LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Arukuzhiyil Veedu Fairfield P.O Elappara
Brief Description on Grievance:
License reg
Receipt Number Received from Local Body:
Interim Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 19
Updated on 2024-01-22 12:15:13
നവകേരള സദസ്സ് പരാതിക്കാരന്: ഗൗതം സുനില്‍, അറുകുഴിയില്‍ വീട്, ഫെയര്‍ ഫീല്‍ഡ് പി.ഒ-6855൦1, ബോണാമി,ഏലപ്പാറ,പീരുമേട്, ഫോണ്‍നമ്പര്‍ : 9747108686 പരാതിക്കാരന് ഏലപ്പാറ ഗ്രാമപഞ്ചായത്ത് 15 ആം വാര്‍ഡില്‍ സ്ഥിര താമസക്കാരനാണ്.ടി വാര്‍ഡില്‍ ബോണാമി ജംഗ്ഷനില്‍ ഏലപ്പാറ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ വെയിറ്റിംഗ് ഷെഡും അതിന് മധ്യഭാഗത്തായി ഒരു കടമുറിയും ഉണ്ട്. ടി കടമുറി ഏലപ്പാറ ഗ്രാമ പഞ്ചായത്ത് ലേലം ചെയ്യുന്നതിനായി നോട്ടീസ് ഇറക്കുകയും ആയതിന്റെ അടിസ്ഥാനത്തില്‍ ടിയാന് ഏലപ്പാറ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നേരിട്ടെത്തി ലേലത്തില്‍ പങ്കെടുക്കുകയും ലേലം പിടിച്ചെടുക്കുകയും മൂന്നുമാസത്തെ വാടകയും നല്കി എഗ്രിമെന്റ് ചെയ്യുകയും ചെയ്തു. ആയതിന് ശേഷം 15 ആം വാര്‍ഡില്‍ 43 ആയി നമ്പറിട്ട കെട്ടിടമുറിക്ക് വൈദ്യുതി കണക്ഷന് എടുക്കുവാനായി ടിയാന് റസിഡന്‍സ്/ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റും നല്കി. അതോടൊപ്പം ടിയാന് ടി കെട്ടിട മുറിയില്‍ വര്‍ക്ക് ഷോപ്പ് നടത്തുന്നതിനായി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ലൈസന്‍സിന് അപേക്ഷ നല്‍കുകയും ആയത് സ്വീകരിക്കുകയും ചെയ്തു. പല ദിവസങ്ങളിലും ലൈസന്‍സിന് വേണ്ടി ടിയാന് ഏലപ്പാറ ഗ്രാമപഞ്ചായത്തില്‍ എത്തിയെങ്കിലും അടുത്ത ദിവസം തരാം എന്നുപറഞ്ഞ് വിശ്വസിപ്പിച്ച് ടിയാനെ പറഞ്ഞുവിടുകയാണ് ഉണ്ടായിട്ടുള്ളത്. അതോടൊപ്പം കറന്റ് കണക്ഷന് എടുക്കുവാന്‍ ആവശ്യമായ ത്രീ ഫെയ്സിന് ആവശ്യമായ എല്ലാ നടപടികളും ടിയാന് പൂര്‍ത്തിയാക്കി. ഇലക്ട്രിക് പോസ്റ്റ് സ്ഥാപിച്ചു 15,00൦/-രൂപ ഇലക്ട്രിസിറ്റി ഓഫീസില്‍ അടക്കുകയും അതിനോടനുബന്ധിച്ച് പാനല്‍ ബോര്‍ഡ്, മറ്റ് അനുബന്ധ സാമഗ്രികള്‍ വാങ്ങിക്കുകയും വയറിംഗ് നടത്തുകയും ചെയ്തു. അതിനുശേഷം ടിയാന് കറന്റ് കണക്ഷന് നല്‍കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.എ.ബി-ല്‍ ചെന്നപ്പോള്‍ ഏലപ്പാറ ഗ്രാമപഞ്ചായത്തില്‍ നിന്നും തടസ്സം പറഞ്ഞിട്ടുണ്ട് നല്കാന് കഴിയുകയില്ലാ എന്ന് ഉദ്യോഗസ്ഥര്‍ അറിയിക്കുകയും ചെയ്തു. ടിയാന് പഞ്ചായത്ത് ഓഫീസില്‍ എത്തി വിവരം അന്വേഷിച്ചപ്പോള്‍ ടിയാന് ലേലത്തില്‍ നല്കിയ കടമുറി ബലക്ഷയം ഉള്ളതാണെന്ന് A.E റിപ്പോര്‍ട്ട് നല്കിയിട്ടുള്ളതാണ്. അതുകൊണ്ട് ടിയാന് ലൈസന്‍സ് നല്കാന് കഴിയുകയില്ലായെന്ന് അറിയിക്കുകയും