LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Muhammed Ali.M, Adila, Kandala 695512
Brief Description on Grievance:
മാറനല്ലൂർ ഗ്രാമപഞ്ചായത്തിലെ വാണിജ്യാവശ്യത്തിനുള്ള കെട്ടിടം മതിയായ പാർക്കിംഗ് സൌകര്യമില്ലായെന്ന് രേഖപ്പെടുത്തി കെട്ടിട നിർമ്മാണ അനുമതി നിഷേധിച്ചുവെന്നും നിയമാനുസരണം വിലവാങ്ങിയ പുരയിടം അളന്ന് തിട്ടപ്പെടുത്തി അതിരുകല്ല് പുനഃസ്ഥാപിക്കുന്നതിന് OS No. 27/2023 പ്രകാരം ഞാൻ ബഹു കോടതിയെ സമീപിച്ചെങ്കിലും കേസ്സുകളുടെ ബാഹുല്യം കാരണം കോടതിയ്ക്ക് യാഥാസമയം ആയതിന് കഴിയില്ല എന്നും അർഹതപ്പെട്ട ഭാഗം വാണിജ്യ ആവശ്യത്തിനായി ക്രമവത്ക്കരിച്ചു ലഭിച്ചാൽ ശേഷിക്കുന്ന ഭാഗം പ്രത്യേകം വഴി ഒരുക്കിയ ശേഷം പാർപ്പിട ആവശ്യത്തിനോ അഥവാ പാർക്കിങ്ങിനായി വിലവാങ്ങിയ അധികഭൂമി കോടതി ഉത്തരവിന് അനുസൃതമായി അതിർത്തി നിർണ്ണയിച്ച് ലഭിക്കുന്നമുറയ്ക്ക് വാണിജ്യ ആവശ്യത്തിനോ ക്രമവത്ക്കരിക്കുന്നതിന് അപേക്ഷിക്കുകയോ ചെയ്യുകയുള്ളുവെന്നും എന്നാൽ നിലവിൽ മതിയായ പാർക്കിങ്ങ് സ്ഥലം വേർതിരിച്ചു കാണിക്കാൻ കഴിയാത്തതിനാൽ പഞ്ചായത്ത് വീണ്ടും അപേക്ഷ നിരസിക്കുമെന്നും സൂചിപ്പിച്ചിരിക്കുന്നു.
Receipt Number Received from Local Body:
Interim Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 18
Updated on 2024-01-30 14:26:54
പ്രാഥമിക പരിശോധനയിൽ അപേക്ഷകൻ്റെ പരാതിയിൽ കൂടുതൽ പരിശോധന വേണമെന്ന് ബോധ്യപ്പെട്ടു. ടിയാനെ നേരിൽ കേട്ട ശേഷം തീരുമാനമെടുക്കുന്നതാണ് ഉചിതമെന്ന് അദാലത്ത് ഉപസമിതി വിലയിരുത്തി.
Final Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 13
Updated on 2024-03-12 14:58:28
മാറനല്ലൂർ ഗ്രാമപഞ്ചായത്ത് മാറനല്ലൂർ വില്ലേജ് റിസർവേ നമ്പർ 206/5 ൽ ഉൾപ്പെട്ട സ്ഥലത്ത് നിർമ്മിച്ചിട്ടുള്ളതും 5/487 ബി ,5/487 സി നമ്പർ നൽകിയിട്ടുള്ളതുമായ കെട്ടിടത്തിനു മുകളിലായി ഒന്നാം നിലയിൽ 9.12 ച . മീറ്റർ വിസ്തീർണമുള്ള കടക്ക് പാർക്കിംഗ് ഏരിയ പര്യാപ്തമല്ലായെന്ന കാരണം പറഞ്ഞു നമ്പർ അനുവദിച്ചിട്ടില്ലായെന്ന് ശ്രീ മുഹമ്മദലി . എം . പരാതി സമർപ്പിച്ചിട്ടുണ്ട്. ടി പരാതിയുടെ അടിസ്ഥാനത്തിൽ അദാലത്ത് ഉപസമിതി അംഗങ്ങൾ സ്ഥല പരിശോധന നടത്തിയതിൽ പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് അപേക്ഷ പുന പരിശോധിക്കുന്നതിന് മാറനല്ലൂർ ഗ്രാമപഞ്ചായത്ത് അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുള്ളതാണ് .