LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
LAKSHAMVEEDU,THACHANADI,PUTHUCODE-8138838008
Brief Description on Grievance:
BUILDING PERMIT REGARDS
Receipt Number Received from Local Body:
Escalated made by PKD4 Sub District
Updated by ശ്രീമതി.ജലജ സി, Internal Vigilance Officer
At Meeting No. 11
Updated on 2024-02-07 17:23:32
കേരള പഞ്ചായത്ത് കെട്ടിട നിര്‍മ്മാണ ചട്ടം 2019,റൂള്‍ 31 പ്രകാരം ലാന്റ് ഡിവിഷന് & പ്ലോട്ട് ഡവലപ്മെന്റ് ആവശ്യമുള്ള സ്ഥലത്തുനിന്നും വിഭജിച്ച് വാങ്ങിയ സ്ഥലമായതിനാല്‍ ഫയല്‍ ജില്ലാ അദാലത്തിലേക്ക് കൈമാറുന്നതിന് ഉപജില്ലാ സമിതി തീരുമാനിച്ചു.
Final Advice made by Palakkad District
Updated by Subha, Assistant Director
At Meeting No. 15
Updated on 2024-03-25 13:15:31
പുതുക്കോട് ഗ്രാമപഞ്ചായത്തിൽ നിന്നും ഭൂവികസന പെർമിറ്റ് ഇല്ലാതെ പ്ലോട്ട് സബ്ഡിവിഷൻ നടത്തിയ ഭൂമിയില്‍ കെട്ടിട നിർമ്മാണ പെര്മിനറ്റ് ലഭ്യമായില്ലെന്നത് സംബന്ധിച്ച പരാതി സമിതി പരിഗണിച്ചു. ടി വിഷയവുമായി ബന്ധപ്പെട്ട് മറ്റൊരാൾക്ക് ലഭിച്ച മുൻ കോടതി വിധിയുടെ പകർപ്പും പരാതിയോടൊപ്പം ഉള്ളടക്കം ചെയ്തിട്ടുണ്ട്. ഭൂവികസന പെർമിറ്റ് ഇല്ലാതെ പ്ലോട്ട് സബ്ഡിവിഷൻ നടത്തിയ ഭൂമിയിൽ കെട്ടിടനിർമ്മാണ പെർമിറ്റ് അനുവദിക്കാൻ കഴിയില്ല, സമാനകേസുകൾ നിരവധി ശ്രദ്ധയിൽപ്പെടുന്നുണ്ട്. ആയതിന് സർക്കാർ തലത്തിൽ സ്പഷ്ടീകരണം ലഭ്യമാക്കേണ്ടത് ആവശ്യമാണെന്ന് ടൌൺപ്ലാനർ അറിയിച്ചു. മങ്കര ഗ്രാമപഞ്ചായത്തിലെ സമാനവിഷയം 08/12/2023 തീയതിയിലെ ജില്ലാസ്ഥിരം അദാലത്ത് സമിതി പരിഗണിച്ചതും വിശദമായ റിപ്പോർട്ട് സഹിതം സംസ്ഥാനതല അദാലത്ത് സമിതിക്ക് എക്സ്ക്കലേറ്റ് ചെയ്തതുമാണെന്നും ആയതിൽ സംസ്ഥാനതല അദാലത്തിന്റെ തീരുമാനം താഴെപറയും പ്രകാരമാണെന്നും കൺവീനർ അറിയിച്ചു. 1.