LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Puthenpurackal House 34 th mile Mundakkayam P.O
Brief Description on Grievance:
Building Number reg
Receipt Number Received from Local Body:
Interim Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 19
Updated on 2024-01-22 13:46:48
നവ കേരള സദസ്സ് പരാതിക്കാരന് : ശ്രീ. പി. എ. സലിം, പുത്തന്‍പുരയ്ക്കല്‍ വീട്, 34-ആം മൈല്‍, മുണ്ടക്കയം ഈസ്റ്റ് പി.ഒ., ഫോണ്‍ നമ്പര്‍ : 8281460825 പരാതിക്കാരന്റെ ഉടമസ്ഥതയില്‍ കൊക്കയാര്‍ വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 475/1 ല്‍പ്പെട്ട സ്ഥലത്ത് കഴിഞ്ഞ 50 വര്‍ഷമായി വീട് വച്ച് കുടുംബസമേതം താമസിച്ചു വരുകയാണ്. ടി വീടിന് പഞ്ചായത്തില്‍ നിന്നും വീട്ടു നമ്പര്‍ തന്നിട്ടുണ്ട്. ടിയാന് കുറച്ചു കാലം ഡ്രൈവറായി ഗള്‍ഫില്‍ ജോലി ചെയ്ത വരികയായിരുന്നു. പ്രായാധിക്യവും രോഗവും മൂലം ടിയാന് കുറച്ചു വര്‍ഷങ്ങളായി നാട്ടില്‍ വന്നിട്ട് എന്തെങ്കിലും കച്ചവടം ചെയ്യുന്നതിനായി പലരില്‍ നിന്നും കടം വാങ്ങിയും മറ്റും, 3 വര്‍ഷം മുമ്പ് ടി വീടിന് മുകളില്‍ 3 മുറി കടകള്‍ പണി പൂര്‍ത്തിയായിട്ടുള്ളതാണ്. NH 183 ന്റെ സൈഡിലാണ് വീടും കടമുറിയും എന്നാല്‍ പല പ്രാവശ്യം പഞ്ചായത്തില്‍ അപേക്ഷ കൊടുത്തിട്ടും നാളിതുവരെ ടിയാന്റെ കട മുറികള്‍ക്ക് നമ്പര്‍ ഇട്ട് തന്നിട്ടില്ല. ആ ഭാഗത്ത് ഉള്ള മറ്റ് കട മുറികള്‍ക്ക് നമ്പര്‍ ലഭിച്ചിട്ടുണ്ട്. കൊച്ചു കൊച്ചു സാങ്കേതിക തടസ്സങ്ങള്‍ പറഞ്ഞ് ടിയാന്റെ കടയ്ക്ക് നമ്പര്‍ ലഭിച്ചിട്ടില്ല. കടം തന്നവര്‍ പണം മടക്കി ആവശ്യപ്പെട്ടു തുടങ്ങിയിട്ട് മാസങ്ങളായി കടമുറികള്‍ക്ക് നമ്പര്‍ ലഭിക്കാത്തതുമൂലം കച്ചവടം ഒന്നും ആരംഭിക്കാന്‍ പറ്റാത്തസാഹചര്യമാണ്. ആയതിനാല്‍ പ്രവാസിയായ ടിയാന് ടി കടമുറിക്ക് നമ്പര്‍ ഇട്ട തരണമെന്നാണ് അപേക്ഷ ആവശ്യം. സെക്രട്ടറിയുടെ റിപ്പോര്‍ട്ട് മേല്‍ സൂചന പ്രകാരം നവകേരള സദസ്സില്‍ ടിയാന് സമര്‍പ്പിച്ച അപേക്ഷ വിശദമായി പരിശോധിച്ചതില്‍ പെരുവന്താനം ഗ്രാമപഞ്ചായത്തില്‍ 14-ആം വാര്‍ഡില്‍ 64-ആം നമ്പരായി എന്‍.എച്ച്. 