LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Sarada Vihar, Tadambattuthazham
Brief Description on Grievance:
Building Permit
Receipt Number Received from Local Body:
Interim Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 20
Updated on 2024-01-17 16:37:01
തീരുമാനം:- കക്കോടി ഗ്രാമപഞ്ചായത്ത് വാർഡ് 14 പടിഞ്ഞാറ്റുംമുറി ദേശത്ത് റി.സ 60/10(60/42) ൽ ശ്രീ.സുരേന്ദ്രൻ കെ.ടി, മോഹനൻ കെ.ടി, സുന്ദരൻ കെ.ടി, വഴിപോക്ക് നിലം എന്നിവരുടെ ഉടമസ്ഥതയിലുള്ള 8.58 ആർസ് നിലം വിഭാഗത്തിൽ ഉൾപ്പെട്ട സ്ഥലത്ത് ബഹു. കോഴിക്കോട് ജില്ലാ കലക്ടറുടെ 18/07/2018 തിയ്യതിയിലെ DCKKD/8274/17/L1 നമ്പർ ഉത്തരവ് പ്രകാരം 10 സെന്റ്ു ഭൂമി തരം മാറ്റം അനുവദിച്ചതിന്റെ അടിസ്ഥാനത്തിൽ A4-10595/2018,A4-BA(64922)2019 തിയ്യതി 25/03/2019 പ്രകാരം 119.95 ച.മീറ്റർ വിസ്തീർണ്ണത്തിൽ പാർപ്പിടാവശ്യത്തിനുള്ള കെട്ടിടം നിർമ്മിക്കുന്നതിന് അനുവദിച്ച കെട്ടിടനിർമ്മാണാനുമതി ദീർഘിപ്പിച്ച് നൽകുന്നതിന് 23/02/2022 തിയ്യതിയിൽ സമർപ്പിച്ച അപേക്ഷയിൽ സാങ്കേതിക വിഭാഗം പരിശോധിച്ച് 11/04/2022 തിയ്യതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ബഹു. ജില്ലാ കലക്ടറുടെ 18/07/2018 തിയ്യതിയിലെ DCKKD/8274/17/L1 നമ്പർ ഉത്തരവിലെ നിബന്ധനകൾ 1 (തരം മാറ്റി വീട് നിർമ്മിക്കുന്നതുമൂലം സ്ഥലത്ത് വെള്ളക്കെട്ടുണ്ടായി സമീപ വാസികൾക്കോ പരിസ്ഥിതിക്കോ ഏതെങ്കിലും വിധത്തിൽ ഹാനികരമായ അവസ്ഥ ഉണ്ടാകുന്ന പക്ഷം അത്തരം അവസ്ഥ ഒഴിവാക്കുന്നതിനാവശ്യമായ നടപടികൾ ഉടമസ്ഥർ സ്വന്തം ചെലവിൽ നിർവ്വഹിക്കേണ്ടതാണ്), 2 (വെള്ളം ഒഴുകിപോകുവാൻ നിർബന്ധമായും വെള്ളച്ചാൽ നിർമ്മിക്കേണ്ടതാണ്) എന്നിവ പാലിച്ചിട്ടില്ല എന്ന് റിപ്പോർട്ട് സമർപ്പിക്കുകയും ആയത് അപേക്ഷകരെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും, ബഹു. ജില്ലാ കലക്ടറുടെ 18/07/2018 തിയ്യതിയിലെ DCKKD/8274/17/L1 നമ്പർ ഉത്തരവിലെ നിബന്ധനകൾ 1,2 എന്നിവ പാലിച്ച് സ്ഥലത്ത് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുന്ന മുറക്ക് മാത്രമേ അപേക്ഷയിൽ തുടർ നടപടികൾ സ്വീകരിക്കാൻ സാധിക്കുകയുള്ളു എന്നുകാണിച്ച് സെക്രട്ടറി അദാലത്ത് സമിതി മുമ്പാകെ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. അപേക്ഷയും റിപ്പോർട്ടും അദാലത്ത് സമിതി പരിശോധിക്കുകയും വാർഡ് മെമ്പർ, സെക്രട്ടറി, അസി.എഞ്ചിനീയർ എന്നിവർ സംയുക്ത പരിശോധന നടത്തി വിശദമായ റിപ്പോർട്ട് അടുത്ത അദാലത്തിൽ സമർപ്പിക്കുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 21
Updated on 2024-02-02 14:45:35
