LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Secretary
Brief Description on Grievance:
Building
Receipt Number Received from Local Body:
Escalated made by ALP3 Sub District
Updated by PRASANTH BABU, Internal Vigilance Officer
At Meeting No. 19
Updated on 2024-01-09 12:38:26
1990 ൽ നിർമ്മിച്ച റിക്രിയേഷൻ ക്ലബിന്റെ കെട്ടിടം സംബന്ധിച്ച് ദേവികുളങ്ങര ഗ്രാമപഞ്ചായത്തിലെ നിലവിലെ അസസ്മെന്റ് രജിസ്റ്ററിൽ രേഖപ്പെടുത്തലുകൾ കാണപ്പെടുന്നില്ല. കെട്ടിടം ഇപ്പോഴും നിലവിലുണ്ട്. പ്രസ്തുത കെട്ടിടം പൊളിച്ചു കളയുന്നതിന് 12.07.2022 ൽ പരാതി നമ്പർ 474/2022 ൽ ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ഓംബുഡ്സ്മാൻ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതാണ്. കലാവേദി & റിക്രിയേഷൻ ക്ലബ് വക കെട്ടിടത്തിന്റെ ഉടമസ്ഥരെ കേൾക്കാതെയാണ് ടി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത് എന്ന് അപേക്ഷകർ പറയുന്നു. ടി സാഹചര്യത്തിൽ ഓംബുഡ്സ്മാൻ ഉത്തരവ് പുനഃ പരിശോധിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുന്നതിനും സഞ്ചയയിൽ ഒഴിവായി പോയിട്ടുള്ള കെട്ടിടങ്ങൾ (16.06.1994 ന് മുമ്പ് 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ട് നിലവിൽ വരുന്നതിന് മുമ്പ് നിലവിലുള്ള കെട്ടിടങ്ങൾ) തെളിവുകൾ പരിശോധിച്ച് പ്യൂരിഫിക്കേഷനിൽ ഉൾപ്പെടുത്തുന്ന നടപടി സ്വീകരിക്കുന്നതിനും പ്രത്യേക അനുമതി നൽകുന്നതിന് സർക്കാരിലേക്ക് സമർപ്പിക്കുന്നു.
Interim Advice made by Alappuzha District
Updated by Sri.C.K.Shibu, Assistant Director (Admn.)
At Meeting No. 8
Updated on 2024-01-15 16:44:15
ടി വിഷയം സംബന്ധിച്ച് ഗ്രാമപഞ്ചായത്തില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങുന്നതിനും അടുത്ത മീറ്റിംഗില്‍ ചര്‍ച്ച ചെയ്യുന്നതിനും തീരുമാനിച്ചു
Final Advice made by Alappuzha District
Updated by Sri.C.K.Shibu, Assistant Director (Admn.)
At Meeting No. 7
Updated on 2024-01-23 15:35:57
ദേവികുളങ്ങര ഗ്രാമപഞ്ചായത്തിലെ 1990 ൽ നിർമ്മിച്ചുവെന്ന് പറയുന്ന റിക്രിയേഷൻ ക്ലബിന്റെ കെട്ടിടം സംബന്ധിച്ച് ദേവികുളങ്ങര ഗ്രാമപഞ്ചായത്തിലെ നിലവിലെ അസസ്മെന്റ് രജിസ്റ്ററിലും സഞ്ചയ സോഫ്ട്വെയറിലും രേഖപ്പെടുത്തലുകൾ കാണപ്പെടുന്നില്ല എന്ന് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കെട്ടിടം ഇപ്പോഴും നിലവിലുണ്ട് എന്ന് ഉപജില്ലാ സമിതി റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. പ്രസ്തുത കെട്ടിടം പൊളിച്ചു കളയുന്നതിന് 12.07.2022 ൽ പരാതി നമ്പർ 474/2022 ൽ ബഹു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ഓംബുഡ്സ്മാൻ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതാണ്. ഈ വിധിക്ക് ശേഷം സെക്രട്ടറി സ്വീകരിച്ച നടപടിയും ടൗണ്‍ പ്ലാനര്‍ നല്കിയ കത്തിന് ശേഷം സ്വീകരിച്ച നടപടിയും ആരാഞ്ഞുകൊണ്ട് ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നല്‍കുന്നതിനും റിപ്പോര്‍ട്ട് വാങ്ങിയതിനുശേഷം അടുത്ത കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യുന്നതിനും തീരുമാനിച്ചു.