183 ന്റെ വശത്തായുള്ള ടിയാന്റെ വാസഗൃഹത്തിന് മുകളിലായി 3 കടമുറികള്‍ പണികഴിപ്പിച്ചതിന് നിരവധി അപേക്ഷകള്‍ക്ക് ശേഷവും കെട്ടിട നമ്പര്‍ അനുവദിക്കുന്നില്ല എന്നതാണ് പരാതിയ്ക്ക് ആധാരം. 25/10/2022 ല്‍ ടിയാന് സമര്‍പ്പിച്ച 3643/2022 അപേക്ഷയിന്മേല് പഞ്ചായത്തില്‍ നിന്നും ഓവര്‍സീയര്‍ നടത്തിയ സ്ഥലപരിശോധനയില്‍ പ്രസ്തുത കെട്ടിടം വാണിജ്യ ആവശ്യങ്ങള്‍ക്കായി നിര്‍മ്മിച്ചിട്ടുള്ള കെട്ടിടം ആണെന്നും കെ.പി.ബി.ആര്-2019 റൂള്‍ 26 പ്രകാരം ഫ്രണ്ട് യാര്‍ഡ് പാലിക്കുന്നില്ല എന്നും ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. ആയതിനാല്‍ ടിയാന്റെ അപേക്ഷ നിരസിച്ചിട്ടുള്ളതും ടി വിവരം 02/12/2022 തീയതിലെ 400576/BRMC/01/GEN/2022/3643(1) കത്തിലൂടെ ടിയാനെ അറിയിച്ചിട്ടുള്ളതാണ് എന്നും സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. തീരുമാനം മേല്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കെട്ടിടത്തിന്റെ സെറ്റ്ബാക്കുകളുടെ പരിശോധന ആവശ്യമായതിനാല്‍ ആയത് പരിശോധിച്ചതിന് ശേഷം അന്തിമ തീരുമാനം എടുക്കുന്നതിന് വേണ്ടി അടുത്ത കമ്മിറ്റിയില്‍ പരാതി പരിഗണിക്കുന്നതിന് സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Final Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 20
Updated on 2024-02-02 12:38:16
NH 183 (ഡിന്ടികല്- കൊട്ടാരക്കര) ന്റെ ലെവലില്‍ നിന്നും താഴെയാണ് പരാതിക്കാരന്റെ വാസഗൃഹം. ടി വീട്ടിലേക്ക് റോഡില്‍ നിന്നും സ്റ്റെപ്പ് വഴിയാണ് ഇറങ്ങുന്നത്. ടി സ്റ്റെപ്പ് കഴിഞ്ഞ് പൊതുവഴിയാണ്. പരാതിക്കാരന്റെ വീട് 46 വര്‍ഷം മുന്‍പ് പണി തീര്‍ന്നതാണ് എന്നും അന്ന് ഓട് മേഞ്ഞ വീട് ആയിരുന്നു എന്നും പിന്നീട് 1996 ല്‍ ഓട് മാറ്റി കോണ്‍ക്രീറ്റ് റൂഫ് ആക്കിയതാണ് എന്നും പരാതിക്കാരന് അറിയിച്ചു. ടി വീടിന്റെ മുകളില്‍ പരാതിക്കാരന് പെര്‍മിറ്റ് വാങ്ങാതെ ഒരു നില നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളതാണ്. ടി നിലയുടെ (മൂന്ന് ഷട്ടര്‍ മുറികള്‍) ക്രമവല്‍ക്കരണത്തിനായി പഞ്ചായത്തില്‍ അപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് 25/10/2022 ല്‍ ഫ്രണ്ട് സെറ്റ് ബാക്ക് ചട്ട ലംഘനം ആണെന്ന് അറിയിച്ച് നമ്പര്‍ നല്കാന് കഴിയില്ലായെന്ന വിവരം പരാതിക്കാരനെ അറിയിച്ചിട്ടുള്ളതാണ്. സ്ഥല പരിശോധന മുന്‍വശം NH (183 ന്റെ സൈഡ് )- 2.40 മീറ്റര്‍ , 2.30 മീറ്റര്‍ വശം 1- 1.30 മീറ്റര്‍ (ഷെയ്ഡ് 5൦ സെന്റി മീറ്റര്‍ പ്രൊജക്ഷന് വശം 2- 1 മീറ്റര്‍ പിന് വശം – 2.4൦ മീറ്റര്‍ മൂന്ന് ഷട്ടര്‍ മുറികളില്‍ ഒരെണ്ണം കടമുറിയായി പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു മുറി മുന്‍ഭാഗത്തേക്ക് 2.10മീറ്റര്‍ കൂടി താല്കാലികമായി കെട്ടിയെടുത്തിട്ടുണ്ട്. ടി 2.10 മീറ്റര്‍ കഴിഞ്ഞ് 5൦ സെന്റി മീറ്റര്‍ കൂടി റൂഫ് പ്രൊജക്ഷന് ഉണ്ട്. കേരള പഞ്ചായത്ത് ബില്‍ഡിംഗ് റൂള്‍ 2019- അധ്യായം 13 ചില നിര്‍മ്മാണങ്ങള്‍ക്കുള്ള പ്രത്യേക വ്യവസ്ഥകള്‍ ചട്ടം 72 2000 മാര്‍ച്ച് 3൦ ആം തീയതി നിലനിന്നിരുന്ന കെട്ടിടങ്ങള്‍ക്ക് മുകളില്‍ കൂട്ടിചേര്‍ക്കലുകള്‍ തുടങ്ങിയവയ്ക്കുള്ള പ്രത്യേക വ്യവസ്ഥകള്‍- (1) ഈ ചട്ടങ്ങളില്‍ എന്തുതന്നെ അടങ്ങിയിരുന്നാലും (2000 മാര്‍ച്ച് 30) ന് നിലവിലുണ്ടായിരുന്ന കെട്ടിടങ്ങള്‍ക്ക് നിലവിലുള്ള കെട്ടിടമോ നിര്‍ദ്ദിഷ്ട നില(കളോ) അല്ലെങ്കില്‍ നിര്‍മ്മാണമോ അധ്യായം V ലെയും ചട്ടം 23,26,28 എന്നിവയിലേയും വ്യവസ്ഥകള്‍ നിറവേറ്റുന്നില്ലെങ്കില്‍ പോലും ഈ ചട്ടത്തിലെ ഉപചട്ടം 2 മുതല്‍ 10 വരെ ഉള്ളവയ്ക്ക് വിധേയമായി അതിന്റെ ഒന്നാം നിലക്ക് അല്ലെങ്കില്‍ രണ്ടാം നിലയ്ക്ക് അല്ലെങ്കില്‍ രണ്ടിനും വിപുലീകരണം അല്ലെങ്കില്‍ മാറ്റം വരുത്തല്‍ അല്ലെങ്കില്‍ കൂട്ടിച്ചേര്‍ക്കലോ അല്ലെങ്കില്‍ മേല്‍ക്കൂര പരിവര്‍ത്തനമോ അല്ലെങ്കില്‍ സ്ഥാപിക്കലോ, ഷട്ടര്‍ അല്ലെങ്കില്‍ കതകുകള്‍ സ്ഥാപിക്കലോ അനുവദിക്കാവുന്നതാണ്. കൂടാതെ നിലവിലുള്ള കെട്ടിടത്തിന്റെ മാറ്റം വരുത്തല്‍ ചട്ടം 23(2) പാലിക്കുന്നുവെങ്കില്‍ നിര്‍ദ്ദിഷ്ട നിലകളിലേക്ക് പ്രവേശന മാര്‍ഗ്ഗമായി ഉപയോഗിക്കുവാനുള്ള പരിമിതമായ ഉദ്ദേശ്യത്തോടെയുള്ള കോണിപ്പടി അല്ലെങ്കില്‍ റാമ്പ് അല്ലെങ്കില്‍ പടിക്കെട്ടുകള്‍ നിര്‍മ്മിക്കുന്നതിലേക്ക് നിലവിലെ കെട്ടിടത്തില്‍ അത്തരം മാറ്റം വരുത്തല്‍ അനുവദിക്കാവുന്നതാണ്. എന്നുമാത്രമല്ല, നിലവിലുള്ള കെട്ടിടത്തിനും നിര്‍ദ്ദേശിച്ചിട്ടുള്ള നില(കള്‍) അല്ലെങ്കില്‍ അതിന്റെ ഏതെങ്കിലും ഭാഗമോ സര്‍ക്കാരോ അല്ലെങ്കില്‍ സര്‍ക്കാരിന് കീഴിലുള്ള അതോററ്റിയോ അംഗീകരിച്ച ഏതെങ്കിലും പദ്ധതിയില്‍ കീഴില്‍ ഏതെങ്കിലും റോഡ് വീതി കൂട്ടുന്നതിനോ അല്ലെങ്കില്‍ വികസനത്തിനോ വേണ്ടി ഭാവിയില്‍ പൊളിച്ചു മാറ്റേണ്ടി വരുന്ന പക്ഷം അവയുടെ ചെലവോ അല്ലെങ്കില്‍ നഷ്ട പരിഹാരമോ സംബന്ധിച്ച് ഉടമസ്ഥന് ഒരു അവകാശ വാദവും ഉണ്ടായിരിക്കുന്നതല്ല. എന്നുമാത്രമല്ല, നിലവിലുള്ളതും നിര്‍ദ്ദേശിച്ചിരിക്കുന്നതുമായ കെട്ടിടത്തിന്റെ ഘടനാപരമായ സ്ഥിരതക്കും മറ്റ് സുരക്ഷക്കും ഉടമസ്ഥന് ഉത്തരവാദിയായിരിക്കുന്നതാണ്. എന്നുതന്നെയുമല്ല, നിലവിലുള്ള കെട്ടിടത്തിന് ഒരു ബേസ്മെന്റ് നിലയുണ്ടെങ്കില്‍ പോലും മാറ്റം വരുത്തല്‍ അല്ലെങ്കില്‍ കൂട്ടിച്ചേര്‍ക്കല്‍ (വിപുലീകരണം) അല്ലെങ്കില്‍ ഈ ചട്ടത്തില്‍ മുകളില്‍ പറഞ്ഞിട്ടുള്ള മറ്റേതെങ്കിലും നിര്‍മ്മാണമോ അനുവദിക്കാവുന്നതാണ്. (2)- നിര്‍ദ്ദിഷ്ട മാറ്റം വരുത്തല്‍ അല്ലെങ്കില്‍ കൂട്ടിച്ചേര്‍ക്കല്‍ (വിപുലീകരണം) ചട്ടം 22(5)ന്റെ ടേബിള്‍ (2) ല്‍ സൂചിപ്പിച്ച പ്രകാരം, തലയ്ക്ക് മുകളില്‍കൂടിയുള്ള വൈദ്യതി കമ്പിയില്‍ നിന്നുള്ള അകലം സംബന്ധിച്ച വ്യവസ്ഥകള്‍ പാലിക്കേണ്ടതും, അത്തരം അകലം ലഭ്യമല്ലെങ്കില്‍ ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറോ അല്ലെങ്കില്‍ അദ്ദേഹം അധികാരപ്പെടുത്തിയിട്ടുള്ള ഒരു ഉദ്യോഗസ്ഥനോ നല്കിയ നിരാക്ഷേപ സര്‍ട്ടിഫിക്കറ്റ് പെര്‍മിറ്റ് ലഭിക്കുന്നതിന് ഹാജരാക്കേണ്ടതാണ്. (4)- നിലവില്‍ ഭൂനിരപ്പ് നിലയുള്ള കെട്ടിടത്തിന്റെ മുകളിലെ നിര്‍ദ്ദിഷ്ട ഒന്നാം നിലക്കോ, അല്ലെങ്കില്‍ ഒന്നും രണ്ടും നിലകളിലെക്കോ, റോഡിനോട് ചേര്‍ന്ന പ്ലോട്ട് അതിരില്‍ നിന്നുള്ള അകലം ചട്ടം 23 പ്രകാരം ആവശ്യമുള്ളതിനേക്കാള്‍ കുറവാണെങ്കില്‍ അത് തറനിരപ്പ് നിലയുടെതിന് തുല്യമായിരിക്കേണ്ടതാണ്. (5) താമസാവശ്യത്തിനോ അല്ലെങ്കില്‍ ലോഡ്ജിംഗ് വീടുകള്‍ക്കും അല്ലെങ്കില്‍ പ്രത്യേക താമസാവശ്യത്തിനും