LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
President SNDP Yogam Branch No 1240 Kumily
Brief Description on Grievance:
Building Number reg
Receipt Number Received from Local Body:
Escalated made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 19
Updated on 2024-01-22 13:06:44
നവകേരള സദസ്സ് പരാതിക്കാരന് :- എം.ഡി. പുഷ്കരന്, പ്രസിഡന്റ്റ്, എസ്.എന്‍.ഡി.പി.യോഗം, ബ്രാഞ്ച് നമ്പര്‍ 1240, കുമിളി പി.ഒ.-685509, ഇടുക്കി, ഫോണ്‍നമ്പര്‍ : 9447383694 കുമിളി ഗ്രാമ പഞ്ചായത്തില്‍ വലിയകണ്ടം വാര്‍ഡില്‍ 1240 ആം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് നാളിതുവരെ ഗ്രാമപഞ്ചായത്തില്‍ നിന്നും അനുവദിക്കേണ്ട ഉടമസ്ഥാവകാശ നമ്പര്‍ ലഭിച്ചിട്ടില്ല. ഗ്രാമപഞ്ചായത്തില്‍ കെട്ടിട നമ്പര്‍ ലഭിക്കുന്നതിനായിട്ട് അപേക്ഷ കൊടുക്കുകയും അനുവദനീയമായ രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുള്ളതാണ്. കെ.എസ്.ഇ.ബി.-യുടെ വൈദ്യുതി കണക്ഷന് നിലവില്‍ ലഭിച്ചിട്ടുള്ളതാണ്. ശാഖയിലെ അംഗങ്ങളുടെ ആവശ്യത്തിനായിട്ട് ഓഡിറ്റോറിയമായിട്ട് ഉപയോഗിക്കാന്‍ എന്ന ഉദ്ദേശ്യത്തോടുകൂടി പണി പൂര്‍ത്തീകരിച്ച ടി കെട്ടിടത്തിന് നമ്പര്‍ അനുവദിക്കണമെന്നതാണ് അപേക്ഷയിലെ ആവശ്യം. സെക്രട്ടറിയുടെ റിപ്പോര്‍ട്ട് എല്‍.എസ്.ജി.ഡി. അസിസ്റ്റന്റ് എഞ്ചിനീയര്‍ മുഖാന്തിരം നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ താഴെ പറയും പ്രകാരം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു. എസ്.എന്‍.ഡി.പി യുടെ ഉടമസ്ഥതയിലുള്ള സൂചന അപേക്ഷയില്‍ പരാമര്‍ശിച്ചിരിക്കുന്ന കെട്ടിടം 217ച.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ളതാണ്. ടി നിര്‍മ്മാണം കേരള പഞ്ചായത്ത് ബില്‍ഡിംഗ് റൂള്‍ -2019 പ്രകാരമല്ല. ടി കെട്ടിടത്തിന്റെ മധ്യഭാഗത്തുകൂടി കെട്ടിടത്തിന്റെ ഭാഗമായി ഉള്‍പ്പെട്ടു വരുന്ന ഒരു പൊതുവഴി ഉള്ളതായി കാണുന്നു. അന്വേഷണത്തില്‍ ടി കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് പട്ടയം ലഭ്യമല്ലാത്തതാണ്. ടി കെട്ടിടത്തിന് നമ്പര്‍ ലഭിയ്ക്കുന്നതിനായി സമര്‍പ്പിച്ചതായി പറയുന്ന അപേക്ഷയുടെ വിവരങ്ങള്‍ ഓഫീസില്‍ പരിശോധിച്ചതില്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കെട്ടിട നമ്പര്‍ ലഭിയ്ക്കുന്നതിനായി നിയമാനുസൃത രേഖകള്‍ സഹിതം അപേക്ഷിയ്ക്കുന്ന മുറയ്ക്ക് പരിശോധന നടത്തി തുടര്‍നടപടികള്‍ സ്വീകരിയ്ക്കുന്നതാണ് എന്ന വിവരം തുടര്‍നടപടികള്‍ക്കായി സമര്‍പ്പിച്ചുകൊള്ളുന്നു. തീരുമാനം സ്ഥലം സന്ദര്‍ശനം നടത്തിയതില്‍ കുമിളി ചക്കുപള്ളം PWD റോഡിന്റെ വലതുവശത്തായി ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്. മെയിന്‍ റോഡില്‍ നിന്നും 