LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Pallipurathussery Mundakkayam East
Brief Description on Grievance:
License reg
Receipt Number Received from Local Body:
Interim Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 19
Updated on 2024-01-22 14:04:09
നവ കേരള സദസ്സ് പരാതിക്കാരന് : പി. കെ. രാജു , പള്ളിപ്പുറത്തുശ്ശേരി, മുണ്ടക്കയം ഈസ്റ്റ് പി. ഒ., 686513. ഫോണ്‍ നമ്പര്‍ : 9946802807 പരാതിക്കാരന് ഇടുക്കി ജില്ല പീരുമേട് താലൂക്കില്‍ കൊക്കയാര്‍ ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡില്‍ മുണ്ടക്കയം ഈസ്റ്റ് 35-ആം മൈല്‍ ഭാഗത്ത് ‘സ്റ്റേഷനറി , ബേക്കറി, കൂള്‍ബാര്‍’ ഉള്‍പ്പെടുന്ന ഒരു ചെറിയ വ്യാപാര സ്ഥാപനം നടത്തിവരികയാണ്. കടമുറിയോട് ചേര്‍ന്നാണ് ടിയാന് കുടുംബമായി താമസിക്കുന്നത്. ആകെ ഒന്നര സെന്റ് സ്ഥലത്ത് മുന്‍ഭാഗം ഒരു കടമുറിയും, പിന്‍ഭാഗത്ത് ഒരു മുറിയും അടുക്കളയും ചേര്‍ന്ന പാര്‍പ്പിടവുമാണ്. ടിയാന്റെ പിതാവിന്റെ കാലം മുതല്‍ ഉദ്ദേശം 60 വര്‍ഷത്തിലധികമായി ടിയാന് ഇവിടെ കട നടത്തിവരികയാണ്. പഴയ കെട്ടിട നമ്പര്‍ 370 ആയിരുന്നു. വസ്തു നികുതി പരിഷ്കരണത്തിന്റെ ഭാഗമായി പുതിയ കെട്ടിട നമ്പര്‍ അനുവദിച്ചപ്പോള്‍ കടയ്ക്ക് 6/294 നമ്പറും, വീടിനു 6/295 നമ്പരുമാണ് പഞ്ചായത്തില്‍ നിന്നും നല്‍കിയത്. കടയ്ക്ക് 2018-19 വരെ 6/294 നമ്പറില്‍ ലൈസന്‍സ് നല്കിയിട്ടുള്ളതും, തൊഴില്‍നികുതി ഈടക്കിയിട്ടുള്ളതുമാണ്. 2018-19 ന് ശേഷം ലൈസന്‍സ് അനുവദിക്കുന്നില്ല , 6/294 നമ്പര്‍ കെട്ടിടം പഞ്ചായത്ത് രേഖകളില്‍ പാര്‍പ്പിടം ആയിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളതാണ്. കാരണം പഞ്ചായത്ത് ലൈസന്‍സ് നല്‍കാത്തത്, 60 വര്‍ഷത്തിലധികമായി പ്രവര്‍ത്തിച്ചുവരുന്നതും 2018-19 വരെ ലൈസന്‍സ് അനുവദിച്ചിട്ടുള്ളതുമായ കടമുറിയെ പാര്‍പ്പിടം എന്ന് ഉദ്യോഗസ്ഥര്‍ തെറ്റായി രേഖപ്പെടുത്തിയത് നിമിത്തമാണ് ഇങ്ങനെ സംഭവിച്ചിട്ടുള്ളത് . അപാകത പരിഹരിക്കുന്നതിനും കടമുറിയ്ക്കും വീടിനും നികുതി നിര്‍ണ്ണയിക്കുന്നതിനും ലൈസന്‍സ് അനുവദിക്കുന്നതിനും പലതവണ പഞ്ചായത്ത് ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും പലവിധ കാരണങ്ങള്‍ പറഞ്ഞ് ലൈസന്‍സ് നിഷേധിക്കുകയാണ്. ടിയാന്റെ കുടുബത്തിന്റെ ഏക ഉപജീവന മാര്‍ഗ്ഗമാണ് ഈ കട. ലൈസന്‍സ് ഇല്ലാത്തതിനാല്‍ ഒരിടത്തുനിന്നും ലോണ്‍ പോലും കിട്ടാത്ത അവസ്ഥയാണ്. താലൂക്ക് തല അദാലത്തില്‍ പരാതി സമര്‍പ്പിച്ച ശേഷം 27/07/2022 തീയതി വച്ച് 400578/PTLA05/GPO/2022/1437(2) നമ്പരായി ലൈസന്‍സ് കുടിശ്ശിക പലിശ സഹിതം ഒടുക്കണമെന്ന് കത്ത് ലഭിച്ചു. കുടിശ്ശിക എത്രയെന്നോ , പലിശ എത്രയെന്നോ ഡിമാന്റ് ചെയ്തിട്ടില്ല. ഇതെല്ലാം ടിയാന് ലൈസന്‍സ് നിഷേധിക്കുവാന്‍ ബോധപൂര്‍വ്വം ഉദ്യോഗസ്ഥര്‍ ചെയ്യുന്ന നടപടികളാണ്. 02/06/2022-ല്‍ നല്കിയ അപേക്ഷയ്ക്കാണ് 27/07/2022 തീയതി വച്ച് മറുപടി നല്‍കിയത്. ലൈസന്‍സ് വ്യവസ്ഥകള്‍ ബഹു സര്‍ക്കാര്‍ ഉദാരമാക്കിയെങ്കിലും ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ജനത്തിന് ആയതിന്റെ ഗുണഫലം കിട്ടുന്നില്ലായെന്നത് സങ്കടകരമാണ്. പീരുമേട് നിയോജക മണ്ഡലത്തിലെ 14/04/2023-ലെ കരുതലും കൈത്താങ്ങും ഡോക്കേറ്റ് നമ്പര്‍ IDK/0206/A/40307 എന്നതിന് തീര്‍പ്പ് കല്‍പ്പിച്ച് ടിയാന് മറുപടി ലഭിച്ചില്ലാത്തതാണ്. 60 വര്‍ഷത്തിലധികമായി ടിയാന്റെ പിതാവിന്റെ കാലം മുതല്‍ നടത്തിവരുന്ന വ്യാപാര സ്ഥാപനം പ്രവര്‍ത്തിക്കുന്ന കടമുറിയെ വസ്തുനികുതി പരിഷ്കരണ സമയത്ത് കമ്പ്യൂട്ടറില്‍ തെറ്റായ വിവരം രേഖപ്പെടുത്തിയതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചിട്ടുള്ളത്. ആയതിനാല്‍ ടി കടയ്ക്ക് ലൈസന്‍സ് അനുവദിയ്ക്കണമെന്നതാണ് അപേക്ഷയിലെ ആവശ്യം. സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ശ്രീ രാജു പി കെ സമര്‍പ്പിച്ച പരാതിയിമേല് കൊക്കയാര്‍ പഞ്ചായത്ത് വസ്തു നികുതി നിര്‍ണ്ണയ രജിസ്റ്റര്‍, സഞ്ചയ സോഫ്റ്റ് വെയര്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയതില്‍ അപേക്ഷകന്റെ പേരില്‍ ഗ്രാമ പഞ്ചായത്തില്‍ 6-ആം വാര്‍ഡ് ബോയിസില്‍ 294, 295 നമ്പറുകളിലായി രണ്ട് കെട്ടിടങ്ങളുള്ളതും ആയത് 50,52 മീറ്റര്‍ സ്ക്വയര്‍ ചുറ്റളവില്‍ പാര്‍പ്പിടം എന്ന ഉപയോഗ ക്രമത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. അപേക്ഷകന് വ്യാപാരം നടത്തുന്നതിന് ലൈസന്‍സ് ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കുകയും എന്നാല്‍ ടി കെട്ടിടം പാര്‍പ്പിടാവശ്യത്തിനുള്ള ഉപയോഗ ക്രമമായി രേഖപ്പെടുത്തിയിരിക്കുന്നതിനാല്‍ ലൈസന്‍സ് അനുവദിക്കാവാന് കഴിയാതെ വരികയും തുടര്‍ന്ന് ഉപയോഗ ക്രമം മാറ്റുന്നതിനായി അപേക്ഷ സമര്‍പ്പിച്ച് ആയത് വാണിജ്യമായി മാറ്റുന്ന മുറയ്ക്ക് ലൈസന്‍സ് നല്കുന്നതുമാണ് എന്ന് അറിയിച്ചിട്ടുളളതാണ്. എന്നാല്‍ ആയതിന് ശേഷം ടിയാനില്‍ നിന്ന് യാതൊരു നടപടിയും സ്വീകരിച്ചതായി കാണാന്കഴിഞ്ഞിട്ടില്ല. തുടര്‍ന്ന് ടിയാന് കരുതലും കൈത്താങ്ങും അദാലത്തില്‍ അപേക്ഷ സമര്‍പ്പിക്കുകയും ആയതിന് ഗ്രാമ പഞ്ചായത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ബഹു ഇടുക്കി ജില്ലാ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നും സ്ഥല പരിശോധന നടത്തുകയും ആയത് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതില്‍ ടി കെട്ടിടങ്ങള്‍ പൊളിച്ച് നിര്‍മ്മാണം നടത്തിയതായി ബോധ്യപ്പെടുകയും ആയത് പുതിയതായി അസ്സസ് ചെയ്ത് നമ്പര്‍ നല്കിയാല് മാത്രമേ ലൈസന്‍സ് അനുവദിക്കുവാന്‍ സാധിക്കുകയുള്ളൂ. ആയതിനാല്‍ കെട്ടിടത്തിന്റെയും സ്ഥലത്തിന്റെയും ഉടമസ്ഥത സംബന്ധിച്ച് ആവശ്യമായ രേഖകള്‍ ലഭ്യമാക്കി ആയത് പരിശോധിച്ച് കെട്ടിട നമ്പര്‍ നല്കി ആയതിന്റെ അടിസ്ഥാനത്തില്‍ ലൈസന്‍സ് അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദ്ദേശമുണ്ടായി. ആയതിന്റെ അടിസ്ഥാനത്തില്‍ അപേക്ഷകന് കൊക്കയാര്‍ ഗ്രാമ പഞ്ചായത്തില്‍ നിന്നും മറുപടി നല്കിയിട്ടുള്ളതാണ്. ആയതിന് ശേഷം നമ്പര്‍ ലഭിക്കുന്നതിനായി നാളിതുവരെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ല എന്നുള്ള വിവരം അങ്ങയുടെ അറിവിനും അനന്തരനടപടികള്‍ക്കുമായി സമര്‍പ്പിക്കുന്നു. തീരുമാനം മേല്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പഞ്ചായത്തിലെ ടി കെട്ടിടത്തിന്റെ രേഖകള്‍ പരിശോധിക്കുന്നതിനും കെട്ടിടത്തിന്റെ സെറ്റ്ബാക്കുകള്‍ പരിശോധിക്കുന്നതിനും ആയത് പരിശോധിച്ചതിന് ശേഷം അന്തിമ തീരുമാനം എടുക്കുന്നതിന് വേണ്ടി അടുത്ത കമ്മിറ്റിയില്‍ പരാതി പരിഗണിക്കുന്നതിന് സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Final Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 20
Updated on 2024-01-31 14:30:30
പി.കെ. രാജുവിന്റെ വീടിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ചെറിയ കടയ്ക്ക് ലൈസന്‍സ് ലഭിക്കുന്നില്ല എന്നതാണ് പരാതിക്ക് അടിസ്ഥാനം. കൊക്കയാര്‍ പഞ്ചായത്തിലെ സഞ്ചയ സോഫ്റ്റ്വെയര് പരിശോധിച്ചതില്‍ 2013 ല്‍ പി.കെ രാജുവിന്റെ പേരില്‍ രണ്ട് കെട്ടിട നമ്പറുകള്‍ (രണ്ട് പാര്‍പ്പിടങ്ങള്‍) 6/294, 6/295 എന്നിങ്ങനെ ഉള്ളതായും ആയതിന്റെ 1993- 94 വര്‍ഷത്തെ ആസസ്സ്മെന്റ് രജിസ്റ്ററില്‍ 6/42, 6/42(1) എന്നിങ്ങനെ നമ്പര്‍ ഉള്ളതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പഞ്ചായത്തിലെ 1993- 94 വര്‍ഷത്തെ ആസസ്സ്മെന്റ് രജിസ്റ്റര്‍ പരിശോധിച്ചതില്‍ 6/42 എന്ന നമ്പര്‍ മാത്രമാണ് ഉള്ളതെന്നും 6/42(1) എന്ന നമ്പര്‍ ടി രജിസ്റ്ററില്‍ ഇല്ലായെന്നും 2011 ലെ വസ്തുനികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട് ആണ് രണ്ട് നമ്പറുകള്‍ നല്‍കിയിട്ടുള്ളത് എന്നും ടി സമയത്തെ വിവര ശേഖരണ ഫോറം ലഭിക്കാത്തതുമൂലം ഒരു കെട്ടിടം കടമുറിയായിട്ടാണോ വിവര ശേഖരണം നടത്തിയിട്ടുള്ളത് എന്ന് അറിയാന്‍ കഴിയുന്നില്ല എന്നും പഞ്ചായത്തില്‍ നിന്നും അറിയിച്ചിട്ടുള്ളതാണ്. സ്ഥല പരിശോധന സ്ഥല പരിശോധന നടത്തിയതില്‍ പരാതിക്കാരന്റെ വീടിന്റെ തിണ്ണയായി വരുന്ന ഭാഗമാണ് കടയായി ഉപയോഗിക്കുന്നത്. ടി കടയുടെ മുകള്‍ ഭാഗം തകരഷീറ്റ് ഇട്ട് മേഞ്ഞിട്ടുള്ളതും പുതിയ നിര്‍മ്മാണം അല്ലാത്തതും കാലപ്പഴക്കം തോന്നിക്കുന്നതുമാണ്. ടി കട പരാതിക്കാരന്റെ പിതാവിന്റെ കാലം തൊട്ടേ ഉണ്ടായിരുന്നതായി പരിസര വാസികള്‍ പറഞ്ഞിട്ടുണ്ട്. ടി കടയുടെ വിസ്തീര്‍ണ്ണം 7.56 m2 ആണ്. കടയില്‍ ബേക്കറി ഇനങ്ങളാണ് വില്‍ക്കുന്നത്. തീരുമാനം Kerala panchayth building rule 2019 rule25(2) (a) Group A1 – Residential Building shall include any building in which sleeping accommodation is provided for normal residential purposes, with or without cooking and /or dining facilities. They shall include one or mulitifamily dwellings, apartment buildings or residential flats. Small professional offices, small household business or spaces for advocates, doctors, engineers, architects, chartered accountants, beauticians, tailors, photographers, videographers, telephone booth operators, computer professionals, typists, electrical or electronic equipment service professionals, not exceeding 50 sq. meters built –up area and used as part of principal residential occupancy are also included in this group. മേല്‍ ചട്ടം പരിശോധിച്ചതില്‍ 5൦ സ്ക്വയര്‍ മീറ്റര്‍ built –up ഏരിയായില്‍ അധികരിക്കാത്ത പ്രധാന പാര്‍പ്പിട ഗണത്തിലുള്ള കെട്ടിടത്തോട് ചേര്‍ന്ന് വരുന്ന കെട്ടിടങ്ങളേയും Group A1 എന്ന ഗണത്തില്‍ ഉള്‍പ്പെടുത്താമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ഇതില്‍ ഒരു ഇനമായി small household business നടത്തുന്ന കെട്ടിടത്തേയും ഉള്‍പ്പെടുത്താമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആയതിനാല്‍ പരാതിക്കാരന്റെ കടമുറി സഞ്ചയ സോഫ്റ്റ്വെയറില് പാര്‍പ്പിടം എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തിയാണ് കാണിച്ചിട്ടുള്ളതെങ്കിലും മേല്‍ ചട്ടപ്രകാരം ലൈസന്‍സ് അനുവദിക്കുന്നതിന് തടസ്സമുള്ളതായി കാണുന്നില്ല. ആയതിനാല്‍ പരാതിക്കാരന്റെ കടമുറിക്ക് ലൈസന്‍സ് അനുവദിക്കുന്നതിനും ലൈസന്‍സ് അനുവദിച്ചിട്ടുള്ള വിവരം ഉപജില്ലാ അദാലത്ത് സമിതി ഒന്നിന്റെ കണ്‍വീനറെ അറിയിക്കുന്നതിനും കൊക്കയാര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചും ഉപജില്ലാ അദാലത്ത് സമിതി -1 ഐക്യകണ്ഠേന തീരുമാനിച്ചു.
Final Advice Verification made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 21
Updated on 2024-02-14 14:16:44