LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ശ്രീ.എ.ഹാജാനവാസ് മേലെമുക്ക്, കുറ്റിച്ചൽ പി.ഒ ,മണ്ണൂർക്കര
Brief Description on Grievance:
കുറ്റിച്ചൽ പഞ്ചായത്തിൽ മണ്ണൂർക്കര വില്ലേജിൽ ശ്രീ.എ.ഹാജാനവാസ് മേലെമുക്ക്, കുറ്റിച്ചൽ പി.ഒ ,മണ്ണൂർക്കര എന്ന വൃക്തി 15 വർഷങ്ങൾക്ക് മുമ്പ് കുറ്റിച്ചാൽ പഞ്ചായത്തിൽപ്പെട്ട മലയോര മേഖലയായ -കോട്ടൂർ എന്ന സ്ഥലത്ത് ഒരു ഇരു നില കെട്ടിടം പണിതതായും ടി കെട്ടിടത്തിന് നാളിതുവരെ നമ്പർ ലഭിച്ചിട്ടില്ലായെന്നും ആയത് ലഭൃമാക്കുന്നതിനുള്ള നടപടി സ്വികരിക്കുന്നതിന് സൂചന പ്രകാരം അപേക്ഷിച്ചിരിക്കുന്നു.
Receipt Number Received from Local Body:
Interim Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 18
Updated on 2024-01-30 14:39:57
സ്ഥല പരിശോധന നടത്തിയതിൽ ഒന്നാം നിലക്ക് നേരത്തെ തന്നെ കെട്ടിട നമ്പർ അനുവദിച്ചിട്ടുണ്ട്. 2012 ൽ പൂർത്തിയാക്കിയ ഒന്നാം നിലക്ക് നമ്പർ വാങ്ങിയിട്ടില്ല. ഒന്നാം നിലയിലേക്കുള്ള സൺഷെയ്ഡ് പാസേജ് ആയി ഉപയോഗിക്കേണ്ടി വരുന്നതിനാൽKPR Act 220 B പ്രകാരമുള്ള ദൂരപരിധി പാലിക്കാത്ത അവസ്ഥയാണ്. ഒന്നാം നിലയിലേക്ക് വശങ്ങളിലൂടെ പ്രവേശനമാർഗമുണ്ടാക്കിയാൽ പാസേജ് ഒഴിവാക്കുന്നതിന് സാധിക്കുകയും ആയത് സൺഷെയ്ഡ് ആയി പരിവർത്തനം ചെയ്യുകയും ചെയ്താൽ ആ വിഷയം പരിഹരിക്കപെ ്് ടും. കുറ്റിച്ചൽ പഞ്ചായത്ത് AE, ഓവർസീയർ , സെക്രട്ടറി എന്നിവർ സംയുക പരിശോധന നടത്തി കെട്ടിടത്തിൽ വരുത്തേണ്ട ചെറിയ മാറ്റങ്ങൾ നിർദ്ദേശിക്കുന്നതിനും ആയതനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തിയ ശേഷം പുതിയ സ്കെച്ചും അപേക്ഷയും സമർപ്പിക്കുന്നതിന് അപേക്ഷകന് നിർദ്ദേശം നൽകി. അപ്രകാരം തന്നെ രണ്ട് സർവേ നമ്പരിലുള്ള സ്ഥലത്താണ് ടി വാണിജ്യ കെട്ടിടം സ്ഥിതി ചെയ്യുന്നത്. അതിൽ ഒരു സർവേ നമ്പർ നിലമാണെന്ന് സെക്രട്ടറി അറിയിച്ചു. ആയത് ഭൂമി പരിവർത്തനം നടത്തിയതാണെന്നും ഇത് സംബന്ധിച്ച റവന്യു വകുപ്പിനെ റ ഉത്തരവ് ഉണ്ടെന്നും അപേക്ഷകൻ അറിയിച്ചു. ടി ഉത്തരവ് പഞ്ചായത്തിൽ സമർപ്പിക്കുന്നതിന് അപേക്ഷകന് നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 13
Updated on 2024-02-27 16:47:27
സെക്രട്ടറി, അസി. എഞ്ചിനീയർ , ഓവർസീയർ സ്ഥല പരിശോധന നടത്തി കെട്ടിടത്തിൽ വരുത്തേണ്ട ഭേദഗതികൾ സംബന്ധിച്ച് അപേക്ഷകനെ ബോധ്യപ്പെടുത്തി. ആയതനുസരിച്ചുള്ള അപേക്ഷയും സ്കെച്ചും സമർപ്പിക്കുന്ന മുറക്ക് കെട്ടിട നമ്പർ അനുവദിക്കുന്നതിന് കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി , അസി. എഞ്ചിനീയർ എന്നിവർക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice Verification made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 20
Updated on 2024-04-12 11:57:31
അദാലത്ത് തീരുമാനം അനുസരിച്ചുള്ള അപേക്ഷ സമർപ്പിക്കുന്ന മുറക്ക് സമയബന്ധിതമായി നമ്പർ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചിട്ടുണ്ട്. അദാലത്തിലെ നിർദ്ദേശം നടപ്പാക്കിയിട്ടുണ്ട്.