LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പോളരവിടെ കുന്നുംപുറത്ത് പുതിയപുരയില്‍, കമ്പില്‍,കൊളച്ചേരി(പി.ഒ)670601
Brief Description on Grievance:
സ്ഥല അളവില്‍ വ്യത്യാസമുള്ളതിനാല്‍ നമ്പര്‍ അനുവദിക്കുന്നില്ല.
Receipt Number Received from Local Body:
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 20
Updated on 2024-01-12 14:48:10
തീരുമാനം : 6/2024 കൊളച്ചേരി ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിച്ച വാസഗൃഹത്തിന് ഓക്കുപെന്‍സി അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ശ്രീ. ഹസ്സന്.പി.കെ.പി ബഹു. മുഖ്യമന്ത്രി മുമ്പാകെ BPKNR31125000005 നമ്പരായി സമര്‍പ്പിച്ച അപേക്ഷ ഉപജില്ലാ അദാലത്ത് സമിതി പരിഗണിച്ചു. 24.06.2019 നു സമര്‍പ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തില്‍ 1) മുന്‍വശത്ത് ശരാശരി 3 മീറ്ററില്‍ കുറഞ്ഞത് 1.80 മീറ്റര്‍ ലഭ്യമല്ല 2) ഏരിയ കാല്ക്കുലേഷന് സമര്‍പ്പിച്ചിട്ടില്ല, 3) സെപ്റ്റിക്ക് ടാങ്കിന്റെ സെറ്റ് ബാക്ക് അളവുകള്‍ രേഖപ്പെടുത്തിയിട്ടില്ല 4) മഴവെള്ള സംഭരണിയുടെ സെറ്റ്ബാക്ക് അളവുകള്‍ രേഖപ്പെടുത്തിയിട്ടില്ല, 5) പിറക്-മുന്‍വശങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ല എന്നീ അപാകതകള്‍ കാണിച്ചുകൊണ്ട് 18/07/2019 നു അപേക്ഷകന് കത്ത് നല്‍കിയിട്ടുണ്ട്. 2 മുതല്‍ 5 വരെയുള്ള അപാകതകള്‍ പരിഹരിച്ചതായി അദാലത്തില്‍ ഹാജരായ എല്‍.ബി.എസ്. അറിയിച്ചു. പോര്‍ച്ചില്‍ നിര്‍മ്മിച്ച ഫില്ലറില്‍ നിന്നും അതിരിലേക്ക് നിലവില്‍ 60 സെ.മീറ്റര്‍ അകലമാണുള്ളത്. 2019-ലെ കേരള പഞ്ചായത്ത് രാജ് കെട്ടിട നിര്‍മ്മാണ ചട്ടം 26 പ്രകാരം മുന്‍വശത്ത് ശരാശരി 3 മീറ്ററും കുറഞ്ഞത് 1.80 മീറ്ററും തുറന്ന സ്ഥലം ആവശ്യമാണ്. മുന്‍വശത്തെ സ്ഥലമുടമ സഹോദരനാണെന്നും മുന്‍ഭാഗത്ത് ശരാശരി അകലം ലഭിക്കുന്നതിനുള്ള സ്ഥലം സഹോദരനില്‍ നിന്നും വാങ്ങാമെന്നും അദാലത്തില്‍ അപേക്ഷകന്റെ ഭാര്യ ശ്രീമതി. ശറഫുന്നീസ അറിയിച്ചു. ഇത്തരത്തില്‍ സ്ഥലം വാങ്ങി രേഖകള്‍ സമര്‍പ്പിക്കുന്ന മുറക്ക് ശ്രീ. ഹസ്സന്.പി.കെ.പി. നിര്‍മ്മിച്ച വാസഗൃഹത്തിന് ഓക്കുപെന്‍സി അനുവദിക്കുന്നതിന് സെക്രട്ടറി, കൊളച്ചേരി ഗ്രാമപഞ്ചായത്ത് - നോട് നിര്‍ദ്ദേശിച്ചു തീരുമാനിച്ചു.
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 21
Updated on 2024-05-24 14:45:59
informed