LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Nalloor House P.O. Kadavathur Kannur Dt.
Brief Description on Grievance:
Applied for building permit for my sister on Feb 2023. Intimated 2 queries and returned the file by the A E after the site inspection. With a long run effort I cleared the matter from the concerned authorities and submitted the copies of the letters issued from the concerned departments. While submitting the letters the clerk, Smitha, who is in charge of the matter did not inform me that the papers should be submitted through Sanketham. Instead she directed me the front office counter to submit the copies of the letters. When I approached the concerned clerk to enquire the status of my application I found that the file was again refused with new queries. I asked the AE about the new points which he raised in the second site visit the reply was not in a satisfactory manner. He asked me to complain to the higher authorities. My question is that why he did not inform me the corrections in at the same time of his first site visit. The intention is to harrass only by delaying the file because I was not ready to bribe him.
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 20
Updated on 2024-01-29 17:32:20
30/01-2024 dt . 24/01/2024 (തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത്) സിറ്റിസൺ അസിസ്റ്റന്റ് ഉപജില്ലാസമിതി പോർട്ടലിൽ ലഭ്യമായ ശ്രീ. Abdulla Nalloor Nalloor HouseP.O. Kadavathur Kannur എന്നവരുടെ, 2023 ഫെബ്രുവരിയിൽ എന്റെ സഹോദരി കെട്ടിട നിർമ്മാണ അനുമതിക്കായി പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചു . അസിസ്റ്റൻറ് എഞ്ചിനീയറുടെ സ്ഥലപരിശോധനയ്ക്ക് ശേഷം 2 ന്യൂനതകൾ അറിയിച്ച് ഫയൽ തിരികെ നൽകി .ദീർഘനാളത്തെ പരിശ്രമത്തിലൂടെ ഞാൻ ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ആയത് ക്ലിയർ ചെയ്ത് , ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് ലഭ്യമായ കത്തുകളുടെ പകർപ്പുകൾ ഉൾപ്പെടെ സമർപ്പിക്കുകയും ചെയ്തു. പിന്നീട് അപേക്ഷയുടെ നിജസ്ഥിതി അന്വേഷിക്കാൻ ബന്ധപ്പെട്ട ക്ലർക്കിനെ സമീപിച്ചപ്പോൾ വീണ്ടും അപാകതകൾ അറിയിച്ചുകൊണ്ടു ഫയൽ മടക്കിയിട്ടുണ്ടെന്നാണ് അറിയിച്ചത്. രണ്ടാമത് അറിയിച്ച അപകതകളെ കുറിച്ച് AE യോട്ചോദിച്ചപ്പോൾ മറുപടി തൃപ്തികരമല്ലയിരുന്നു .ആദ്യ നോട്ടീസിൽ തന്നെ എല്ലാ അപാകതകളും എന്ത്കൊണ്ട് അറിയിച്ചില്ല എന്നും കൈക്കൂലി കൊടുക്കാൻ ഞാൻ തയ്യാറല്ലാത്തതിനാൽ ഫയൽ വൈകിപ്പിച്ച് ഉപദ്രവിക്കാനാണ് ഉദ്ദേശം എന്നുമുള്ള അപേക്ഷയിൽ അപേക്ഷകനെ നേരിൽ കേട്ടതിൽ നിന്നും അപേക്ഷയിൽ സൂചിപ്പിച്ച ആയിഷ മുഹമ്മദ് എന്നവരുടെ കെട്ടിട നിർമ്മാണ അനുമതി അപേക്ഷയിൽ അനുവാദം ലഭ്യമായിട്ടുള്ളതായി അപേക്ഷകൻ അറിയിക്കുകയും, പരാതിയിൽ സൂചിപ്പിച്ച കൈക്കൂലി സംബന്ധിച്ച് അന്വേഷിച്ചപ്പോൾ ജീവനക്കാർ ആരുംതന്നെ കൈക്കൂലി ആവശ്യപ്പെട്ടിട്ടില്ല എന്നും ഫയൽ താമസം വന്നതുകൊണ്ട് ഇതിനു വേണ്ടിയാണോ എന്ന് സംശയിച്ചതിലാണ് അപേക്ഷയിൽ ആയതുകൂടി രേഖപ്പെടുത്തിയത് എന്നും അറിയിച്ചിട്ടുണ്ട്. പെർമിറ്റ് അനുവദിച്ച സാഹചര്യത്തിൽ മറ്റ് പരാതികൾ ഒന്നും തന്നെയില്ല എന്നുകൂടി അപേക്ഷകൻ അറിയിച്ചിട്ടുണ്ട്.ആയതിനാൽ ടി അപേക്ഷയിൽ മറ്റ് നടപടികൾ അവശ്യമായില്ല എന്ന് കമ്മിറ്റി നിരീക്ഷിച്ചു . ടി വിവരം അപേക്ഷകനെ രേഖാമൂലം അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. പഞ്ചായത്തിൽ ലഭ്യമാകുന്ന അപേക്ഷകളിൽ അപേക്ഷകനെ ന്യൂനതകൾ അറിയിക്കുന്ന സാഹചര്യത്തിൽ ഫയൽ പരിശോധിച്ചു എല്ലാ ന്യൂനതകളും പല ഘട്ടങ്ങളിൽ അറിയിക്കാതെ ഒറ്റ തവണ അറിയിക്കേണ്ടതാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകേണ്ടതാണെന്നും ആയത് സെക്രട്ടറി പരിശോധിക്കേണ്ടതാണെന്നും ,സെക്രട്ടറിയെ അറിയിക്കുന്നതിനും തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 21
Updated on 2024-02-29 15:02:35
implemented