LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
വരിക്കോട്ട് താഴെ കുനി , നടേരി , കൊയിലാണ്ടി
Brief Description on Grievance:
നമ്പറിംഗ്
Receipt Number Received from Local Body:
Escalated made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 20
Updated on 2024-01-23 12:48:15
ശ്രീ ബാബു വി കെ വരിലക്കട്ട് താഴെ കുനി എന്നവര്‍ കൊയിലാണ്ടി മുൻസിപ്പാലിറ്റിയിൽ നിന്നും തന്റെ ഉടമസ്ഥതയിലുളള 3/469 C,D,E നമ്പർ കെട്ടിടത്തിന് exention permit 29/04/2008 ന് നേടുകയുണ്ടായി. തുടർന്ന് പലവിധ കാരണങ്ങളാൽ പെർമിറ്റ് കാലവധിക്കുളളിൽ പൂർത്തീകരിക്കാൻ സാധിച്ചില്ല എന്നും ഇപ്പോൾ പൂർത്തീകരിച്ചപ്പോൾ മാസ്റ്റർ പ്ലാൻ പ്രകാരമുളള നിയന്ത്രണങ്ങൾ വന്നതിനാൽ കെട്ടിടത്തിന് നമ്പർ ലഭിക്കാനുളള സാധ്യതയില്ലാതായിരിക്കുകയാണെന്നും ആയതിന് പരിഹാരരമുണ്ടാക്കണമെന്നുമാണ് നവകേരളസദസ്സിൽ പരാതി സമർപ്പിച്ചിരിക്കുന്നത്. സെക്രട്ടറി ടിയാന് നൽകിയ മറുപടിയിൽ നിർമ്മാണം നടത്തിയ കെട്ടിടം റോഡിൽനിന്നും 3.10 മീറ്റർ അകലത്തിലാണ് എന്നും എന്നാൽ മാസ്റ്റർപ്ലാൻ പ്രകാരം പ്രസ്തുത റോഡിന് വൈഡനിംഗ് പ്രൊപ്പോസൽ നിലവിലുണ്ട് എന്നും പെർമിറ്റ് കാലാവധി അനുവദിച്ച് 16 വർഷം കഴിഞ്ഞതിനാൽ ക്രമവൽക്കരിക്കണമെന്നും അറിയിച്ചിട്ടുണ്ട്. അദാലത്തിൽ സെക്രട്ടറിയെ പ്രതിനിധീകരിച്ച് ഓവർസിയർ ഹാജരായി. ശ്രീ ബാബു വി കെ യെ ഫോണിലൂടെ കേട്ടു. പലവിധത്തിലുളള ജീവിത പ്രയാസങ്ങൾ കാരണമാണ് യഥാസമയം നിർമ്മാണം പൂർത്തിയാക്കാൻ കഴിയാതെ വന്നതെന്നും നിലവിൽ നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട് എന്നും ടിയാൻ അറിയിച്ചു. 28.06.2021 തീയ്യതിയിലെ സ.ഉ(കൈ)നം 118/21/തസ്വഭവ ഉത്തരവ് പ്രകാരമാണ് കൊയിലാണ്ടി നഗരസഭയുടെ മാസ്റ്റർപ്ലാനിന് 2010 ലെ നഗര ഗ്രാമാസൂത്രണ ആക്ട് വകുപ്പ് 36(81) പ്രകാരം അന്തിമ അനുമതി ആയിട്ടുളളത്. ശ്രീ ബാബു വി കെ നിര്‍മ്മാണനുമതി 29.04.08 തിയ്യതിയിലെ B2/161/08 ഉത്തരവ് പ്രകാരമാണ് കരസ്ഥമാക്കിയത്. ആയതിന്റെ കാലാവധി 29.04.2017 ന് അവസാനിച്ചു. 2020ലാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനുളള നടപടി മുൻസിപാലിറ്റി ആരംഭിക്കുന്നത്. 2021 ൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ചു. മാസ്റ്റർ പ്ലാൻ നിലവിൽ വന്ന സാഹചര്യത്തിൽ ആയതിലെ വ്യവസ്ഥകൾ ആണ് ശ്രീ ബാബു വിന്റെ നിർമ്മിതിയുടെ കാര്യത്തിലും ബാധകമായി വരുന്നത്. എന്നാൽ സർക്കാർതലത്തിൽ ഇളവുവേണമെന്നാണ് ടിയാൻ നവകേരളസദസ്സിൽ സമർപ്പിച്ച നിവേദനത്തിൽ അപേക്ഷിരിക്കുന്നത്. ഈ സാഹചര്യത്തിൽ ടിയാന്റെ അപേക്ഷ പ്രത്യേക കേസായി പരിഗണിച്ച് നിലവിലുളള കെട്ടിടത്തിന്റെ കൂട്ടിച്ചേർക്കല്‍ ആയതിനാൽ ഇളവ് നല്‍കുന്നതിനുളള സർക്കാർ തീരുമാനത്തിനായി ശുപാർശ ചെയ്യുന്നു.
