകിയതിൽ ഒരു ലക്ഷത്തിന് മുകളിലാണ് വരുമാനം എന്ന കാരണത്താൽ പെൻഷൻ സസ്പെന്റ് ചെയ്തിട്ടുള്ളതാണ്. 08/09/2023 ന് ടിയാന് വേണ്ടി ശ്രീ. ആനന്ദ് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ആയത് പ്രകാരം വരുമാന സർട്ടിഫിക്കറ്റ് അറ്റാച്ച് ചെയ്തിട്ടുണ്ട് എന്നും മസ്റ്ററിംഗ് നടത്തിയിട്ടുണ്ടെന്നും അറിയിച്ചിട്ടുണ്ട്.. ടി അപേക്ഷ പരിശോധിച്ചതിൽ സുനിൽ കുമാർ എന്ന മകന്റെ റേഷൻ കാർഡിലാണ് അപേക്ഷകൻ ഉൾപ്പെട്ടതായി കാണാൻ കഴിഞ്ഞത് ( റേഷൻ കാർഡ് നം. 1976096466). ആയത് പരിശോധിക്കാൻ നോക്കിയിപ്പോൾ നേരത്തെ സസ്പെന്റ് ചെയ്തതിന്റെ കാരണം “ഡെത്ത് “എന്ന് തെറ്റായി രേഖപ്പെടുത്തിയതായി കാണാൻ കഴിഞ്ഞു. ആയത് ക്ലറിക്കൽ പിശകാണെന്നാണ് സെക്രട്ടറിക്ക് വേണ്ടി ഹാജരായ സെക്ഷൻ ക്ലാർക്ക് അറിയിച്ചത്. എന്നിരുന്നാലും അന്വേഷണം നടത്തുകയും വി.ഇ.ഒ. റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ടി റിപ്പോർട്ടിൽ മകന്റെ വീട് ഇരുനില കെട്ടിടമാണെന്നും ഭൌതിക സാഹചര്യം മെച്ചപ്പെട്ടതാണെന്നും പറഞ്ഞു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ 08/11/2023 3-ാം നമ്പർ തീരുമാന പ്രകാരവും ഗ്രാമപഞ്ചായത്തിന്റെ 10.11.2023 ലെ 2 (1) തീരുമാന പ്രകാരവും റിപ്പോർട്ട് ശരിവയ്ക്കുകയും പെൻഷൻ തുടരേണ്ടതില്ല എന്ന് അറിയിക്കുകയും ചെയ്തു. ശ്രീ. കുമാരന്റെ മരുമക്കളായ ഷീബ, ശ്രീജ എന്നിവർ അദാലത്ത് കമ്മിറ്റി മുന്പാർകെ മേൽ അന്വേഷണ റിപ്പോർട്ട് ശരിയല്ല എന്നറിയിക്കുകയുണ്ടായി. വർഷങ്ങളായി ലഭിച്ചുകൊണ്ടിരിക്കുന്ന പെൻഷൻ മുടങ്ങിയതിൽ 92 വയസായ അച്ഛന് അതിയായ ദുഖമുണ്ടെന്നും അറിയിച്ചു. അദാലത്ത് കമ്മിറ്റി വിഷയം വിശദമായി പരിശോധിച്ചു. 31.03.2018 SFC B2/47/2017 FIN ഉത്തരവ് പ്രകാരം പുനപരിശോധന കമ്മിറ്റി ശ്രീ. കുമാരന്റെ പെൻഷൻ പുനസ്ഥാപന അപേക്ഷ പരിശോധിക്കുന്നതിന് തീരുമാനിച്ചു. മേൽ ഉത്തരവിൽ പറയുന്ന കമ്മിറ്റി രൂപീകരിച്ചിട്ടില്ലെങ്കിൽ ഉടൻ രൂപീകരിച്ച 15 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സെക്രട്ടറിയോട് നിർദ്ദേശിക്കുന്നതിന് കമ്മിറ്റി തീരുമാനിച്ചു
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 20
Updated on 2024-02-17 12:23:03
പുനപരിശോധനാ കമ്മിറ്റി രൂപീകരിച്ചതായി സെക്രട്ടറി അറിയിച്ചു. കമ്മിറ്റിയുടെ കണ്ടെത്തലിന് വിധേയമായി പെൻഷൻ അനുവദിക്കുകയോ നിരസിക്കുകയോ ചെയ്യാമെന്ന് സെക്രട്ടറിയെ അറിയിക്കാൻ തീരുമാനിച്ചു.
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 21
Updated on 2024-04-06 12:42:39
അന്വേഷണ കമ്മിറ്റി ശ്രീ. കുമാരന് പെൻഷന് അർഹതയില്ലെന്ന് കണ്ടെത്തിയതിനാലും, 05/02/2024-ലെ ഗ്രാമപഞ്ചായത്തിന്റെ 2 (4) തീരുമാന പ്രകാരം അന്വഷണ റിപ്പോർട്ട് അംഗീകരിച്ചതിനാലും ഫയൽ ക്ലോസ് ചെയ്യുന്നു.