LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ANJALI (H) MODAKKLLUR (PO) ULLIYERI(VIA) ATHOLI-673315 PH:9048429939
Brief Description on Grievance:
പ്രസ്തുത വസ്തുവിന്റെ വടക്കുവശത്തെ 4ഫുട് വീതിയിലുണ്ടായിരുന്ന കുന്നിലെരിമീത്തൽ എന്ന 75മീറ്റർ നീളത്തിൽ അവസാനിക്കുന്ന ഈ ഇടവഴി എന്റെ വാഹന സൗകര്യാർത്ഥം റോഡ് മുതൽ എന്റെ വസ്തുവിന്റ അതിർത്തിവരെ 35മീറ്റർ നീളത്തിലും 1.50മീറ്റർ വീതിയിലും വഴിയുടെ തെക്കുഭാഗത്തിനോട് ചേർന്ന സ്ഥലം ഞാനും എന്റെ അയൽവാസിയായ ദിവാകരനും ചേർന്നു വാങ്ങി 4ഫുട് വഴി 2.70മീറ്റർ വീതിയിലുള്ള റോഡ് ആക്കിയതാണ്. ഗേറ്റ് മുതൽ മുകളിലേക്കു പോകുന്ന ഭാഗം വഴിയുടെ തെക്കു വ ശത്തുള്ള ആച്ചറുകുന്നുമ്മൽ അരവി എന്ന വ്യക്തി അവരുടെ വസ്തുവിന്റെ തെക്കുവശത്തെ അതിർത്തി ഇടിച്ചുനിരപ്പാക്കി അവരുടെ വാഹന സൗകര്യാർത്ഥം റോഡ് ആക്കിയതാണ്. പ്രസ്തുത വഴി അൺ നോട്ടിഫൈഡ് റോഡ് ആണ്. ഈ ഇടവഴി വീതി കൂട്ടുന്നതിന് മുൻപാണ് കെ പി ബി ആർ പ്രകാരം 4ഫുട് ഇടവഴിയിൽ നിന്നുമുള്ള 1.50 മീറ്റർ അകലം പാലിച് വിറകുപുര നിർമാണം നടത്തിയത്. ആയതിനാൽ പെര്‍മിറ്റ് അനുവദിച്ചു തരണമെന്നുഅപേക്ഷിക്കുന്നു
Receipt Number Received from Local Body:
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 21
Updated on 2024-01-12 15:28:23
ശ്രീ.പി,കെ,ചന്ദ്രന്, അഞ്ജലി വീട് എന്നവര്‍ തന്റെ ഉടമസ്ഥതയിലുളള സ്ഥലത്ത് നടത്തിയ നിര്‍മ്മാണം ക്രമവല്‍ക്കരിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷ കെട്ടിടത്തിന്റെ വടക്ക് ഭാഗത്തുളള റോഡില്‍ നിന്നും 3 മീ അകലം പാലിക്കുന്നില്ല എന്ന കാരണത്താല്‍ നിരസിച്ചതിനെതിരെയാണ് അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്. പ്രസ്തുത റോഡ് നോട്ടിഫൈഡ് അല്ലാത്തതിനാല്‍ 4 ഫൂട്ട് വീതിയിലുളള പ്രസ്തുത വഴിയില്‍ നിന്നും 1.50 മീറ്റര്‍ മതിയാകുമെന്നാണ് പറഞ്ഞിരിക്കുന്നത്, അത്തോളി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് വേണ്ടി ഓവര്‍സിയര്‍ ഹാജരായി. സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മേല്‍പ്പറഞ്ഞ റോഡ് കുന്നിലേറി മീത്തല്‍ റോഡ് എന്ന പേരില്‍ അറിയപ്പെടുന്നുവെന്നും ആയത് നോട്ടിഫൈ ചെയ്തിട്ടുളളതാണെന്നും പ്രസ്താവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അപേക്ഷകനെ അദാലത്തില്‍ സമര്‍പ്പിച്ച ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടതില്‍ (8547624113) പ്ലാന്‍ തയ്യാറാക്കിയ ബില്‍ഡിംഗ് സൂപ്പര്‍ വൈസറെയാണ് ലഭിച്ചത്. കെട്ടിടം കേരള പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് 220 ബി പാലിക്കാത്തതിനാല്‍ അപ്പീല്‍ നിരസിച്ചതായി അറിയിച്ചു. എന്നാല്‍ ശ്രീമതി. ഷീന പ്ലാന്‍ തയ്യാറാക്കിയതില്‍ അപാകത സംഭവിച്ചതായി കാണുന്നു. 2019 ലെ കെ.പി.ബി.ആര് ചട്ടം 18 പ്രകാരം ഉളള ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നതില്‍ ടിയാരിയുടെ ഭാഗത്ത് നിന്നും പ്രഥമ ദൃഷ്ട്യാ അപാകത സംഭവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ടിയാരിയുടെ പേരില്‍ തുടര്‍ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഫയല്‍ തീര്‍പ്പാക്കുന്നു.
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 22
Updated on 2024-02-02 12:43:47
അദാലത്ത് നടപടികള്‍ പൂര്‍ത്തിയായതിനാല്‍ ഫയല്‍ തീര്‍പ്പാക്കുന്നു.