തീരുമാനം:- 08/01/2024 തിയ്യതിയിലെ ഉപജില്ലാതല സ്ഥിരം അദാലത്ത് സമിതിയുടെ നിർദ്ദേശ പ്രകാരം സ്ഥലത്ത് അപേക്ഷകരുടെ സാനിദ്ധ്യത്തിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും, അസിസ്റ്റന്റ് എഞ്ചിനീയറും നേരിട്ട് പരിശോധന നടത്തിയതിൽ പ്ലോട്ടിൽ നടുഭാഗം മണ്ണിട്ട് കെട്ടിടത്തിന്റെത ഫൌണ്ടേഷൻ നിർമ്മാണ പ്രവർത്തി ആരംഭിച്ചതായി കാണുന്നു എന്നും, അപേക്ഷകന്റെര ഉടമസ്ഥതയിലുള്ള സ്ഥലം നടുഭാഗം മാത്രമാണ് തരം മാറ്റി അനുവദിച്ചിട്ടുള്ളത് എന്നും കൂടാതെ പ്ലോട്ടിന്റെ് മുൻവശത്തെ കൈതമോളിതാഴം – ന്യൂ ബസാർ റോഡ് ബഹു. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ട് ഉപയോഗപ്പെടുത്തി നിർമ്മിച്ചതും റോഡിന് ഡ്രൈനേജ് സൌകര്യം നൽകുന്നതിന് ആവശ്യമായ വീതി ഇല്ലാത്തതുമാണെന്നും സെക്രട്ടറി അദാലത്ത് സമിതി മുമ്പാകെ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. പെർമിറ്റ് പുതുക്കി അനുവദിക്കുന്നതിന് സമർപ്പിച്ച അപേക്ഷ പരിശോധിച്ചതിൽ ബഹു. കോഴിക്കോട് ജില്ലാ കലക്ടറുടെ 18/07/2018 തിയ്യതിയിലെ DCKKD/8274/17/L1 നമ്പർ ഉത്തരവിലെ നിബന്ധനകൾ 1 (തരം മാറ്റി വീട് നിർമ്മിക്കുന്നതുമൂലം സ്ഥലത്ത് വെള്ളക്കെട്ടുണ്ടായി സമീപ വാസികൾക്കോ പരിസ്ഥിതിക്കോ ഏതെങ്കിലും വിധത്തിൽ ഹാനികരമായ അവസ്ഥ ഉണ്ടാകുന്ന പക്ഷം അത്തരം അവസ്ഥ ഒഴിവാക്കുന്നതിനാവശ്യമായ നടപടികൾ ഉടമസ്ഥർ സ്വന്തം ചെലവിൽ നിർവ്വഹിക്കേണ്ടതാണ്), 2 (വെള്ളം ഒഴുകിപോകുവാൻ നിർബന്ധമായും വെള്ളച്ചാൽ നിർമ്മിക്കേണ്ടതാണ്) എന്നിവ പാലിച്ചിട്ടില്ല എന്ന കാരണത്താൽ ആണ് പെർമിറ്റ് ദീർഘിപ്പിച്ച് അനുവദിക്കാൻ സാധിക്കാതിരുന്നത് എന്നും, ബഹു. ജില്ലാകലക്ടറുടെ ഉത്തരവിലെ നിബന്ധനകൾ പാലിക്കുന്ന വിധം നിലവിൽ പ്ലോട്ടിൽ വെള്ളച്ചാൽ നിർമ്മിച്ചതായി കാണുന്നില്ല എന്നും സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അപേക്ഷകന്രെ് സ്ഥലം വെള്ളക്കെട്ട് ഉണ്ടാവാൻ സാധ്യതയുള്ള ഭാഗം ആയതിനാലും, കൈതമോളിതാഴം – ന്യൂ ബസാർ റോഡിൽ ഡ്രൈനേജ് സൌകര്യം ഇല്ല എന്ന കാരണത്താലും ബഹു. ജില്ലാകലക്ടർ ഭൂമി തരം മാറ്റി അനുവദിച്ച ഉത്തരവിലെ നിബന്ധന1,2 ൽ ഇളവ് അനുവദിക്കുകയാണെങ്കിൽ മേൽ അപേക്ഷ പരിഗണിച്ച് പെർമിറ്റ് ദീർഘിപ്പിക്കുന്നതിന് നടപടികൾ സ്വീകരിക്കാൻ സാധിക്കുകയുള്ളു എന്നും സെക്രട്ടറി സമിതി മുമ്പാകെ ബോധിപ്പിച്ചിട്ടുണ്ട്. മേൽ വിഷയം സംബന്ധിച്ച ഫയലും, റിപ്പോർട്ടും സമിതി പരിശോധിക്കുകയും അപേക്ഷകനെ നേരിൽ കേൾക്കുകയും ചെയ്തതിൽ ബഹു. ജില്ലാകലക്ടർ ഭൂമി തരം മാറ്റി അനുവദിച്ച ഉത്തരവിലെ നിബന്ധന1,2 ൽ ഇളവ് അനുവദിക്കാൻ കഴിയുമോ എന്ന് പരിശോധിക്കുന്നതിനായി, ശ്രീ.സുരേന്ദ്രൻ കെ.ടി, മോഹനർ കെ.ടി, സുന്ദരൻ കെ.ടി എന്നിവർ നവകേരള സദസ്സ് മുമ്പാകെ സമർപ്പിച്ച അപേക്ഷ ആർ.ഡി.ഒ ക്ക് കൈമാറുന്നതിനായി ബഹു.ജില്ലാകലക്ടർക്ക് തിരികെ സമർപ്പിക്കുന്നതിന് ബഹു.ജോയിന്റ്ക ഡയറക്ടറോട് അപേക്ഷിക്കാൻ തീരുമാനിച്ച് ഫയൽ തീർപ്പാക്കി.
Final Advice Verification made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 22
Updated on 2024-03-05 14:45:21