LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Thoppil House Karikode Thodupuzha East P. O Mob. 9746232243
Brief Description on Grievance:
Regularization of unauthorised building construction regarding road development
Receipt Number Received from Local Body:
Interim Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No.
Updated on 2023-06-15 12:40:59
സെക്രട്ടറിയുടെയും മുനിസിപ്പൽ എഞ്ചിനീയറുടെയും റിപ്പോർട്ട് ലഭ്യമാകുന്നതിനായി അടുത്ത കമ്മിറ്റിയിലേയ്ക്ക് മാറ്റി വച്ചു.
Final Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 4
Updated on 2023-06-26 16:54:58
തൊടുപുഴ നഗരസഭ കാരിക്കോട് വില്ലേജ് സര്‍വേ നമ്പര്‍ 179 സബ് ഡിവിഷനില്‍ ഉള്‍പ്പെട്ട സ്ഥലത്ത് റോഡ് വികസനവുമായി ബന്ധപ്പെട്ട് സ്ഥലം സൗജന്യമായി വിട്ട് നല്‍കിയവരുടെ കെട്ടിടങ്ങള്‍ പൊളിച്ച് നീക്കിയതുമായി ബന്ധപ്പെട്ട് ക്രമവത്കരണത്തിന് ലഭിച്ചിട്ടുള്ള അപേക്ഷകള്‍ നഗര സഭയുടെ ഫയലുകള്‍ എന്നിവ പരിശോധിച്ചതില്‍ ഭൂമി വിട്ടു നല്‍കിയിട്ടുള്ള ഉണ്ണികൃഷ്ണന് തോപ്പില്‍ ,ദേവയാനി തോപ്പില്‍ ,കൃഷ്ണകുമാര്‍ തോപ്പില്‍ ,സജികുമാര്‍ ഈന്തുങ്കല്‍ , സാഹിര്‍ കണ്ടതിന്കര ,സെയദ് മുഹമ്മദ് ഉള്ളടാംപറമ്പില് ,വിജയകുമാര്‍ പാലനിക്കല് ,നിസ്സാര്‍ കിഴക്കേമഠത്തില്‍ ,പോള്‍ വി ഞാറക്കുളം,അനുപമ പ്രദീപ് തോപ്പില്‍ ,അബ്ദുല്‍ സത്താര്‍ പി.കെ എന്നിവര്‍ കെട്ടിട നമ്പര്‍ അനുവദിക്കുന്നതിന് ഫയല്‍ സമര്‍പ്പിച്ചിട്ടുള്ളതായി കാണുന്നു .എന്നാല്‍ പരാതി നല്‍കിയിട്ടുള്ള പലരും ഫയല്‍ നഗര സഭയില്‍ നല്‍കിയിട്ടുണ്ടോ എന്ന് ബോധ്യപ്പെട്ടിട്ടില്ലാത്തതാണ് .ഫയല്‍ പരിശോധനയില്‍ ടി സ്ഥലം തൊടുപുഴ കാരിക്കോട് ജംഗഷന് -ന്യൂമാന്‍ കോളേജ് റോഡ് വശത്തും മങ്ങട്ടുകവല റോഡ് വശത്തും ഉള്ള കടമുറികളുടെ ഉടമസ്ഥര്‍ ആണ് .കാരിക്കോട് ജംഗഷന് പുനരുധാരണവുമായി ബന്ധപ്പെട്ടാണ് ടി കെട്ടിടങ്ങള്‍ പൊളിച്ച് പണിതിട്ടുള്ളതെന്നും ആയതിന് നമ്പര്‍ അനുവദിക്കാതിരിക്കുന്നത് സംബന്ധിച്ചും ആണ് പരാതി . ഇവര്‍ക്ക് കെട്ടിട നമ്പര്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് തൊടുപുഴ മുന്‍സിപ്പല്‍ സെക്രട്ടറിയുടെ 15/03 / 2011 ലെ PW2/7317/2010 നമ്പര്‍ കത്ത് പ്രകാരം തദ്ദേശ സ്വയം ഭരണ (ആര്.എ )വകുപ്പ് സ.ഉ (ആര്.റ്റി )നമ്പര്‍ 1422 /2011 ത .സ .