പാർക്കിംഗിന് ആവശ്യമായ സ്ഥലം വിലയ്ക്കു വാങ്ങി നീക്കിവെച്ചുവെങ്കിലും സമീപത്തെ പുരയിടത്തിന്റെ ഉടമയുമായി അതിർത്തി തർക്കമുണ്ടാവുകയും ആയതു പരിഹരിക്കുന്നതിന് നെയ്യാറ്റിൻ മുൻസിഫ് കോടതിയിൽ പരാതി സമർപ്പിക്കുകയും അതിർത്തി വേർതിരിക്കുന്നതിന് ജില്ലാ സർവ്വേ സൂപ്രണ്ടിന് അപേക്ഷ സമർപ്പിക്കുകയും ചെയ്തതായി അപേക്ഷകൻ അറിയിച്ചിട്ടുള്ളതാണ്. നിർദ്ദിഷ്ട പാർക്കിംഗ് ഏരിയക്ക്നീക്കി വെച്ചിട്ടുള്ള സ്ഥലം സംബന്ധിച്ച് അപേക്ഷകന് എതിരായിട്ട് ത്തരവുകള് ഒന്നും തന്നെ കോടതിയിൽ നിന്നോ മറ്റ് അധികാര സ്ഥാപനങ്ങളിൽ നിന്നോ ലഭിച്ചിട്ടില്ല.ടി കെട്ടിടത്തിന്റെ 87.66 ച.മീറ്റർ സെല്ലാർ ,94. 25 ച.മീറ്റർ ഗ്രൗണ്ട് ഫോർ ,70.84 ച . മീറ്റർ ഒന്നാം നില എന്നിവയിൽ സെല്ലാർ പാർപ്പിടാവശ്യത്തിനും ഗ്രൗണ്ട് ഫ്ലോറും ഒന്നാം നിലയും ചേർത്ത് 165.09 ച .മീറ്റർ വിസ്തീർണ്ണം ഉള്ള കെട്ടിട ഭാഗംവാണിജ്യ ആവശ്യത്തിനുമായി പരിഗണിക്കുമ്പോൾ രണ്ട് പാർക്കിംഗ് ഏരിയക്കുള്ള സ്ഥലം പര്യാപ്തമാണെന്ന് സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആയതിനാൽ ഒന്നാം നില പൂർണമായും റെഗുലറൈസ് ചെയ്ത് നമ്പർ അനുവദിക്കുന്നതാണ് നിലവിലത്തെ സാഹചര്യത്തിൽ അനുയോജ്യമെന്ന് അദാലത്ത് സമിതി വിലയിരുത്തി. ആയതിനാൽ ഒന്നാം നില പൂർണമായും റെഗുലറൈസ് ചെയ്തു് നമ്പർ അനുവദിക്കുന്നതിന് ആവശ്യമായ അപേക്ഷ സമർപ്പിക്കുന്നതിന് മുഹമ്മദ് അലി. എം. ന് നിർദ്ദേശം നൽകി .ടി അപേക്ഷ ലഭിക്കുന്ന മുറക്ക് KPBR ന് വിധേയമായി സമയബന്ധിതമായി തന്നെ നമ്പർ അനുവദിക്കുന്നതിന് മാറനല്ലൂർ ഗ്രാമപഞ്ചായത്ത് അസി. എൻജിനീയർ സെക്രട്ടറി എന്നിവർക്ക് നിർദ്ദേശം നൽകിതീരുമാനിച്ചു.
Final Advice Verification made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 20
Updated on 2024-05-25 13:19:29
പരാതി സമർപ്പിച്ച ശ്രീ. മുഹമ്മദ് അലിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് 5/487 D,E,F,G എന്നിങ്ങനെ 4 നമ്പരുകൾ അനുവദിച്ചിട്ടുള്ളതായി സെക്രട്ടറി അറിയിച്ചു. പരാതി പൂർണ്ണമായും പരിഹരിച്ചു . ഫയലിന്മേലുള്ള നടപടികൾ അവസാനിപ്പിക്കാവുന്നതാണ്.