LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kottuviruthil Mukkulam Thazhathangadiyil
Brief Description on Grievance:
Building Number reg
Receipt Number Received from Local Body:
Interim Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 19
Updated on 2024-01-22 12:23:56
നവ കേരള സദസ്സ് പരാതിക്കാരന് : ശ്രീ. ചന്ദ്രന് കെ. കെ., കൊട്ടുവിരുത്തില്‍ വീട്ടില്‍, താഴത്തങ്ങാടി, മുക്കുളം ഈസ്റ്റ്, കൊക്കയാര്‍-686514. ഫോണ്‍ നമ്പര്‍ : 6282043373 2021 ഒക്ടോബര്‍ 16 ന് ഉണ്ടായ പ്രളയത്തില്‍ വീട് ഭാഗികമായി തകരുകയും വീട്ടു സാധനങ്ങള്‍ പ്രളയത്തില്‍ നശിക്കുകയും ചെയ്തു. ഇപ്പോള്‍ ആ വീട്ടില്‍ താമസിച്ചു വരികയാണ് മറ്റൊരു താമസയോഗ്യമായ വീടോ സ്ഥലമോ ഇല്ലാത്തതിനാല്‍ പല പ്രാവശ്യം വീട്ടു നമ്പറിന് അപേക്ഷ വച്ചിട്ടും നമ്പര്‍ ലഭിച്ചിട്ടില്ല. ആയതിനാല്‍ ടി വീടിന് നമ്പര്‍ അനുവദിക്കണമെന്നതാണ് അപേക്ഷയിലെ ആവശ്യം. സെക്രട്ടറിയുടെ റിപ്പോര്‍ട്ട് കൊക്കയാര്‍ ഗ്രാമപഞ്ചായത്ത് രേഖകള്‍ പരിശോധിച്ചതില്‍ ശ്രീ. ചന്ദ്രന് കെ. കെ., കൊട്ടുവിരുത്തിയില്‍ കെട്ടിട നമ്പറിംഗിന് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളതായും കൊക്കയാര്‍ വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 143/1-2-5-4 വസ്തുവില്‍ കെട്ടിടം നിര്‍മ്മാണം പൂര്‍ത്തികരിച്ചതായും കാണാന്‍ കഴിഞ്ഞു. കൊക്കയാര്‍ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ ഫീല്‍ഡ് തല പരിശോധന നടത്തിയതില്‍ ടിയാന്റെ വീട് ഇരിയ്ക്കുന്ന ഭാഗം കഴിഞ്ഞ ഉരുളുപൊട്ടലില്‍ പുഴ ഗതി മാറി വീടിന്റെ ഇരുവശത്തു കുടി ഒഴുകിയിട്ടുള്ളതും ചുറ്റുപാടും ഉള്ള പല വീടുകളും നശിച്ചുപോയിട്ടുള്ളതും വളരെ അപകട സാധ്യത ഉള്ള മേഖല ആയതിനാല്‍ ടി വീട് നില്ക്കുന്ന സ്ഥലം വാസയോഗ്യമല്ലെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. ആയതിന്റെ അടിസ്ഥാനത്തില്‍ വീട്ടു നമ്പര്‍ ലഭ്യമാക്കുന്നതിന് നല്കിയ അപേക്ഷ നിരസിച്ചിട്ടുള്ളതാണ് എന്ന് കാണുന്നു. തീരുമാനം മേല്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥല പരിശോധന നടത്തിയതിന് ശേഷം അന്തിമ തീരുമാനം എടുക്കുന്നതിന് വേണ്ടി അടുത്ത കമ്മിറ്റിയില്‍ പരാതി പരിഗണിക്കുന്നതിന് സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Escalated made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 20
Updated on 2024-01-31 11:39:14
ശ്രീ ചന്ദ്രന് കെ.കെ 12/10/2021 ല്‍ കെട്ടിട നമ്പറിനായി അപേക്ഷ പഞ്ചായത്തില്‍ സമര്പ്പിചിട്ടുള്ളതായി അറിയിച്ചിട്ടുണ്ട്. 16/10/2021 മുതല്‍ തുടര്‍ച്ചയായി പെയ്ത മഴയെ തുടര്‍ന്ന് മുക്കുളം പുല്ലകയാര്‍ കരകവിഞ്ഞ് ഒഴുകുകയും ചന്ദ്രന്റെ വീട് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് കനത്ത നാശ നഷ്ടങ്ങള്‍ ഉണ്ടായതായും അറിയിച്ചിട്ടുണ്ട്. ടിയാന്റെ വീടിന്റെ തൊട്ടടുത്തുള്ള ഒരു വീട് ഏകദേശം പൂര്‍ണ്ണമായും തകരുകയും മറ്റൊരു വീട് ഭാഗികമായി തകരുകയും ടി വീട്ടിലെ ഒരാള്‍ മരണമടയുകയും ചെയ്തിട്ടുള്ളതാണെന്നും ചന്ദ്രന്റെ വീടിനോട് ചേര്‍ന്ന് ചന്ദ്രന്റെ സഹോദരി താമസിക്കുന്ന വീടിന് വീട്ടുനമ്പര്‍ ലഭിച്ചിട്ടില്ല എന്നും സ്ഥല സന്ദര്‍ശന സമയത്ത് ചന്ദ്രന്റെ ഭാര്യ അറിയിച്ചിട്ടുള്ളതാണ്. പ്രളയത്തിനുശേഷം തോടിന്റെ പരിസരവും പരാതിക്കാരന്റെ വീട് സ്ഥിതി ചെയ്യുന്ന സ്ഥലവും മണ്ണ്, കല്ലുകള്‍, പാറകഷ്ണങ്ങള്‍, മരങ്ങളുടെ വേരുകള്‍ എന്നിവ വന്നടിഞ്ഞതിന്റെ ഫലമായി ടി ഭാഗത്ത് നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. പരാതിക്കാരന്റെ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതാണെങ്കിലും പഞ്ചായത്തില്‍ നിന്നും നമ്പര്‍ ലഭിക്കാത്തതിനാല്‍ വീടിന് കറന്റ് കണക്ഷന് ലഭിച്ചിട്ടില്ലാത്തതും റേഷന്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ലാത്തതും കൂടാതെ പഞ്ചായത്തില്‍ നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങളും കുട്ടികളെ പഠിപ്പിക്കുന്നതിന് ആവശ്യമായ സഹായവും ലോണും ഒന്നും ലഭിക്കാത്ത അവസ്ഥയുമാണ് എന്നാണ് പരാതിക്കാരന്റെ ഭാര്യ അറിയിച്ചിട്ടുള്ളത്. കൂടാതെ ടി വീട് IAY ടെയും LIFE ന്റെയും സ്കീമുകളില്‍ പെടുത്തിയാണ് പൂര്‍ത്തീകരിച്ചിട്ടുള്ളതെന്നും മറ്റ് വീടോ സ്ഥലമോ സ്വന്തമായിട്ട് ഇല്ലായെന്നും കൂലിപ്പണി ആയതുകൊണ്ട് മറ്റ് വരുമാന മാര്‍ഗ്ഗങ്ങള്‍ ഇല്ലായെന്നും ഇവര്‍ അറിയിച്ചിട്ടുള്ളതാണ്. പ്രളയത്തെ തുടര്‍ന്ന് മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് നടത്തിയ പഠനത്തില്‍ പരാതിക്കാരന്റെ വീട് ഉള്‍പ്പെടുന്ന മുക്കുളം ഭാഗം റെഡ് സോണില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതായും കുത്തനെയുള്ള ചരിവുകളില്‍ വീട് വച്ച് താമസിക്കുന്നത് ഉചിതമായി കാണുന്നില്ലായെന്നും നിലവിലുള്ള വീട്ടുകാര്‍ ശക്തമായ മഴ സമയങ്ങളില്‍ സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറെണ്ടതാണ് എന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ടി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ടി പ്രദേശത്തുള്ള വീട്ടുകാര്‍ കുറച്ചുനാളുകള്‍ ടി പ്രദേശത്ത് നിന്നും മാറിത്താമസിച്ചിട്ടുള്ളതാണ് എന്നും എന്നാല്‍ കനത്ത വാടക കൊടുത്ത് മറ്റൊരിടത്ത് താമസിക്കുന്നതിന് സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളതിനാല്‍ തങ്ങളുടെ സ്വന്തം വീടുകളിലേക്ക് തിരികെ വന്നതാണെന്നും ഗവണ്മെന്റിന്റെ ഭാഗത്ത് നിന്നും തങ്ങളെ പുനരധിവസിപ്പിക്കുവാന്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലായെന്നും ഗവണ്മെന്റ് പുനരധിവസിപ്പിക്കുവാന്‍ തയ്യാറാകുന്ന പക്ഷം മാറിത്താമസിക്കുവാന്‍ തയ്യാറാണെന്നും പരാതിക്കാരന് ഉള്‍പ്പെടെ ടി പ്രദേശത്ത് താമസിക്കുന്നവര്‍ അറിയിച്ചു. സ്ഥല പരിശോധന സ്ഥലപരിശോധനയില്‍ പരാതിക്കാരന്റെ വീട് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് മണ്ണ്, കല്ലുകള്‍, പാറകഷ്ണങ്ങള്‍, മരങ്ങളുടെ വേരുകള്‍ എന്നിവ വന്നടിഞ്ഞതിന്റെ ഫലമായി ടി ഭാഗത്ത് നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. കൂടാതെ പരാതിക്കാരന് വീടിരിക്കുന്ന അഞ്ച് സെന്റ് സ്ഥലം മാത്രമാണ് ആകെയുള്ളത്. കൂലിപ്പണിക്കാരനായതിനാല്‍ മറ്റ് വരുമാന മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ലാത്തതാണ്. തീരുമാനം മേല്‍ സാഹചര്യത്തില്‍ മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് നടത്തിയ പഠനത്തില്‍ പരാതിക്കാരന്റെ വീട് ഉള്‍പ്പെടുന്ന മുക്കുളം ഭാഗം റെഡ് സോണില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ പരാതിക്കാരന്റെ വീടിന് നമ്പര്‍ നല്കാന് കഴിയുമോ എന്ന കാര്യത്തില്‍ ജില്ലാ കളക്ടറുമായി ആലോചിച്ച് ഉചിതമായ തീരുമാനം എടുക്കുന്നതിന് പരാതി ജില്ലാ തല അദാലത്ത് സമിതിക്ക് കൈമാറുന്നതിന് സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Attachment - Sub District Escalated:
Interim Advice made by Idukki District
Updated by Sri.Senkumar.K., Assistant Director -I
At Meeting No. 14
Updated on 2024-03-21 10:54:21
ജില്ലാ ദൂരന്ത നിവാരണ അതോറിറ്റിയ്ക് അയയ്ക്കുന്നതിന് തീരുമാനിച്ചു.