Attachment - Sub District Escalated:
Final Advice made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 16
Updated on 2024-02-20 13:57:00
നിലവിലുള്ള കെട്ടിടത്തിനോട് കൂട്ടിചേര്‍ക്കല്‍ വരുത്തുന്നതിനാണ് 29/04/2008 ല്‍ പ്ലാന്‍ സമര്‍പ്പിച്ച് അനുമതി വാങ്ങിയിരുന്നത്. (100.33 ച.മീ.) 29/04/2011 ല്‍ പെര്‍മിറ്റ് പുതിക്കിയിട്ടുണ്ട്. ഇപ്പോള്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. കാലാവധിക്കുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയോ യഥാസമയം കാലാവധി പുതുക്കുകയോ ചെയ്തിട്ടില്ല. 2015 വര്‍ഷത്തിന് മുമ്പ് കെട്ടിടത്തിന്റെ structure പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും എന്നാല്‍ സാമ്പത്തിക പ്രയാസം കാരണം പ്രവൃത്തി പൂര്‍ത്തിയാക്കി കെട്ടിട നമ്പറിന് അപേക്ഷ യഥാസമയം സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അപേക്ഷകന് അറിയിച്ചിട്ടുണ്ട്. 28/06/2021 തിയ്യതിയിലാണ് നഗരസഭയില്‍ മാസ്റ്റര്‍ പ്ലാനിന് അംഗീകാരം ലഭിച്ചത്. റോഡില്‍ നിന്ന് നിലവിലുള്ള അകലം 3.10 മീറ്ററാണ്. മാസ്റ്റര്‍ പ്ലാന്‍ നിലവില്‍ വന്നതിനാലും മാസ്റ്റര്‍ പ്ലാനില്‍ റോഡ് വൈഡനിംഗ് ഉള്ളതിനാലും കെട്ടിട നമ്പര്‍ അനുവദിക്കാവുന്നതല്ല എന്നാണ് സെക്രട്ടറി അറിയിച്ചിരിക്കുന്നത്. മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള നടപടികള്‍ 2020 വര്‍ഷത്തിലാണ് മുന്‍സിപ്പാലിറ്റി ആരംഭിച്ചത്. അംഗീകാരം ലഭിച്ചത് 2021 വര്‍ഷത്തിലുമാണ്. മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പായി കെട്ടിട നിര്‍മ്മാണ അനുമതി വാങ്ങുകയും പ്രവൃത്തി ആരംഭിക്കുകയും (structure പൂര്‍ത്തീകരിക്കുകയും) ചെയ്തതിനാല്‍ കെട്ടിട നമ്പര്‍ അനുവദിക്കണമെന്നാണ് അപേക്ഷ. മേല്‍ സാഹചര്യത്തില്‍ ടിയാന്റെ അപേക്ഷ നിലവിലുള്ള കെട്ടിടത്തിലെ കൂട്ടിച്ചേര്‍ക്കല്‍ ആയതിനാല്‍ പ്രത്യേക കേസായി പരിഗണിച്ച് ഇളവ് അനുവദിക്കുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനത്തിനായി സമര്‍പ്പിക്കുന്നു.
Escalated made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 17
Updated on 2024-02-20 13:58:46
നിലവിലുള്ള കെട്ടിടത്തിനോട് കൂട്ടിചേര്‍ക്കല്‍ വരുത്തുന്നതിനാണ് 29/04/2008 ല്‍ പ്ലാന്‍ സമര്‍പ്പിച്ച് അനുമതി വാങ്ങിയിരുന്നത്. (100.33 ച.മീ.) 29/04/2011 ല്‍ പെര്‍മിറ്റ് പുതിക്കിയിട്ടുണ്ട്. ഇപ്പോള്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. കാലാവധിക്കുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയോ യഥാസമയം കാലാവധി പുതുക്കുകയോ ചെയ്തിട്ടില്ല. 2015 വര്‍ഷത്തിന് മുമ്പ് കെട്ടിടത്തിന്റെ structure പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും എന്നാല്‍ സാമ്പത്തിക പ്രയാസം കാരണം പ്രവൃത്തി പൂര്‍ത്തിയാക്കി കെട്ടിട നമ്പറിന് അപേക്ഷ യഥാസമയം സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അപേക്ഷകന് അറിയിച്ചിട്ടുണ്ട്. 28/06/2021 തിയ്യതിയിലാണ് നഗരസഭയില്‍ മാസ്റ്റര്‍ പ്ലാനിന് അംഗീകാരം ലഭിച്ചത്. റോഡില്‍ നിന്ന് നിലവിലുള്ള അകലം 3.10 മീറ്ററാണ്. മാസ്റ്റര്‍ പ്ലാന്‍ നിലവില്‍ വന്നതിനാലും മാസ്റ്റര്‍ പ്ലാനില്‍ റോഡ് വൈഡനിംഗ് ഉള്ളതിനാലും കെട്ടിട നമ്പര്‍ അനുവദിക്കാവുന്നതല്ല എന്നാണ് സെക്രട്ടറി അറിയിച്ചിരിക്കുന്നത്. മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള നടപടികള്‍ 2020 വര്‍ഷത്തിലാണ് മുന്‍സിപ്പാലിറ്റി ആരംഭിച്ചത്. അംഗീകാരം ലഭിച്ചത് 2021 വര്‍ഷത്തിലുമാണ്. മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പായി കെട്ടിട നിര്‍മ്മാണ അനുമതി വാങ്ങുകയും പ്രവൃത്തി ആരംഭിക്കുകയും (structure പൂര്‍ത്തീകരിക്കുകയും) ചെയ്തതിനാല്‍ കെട്ടിട നമ്പര്‍ അനുവദിക്കണമെന്നാണ് അപേക്ഷ. മേല്‍ സാഹചര്യത്തില്‍ ടിയാന്റെ അപേക്ഷ നിലവിലുള്ള കെട്ടിടത്തിലെ കൂട്ടിച്ചേര്‍ക്കല്‍ ആയതിനാല്‍ പ്രത്യേക കേസായി പരിഗണിച്ച് ഇളവ് അനുവദിക്കുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനത്തിനായി സമര്‍പ്പിക്കുന്നു.
Final Advice made by State State
Updated by Vanajakumari K, state level
At Meeting No. 11
Updated on 2024-08-21 13:13:09
Please see the attached minutes
Attachment - State Final Advice: