LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
P R Bhavan Vandiperiyar 685553
Brief Description on Grievance:
License reg
Receipt Number Received from Local Body:
Final Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 19
Updated on 2024-01-20 16:43:33
നവകേരള സദസ്സ് പരാതിക്കാരന് :- കെ.സി പാല്ച്ചാമി , പി.ആര്.ഭവന്, വണ്ടിപ്പെരിയാര്‍- 685553, ഫോണ്‍നമ്പര്‍ : 9539435742 പരാതിക്കാരന്റെ പേരില്‍ വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്തില്‍ Lic.No-A1-385/17-(41) നമ്പറില്‍ ഒരു കോഫീ ബാര്‍ പ്രവര്‍ത്തിച്ചു വരുന്നതാണ്. ടി കടയുടെ ലൈസന്‍സ് 2017 ന് ശേഷം അപേക്ഷ സമര്‍പ്പിച്ചിട്ടും നാളിതുവരെ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും ലൈസന്‍സ് ഇഷ്യൂ ചെയ്ത് തന്നിട്ടില്ല. ആയതിനാല്‍ ടി കടയ്ക്ക് ലൈസന്‍സ് അനുവദിക്കണമെന്നതാണ് അപേക്ഷയിലെ ആവശ്യം. സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പരാതിക്കാരനായ ശ്രീ കെ.സി പാല്ച്ചാമി ,പി.ആര് ഭവന്, വണ്ടിപ്പെരിയാര്‍ എന്നയാള്‍ നടത്തിവരുന്ന കട പുറമ്പോക്ക് ഭൂമിയില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടമാണ്. വസ്തു നികുതി നിര്‍ണ്ണയ രജിസ്റ്റര്‍ പ്രകാരം 19/16/UA ടിയാന്റെ ഉടമസ്ഥതയില്‍ ഉള്ളതും ടി കെട്ടിടം പാര്‍പ്പിടാവശ്യത്തിനുള്ള കെട്ടിടമാണെന്നും ബോധ്യപ്പെട്ടിട്ടുണ്ട്. 19/1A/UA എന്ന കെട്ടിടം വസ്തു നികുതി നിര്‍ണ്ണയ രജിസ്റ്ററില്‍ ലഭ്യമല്ല. ടി 19/16/UA നമ്പര്‍ കെട്ടിടം UA & പാര്‍പ്പിടാവശ്യത്തിനുള്ള കെട്ടിടമായതിനാല്‍ 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം ലൈസന്‍സ് നല്കുവാന് സാധിക്കുകയില്ല എന്ന വിവരം റിപ്പോര്‍ട്ട് ചെയ്തുകൊള്ളുന്നു. തീരുമാനം പരാതിക്കടിസ്ഥാനമായ കെട്ടിടം കോട്ടയം - കുമളി റോഡിന്റെ പുറമ്പോക്കില്‍ മഞ്ചുമല വില്ലേജോഫീസിന് സമീപം തോട്ടം മേഖലയിലേക്ക് പോകുന്ന റോഡിന്റെ തുടക്കത്തിലായുള്ള ജംഗ്ഷനിലാണ് സ്ഥിതി ചെയ്യുന്നത്. മേല്‍ക്കൂര ഷീറ്റിട്ട് താല്കാലികമായി നിര്‍മ്മിച്ചിട്ടുള്ള ഈ കെട്ടിടം പഞ്ചായത്തിന്റെ UA രജിസ്റ്ററില്‍ 19/16/UA എന്ന നമ്പറില്‍ പാര്‍പ്പിടാവശ്യത്തിന് നമ്പര്‍ നല്കിയിട്ടുള്ളതായി സെക്രട്ടറി രേഖാമൂലം അറിയിച്ചിട്ടുണ്ട്. സ്ഥലപരിശോധന സമയത്ത് പരാതിക്കാരനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ടി കെട്ടിടം/ഷെഡിന് നല്‍കിയിട്ടുള്ള നമ്പര്‍ 19/16/UA തന്നെയാണ് എന്നും ടിയാന് താമസിക്കുന്നത് 19/59 ആം നമ്പര്‍ കെട്ടിടത്തിലാണ് എന്നും കെട്ടിടം/ഷെഡ് (കോഫീ ഷോപ്പ്) ഇരിക്കുന്ന സ്ഥലത്തിന് പട്ടയം ഇല്ലാത്തതാണ് എന്നും പരാതിക്കാരന് അറിയിച്ചിട്ടുള്ളതാണ്. പരാതിക്കാരന് ഹാജരാക്കിയിട്ടുള്ള 2017 ലെ ലൈസന്‍സില്‍ സൂചിപ്പിക്കുന്ന 19/1A/UA എന്ന കെട്ടിടം വസ്തു നികുതി നിര്‍ണ്ണയ രജിസ്റ്ററില്‍ ലഭ്യമല്ല എന്ന് സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. 2017 ല്‍ ലൈസന്‍സ് അനുവദിച്ചിട്ടുള്ളത് വസ്തു നികുതി നിര്‍ണ്ണയ രജിസ്റ്ററില്‍ ഉള്‍പ്പെടാത്ത കെട്ടിട നമ്പറിലാണ് എന്നാണ് മനസ്സിലാകുന്നത്. കൂടാതെ നിലവിലുള്ള 19/16/UA നമ്പര്‍ കെട്ടിടം ആസ്സസ്മെന്റ് രജിസ്റ്ററില്‍ പാര്പ്പിടാവശ്യത്തിനുള്ളതാണ് എന്നും ടി കെട്ടിടം ഇരിക്കുന്ന സ്ഥലത്തിന് പട്ടയം ഇല്ലാത്തതാണ് എന്നും മേല്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബോധ്യപ്പെട്ടിട്ടുള്ളതാണ്. സ്ഥലപരിശോധനയില്‍ കെട്ടിടം പൂര്‍ണ്ണമായും KPBR 2019 പാലിക്കാതെയാണ് നിര്‍മ്മിച്ചിട്ടുള്ളത് എന്നും ബോധ്യപ്പെട്ടിട്ടുള്ളതാണ്. മേല്‍ സാഹചര്യത്തില്‍ പരാതിക്കാരന് ടി കെട്ടിട നമ്പറില്‍ ലൈസന്‍സ് അനുവദിക്കാന്‍ കഴിയുകയില്ലാ എന്നുള്ള വിവരം പരാതിക്കാരനെ അറിയിക്കുന്നതിന് സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Final Advice Verification made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 20
Updated on 2024-02-26 12:26:43