LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kuzhimandapathil Kudayathoor P.O
Brief Description on Grievance:
Building Number reg
Receipt Number Received from Local Body:
Final Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 19
Updated on 2024-01-20 15:32:01
നവകേരള സദസ്സ് പരാതിക്കാരന് :- അബ്ദുള്‍ ലത്തീഫ് , കുഴിമണ്ഡപത്തില്‍, കുടയത്തൂര്‍ പി.ഒ-685590 ഫോണ്‍നമ്പര്‍: 6235893474,9947380123 കുടയത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ എട്ടാം വാര്‍ഡില്‍ താമസക്കാരനായ പരാതിക്കാരന് ടിയാന്റെ പണി പൂര്‍ത്തിയായ വീടിന് നമ്പര്‍ ലഭിക്കുന്നതിനായി അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ടി കെട്ടിടം പണി തുടങ്ങുന്നതിനായി പഞ്ചായത്തില്‍ നിന്നും A4-3677/2018 dated 06/12/2018 നമ്പറായി പെര്‍മിറ്റ് എടുക്കുമ്പോള്‍ ടി സ്ഥലം ടിയാന്റെ മാതാവിന്റെ പേരിലായിരുന്നു. പെര്‍മിറ്റ് എടുക്കുന്ന സമയത്ത് സ്ഥലപരിമിതി മൂലം സമീപത്ത് ഉള്ള സ്ഥലം ഉടമയില്‍ നിന്നും ടിയാളുടെ സ്ഥലത്തിനോട് ചേര്‍ത്ത് കെട്ടിടം പണിയുന്നതിനുള്ള സമ്മതപത്രം വാങ്ങിയാണ് കെട്ടിടം പണി തുടങ്ങിയത്. എന്നാല്‍ വീടുപണി പൂര്‍ത്തീകരണവേളയില്‍ ടി സ്ഥലം മാതാവിന്റെയും പിതാവിന്റെയും കാലശേഷം ടിയാന് പൂര്‍ണ്ണാവകാശം കാണിച്ച് ആധാരം എഴുതി തരുകയുണ്ടായി. ആധാരം എഴുതിത്തരുമ്പോള്‍ ടി കെട്ടിടത്തിന്റെ പെര്‍മിറ്റ് വിവരങ്ങള്‍ ഒന്നുംതന്നെ ആധാരത്തില്‍ രേഖപ്പെടുത്തിയിട്ടില്ലായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് മൂലം വീടുപണി നീണ്ടുപോവുകയും ബില്‍ഡിംഗ് പെര്‍മിറ്റിന്റെ കാലാവധി കഴിയുകയും ചെയ്തു. വീടിന് ലോണ്‍ വച്ച് പണി പൂര്‍ത്തിയായി കെട്ടിട നമ്പറിനായി പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ പെര്‍മിറ്റ് അപേക്ഷ ക്രമവല്കരിക്കുവാനും ടി സ്ഥലം ടിയാന്റെ പേരിലായതിനാല്‍ പുതിയ സമ്മതപത്രം സമീപസ്ഥലവാസിയുടെ വേണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. സമ്മതപത്രത്തിനായി സ്ഥലം ഉടമയോട് ചോദിച്ചപ്പോള്‍ ടിയാന്റെ മാതാവിന്റെ പേരില്‍ ഒരു പ്രാവശ്യം സമ്മതപത്രം തന്നതാണ് ഇനി നല്കാന് കഴിയില്ല എന്ന് തീര്‍ത്ത് പറയുകയുണ്ടായി. നിലവില്‍ തന്ന സമ്മതപത്രം വച്ച് ടി കെട്ടിടത്തിന് നമ്പര്‍ നല്‍കുന്നതിന് സമീപസ്ഥലവാസിക്ക് ആക്ഷേപം ഇല്ലാത്തതുമാണ്. ടിയാന് തന്റെ മാതാവ് എഴുതി നല്കിയ വസ്തുവിന്മേല് മേല്പ്പറയപ്പെട്ടവര്ക്ക് അവകാശം ഉള്ളത് കൊണ്ട് നിലവില്‍ തന്നിരിക്കുന്ന സമ്മതപത്രം വച്ച് ടി കെട്ടിടത്തിന് നമ്പര്‍ അനുവദിക്കണമെന്നതാണ് അപേക്ഷയിലെ ആവശ്യം. സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ശ്രീമതി. നൂര്ജഹാന്, കുഴിമണ്ഡപത്തില്‍ എന്നയാള്‍ക്ക് 11/02/2019 തീയതിയില്‍ 128.18 ചതുരശ്ര മീറ്റര്‍ വീട് പണിയുന്നതിന് എ4-ബി.എ(30541)2019 നമ്പരായി പെര്‍മിറ്റ് അനുവദിച്ചിട്ടുള്ളതാണ്. ടി പെര്‍മിറ്റിന്റെ കാലാവധി 10/02/2022 തീയതിയില്‍ അവസാനിച്ചിട്ടുള്ളതാണ്. ശ്രീമതി നൂര്ജഹാന് പെര്‍മിറ്റ് അനുവദിക്കുന്ന സമയത്ത് നിലവിലുള്ള കക്കൂസ് കെട്ടിടത്തിന് ആവശ്യമായ സെറ്റ് ബാക്ക് ഇല്ലാത്തതിനാല്‍ ആ വശത്തെ സ്ഥലം ഉടമയുടെ സമ്മതപത്രം ആവശ്യപ്പെടുകയും സമ്മതപത്രം ഹാജരാക്കുകയും ചെയ്തിട്ടുള്ളതാണ്. ടി പെര്‍മിറ്റ് അനുവദിച്ചിരുന്ന കുടയത്തൂര്‍ വില്ലേജ് സര്‍വ്വെ നമ്പര്‍ 291/4-3-2 പ്പെട്ട സ്ഥലം 27/08/2020 തീയതിയിലെ അറക്കുളം എസ്.ആര്.ഒ നമ്പര്‍ 535/1/2020 പ്രകാരം ശ്രീമതി. നൂര്ജഹാന്, കുഴിമണ്ഡപത്തില്‍ എന്നയാള്‍ ടിയാളുടെ മകനായ ശ്രീ അബ്ദുള്‍ ലത്തീഫിന് കൈമാറ്റം ചെയ്തിട്ടുള്ളതാണ്. ടി പെര്‍മിറ്റ് സംബന്ധിച്ച യാതൊരു വിവരവും ആധാരത്തില്‍ പരാമര്‍ശിച്ചിട്ടില്ലാത്തതും, കേരള പഞ്ചായത്ത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ചട്ടം 19 പ്രകാരം പ്ലോട്ട് കൈമാറ്റം ചെയ്ത വിവരം ഈ ഓഫീസില്‍ അറിയിക്കുകയോ ചെയ്തിട്ടില്ലാത്തതാണ് . കെട്ടിടം പണി പൂര്‍ത്തീകരിച്ച് നമ്പറിംഗിനായി ഫയല്‍ സമര്‍പ്പിക്കുന്ന സമയത്ത് പെര്‍മിറ്റിന്റെ കാലാവധി കഴിഞ്ഞതിനാലും ഉടമസ്ഥത മാറ്റിയിട്ടില്ലാത്തതിനാലും പുതിയ ഉടമയുടെ പേരില്‍ റെഗുലറൈസേഷനായി ഫയല്‍ സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശിക്കുകയുണ്ടായി. ആയത് പ്രകാരം അബ്ദുള്‍ ലത്തീഫ്, കുഴിമണ്ഡപത്തില്‍ എന്നയാള്‍ 01/08/2023 തീയതിയില്‍ കെട്ടിട നിര്‍മ്മാണം ക്രമവത്കരിക്കുന്നതിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളതാണ്. 160.22 ചതുരശ്ര മീറ്റര്‍ കെട്ടിടം ക്രമവത്കരിക്കുന്നതിനാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത് . സമര്‍പ്പിച്ചിരിക്കുന്ന പ്ലാനില്‍ കെട്ടിടത്തിന്റെ ഒരു വശം 6൦സെന്റിമീറ്റര് മാത്രമേ സെറ്റ് ബാക്ക് ഉള്ളൂ. ആയതിനാല്‍ അടുത്തുള്ള പുരയിടത്തിന്റെ ഉടമസ്ഥന്റെ സമ്മതപത്രം ഹാജരാക്കുന്നതിന് അപേക്ഷകന് കത്ത് നല്കിയിട്ടുള്ളതാണ്. എന്നാല്‍ സമ്മതപത്രം നാളിതുവരെ ഹാജരാക്കിയിട്ടില്ലാത്തതാണ്. ശ്രീമതി. നൂര്ജഹാന് എന്നയാള്‍ക്ക് പെര്‍മിറ്റ് അനുവദിച്ചിരുന്ന പ്ലാനില്‍ നിന്നും വ്യതിചലിച്ചാണ് നിലവില്‍ കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. അടുത്തുള്ള പുരയിടത്തിന്റെ ഉടമസ്ഥനുമായി സംസാരിച്ചപ്പോള്‍ പെര്‍മിറ്റ് എടുക്കുന്ന സമയത്ത് നിലവിലുള്ള കക്കൂസ് കെട്ടിടം മാത്രം സെറ്റ് ബാക്ക് ഇല്ലാതെ പണിയുന്നതിനാണ് സമ്മതം നല്‍കിയതെന്നും എന്നാല്‍ ആ വശം മൊത്തത്തില്‍ സെറ്റ് ബാക്ക് ഇല്ലാതെയാണ് നിലവില്‍ പണിതിരിക്കുന്നത് എന്നും ആയതിനാല്‍ സമ്മതപത്രം നല്കാന് സാധിക്കുകയില്ല എന്നും അറിയിച്ചിട്ടുള്ളതാണ്. പരാതിക്കാരന്റെ അയല്‍വാസിയായ ഉണ്ണെച്ചു പറമ്പില്‍ സലിം ഭാര്യ ഹസീന സമ്മതപത്രം നല്‍കിയിരുന്നത് സ്ഥലത്തിന്റെ മുന്‍ ഉടമയായ നൂര്ജഹാന്, കുഴിമണ്ഡപത്തില്‍ എന്നയാള്‍ക്കാണ്. ആയതിനാലാണ് ഇപ്പോഴത്തെ ഉടമസ്ഥനായ അബ്ദുള്‍ ലത്തീഫ്, കുഴിമണ്ഡപത്തില്‍ എന്നയാളോട് സമ്മതപത്രം ആവശ്യപ്പെട്ടത് എന്ന വിവരവും റിപ്പോര്‍ട്ട് ചെയ്തുകൊള്ളുന്നു. തീരുമാനം ഉണ്ണേച്ചു പറമ്പില്‍ സലിം ഭാര്യ ഹസീന ടിയാരിയുടെ സ്ഥലത്തോട് ചേര്‍ന്ന് പടിഞ്ഞാറ് വശം കിടക്കുന്ന കുഴിമണ്ഡപത്തില്‍ കാസിം ഭാര്യ നൂര്‍ജഹാന്റെ പേരിലുള്ള സ്ഥലത്ത് കെട്ടിടം പണിയുന്നതിന് ടിയാരിക്ക് പരിപൂര്‍ണ്ണ സമ്മതമാണെന്ന് അറിയിച്ച് 2019 ജനുവരി 19 ആം തീയതി കുടയത്തൂര്‍ സെക്രട്ടറി മുന്‍പാകെ സമ്മതപത്രം നല്കിയിട്ടുള്ളതാണ്. ആയത് പരിഗണിച്ച് പഞ്ചായത്തില്‍ നിന്നും ശ്രീമതി നൂര്ജഹാന് കെട്ടിട നിര്‍മ്മാണാനുമതി നല്കിയിട്ടുള്ളതാണ്. പെര്‍മിറ്റ് കാലാവധിക്കുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് നമ്പര്‍ ലഭ്യമാക്കുവാന്‍ സാധിച്ചിട്ടില്ല . ഇതിനിടയില്‍ നൂര്ജഹാന് വസ്തു മകന് അബ്ദുള്‍ ലത്തീഫിന് കൈമാറിയിട്ടുണ്ട് എങ്കിലും ആധാരത്തില്‍ പെര്‍മിറ്റിനെപ്പറ്റി പരാമര്‍ശിച്ചിട്ടില്ല. അബ്ദുള്‍ ലത്തീഫ് വസ്തു കൈമാറ്റം ചെയ്ത വിവരം പഞ്ചായത്ത് മുന്‍പാകെ അറിയിച്ചിട്ടില്ല( KPBR 2019 ചട്ടം 19). കൂടാതെ പെര്‍മിറ്റ് പ്ലാനില്‍ നിന്നും വ്യതിചലിച്ചാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്. ആയതിനാല്‍ ടി നിര്‍മ്മാണം KPBR 2019 പ്രകാരം (നിലവിലുള്ള റൂള്‍ ) ക്രമവത്കരിക്കേണ്ടതുണ്ട്. കെട്ടിടം നിലനില്‍ക്കുന്ന സ്ഥലത്തിന്റെ സൈറ്റ് പരിശോധന നടത്തിയതില്‍ ലഭ്യമായതും ചട്ടപ്രകാരം ആവശ്യമായതുമായ തുറസ്സായ സ്ഥലത്തിന്റെ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. ചട്ട പ്രകാരം ആവശ്യമായ സ്ഥലം സൈറ്റില്‍ ലഭ്യമായ തുറസ്സായ സ്ഥലം Front 3 m 3.30 m Rear 1.5 m 1.5 m, 1.90 m Side 1 1 m 1.10 m, 1.50 m Side 2 1 m 0.50 m (നൂര്ജഹാന് നല്കിയ കണ്‍സെന്റ് പ്രകാരം ചേര്‍ത്ത് പണിയാവുന്നതാണ്) എന്നാല്‍ KPBR 2019 ചട്ടം 26 (10) Proviso 2 പ്രകാരം തൊട്ടടുത്ത സ്ഥലമുടമയുടെ സമ്മതപത്രത്തോടെ പണിയുന്ന വശങ്ങളില് തുറക്കലുകള്‍ പാടില്ലാത്തതാകുന്നു. എന്നാല്‍ ടി നിര്‍മ്മാണത്തില്‍ ഈ വശത്ത് 3 പാളി ജനലും 2 വെന്റിലേഷനുകളും ഉള്ളതായി കണ്ടു. ചട്ടപ്രകാരം വ്യതിയാനം വരുത്തി നിര്‍മ്മാണത്തിന്റെ അപാകത പരിഹരിച്ച് പഞ്ചായത്തില്‍ നിന്നും നമ്പര്‍ ലഭ്യമാക്കാവുന്നതാണ്. എന്നാല്‍ ലൈസന്‍സി ടി വശത്ത് തുറക്കലുകളില്ലാതെ കംപ്ലീഷന്‍ പ്ലാന്‍ തയ്യാറാക്കി പഞ്ചായത്തില്‍ സമര്‍പ്പിച്ച് പഞ്ചായത്തിനെ കബളിപ്പിച്ചിരിക്കുകയാണ് എന്നാണ് പഞ്ചായത്തില്‍ സമര്‍പ്പിച്ച കംപ്ലീഷന്‍ പ്ലാന്‍ പരിശോധിച്ചതില്‍ ബോധ്യമായിട്ടുള്ളത്. ടി ലൈസന്‍സിക്കെതിരെ നടപടികള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണെന്ന് കാണുന്നു.ലൈസന്‍സിയുടെ പേരും മേല്‍വിലാസവും ( ജയലക്ഷ്മി.U, കൃഷ്ണകൃപ, കൈതക്കോട് ,തൊടുപുഴ ഈസ്റ്റ്, രജിസ്ട്രേഷന് നമ്പര്‍ G6/2939/12/614/EA dated 25/04/2013) മേല്‍ സാഹചര്യത്തില്‍ സ്ഥലം ഉടമയുടെ സമ്മതപത്രത്തോടെ കെട്ടിടം ചേര്‍ത്ത് പണിതിട്ടുള്ള 3 പാളി ജനലും 2 വെന്റിലേഷനുകളും ചട്ടപ്രകാരം വ്യതിയാനം വരുത്തി നിര്‍മ്മാണത്തിന്റെ അപാകത പരിഹരിച്ച് പഞ്ചായത്തില്‍ പുതിയ പ്ലാന്‍ സമര്‍പ്പിക്കുന്നതിന് പരാതിക്കാരനോട് നിര്‍ദ്ദേശിച്ചും അത്തരത്തില്‍ വ്യതിയാനം വരുത്തി അപാകത പരിഹരിച്ചിട്ടുണ്ട് എന്ന് പഞ്ചായത്തിന് ബോധ്യപ്പെടുന്ന പക്ഷം പരാതിക്കാരന്റെ കെട്ടിടത്തിന് നമ്പര്‍ അനുവദിക്കുന്നതിന് പഞ്ചായത്തിനോട് നിര്‍ദ്ദേശിച്ചും തെറ്റായ രീതിയില്‍ കംപ്ലീഷന്‍ പ്ലാന്‍ വരച്ച് പഞ്ചായത്തില്‍ ഹാജരാക്കിയ ലൈസന്‍സിയോട് വിശദീകരണം ആവശ്യപ്പെടുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും ജില്ലാ ജോയിന്റ് ഡയറക്ടര്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ഇടുക്കിയോട് ശുപാര്‍ശ ചെയ്യുന്നതിനും സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Final Advice Verification made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 20
Updated on 2024-02-14 14:15:08