LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
6th Ward 62 nd Mile Vandiperiyar
Brief Description on Grievance:
Building Nuber reg
Receipt Number Received from Local Body:
Final Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 19
Updated on 2024-01-20 15:51:22
നവകേരള സദസ്സ് പരാതിക്കാരന് :-എ. ബാബു, 6th വാര്‍ഡ്, 62nd മൈല്‍, വണ്ടിപ്പെരിയാര്‍, ഫോണ്‍നമ്പര്‍ : 9746005843 വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ ഏഴാം വാര്‍ഡ് ഒന്നാം നമ്പര്‍ കടയായി 1969 മുതല്‍ പരാതിക്കാരന് ലഭിച്ചിട്ടുള്ളതാണ്. നാളിതുവരെ കടയ്ക്ക് നമ്പര്‍ ഇട്ടുതന്നിട്ടില്ല. ഇതു സംബന്ധിച്ച് നിരവധി തവണ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയെങ്കിലും വേണ്ട നടപടികള്‍ ചെയ്തുതന്നിട്ടില്ല. ആയതിനാല്‍ ടി കടയ്ക്ക് നമ്പര്‍ അനുവദിയ്ക്കണമെന്നതാണ് അപേക്ഷയിലെ ആവശ്യം. സെക്രട്ടറിയുടെ റിപ്പോര്‍ട്ട് 6th വാര്‍ഡ്, 62nd മൈല്‍, വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലുള്ള എ.ബാബുവിന്റെ കടമുറിക്ക് നമ്പര്‍ ലഭിക്കുന്നതിന് ആധാരത്തിന്റെ പകര്‍പ്പ്, തന്നാണ്ട് ഭൂനികുതി അടച്ച രസീത്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, കെട്ടിടത്തിന്റെ പ്ലാന്‍, സൈറ്റ് പ്ലാന്‍ എന്നിവ സഹിതം സങ്കേതം മുഖേന ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കുന്ന മുറക്ക് പരിഗണിക്കുന്നതാണെന്ന വിവരം 17/01/2024 ല്‍ SC2-1500/2023 നമ്പര്‍ കത്ത് മുഖേന പരാതിക്കാരനെ അറിയിച്ചിട്ടുള്ളതാണ്. തീരുമാനം അപേക്ഷകന് പരാതിയോടൊപ്പം • 91-92 ല്‍ Bldg. No V-1, 1-1 തുക -120.50/- രൂപ, • 96-97 ല്‍ Bldg. No V/1 & 2 തുക -132/- രൂപ • 2006/07, 2007/08 ല്‍ Bldg. No V/1 & 2 തുക -278/- രൂപ • 2011/12 ല്‍ Bldg. No V/2 മാത്രം തുക -370/- രൂപ എന്നിങ്ങനെ നികുതിയടച്ച രസീതുകള്‍ ഹാജരാക്കിയിട്ടുള്ളതാണ്. സൈറ്റ് പരിശോധനയില്‍ വണ്ടിപ്പെരിയാര്‍ ടൌണില്‍ PWD റോഡിലുള്ള പെരിയാര്‍ നദിക്ക് കുറുകെയുള്ള പാലത്തിന്റെ അപ്രോച്ച് റോഡിന്റെ കൈവരിയോട് ചേര്‍ത്ത് പണിതിട്ടുള്ള ടി കെട്ടിടം PWD റോഡ് പുറമ്പോക്ക് കയ്യേറി നിര്‍മ്മിച്ചിട്ടുള്ളതായി കാണുന്നു. അപേക്ഷകന്റെ ഭാര്യയായ ഗ്രേസിയുമായി സംസാരിച്ചതില്‍ ടി സ്ഥലത്തിന് പട്ടയമില്ല എന്നറിയിച്ചിട്ടുള്ളതാണ്. മേല്‍ സാഹചര്യത്തിലാകാം 2013 ലെ പുതിയ വസ്തുനികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട് ഈ കെട്ടിടത്തിന് പുതിയ നമ്പര്‍ അനുവദിക്കാതിരുന്നത് എന്ന് മനസ്സിലാകുന്നു. 2011 ലെ വസ്തു നികുതി പരിഷ്കരണ ഉത്തരവ് പ്രകാരം റോഡ് പുറമ്പോക്കിനോട് ചേര്‍ന്നുവരുന്ന കെട്ടിടങ്ങളുടെ ആധാരങ്ങള്‍ പരിശോധിച്ച് സ്ഥലം കെട്ടിട ഉടമയുടെ പേരിലാണെങ്കില്‍ മാത്രം നമ്പര്‍ നല്‍കുന്നതിനും ഉത്തരവായിട്ടുള്ളതാണ്. പരാതിക്കാരന് ആധാരം/പട്ടയം തുടങ്ങിയ കാര്യങ്ങള്‍ ഇല്ലാത്തതിനാലാണ് മേല്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ടിയാന് 2013 ല്‍ നമ്പര്‍ ലഭിക്കാത്തത് എന്ന് മനസ്സിലാകുന്നു. മേല്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പരാതിക്കാരന്റെ കടമുറി സ്ഥിതി ചെയ്യുന്നത് പട്ടയമില്ലാത്ത സ്ഥലത്ത് ആയതിനാലും PWD റോഡ് പുറമ്പോക്ക് കയ്യേറി നിര്മ്മിച്ചിട്ടുള്ളതിനാലും പരാതിക്കാരന്റെ കെട്ടിടത്തിന് നമ്പര്‍ നല്കാന് കഴിയുകയില്ലാ എന്ന വിവരം പരാതിക്കാരനെ അറിയിക്കുന്നതിന് സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Final Advice Verification made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 20
Updated on 2024-03-01 16:24:35