LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MADAKKUM MOOLAYIL
Brief Description on Grievance:
LICENCE REGD.
Receipt Number Received from Local Body:
Interim Advice made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 20
Updated on 2024-01-04 19:10:19
TL KZD 41010000007 വേളം ഗ്രാമ പഞ്ചായത്ത് . ശ്രീ അബ്ദുള്‍ ലത്തീഫ് എന്നവരുടെ അപേക്ഷ. വേളം പഞ്ചായത്തിലെ എം.എം അഗ്രി പാര്‍ക്ക് സ്ഥാപനത്തിന് ലൈസന്‍സ് ലഭിക്കുന്നതിനാണ് അപേക്ഷ. അപേക്ഷ വിശദമായ റിപ്പോര്‍ട്ടിനായി മാറ്റി വെച്ചു.
Final Advice made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 21
Updated on 2024-01-22 13:07:24
വേളം ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 10-ല്‍ നിര്‍മ്മിച്ച എം.എം.അഗ്രി പാര്‍ക്ക് എന്ന സ്ഥാപനത്തിന് ലൈസന്‍സ് ലഭിക്കാന്‍ നടപടി സ്വകരിക്കുന്നതിനാണ് അപേക്ഷ. 03.01.2024 ലെ അദാലത്തില്‍ സെക്രട്ടറിയോട് വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ സൈറ്റ് പരിശോധന നടത്തി റിപ്പോര്‍ട്ട് ലഭ്യമാക്കി. വേളം ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 10-ല്‍ വേളം വില്ലേജ് 145/22 ല്‍പ്പെട്ട സ്ഥലത്ത് എം.എം.അഗ്രിപാര്‍ക്ക് എന്ന പേരില്‍ നിര്‍മ്മിച്ച 4.5 ച.മീ കെട്ടിടം ക്രമവത്ക്കരിച്ച് നമ്പര്‍ അനുവദിക്കുന്നതിനാണ് അപേക്ഷകന് 23/12/2021 ല്‍ അപേക്ഷ നല്‍കിയത്. പരിശോധനയില്‍ സൈറ്റില്‍ താല്‍ക്കാലിക ബില്‍ഡിംഗുകളും , കുളം , ബോട്ട്ജെട്ടി , ട്രീഹൌസ്, ആനിമല്‍ ഹൌസ് തുടങ്ങിയവ ഉളളതായും ആയത് പ്ലാനില്‍ കാണിച്ചിട്ടില്ല എന്നും റിപ്പോര്‍ട്ട് ചെയ്തു. ആയത് സംബന്ധിച്ച് 01/02/2022 ല്‍ അപേക്ഷകനെ അറിയിച്ചതായും സെക്രട്ടറി അറിയിച്ചു. മേല്‍ അപാകതകള്‍ പരിഹരിച്ച് നല്കിയില്ലെന്നം അറിയിച്ചു. അദാലത്ത് സമിതിയുടെ നിര്‍ദ്ദേശ പ്രകാരം പരിശോധന നടത്തിയതില്‍ 213.88 ച.മീ നിര്‍മ്മാണങ്ങള്‍ ഉളളതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സൈറ്റില്‍ ഉളള എല്ലാ കെട്ടിടങ്ങളും പ്ലാനില്‍ രേഖപ്പെടുത്തി പുതുക്കിയ പ്ലാന്‍ നല്‍കാനും പുഴ പുറമ്പോക്ക് കയ്യേറിയിട്ടുണ്ടോ എന്നറിയാന്‍ സര്‍വ്വെ സ്കെച്ച് ഹാജരാക്കുന്നതിനും അപേക്ഷകനെ അറിയിച്ചതായും പ്ലാന്‍ ലഭ്യമാക്കുന്ന മുറക്ക് ചട്ടപ്രകാരം നടപടികള്‍ സ്വീകരിക്കുന്നതാണെന്നും സെക്രട്ടറി അറിയിച്ചു. അപാകതകള്‍ പരിഹരിച്ച് പ്ലാന്‍ സമര്‍പ്പിക്കുന്ന മുറക്ക് ചട്ടപ്രകാരം നടപടികള്‍ സ്വീകരിക്കാന്‍ സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 22
Updated on 2024-03-20 21:58:17
അപേക്ഷകനെ വിവരം അറിയിച്ചു
Attachment - Sub District Final Advice Verification: