LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Enjakkattil Elamdesam
Brief Description on Grievance:
Building Number reg
Receipt Number Received from Local Body:
Interim Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 19
Updated on 2024-01-22 15:25:18
നവകേരള സദസ്സ് പരാതിക്കാരന് :- ഇ.കെ. കാസിം, ഇഞ്ചക്കാട്ടില്‍ വീട്, ഇളംദേശം.പി.ഒ, ഫോണ്‍നമ്പര്‍ : 9020802232 പരാതിക്കാരന് 2015ല്‍ പഞ്ചായത്തില്‍ നിന്നും അനുമതി വാങ്ങി ടിയാന് ആകെയുള്ള നാലര സെന്റ് സ്ഥലത്ത് ഒരു കെട്ടിടം പണിയിപ്പിച്ചു. കാലപ്പഴക്കം കൊണ്ട് ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ കെട്ടിടം പൊളിച്ചാണ് ടി കെട്ടിടം പണിതത്. ബന്ധുക്കളില്‍ നിന്നും പരിചയക്കാരില്‍ നിന്നും കടം വാങ്ങിയും ടിയാന്റെ ആയുസ്സിലെ മുഴുവന്‍ സമ്പാദ്യവും കൂട്ടിയാണ് ടി കെട്ടിടം പണിതത്. എന്നാല്‍ നിസ്സാരമായ കാരണങ്ങള്‍ പറഞ്ഞ് നാളിതുവരെയായി പഞ്ചായത്ത് ടിയാന് കെട്ടിട നമ്പര്‍ അനുവദിച്ചില്ല. ഒരു ഭാഗത്ത് 18 cm അകലം കുറവാണ് എന്നാണ് കാരണമായി പറയുന്നത്. എന്നാല്‍ ഓവറോള്‍ അകലം പാലിച്ചിട്ടുമുണ്ട്(ഒരു ഭാഗത്ത് 3.25 മീറ്റര്‍ ഉണ്ട്). മുമ്പ് പഞ്ചായത്ത് റോഡില്‍ ഒരു ഭാഗത്ത് ഓട നിര്‍മ്മിച്ചപ്പോള്‍ നിരുപാധികം ടിയാന്റെ പഴയകടയുടെ മുന്‍ഭാഗം പൊളിച്ചുകൊടുത്താണ് ഓട നിര്‍മ്മിച്ചത്. ആ ഓടയുടെ അരികില്‍ നിന്ന് അളവ് പിടിക്കുമ്പോഴാണ് 18 cm കുറവുണ്ട് എന്ന് പറയുന്നത്. മെയിന്‍ റോഡില്‍ നിന്ന് ഒന്നര മീറ്റര്‍ മാത്രം അകലം പാലിച്ച് കെട്ടിടം പണിതവര്‍ക്കും പഞ്ചായത്ത് തോട് കയ്യേറി കെട്ടിടം പണിതവര്‍ക്കും വരെ നമ്പര്‍ അനുവദിച്ചിട്ടുണ്ട്. ഇതില്‍ നിന്നും കിട്ടുന്ന വരുമാനമാണ് ഉപജീവനത്തിനായി ടിയാന് കരുതിയിരിക്കുന്നത്. കെട്ടിട നമ്പര്‍ ഇല്ലാത്തതിനാല്‍ ആരും വാടകയ്ക്ക് എടുക്കുന്നില്ല. ആയതിനാല്‍ ടി കെട്ടിടത്തിന് നമ്പര്‍ അനുവദിയ്ക്കണമെന്നതാണ് അപേക്ഷയിലെ ആവശ്യം. സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ശ്രീ ഇ.കെ കാസിം, ഇഞ്ചക്കാട്ടില്‍ വീട്, ഇളംദേശം എന്നയാള്‍ 25/10/2017 തീയതിയില്‍ വെള്ളിയാമറ്റം വില്ലേജിലെ രണ്ടാം വാര്‍ഡില്‍ 132 നമ്പര്‍ കെട്ടിടത്തിനോട് ചേര്‍ന്ന് 31/102 സര്‍വ്വെ നമ്പറില്‍ പെട്ട സ്ഥലത്ത് വാണീജ്യാവശ്യത്തിനുള്ള കെട്ടിടം പണിയുന്നതിന് അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷയുടെ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ നേരിട്ട് അന്വേഷണം നടത്തിയതില്‍ നിയമാനുസൃതമായ (KPBR ചട്ടം) കവറേജും സെറ്റ് ബാക്കും ഇല്ലെന്ന് ബോധ്യപ്പെട്ടതിനാലും നിര്‍ദ്ദിഷ്ട നിര്‍മ്മാണത്തിന്റെ ഒരു അതിര് PWD റോഡ് ആയതിനാലും താലൂക്ക് സര്‍വ്വേയുടെ ലൊക്കേഷന്‍ സ്കെച്ച് ലഭ്യമാക്കിയെങ്കില്‍ മാത്രമേ ഇതിനുമേല്‍ പൂര്‍ണ്ണ പരിശോധന സാധ്യമാകുകയുള്ളൂവെന്ന് കാണിച്ച് ൦6/12/2017 തീയതിയില്‍ G4-4871/17 നമ്പറായി കത്ത് നല്‍കിയെങ്കിലും നാളിതുവരെ മറുപടി ലഭിച്ചിട്ടില്ലാത്തതാണെന്ന് ഫയല്‍ പരിശോധിച്ച് ബോധ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ശ്രീ. ഇ.കെ കാസിമിന്റെ വാണീജ്യാവശ്യത്തിനുള്ള കെട്ടിടത്തിന് ഒക്യുപ്പന്‍സി അനുവദിയ്ക്കുവാനുള്ള അപേക്ഷയില്‍ തുടര്‍നടപടികള്‍ സ്വീകരിയ്ക്കാന്‍ കഴിയാതെ പോയെന്നുള്ള വിവരം റിപ്പോര്‍ട്ട് ചെയ്തുകൊള്ളുന്നു. തീരുമാനം മേല്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കെട്ടിടത്തിന്റെ സെറ്റ്ബാക്കുകളുടെ പരിശോധന ആവശ്യമായതിനാല്‍ ആയത് പരിശോധിച്ചതിന് ശേഷം അന്തിമ തീരുമാനം എടുക്കുന്നതിന് വേണ്ടി അടുത്ത കമ്മിറ്റിയില്‍ പരാതി പരിഗണിക്കുന്നതിന് സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Final Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 20
Updated on 2024-02-01 10:38:11
സ്ഥല പരിശോധന പരാതിക്കാരന്റെ വീടിന്റെ മുന്‍ഭാഗത്താണ് വാണീജ്യാവശ്യത്തിനുള്ള കെട്ടിടം പണിതിട്ടുള്ളത്. ടി കെട്ടിടം ഗ്രൗണ്ട് ഫ്ലോര്‍, ഒന്നാം നില എന്നിങ്ങനെ വേര്തിരിച്ചിട്ടുള്ളതും ഗ്രൗണ്ട് ഫ്ലോറിലും ഒന്നാം നിലയിലും നാല് ഷട്ടറുകള്‍ പിടിപ്പിച്ചിട്ടുള്ളതുമാണ്. ഒന്നാം നില ജിമ്മായി പ്രവര്‍ത്തിക്കുന്നുണ്ട്. സെറ്റ്ബാക്ക് മുന്‍വശം ഭിത്തിയില്‍ നിന്നുള്ള അകലം 3.൦5 മീറ്റര്‍, 2.60 മീറ്റര്‍ എന്നിങ്ങനെയാണ്. മുന്‍ഭാഗത്തേക്കുള്ള ഷെയ്ഡ് പ്രൊജക്ഷന് 1 മീറ്റര്‍ ആണ്. ടി ഭാഗം ഒന്നാം നിലയുടെ വരാന്തയായി ഉപയോഗിക്കുന്നു. മുന്‍ഭാഗത്ത് ലഭ്യമായ തുറസ്സായ സ്ഥലം 2.൦5 മീറ്റര്‍, 1.6൦ മീറ്റര്‍ എന്നിങ്ങനെയാണ്. വശം 1 – 75 സെന്റിമീറ്റര്‍ വശം 2 – 1.50 മീറ്റര്‍ ടി ഭാഗത്ത് ഒന്നാം നിലയിലേക്കുള്ള സ്റ്റെയര്‍കേയ്സ് നിര്‍മ്മിച്ചിട്ടുണ്ട്. ടി വശത്തുള്ള പൊതുവഴി 4 മീറ്റര്‍ വീതിയുള്ളതും ടി കെട്ടിടത്തിന്റെ മതിലിനോട് ചേര്‍ന്ന് വരുന്നതുമാണ്. ആയതിനാല്‍ ടി ഭാഗത്ത് തുറസ്സായ സ്ഥലം – പൂജ്യം ആണ്. ടി കെട്ടിടത്തിന്റെ പുറകുവശം പരാതിക്കാരന്റെ തന്നെ നിലവില്‍ പഞ്ചായത്ത് നമ്പര്‍ ഉള്ള വാസഗൃഹത്തോട് ചേര്‍ത്ത് പണിതിരിക്കുന്നു. ടി വീടിന്റെ ഭിത്തിയില്‍ നിന്നും 4.1൦ മീറ്റര്‍ പുറത്തേക്ക് (റോഡിന്റെ സൈഡിലേക്ക്) പുതിയ നിര്‍മ്മാണം ഉണ്ട്(കടമുറി) മുറിയുടെ അളവ് 13.00 മീറ്റര്‍* 3.90 മീറ്റര്‍ ആണ്. ഒന്നാം നിലയുടെ വരാന്തയുടെ വീതി 9൦ സെന്റിമീറ്റര്‍ ആണ്. ഒന്നാം നിലയുടെ മുകളില്‍ ട്രസ്സ് വര്‍ക്ക് ചെയ്തിരിക്കുന്നു. ആയതിനാല്‍ ടി കെട്ടിടത്തിന് കേരള പഞ്ചായത്ത് രാജ് ആക്ട് 22൦(B) യുടെ (റോഡില്‍ നിന്നുള്ള ദൂരം) ലംഘനമുള്ളതും കേരള പഞ്ചായത്ത് ബില്‍ഡിംഗ് റൂള്‍ 2019 ലെ ചട്ടം 26(4) – വശങ്ങളിലെ തുറസ്സായ സ്ഥലം, ചട്ടം 29- പാര്‍ക്കിംഗിനുള്ള സ്ഥലം എന്നിവ ലഭ്യമല്ലാത്തതുമാണ്. തീരുമാനം മേല്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പരാതിക്കാരന്റെ വാണീജ്യാവശ്യത്തിനുള്ള ടി കെട്ടിടത്തിന് നമ്പര്‍ അനുവദിക്കുവാന്‍ കഴിയുകയില്ല എന്ന് സമിതി ഐക്യകണ്ഠേന തീരുമാനിക്കുകയും ടി വിവരം പരാതിക്കാരനെ അറിയിക്കുന്നതിന് വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.
Final Advice Verification made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 21
Updated on 2024-02-26 12:21:18