ഭൂവികസന പെർമിറ്റ് നേടാതെ പ്ലോട്ട് ഡവലപ്പ് ചെയ്യാൻ പാടില്ല എന്ന് KPBR 2019 ചട്ടം 4(1) ൽ വ്യവസ്ഥ ചെയ്യുന്നു. സൈറ്റും നിലവിലുള്ള കെട്ടിടവും അംഗീകൃതമാണെങ്കിൽ മാത്രമേ പുതിയ കെട്ടിടമോ അല്ലെങ്കിൽ കൂട്ടിചേർക്കലോ വിപുലീകരണമോ അനുവദിക്കാൻ പാടുള്ളൂ എന്ന് ചട്ടം 3 ൽ വ്യക്തമാക്കിയിട്ടുണ്ട്. അനധികൃതമായി ഭൂമി വികസനം നടത്തിയ വസ്തുവിൽ നിർമ്മാണ പെർമിറ്റ് അനുവദിക്കുന്നതിന് നിയമപരമായി തടസ്സം നിലനിൽക്കുന്നുണ്ട്. 2.പ്ലോട്ട് സബ്ഡിവിഷൻ അനുമതി വാങ്ങാതെ ടി സ്ഥലത്ത് പെർമിറ്റും കെട്ടിനമ്പറും അനുവദിച്ച ഉദ്യോഗസ്ഥരിൽ നിന്ന് വിശദീകരണം ആവശ്യപ്പെടുന്നതിന് തീരുമാനിച്ചു. 3.എല്ലാ പ്ലോട്ട് ഉടമകളും ചേർന്ന് പ്ലോട്ടുകൾ മുഴുവനായി പരിഗണിച്ച് കൂട്ടുടമസ്ഥതയിൽ ലേ ഔട്ട് അനുമതിക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സാദ്ധ്യത പരിശോധിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി. 4. ഭാവിയിൽ ഇത്തരത്തിലുള്ള അനധികൃത പ്ലോട്ട് സബ്ഡിവിഷൻ നടത്താതിരിക്കുന്നതിന് സ്ഥലം രജിസ്റ്റർ ചെയ്യുമ്പോൾതന്നെ സ്ഥലം അംഗീകൃത പ്ലോട്ട് സബിഡിവിഷന്റെ ഭാഗമാണെങ്കിൽ ആയതുപ്രകാരമുള്ള അനുമതികൾ ലഭ്യമാക്കിയിട്ടുണ്ടെന്നത് ഉറപ്പ് വരുത്തുന്നതിന് സ്ഥലം വിൽക്കുന്ന വ്യക്തിയും വാങ്ങുന്ന വ്യക്തിയും ആധാരം തയ്യാറാക്കി നൽകുന്ന ലൈസൻസിയും ഒപ്പിട്ട കൂട്ടുത്തരവാദിത്തമുള്ള സത്യവാങ്മൂലം സമർപ്പിച്ചതിന് ശേഷം മാത്രമേ രജിസ്ട്രേഷൻ പൂർത്തീകരിക്കാവു എന്നുള്ള ഒരു സർക്കാർ സർക്കുലർ രജിസ്ട്രേഷൻ വകുപ്പ് പുറപ്പെടുവിക്കുന്നതിന് സർക്കാരിലേക്ക് അഭിപ്രായം അറിയിക്കന്നതിന് തീരുമാനിച്ചു. ഭൂവികസന പെർമിറ്റ് ഇല്ലാതെ പ്ലോട്ട് സബ്ഡിവിഷൻ നടത്തിയ ഭൂമിയില്‍ കെട്ടിട നിർമ്മാണ പെര്മിനറ്റ് അനുവദിക്കുന്നതിന് സർക്കാർ ഉത്തരവോ ചട്ടങ്ങളിൽ ഭേദഗതിയോ ഉണ്ടാകേണ്ടതുള്ളതിനാൽ ജില്ലാഅദാലത്ത് സമിതിക്ക് ആയതിന് അനുമതി നൽകുവാൻ കഴിയില്ല, ടി സാഹചര്യത്തിൽ മേൽ സംസ്ഥാനതല അദാലത്ത് തിരുമാനം പരാതിക്കാരനെ രേഖാമൂലം അറിയിക്കുന്നതിന് പുതുക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Attachment - District Final Advice:
Final Advice Verification made by Palakkad District
Updated by Subha, Assistant Director
At Meeting No. 5
Updated on 2024-04-06 11:44:06