LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Grambi Estate Grambi P.O Vandiperiyar
Brief Description on Grievance:
Building Number reg
Receipt Number Received from Local Body:
Final Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 19
Updated on 2024-01-22 15:10:19
നവകേരള സദസ്സ് പരാതിക്കാരി :- ജായിസ് W/O വര്‍ഗീസ്, ഗ്രാമ്പി എസ്റ്റേറ്റ്, ഗ്രാമ്പി.പി.ഒ, വണ്ടിപ്പെരിയാര്‍, ഫോണ്‍നമ്പര്‍ : 9496103298 പരാതിക്കാരിയ്ക്ക് ലൈഫ് മിഷന് പദ്ധതി പ്രകാരം അനുവദിച്ച വീട് പണി പൂര്‍ത്തിയാക്കി വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ നമ്പര്‍ ആവശ്യത്തിന് വേണ്ടി പോയപ്പോള്‍ ടിയാരിയുടെ വീട് പഞ്ചായത്ത് റോഡിന്റെ അതിര്‍ത്തിയായതുകൊണ്ട് നമ്പര്‍ തരാനാവില്ലയെന്ന് വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് അധികൃതര്‍ പറയുന്നു. ആയതിനാല്‍ ടി വീടിന് നമ്പര്‍ അനുവദിയ്ക്കണമെന്നതാണ് അപേക്ഷയിലെ ആവശ്യം. സമിതിയുടെ സ്ഥല പരിശോധന വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ 15 ആം വാര്‍ഡില്‍ ഗ്രാമ്പി എസ്റ്റേറ്റില്‍ നിര്‍മ്മിച്ചിട്ടുള്ള പരാതിക്കാരിയുടെ കെട്ടിടം ലൈഫ് പദ്ധതിയില്‍ നിര്‍മ്മിച്ചിട്ടുള്ളതാകുന്നു. ടി കെട്ടിടത്തിന്റെ മുന്‍വശത്ത് കൂടിയുള്ള റോഡ് തോട്ടം മേഖലയിലെ റോഡാണ്. ആയതിനാല്‍ ടി റോഡ് പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതും 220-B പ്രകാരം നോട്ടിഫൈഡ് റോഡില്‍ ഉള്‍പ്പെടാത്തതുമാണ്. 2018-2019 സാമ്പത്തിക വര്‍ഷം പ്രൊജക്ട് നമ്പര്‍ 190 ആയി ടി റോഡിന്റെ (പുതുക്കാട്ട് കൊക്കഭാഗം റോഡ്) കോണ്‍ക്രീറ്റിനായി പഞ്ചായത്തില്‍ നിന്നും 3,04,151/- രൂപ ചെലവഴിച്ചിട്ടുണ്ട്(തോട്ടം മേഖലയിലെ റോഡ് ആയതിനാല്‍ കമ്പനിയുടെ അനുവാദം വാങ്ങിയാണ് റോഡ് നിര്‍മ്മിച്ചിട്ടുള്ളത് എന്നാണ് പഞ്ചായത്ത് അറിയിച്ചിട്ടുള്ളത്). ഈ കോണ്‍ക്രീറ്റ് റോഡതിരില് നിന്നും കെട്ടിടത്തിന്റെ മുന്‍വശത്തുള്ള സിറ്റ്ഔട്ടിലേക്ക് 1.60 മീറ്റര്‍ ഓഫ്സെറ്റ് ആണ് നിലവില്‍ ഉള്ളത്. തീരുമാനം Kerala Panchayath Raj Building Rule Chapter 8 (Building construction under approved scheme) rule 54 പ്രകാരം 66 m2 ഫ്ലോര്‍ ഏരിയ വരുന്ന സ്കീമില്‍ നിര്‍മ്മിച്ചിട്ടുള്ള കെട്ടിടങ്ങള്‍ക്ക് റോഡതിരില് നിന്നും 1.50 മീറ്റര്‍ ദൂരം മതിയാകുന്നതാണ്. നിലവില്‍ പഞ്ചായത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം 48 m2 മാത്രമാണ് ടി കെട്ടിടത്തിന്റെ വിസ്തൃതി. കൂടാതെ കോണ്‍ക്രീറ്റ് റോഡതിരില് നിന്നും കെട്ടിടത്തിന്റെ മുന്‍വശത്തുള്ള സിറ്റ്ഔട്ടിലേക്ക് 1.60 മീറ്റര്‍ ഓഫ്സെറ്റ് ആണ് നിലവില്‍ ഉള്ളത്. ആയതിനാല്‍ ഗവണ്മെന്റ്/പഞ്ചായത്ത് ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ചിട്ടുള്ള ടി വീടിന് മേല്‍ നിയമപ്രകാരം നമ്പര്‍ നല്‍കുന്നതിന് വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ച് സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Final Advice Verification made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 20
Updated on 2024-02-13 17:19:36