LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
RABLAS ,EDASHERY, PARAMBATH, THALAKULTHUR P.O,673317
Brief Description on Grievance:
Sir, വിഷയം - തലക്കുളത്തൂർ ഗ്രാമപഞ്ചായത്തിൽ അനുമതി കിട്ടിയ കെട്ടിട നിർമ്മാണം പൂർത്തീകരിച്ചതിന് ഓക്യുപെൻസി ലഭിക്കാത്തത് സംബന്ധിച്ച് സൂചന -1) 15/09/2018 ലെ സെക്രട്ടറി തലക്കുളത്തൂർ ഗ്രാമ പഞ്ചായത്തിന്റെ A3 BA 56016/2019 നമ്പ്ര് ബിൽഡിങ് പെർമിറ്റ് 2) 10/02/2023 ലെ സെക്രട്ടറി തലക്കൂളത്തൂർ GP യുടെ എക്സിക്യൂട്ടീവ് എഞ്ചിനീയർ KRFB ക്ക് അയച്ച 4453 (2) 2022 നമ്പ്ര് കത്ത് 3) എക്സിക്യൂട്ടീവ് എഞ്ചിനീയർ കേരള റോഡ് ഫണ്ട് ബോർഡ്, 24/03/2023 ന് പഞ്ചായത്ത് സെക്രട്ടറി തലക്കുളത്തൂരിന് അയച്ച 75/2021 നമ്പ്ര് കത്ത് (64KRFB) 4) സെക്രട്ടറി തലക്കുളത്തൂർ മുഹമ്മദ് ബഷീറിന് 29/04/2022 ന് 4453(3) നമ്പ്ര് കത്ത് സൂചനകളിലേക്ക് അങ്ങയുടെ മഹനീയ ശ്രദ്ധ ക്ഷണിക്കുന്നു. സൂചന (1)ബിൽഡിങ് പെർമിറ്റ് പ്രകാരം തലക്കുളത്തൂർ വിലേജിലെ വാർഡ് 11 ൽ റി.സർവ്വെ 112/5b, 144/14,15 ൽപ്പെട്ട സ്ഥലത്ത് 691.82 വിസ്തീർണ്ണത്തിൽ ഒരു കമേർഷ്യൽ കെട്ടിടം പണിയുന്നതിന് അനുമതി എനിക്ക് ലഭിക്കുകയും അനുമതി പത്രം പ്രകാരം കെട്ടിടം പണിത് നമ്പറിന് വേണ്ടി അപേക്ഷ സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ സൂചന പ്രകാരം കെട്ടിട നിർമ്മാണം പൂർത്തീകരിച്ച സ്ഥലത്ത് KRFB (കേരള റോഡ് ഫണ്ട് ബോർഡ്) ന്റെ അക്വിസിഷൻ വരുന്നുണ്ടോ എന്ന് കാണിച്ച് സെക്രട്ടറി EE, KRFB ക്ക് കത്ത് അയക്കുകയും സൂചന 3 പ്രകാരം കിഫ്ബിയിൽ ഉൾപ്പെടുത്തി പുതിയങ്ങാടി-പുറക്കാട്ടിരി-അണ്ടിക്കോട് -അത്തോളി-ഉള്ളിയേരി റോഡ് വികസനത്തിന് കെട്ടിടം സ്ഥിതി ചെയ്യുന്ന ഭൂമിയിലേക്ക് അക്വിസിഷൻ ആവശ്യമായി വരുന്നുണ്ട് എന്നും അക്വിസിഷൻ പരിഗണിച്ച് ഓക്യുപെൻസി നൽകാവുന്നതാണെങ്കിൽ ആയത് അനുവദിക്കാവുന്നതാണെന്നും EE KRFB പഞ്ചായത്ത് സെക്രട്ടറിയെ അറിയിച്ചെങ്കിലും സൂചന 4 പ്രകാരം സെക്രട്ടറി അക്വിസിഷൻ ഉണ്ട് എന്ന കാരണത്താൽ ഓക്യുപെൻസി നൽകാൻ നിർവ്വാഹമില്ല എന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. പ്രവാസി ജീവിതത്തിന്റെ തുഛമായ വരുമാനത്തിൽ നിന്ന് മിച്ചം വെച്ച് ശിഷ്ടകാല ജീവിതം കരുപ്പിടിപ്പിക്കുന്നതിന് വേണ്ടി എല്ലാ സമ്പാദ്യവും കൊണ്ട് പണിത കെട്ടിടമാണ് പഞ്ചായത്ത് നമ്പർ ലഭിക്കാത്തതിനാൽ മുടങ്ങിക്കിടക്കുന്നത്. കെട്ടിടത്തിന് പെർമിറ്റ് ലഭിച്ചപ്പോഴോ, കെട്ടിടം നിർമ്മിക്കുന്ന ഘട്ടത്തിലോ ഈ കാര്യം എന്നെ അറിയിക്കുകയോ, ഈ കാര്യത്തിൽ അക്വിസിഷൻ ഉണ്ട് എന്ന കാര്യം നോട്ടീസ് മുഖേനയോ, പത്രത്തിലോ നോട്ടിഫിക്കേഷനായി യാതൊരു അറിയിപ്പും മുൻകൂട്ടിയുള്ള വിവരവും എനിക്ക് ലഭിച്ചിട്ടില്ല. ഇങ്ങനെ മുൻപേ വിവരം ലഭിക്കുകയാണെങ്കിൽ എന്റെ സമ്പാദ്യം മുഴുവനായും സ്വരുക്കൂട്ടി കെട്ടിടം നിർമ്മിക്കില്ലായിരുന്നു. സർവ്വവും മുടക്കി കെട്ടിടം നിർമ്മിച്ചപ്പോൾ 4(1) നോട്ടിഫിക്കേഷൻ പോലും ഇല്ലാതെ ഭാവിയിൽ വികസനത്തിന് ആവശ്യമുണ്ട്എന്ന കാരണത്താൽ ന്യായമായ രീതിയിൽ അനുമതി ലഭിച്ച കെട്ടിട നിർമ്മാണത്തിന് ഓക്യുപെൻസി നൽകാത്തത് നിയമ വിരുദ്ധമാണ്. നിലവിൽ വികസന ആവശ്യത്തിന് ഭൂമി ഏറ്റെടുക്കുമ്പോൾ പാലിക്കേണ്ട നിയമ പരമായയാതൊരു കാര്യവും ചെയ്യാതെ കെട്ടിടത്തിന്റെ സൈഡിലൂടെ റോഡ് പോകാൻ സാധ്യത ഉണ്ട് എന്ന് പറഞ്ഞ് നമ്പർ നൽകാതിരിക്കുന്നത് നീതികേടാണ്. KPBR ൽ തന്നെ സ്ഥലം പൊതു ആവശ്യത്തിന് വിട്ടു കൊടുത്താൽ ലഭിക്കുന്ന ഇളവുകൾ ലഭിക്കാൻ അർഹതയുള്ളതിനാലും റോഡിന്റെ അലൈന്റ്മെന്റ് അന്തിമമായി അംഗീകരിച്ചി ട്ടില്ലാത്തതിനാലും, അക്വിസിഷൻ നടപടി തുടങ്ങിയിട്ടില്ലാത്തതിനാലും നിലവിൽ ലഭിച്ച പെർമിറ്റ് പ്രകാരം സൂചന 3 പ്രകാരം EE എക്വിസിഷൻ പരിഗണിച്ച് കൊണ്ട് ഓക്യുപെൻസി നൽകുന്നതിന് എതിർപ്പില്ല എന്ന് അറിയിച്ചതിനാലും ഞാൻ നിർമ്മിച്ച കെട്ടിടത്തിന് നിബന്ധന വെച്ച് ഓക്യുപെൻസി അനുവദിച്ച് അനുമതി നൽകുവാൻ വിനീതമായി അപേക്ഷിക്കുന്നു. വിശ്വസ്തതയോടെ MUHAMMED BASHEER
Receipt Number Received from Local Body:
Interim Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 3
Updated on 2023-07-01 14:58:25
2019 ൽ പെർമിറ്റ് അനുവദിച്ചതുപ്രകാരം നിർമ്മാണം നടത്തിയ കെട്ടിടമായതിനാൽ നിർമ്മാണം കെ.പി.ബി.ആറിന് അനുസൃതമാണെങ്കിൽ നമ്പർ അനുവദിക്കുന്നതിന് നിർദ്ദേശം നൽകി
Final Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 5
Updated on 2023-08-03 11:30:36
കെട്ടിടത്തിന് നമ്പർ അനുവദിച്ചുനൽകിയതിനാൽ ഫയൽതീർപ്പാക്കി നടപടി അവസാനിപ്പിച്ചു
Attachment - Sub District Final Advice:
Final Advice Verification made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 6
Updated on 2023-08-03 11:32:12
കെട്ടിടത്തിന് നമ്പർ അനുവദിച്ചതിനാൽ ഫയൽ തീർപ്പാക്കി