LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ചെത്തിൽ
Brief Description on Grievance:
പെർമ്മിറ്റ്
Receipt Number Received from Local Body:
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 20
Updated on 2024-01-18 14:10:59
കുഞ്ഞികൃഷ്ണന് ചെത്തില്‍ സമര്‍പ്പിച്ച പരാതിയില്‍ തിക്കോടി ഗ്രാമ പഞ്ചായത്തില്‍ നിലവിലുളള 11/414A മുതല്‍ 11/414 I വരെ കെട്ടിടത്തിന് മുകള്‍ നില ക്രമവല്‍ക്കരിക്കുന്നതിന് സമര്‍പ്പിച്ച അപേക്ഷയില്‍ ഒക്യുപന്‍സി അനുവദിക്കാത്തതിനെതിരായാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. തിക്കോടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഹാജരാക്കിയ ഫയല്‍ പരിശോധിച്ചതില്‍ 21.12.23 തിയ്യതിയില്‍ 11 അപാകതകള്‍ അറിയിച്ച് ടിയാന് നോട്ടീസ് നല്‍കിയതായി കാണുന്നു. ആയതില്‍ 9 അപാകതകള്‍ കെട്ടിട നിര്‍മ്മാണ ചട്ടങ്ങളിലെ അദ്ധ്യായം 4,5 ലെ വ്യവസ്ഥകള്‍ പാലിക്കാത്തത് സംബന്ധിച്ചാണ്. പ്രധാന റോഡില്‍ നിന്നും പ്ലോട്ടിലേക്ക് പ്രവേശിക്കുന്ന വഴി സംബന്ധിച്ചാണ് രണ്ട് അപാകതകള്‍ ചൂണ്ടികാട്ടിയിട്ടുളളത്. പ്രവേശന മാര്‍ഗ്ഗമായി ഉപയോഗിക്കുന്ന വഴി ടിയാന്റെ മകന്റെ സമ്മത പത്രത്തിന്റെ അടിസ്ഥാനത്തിലും, നഞ്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്നതുമാണ്. ടിയാന് സമര്‍പ്പിച്ച പരാതിയില്‍ ഈ വഴി ഉപയോഗപ്പെടുത്തിയിട്ടാണ് നിലവിലുളള കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കിയതെന്നും നിിലവില്‍ കെട്ടിടത്തില്‍ മാവേലി സ്റ്റോര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മറ്റ് വ്യാപാര സ്ഥാപനം പ്രവര്‍ത്തിക്കുന്നുണ്ടെന്നും പറയുന്നു.പരാതിക്കാരനെ ഫോണില്‍ ബന്ധപ്പെട്ടതില്‍ നിലവിലുളള വീട്ടിലേക്ക് പ്രസ്തുത വഴി ഉപയോഗിച്ച് വരുന്നതാണെന്നും പറയുന്നു. ഈ സാഹചര്യത്തില്‍ വഴിയുടെ വഴിയുടെ നിജസ്ഥിതി സംബന്ധിച്ച് 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ട് 1(XXXV)ന് അനുസൃതമോണോ എന്ന് പരിശോധിച്ച് തീരുമാനമെടുക്കണം എന്ന് നിര്‍ദ്ദേശിച്ച് തീര്‍പ്പാക്കുന്നു. മറ്റ് അപാകതകള്‍ ഉടമസ്ഥന് പരിഹരിച്ച് ഗ്രാമപഞ്ചായത്തിന് സമര്‍പ്പിക്കേണ്ടതാണെന്ന് നിര്‍ദ്ദേശിച്ച് തീര്‍പ്പാക്കി.
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 21
Updated on 2024-02-13 16:11:40
ഫയല്‍ തീര്‍പ്പാക്കി.