43൦ മീറ്റര്‍ നീളത്തില്‍ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്തിട്ടുള്ളതും ബാക്കി 3൦ മീറ്റര്‍ മണ്റോഡുമായി വരുന്ന റോഡ് കാണപ്പെടുന്നു. ടി റോഡ് മറ്റ് പഞ്ചായത്ത് റോഡുമായി കൂടിച്ചേരുന്നില്ല. ഈ റോഡിന്റെ ഉപഭോക്താക്കളായി ഏകദേശം 7൦ ഓളം കുടുംബക്കാര് നിലവിലുള്ളതായി പ്രദേശവാസികളില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. പ്രസ്തുത റോഡിന്റെ തുടക്കം മെയിന്‍ റോഡില്‍ നിന്നും 13.60 മീറ്റര്‍ നിര്‍മ്മിച്ചിട്ടുള്ള കെട്ടിടത്തിന്റെ നടുവിലൂടെ പോകുന്നതായി കാണപ്പെടുന്നു. ഈ ഭാഗത്ത് റോഡിന് മുകളില്‍ കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിന്റെ റൂഫ് സ്ലാബ് കവര്‍ ചെയ്താണ് കെട്ടിടം നിര്‍മ്മാണം നടത്തിയിട്ടുള്ളത്. കെട്ടിടത്തിനുള്ളിലുള്ള റോഡ് ഭാഗം ടൈല്സിട്ടതായും കാണപ്പെടുന്നു. റോഡിന്റെ ഗുണഭോക്തവായ ശ്രീ.അനില്‍ ചിറക്കടവില്‍, വലിയകണ്ടം എന്നയാളെ നേരില്‍ക്കണ്ട് സംസാരിച്ചതില്‍, കെട്ടിടം നിലനില്‍ക്കുന്ന ഭാഗം റോഡായി ഉപയോഗിക്കുന്നതിലേക്കായി ൦1/12/2013 ല്‍ SNDP യോഗത്തിന് വേണ്ടി സെക്രട്ടറി SNDP യോഗം ബ്രാഞ്ച് നമ്പര്‍ 124൦ കുമിളി പീരുമേട് യൂണിയന് (വഴിക്ക് വേണ്ടി എന്ന രസീതുവഴി) മൂന്ന് ലക്ഷം രൂപ ഇദ്ദേഹത്തില്‍ നിന്നും കൈപ്പറ്റിയതിന്റെ പകര്‍പ്പ് ലഭ്യമാക്കിയിട്ടുണ്ട്. പരിശോധന സമയത്ത് പരാതിക്കാരനായ SNDP യോഗം പ്രസിഡന്റ്റ് സ്ഥലത്ത് ഇല്ലാത്തതിനാല്‍ SNDP യോഗം സെക്രട്ടറിയെയാണ് വിവരങ്ങള്‍ ധരിപ്പിക്കുന്നതിനായി ചുമതലപ്പെടുത്തിയിരുന്നത്. ടിയാനുമായി സംസാരിച്ചതനുസരിച്ച് കെട്ടിടം നില്ക്കുന്ന സ്ഥലം കൈവശം വിട്ടുതന്നിട്ടുള്ളത് ശ്രീ.നാരായണന് പ്ലാപ്പള്ളില്‍, അയ്യപ്പകൃഷ്ണന് നെടിയകാലായില്‍ എന്നിവരാണ് എന്നറിയാന്‍ കഴിഞ്ഞു. കൂടാതെ ടി സ്ഥലത്തിന് പട്ടയമില്ലാത്തതാണ്. ടി ഭാഗത്തുള്ള 7൦ഓളം വീട്ടുകാര്‍ ഉപയോഗിച്ചിരുന്നത്, ടി കെട്ടിടത്തിന്റെ വശത്തുകൂടി ഉണ്ടായിരുന്ന നടപ്പുവഴി ആയിരുന്നുവെന്നും പിന്നീട് ടി നടപ്പുവഴി അടച്ച് കെട്ടിടത്തിനുള്ളിലൂടെ 3.10m വീതിയുള്ള റോഡ് (ഇപ്പോള്‍ ടൈല്‍ പാകിയിരിക്കുന്നു) ഉപയോഗിക്കുന്നതെന്നും കെട്ടിടത്തിനുള്ളിലൂടെ ഇപ്പോള്‍ നിര്‍മ്മിച്ചിട്ടുള്ള റോഡ് ആ ഭാഗത്ത് കൂടി ഇല്ലായിരുന്നുവെന്നും കെട്ടിടത്തിന്റെ സൈഡിലൂടെ ഒരു നടപ്പുവഴി മാത്രമാണ് ഉണ്ടായിരുന്നതെന്നും സെക്രട്ടറി അറിയിച്ചു. കൂടാതെ മുകള്‍ ഭാഗത്ത് താമസിക്കുന്ന SNDP യോഗാംഗങ്ങള്‍ക്ക് വാഹനം കൊണ്ടുപോകുന്നതിനായി യോഗം സ്വമേധയ അനുവാദം നല്‍കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ഈ ഭാഗത്ത് വരുന്ന റോഡില്‍ ടൈല്സിട്ടിരിക്കുന്നത് യോഗം സ്വന്തം ചെലവിലാണ് നിര്‍മ്മിച്ചിട്ടുള്ളതെന്നാണ് അറിയിച്ചിട്ടുള്ളത്. കെട്ടിടം പരിശോധിച്ചതില്‍ വാണീജ്യാവശ്യത്തിനായി താഴത്തെ നിലയില്‍ കെട്ടിടത്തിന് നടുഭാഗം വഴി പോകുന്ന റോഡിന് ഇരുവശത്തുമായി എട്ട് ഷട്ടര്‍ മുറികള്‍ ഉള്ളതും മുകളിലത്തെ നില അസംബ്ലിഹാളായി പണിയാനുമുദ്ദേശിക്കുന്നതായി മനസിലാക്കുന്നു. താഴെപ്പറയുന്ന സെറ്റ്ബാക്കുകളോടെയാണ് നിര്‍മ്മാണം നടത്തിയിട്ടുള്ളത്. (പ്രാഥമിക പരിശോധനയില്‍ ലഭ്യമായത്) ഓഫ്സെറ്റ് ഫ്രണ്ട് –KPBR26(4) 3 മീറ്റര്‍- തള്ളലുകള്‍ 2 മീറ്റര്‍ 1stസൈഡ്-30സെന്റി.മീറ്റര്‍, 50സെന്റി.മീറ്റര്‍(ave.40സെന്റി.മീറ്റര്‍)-തള്ളല്‍ 30സെന്റി.മീറ്റര്‍ 2nd സൈഡ് – 1.20 മീറ്റര്‍ -തള്ളല്‍ 1.20 മീറ്റര്‍ ബാക്ക് – 1.80 മീറ്റര്‍, 1.45 മീറ്റര്‍, 0.50 മീറ്റര്‍ (ave1.25മീറ്റര്‍) -തള്ളല്‍ 1.00 മീറ്റര്‍ [ടി ഓഫ് സെറ്റുകള്‍ പരാതിക്കാരന് ചൂണ്ടിക്കാട്ടിയ പ്ലോട്ട് അതിര്‍ത്തിയില്‍ നിന്നും എടുത്തിട്ടുള്ളതാണ്.] മേല്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ടി നിര്‍മ്മാണത്തിന് പ്രഥമദൃഷ്ട്യാ KPBR 2019 ചട്ടം 26(4), 26(10), 29, 42 എന്നിവയുടെ ലംഘനം ഉള്ളതായി കാണുന്നു. മേല്‍ സാഹചര്യത്തില്‍ ടി കെട്ടിടം നിലനില്‍ക്കുന്ന സ്ഥലത്തിന് പട്ടയമില്ലാത്തതിനാലും കെട്ടിടത്തിന് സെറ്റ്ബാക്ക്, പാര്‍ക്കിംഗ് തുടങ്ങിയവ KPBR Provisions ഇല്ലാത്തതിനാലും കെട്ടിടത്തിന് നമ്പര്‍ അനുവദിക്കുന്നതിനായി ഗവണ്മെന്റിന്റെ പ്രത്യേകാനുമതി ആവശ്യമാണെന്ന് കാണുന്നു. ആയതിനാല്‍ ടിയാന്റെ പരാതി ജില്ലാതല സമിതിക്ക് കൈമാറുന്നതിന് സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Final Advice made by Idukki District
Updated by Sri.Senkumar.K., Assistant Director -I
At Meeting No. 10
Updated on 2024-01-25 11:07:02
കുമളി ഗ്രാമപഞ്ചായത്തിൽ വലിയകണ്ടം വാർഡിൽ 1240 നമ്പർ എസ്.എൻ.ഡി.പി. ശാഖയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് നാളിതുവരെ ഗ്രാമപഞ്ചായത്തിൽ നിന്നം നമ്പർ ലഭിക്കാത്തതിനെ തുടർന്ന് ടി ശാഖ പ്രസിഡന്റ് ശ്രീ. എം. ഡി. പുഷ്കരൻ നവകേരള സദസിൽ നൽകിയ അപേക്ഷ സിറ്റിസൺ അദാലത്ത് ഉപസമിതി പരിശോധിച്ച് ജില്ലാ സമിതിയ്ക് തീരുമാനത്തിനായി കൈമാറിയ അപേക്ഷയും ഉപസമിതിയുടെ റിപ്പോർട്ട് യോഗം വിശദമായി പരിശോധിച്ചു. ടി റിപ്പോർട്ടിൽ അപേക്ഷയിൽ പറയുന്ന കെട്ടിടങ്ങൾ കെ.പി.ബി.ആർ -2019 ലെ 26(4), 26(10), 29, 42 എന്നീ ചട്ടങ്ങൾ ലംഘിച്ചാണ് ടി കെട്ടിടങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ടി കെട്ടിടം ചട്ടലംഘനവും റവന്യൂ നിയമലംഘനവും ഉള്ളതിനാൽ ജില്ലാ സമിതി ഐക്യകണ്ഠേന ടി അപേക്ഷ നിരസിച്ചു തീരുമാനിച്ചു.
Final Advice Verification made by Idukki District
Updated by Sri.Senkumar.K., Assistant Director -I
At Meeting No. 14
Updated on 2024-05-25 11:31:20
അപേക്ഷ നിരസിച്ചു