അല്ലെങ്കില്‍ കച്ചവട വാണീജ്യ ആവശ്യത്തിനോ ഉള്ള കെട്ടിടങ്ങളുടെ സംഗതിയില്‍ നില(കള്‍)യുടെ മാറ്റം വരുത്താന്‍ അല്ലെങ്കില്‍ കൂട്ടിച്ചേര്‍ക്കല്‍ (വിപുലീകരണം) അല്ലെങ്കില്‍ മേല്‍ക്കൂരയ്ക്ക് പരിവര്‍ത്തനം വരുത്തല്‍ എന്നിവ നിലവിലുള്ള കെട്ടിടത്തിനും നിര്‍ദ്ദേശിച്ചിട്ടുള്ള നില(കള്‍)ക്കും അവയുടെ പിന്‍വശം ഉള്‍പ്പെടെയുള്ള വശങ്ങളില് എല്ലാ പ്ലോട്ടുകളുടെയും അതിരില്‍ നിന്നും ശരാശരി 6൦ സെന്റിമീറ്റര്‍ തുറസ്സായ സ്ഥലം ഉണ്ടെങ്കില്‍ മാത്രം അനുവദിക്കാവുന്നതാണ്. എന്നാല്‍, കെട്ടിടത്തിന്റെ ഏതെങ്കിലും ഭാഗം അല്ലെങ്കില്‍ വശം പ്ലോട്ട് അതിരിനോട് ചേര്‍ന്നിരിക്കുകയോ അല്ലെങ്കില്‍ മുകളില്‍ സൂചിപ്പിച്ചതിനെക്കാള്‍ കുറഞ്ഞ തുറസ്സായ സ്ഥലമാണ് ഉള്ളതെങ്കില്‍ ആ ഭാഗത്തിനോട് / വശത്തിനോട് ചേര്‍ന്നിരിക്കുന്ന പ്ലോട്ടിന്റെ ഉടമസ്ഥന് നല്കുന്ന ഒരു സമ്മതപത്രം പെര്‍മിറ്റിനുള്ള അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്. എന്നുമാത്രമല്ല, അത്തരത്തിലുള്ള സമ്മതപത്രം ഉണ്ടെങ്കിലും രണ്ടില്‍ കൂടുതല്‍ വശങ്ങള് അതിരിനോട് ചേര്‍ന്നിരിക്കാന്‍ പാടുള്ളതല്ല. (7) ഭൂനിരപ്പ് നിലക്ക് മുകളിലാണ് നിര്‍ദ്ദിഷ്ട ഒന്നും രണ്ടും നിലകള്‍ എങ്കില്‍ അവയുടെ അനുവദനീയമായ പരമാവധി വ്യാപ്തി ഭൂനിരപ്പ് നിലയുടെതിനും ഒന്നാം നിലയിലാണ് നിര്‍ദ്ദിഷ്ട രണ്ടാം നില പണിയുവാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അവയുടെ അനുവദനീയമായ പരമാവധി വ്യാപ്തി ഒന്നാം നിലയുടെതിന് തുല്യമായിരിക്കേണ്ടതാണ്. എന്നാല്‍ നിര്‍ദ്ദിഷ്ട നില(കള്‍) നിലവിലുള്ള കെട്ടിടത്തിന്റെ പരിധിക്കപ്പുറം വ്യാപിക്കാന്‍ പാടുള്ളതല്ല. (8) ഈ ചട്ടപ്രകാരം അനുവദിക്കാവുന്ന പരമാവധി തറസ്ഥല സൂചിക ചട്ടം 27(2) ന്റെ ടേബിള്‍ 6-ലേതു പോലെയായിരിക്കേണ്ടതും അനുവദിക്കാവുന്ന പരമാവധി തറ സ്ഥല സൂചിക കണക്കാക്കുന്നതിനായി നിര്‍ദ്ദിഷ്ട നിലകളുടെ നിര്‍മ്മിത വിസ്തീര്‍ണ്ണവും നിലവിലുള്ള കെട്ടിടത്തിന്റെ നിര്‍മ്മിത വിസ്തീര്‍ണ്ണവും കണക്കിലെടുക്കേണ്ടതാണ്. (9) നിലവിലുള്ള കെട്ടിടത്തിന് തെരുവില്‍ നിന്ന് മാറിയുള്ള പാര്‍ക്കിംഗ് സൗകര്യം ലഭ്യമാണോ അല്ലയോ എന്ന കാര്യം പരിഗണിക്കാതെ തന്നെ നിര്‍ദ്ദിഷ്ട നിലകള്‍ക്ക് 29 ആം ചട്ടത്തിലെ ടേബിള്‍ 9 ലും , 10 ലും വ്യവസ്ഥ ചെയ്തിട്ടുള്ളതുപോലെ തെരുവില്‍ നിന്ന് വിട്ടുള്ള പാര്‍ക്കിംഗ് സൗകര്യം വ്യവസ്ഥ ചെയ്യേണ്ടതാണ്. തീരുമാനം കടമുറികളുടെ ആകെ വിസ്തീര്‍ണ്ണം 62 സ്ക്വയര്‍ മീറ്റര്‍ ആയതിനാല്‍ ചട്ടം 29(3) പ്രകാരം 9൦ സ്ക്വയര്‍ മീറ്ററില്‍ കൂടുതല്‍ built-up ഏരിയ വരുന്ന കെട്ടിടങ്ങള്‍ക്ക് ആണ് പാര്‍ക്കിംഗ് സൗകര്യം ഒരുക്കേണ്ടതെന്ന് വ്യക്തമാക്കിയിട്ടുള്ളതിനാല്‍ പാര്‍ക്കിംഗ് സൗകര്യം ടി കെട്ടിടത്തിന് ആവശ്യമില്ലായെന്ന് കാണുന്നു. ആയതിനാല്‍ ചട്ടം 72 ഉപചട്ടം 2 മുതല്‍ 9 (ഉപ ചട്ടം 3,6,10 ഒഴികെ) വരെയുള്ള വ്യവസ്ഥകള്‍ക്ക് വിധേയമായി പരാതിക്കാരന്റെ കെട്ടിടത്തിന് നമ്പര്‍ നല്കാന് കഴിയുമെന്ന് സമിതി വിലയിരുത്തി. ആയതിനുവേണ്ടി നിലവിലെ കെട്ടിടത്തിന്റെ ഭിത്തിയുടെ ലെവലില്‍ നിന്നും ഒന്നാം നിലയുടെ NH-ന്റെ സൈഡിലേക്ക് തള്ളി നില്ക്കുന്ന ഭാഗം പൊളിച്ചുമാറ്റുന്നതിനും, ചട്ടം 34 പ്രകാരമുള്ള ശുചീകരണ സൗകര്യങ്ങള്‍, ചട്ടം 42 പ്രകാരമുള്ള ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും കുട്ടികള്‍ക്കുമുള്ള സൗകര്യങ്ങള്‍ എന്നിവ ഏര്‍പ്പെടുത്തുന്നതിനുവേണ്ടി നിലവില്‍ പണിതിട്ടുള്ള മൂന്ന് ഷട്ടര്‍ മുറികളില്‍ ആവശ്യമായ വ്യതിയാനങ്ങള്‍ വരുത്തി ശുചീകരണ സൗകര്യങ്ങള്‍, ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും കുട്ടികള്‍ക്കുമുള്ള സൗകര്യങ്ങള്‍ എന്നിവ ഒരുക്കുന്നതിന് പരാതിക്കാരനോട് നിര്‍ദ്ദേശിച്ചും ആയത് പൊളിച്ചുമാറ്റി/ഒരുക്കി പരാതിക്കാരന് പഞ്ചായത്ത് സെക്രട്ടറിയെ അറിയിക്കുന്ന പക്ഷം സെക്രട്ടറി അസിസ്റ്റന്റ് എഞ്ചിനീയറെക്കൊണ്ട് പരിശോധിപ്പിച്ച് മേല്‍ ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട് എന്ന് ഉറപ്പു വരുത്തിയതിനുശേഷം പരാതിക്കാരന്റെ കടമുറികള്‍ക്ക് നമ്പര്‍ നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Final Advice Verification made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 21
Updated on 2024-02-22 19:08:50