ഭ വ 15/06/201 1 ലെ ഉത്തരവ് പ്രകാരം 1999 ലെ കേരള മുന്‍സിപ്പാലിറ്റി കെട്ടിട നിര്‍മ്മണ ചട്ടങ്ങളിലെ 85 ആം ചട്ടപ്രകാരം ഉള്ള സ്പെഷ്യല്‍ കമ്മിറ്റി തൊടുപുഴ മുന്‍സിപ്പാലിറ്റിക്ക് വേണ്ടി രൂപീകരിച്ച് ഉത്തരവ് ആയിട്ടുള്ളതും ആയത് അനുസരിച്ചുള്ള ഘടന ,ചെയര്മാന് തൊടുപുഴ മുന്‍സിപ്പാലിറ്റി (കമ്മിറ്റി ചെയര്മാന് ),ജില്ലാ ടൌണ്‍ പ്ലാനര്‍ ഇടുക്കി ,എക്സിക്യൂട്ടീവ് എഞ്ജിനീയര്‍ (റോഡ്സ് )പൊതുമരാമത്ത് വകുപ്പ് ഇടുക്കി , തൊടുപുഴ മുന്‍സിപ്പാലിറ്റി അധികാര പരിധിയുള്ള തദ്ദേശ സ്വയം ഭരണ വകുപ്പ് എക്സിക്യൂട്ടീവ്എഞ്ചിനീയര്‍ , സെക്രട്ടറി തൊടുപുഴ മുന്‍സിപ്പാലിറ്റി (കമ്മിറ്റി കണ്‍വീനര്‍ ), നിര്ധിഷ്ട് റോഡ് വികസനം നടപ്പാക്കുന്നതിന് ഉത്തരവാദപ്പെട്ട വകുപ്പ് ,അതോറട്ടി സ്ഥാപനം ,അസ്സോസിയെഷന് ,സംഘടന എന്നിവയെ പ്രതിനിധീകരിക്കുന്ന രണ്ട് പേരെ കമ്മിറ്റിക്ക് ആവശ്യമെങ്കില്‍ നാമനിര്‍ദേശം ചെയ്യാവുന്നതാണ് എന്നിങ്ങനെ നിര്‍ദേശിച്ചിട്ടുള്ളതുമാണ് .ആയത് പ്രകാരം സ്പെഷ്യല്‍ കമ്മറ്റി കൂടിയിട്ടുള്ളതായി തൊടുപുഴ മുന്‍സിപ്പല്‍ കൌണ്‍സിലിന്റെ 27/05/2019 ലെ 3/3 നമ്പര്‍ തീരുമാനത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതും റോഡ് വികസനത്തിന്റെ ഭാഗമായി സ്ഥലം സൗജന്യമായി വിട്ട് തന്നിട്ടുള്ളതിനാല്‍ ടി അനധികൃത നിര്‍മ്മാണങ്ങള്‍ റൂള്‍ 85 പ്രകാരമുള്ള സ്പെഷ്യല്‍ കമ്മറ്റിയുടെ ശുപാര്‍ശ പ്രകാരം കേരള മുന്‍സിപ്പല്‍ ബില്‍ഡിങ്ങ് റൂള്‍ ചട്ടം 100 ലെ വ്യവസ്ഥകള്‍ക്ക് വിധേയമായി ക്രമവത്കരിച്ച് നല്കാന് തീരുമാനിച്ചിട്ടുള്ളതാണ് .എന്നാല്‍ ഇത് സംബന്ധിച്ച് തുടര്‍ നടപടികള്‍ ഒന്നും സ്വീകരിച്ചതായി കാണുന്നില്ല . മേല്‍ സാഹചര്യത്തില്‍ കെട്ടിടം ക്രമവത്കരിക്കുന്നതിന് വേണ്ടി കെട്ടിടത്തിന്റെ ഉടമസ്ഥര്‍ (പരാതിക്കാര്‍ ഉള്‍പ്പെടെ )കെട്ടിടം ഒന്നിച്ച് കൂട്ടി ചേര്‍ത്ത് പണിതിട്ടുള്ളവര് ജോയിന്റ് അപേക്ഷയും /ഒറ്റ കെട്ടിടമായി വേര്‍തിരിഞ്ഞ് നില്ക്കുന്ന കെട്ടിടത്തിന്റെ ഉടമസ്ഥര്‍ പ്രത്യേക അപേക്ഷയും പ്ലാനും അനുബന്ധ രേഖകളും നഗരസഭയില്‍ സമര്‍പ്പിക്കുന്നതിന് പരാതിക്കരോട് നിര്‍ദേശിച്ചും കെട്ടിട ഉടമകളുടെ അപേക്ഷ ലഭിച്ചാല്‍ ഉടന്‍ കേരള മുന്‍സിപ്പല്‍ ബില്‍ഡിങ്ങ് റൂള്‍ 1999 റൂള്‍ 100 പ്രകാരം നിലവില്‍ ഉള്ള കെട്ടിടങ്ങള്‍ 2000 മാര്‍ച്ചിന് മുന്‍പ് ഉണ്ടായിരുന്നതാണോ എന്ന് പരിശോധിച്ച് ചട്ടം 100 ഉപ ചട്ടങ്ങള്‍ 2 മുതല്‍ 5 വരെ ഉള്ളവയ്ക്ക് വിധേയമായി ക്രമവത്കരിച്ച് നല്‍കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിന് മുന്‍സിപ്പല്‍ സെക്രട്ടറിയേയും മുന്‍സിപ്പല്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറേയും ചുമതലപ്പെടുത്തി പരാതി തീര്‍പ്പാക്കി സമിതി ഐക്യകണ്ഠേന തീരുമാനിച്ചു .
Final Advice Verification made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 5
Updated on 2024-04-04 11:38:55