ചെയ്തിട്ടുള്ളതാണ്. ടി വിവരം ടിയാന് ലേലത്തില്‍ കെട്ടിടമുറി നല്‍കുന്നതിന് മുമ്പ് തന്നെ A.E അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കണ്ടതല്ലെയെന്ന് ടിയാന് സെക്രട്ടറിയോട് ചോദിച്ചപ്പോള്‍ വ്യക്തമായ മറുപടി സെക്രട്ടറി നല്‍കിയതുമില്ല. ഏലപ്പാറ ഗ്രാമപഞ്ചായത്ത് നിയമാനുസരണം പരസ്യമായി ലേലം നടത്തിയ ടി കടമുറി ടിയാന് ലേലത്തില്‍ പിടിച്ചതിനു ശേഷം ടിയാന് നല്കരുതെന്നുള്ള ദുരുദ്ദേശത്തോടുകൂടിയും മറ്റ് ആരുടെയോ പ്രേരണമൂലവുമാണ് A.E ഇപ്രകാരം ഒരു റിപ്പോര്‍ട്ട് നല്‍കിയതെന്ന് ടിയാന് സംശയിക്കുന്നു. ടിയാന് ഇപ്പോള്‍ ഏകദേശം ഒന്നര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. ആയതിനാല്‍ ടിയാന് ലൈസന്‍സും കറന്റ് കണക്ഷനും അനുവദിച്ച് നല്‍കണമെന്നതാണ് പരാതിയിലെ ആവശ്യം. സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ഏലപ്പാറ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ബോണാമി ഭാഗത്ത് വെയിറ്റിംഗ് ഷെഡ് ഉള്‍പ്പെടെയുള്ള 15/43 നമ്പര്‍ കെട്ടിടം 19/07/2023 ലെ കരാര്‍ പ്രകാരം പ്രതിമാസ വാടക ഈടാക്കി പരാതിക്കാരന് അനുവദിച്ചിരുന്നു. ടി കെട്ടിടത്തിന് വൈദ്യുതി കണക്ഷന് ലഭിക്കുന്നതിന് പഞ്ചായത്തില്‍ നിന്നും വൈദ്യുതീകരണം നടത്തുകയോ ആയതിന്റെ ചുമതല പരാതിക്കാരനെ ഏല്‍പ്പിക്കുകയോ ചെയ്തിരുന്നില്ല. വൈദ്യുതി കണക്ഷനുള്ള അപേക്ഷ പഞ്ചായത്തില്‍ നിന്നും നേരിട്ട് നല്‍കിയിട്ടില്ലാത്തതുമാണ്. പരാതിക്കാരനുമായുള്ള കരാറില്‍ ഇപ്രകാരം പ്രവൃത്തി ചെയ്യുന്നതിനും സൂചിപ്പിച്ചിട്ടില്ലാത്തതുമാണ്. അഴുത ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടി കെട്ടിടത്തിന്റെ മുകള്‍ വശത്ത് സാംസ്കാരിക നിലയം പണിയുന്നതിന് പദ്ധതി ഏറ്റെടുക്കുകയും ആയതിന് എക്സിക്യൂട്ടീവ് എഞ്ചിനീയറിന്റെ നിര്‍ദ്ദേശപ്രകാരം അസിസ്റ്റന്റ് എഞ്ചിനീയര്‍ കെട്ടിടം പരിശോധിക്കുകയും കെട്ടിടത്തിന്റെ ഭിത്തിയും മേല്‍ക്കൂരയിലും വിള്ളല്‍ കണ്ടെത്തിയതിനാല്‍ അണ്‍ഫിറ്റ്(Unfit) ആണെന്ന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. കെട്ടിടം അണ്‍ഫിറ്റ് ആയതിനാലും അപകട സാധ്യത കണക്കിലെടുത്തും പരാതിക്കാരന് സമര്‍പ്പിച്ച ലൈസന്‍സ് അപേക്ഷ നിരസിക്കുകയും മുറി ഒഴിയുന്നതിന് കത്ത് നല്കിയിരുന്നതുമാണ്. എന്നാല്‍ ടി കെട്ടിടത്തില്‍ നിന്നും പരാതിക്കാരന് സാധന സാമഗ്രികള്‍ നീക്കം ചെയ്യുകയോ താക്കോല്‍ തിരികെ ഏല്‍പ്പിക്കുകയോ നാളിതുവരെ ചെയ്തിട്ടില്ലാത്തതുമാണ്. കെട്ടിടം മെയിന്റനന്‍സ് ചെയ്യുകയോ പുതിയ നിര്‍മ്മാണം നടത്തുകയോ ചെയ്യുമ്പോള്‍ പരാതിക്കാരന് ലേലത്തില്‍ പങ്കെടുക്കാവുന്നതാണെന്നും അറിയിപ്പ് നല്‍കിയിരുന്നു. ബലക്ഷയമുള്ള കെട്ടിടത്തില്‍ തുടര്‍ന്നും കടമുറി പ്രവര്‍ത്തിക്കുന്നത് അപകടകരമാണെന്നതിനാലാണ് പരാതിക്കാരന്റെ ലൈസന്‍സ് അപേക്ഷ നിരസിച്ചത് എന്നുള്ള വിവരവും റിപ്പോര്‍ട്ട് ചെയ്തുകൊള്ളുന്നു. തീരുമാനം മേല്‍ പരാതി സംബന്ധിച്ച് ഏലപ്പാറ ഗ്രാമപഞ്ചായത്തിലെ ഫയലുകള്‍ പരിശോധിച്ചതിന് ശേഷം അന്തിമ തീരുമാനം എടുക്കുന്നതിന് വേണ്ടി അടുത്ത കമ്മിറ്റിയില്‍ പരാതി പരിഗണിക്കുന്നതിന് സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Escalated made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 20
Updated on 2024-02-02 16:31:32
പഞ്ചായത്ത് ഓഫീസിലെ രേഖകളുടെ പരിശോധന ഏലപ്പാറ ഗ്രാമ പഞ്ചായത്ത് 23/06/2023ല്‍ JC3-2023/2070 നമ്പര്‍ ലേല/പുനര്‍ലേല പരസ്യപ്രകാരം ബോണാമി വെയിറ്റിംഗ് ഷെഡ് കടമുറി 03/07/2023 ആം തീയതി ലേലം ചെയ്യുന്നതാണ് എന്ന് കാണിച്ച് ലേല നോട്ടീസ് പരസ്യം ചെയ്തിട്ടുള്ളതും ടി ലേലത്തില്‍ ഗൗതം സുനില്‍ ടി കടമുറി ലേലത്തില്‍ പിടിച്ചിട്ടുള്ളതും തുടര്‍ന്ന് 22/07/2023ല്‍ മൂന്നുമാസത്തെ വാടകയായ 8,850/- രൂപ അഡ്വാന്‍സായി അടച്ചിട്ടുള്ളതുമാണ്. തുടര്‍ന്ന് 24/09/2023 ല്‍ വെല്‍ഡിംഗ് വര്‍ക്ക് ഷോപ്പ് നടത്തുന്നതിനുവേണ്ടി ലൈസന്‍സിന് അപേക്ഷിക്കുകയും ടി അപേക്ഷയില്‍ ഗേറ്റ്, ഗ്രില്‍ എന്നിവ നിര്‍മ്മിക്കുന്നതിനും സ്റ്റോക്ക് ചെയ്യുന്നതിനും വേണ്ടിയാണ് എന്നും യന്ത്രങ്ങള്‍ ഉപയോഗിക്കുന്ന സംഗതി വൈദ്യതി ഉപയോഗിച്ചാണോ അല്ലയോ എന്നതിന് വൈദ്യതി ഉപയോഗിച്ച് എന്നും, നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥാപനത്തിന് പേരുണ്ടോ എന്നതിന് ഇന്ടെക് എഞ്ചിനീയറിംഗ് വര്‍ക്ക്സ് എന്നും, ജോലിക്കാരുടെ എണ്ണം രണ്ട് എന്നും രേഖപ്പെടുത്തിയിട്ടുള്ളതുമാണ്. ലേലം ചെയ്യുന്ന സമയത്ത് ടി കടമുറിക്ക് കറന്റ് കണക്ഷന് ഇല്ലാത്തതിനാല്‍ കറന്റ് കണക്ഷന് എടുക്കുന്നതിനുവേണ്ടി കെ.എസ്.ഇ.ബി.-ല്‍ നിന്നും അപേക്ഷ വാങ്ങി സെക്രട്ടറി ഒപ്പിടുകയും അപേക്ഷയോടൊപ്പം 27/07/2023 ല്‍ ഫയല്‍ നമ്പര്‍ 5062201/982/2023 നമ്പര്‍ സെക്രട്ടറിയുടെ പേരിലുള്ള കെട്ടിട ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് കെ.എസ്.ഇ.ബി.-ല്‍ നല്‍കുകയും തുടര്‍ന്ന് 09/10/2023 ല്‍ 14,516/- രൂപ പരാതിക്കാരന് തന്നെ സെക്രട്ടറിയുടെ പേരില്‍ കെ.എസ്.ഇ.ബി.-ല്‍ അടയ്ക്കുകയും ചെയ്തിട്ടുള്ളതാണ്. ഏലപ്പാറ ഗ്രാമപഞ്ചായത്ത് കമ്മിറ്റിയുടെ 19/09/2023 ലെ 7/1 നമ്പര്‍ തീരുമാനപ്രകാരം ഏലപ്പാറ ഗ്രാമപഞ്ചായത്തിലെ ബോണാമി വാര്‍ഡില്‍ അഴുത ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബോണാമി സാംസ്കാരിക നിലയം പണിയുന്നത് സംബന്ധിച്ച് ബ്ലോക്ക് മെമ്പര്‍ നല്കിയ കത്ത് കമ്മിറ്റി പരിശോധിച്ചത് പ്രകാരം ബോണാമി സാംസ്കാരിക നിലയം നിലവില്‍ പണിയുവാനുദ്ദേശിക്കുന്നത് ബോണാമി വെയിറ്റിംഗ് ഷെഡിന്റെ മുകളിലാണെന്നും ടി കെട്ടിടം അണ്‍ഫിറ്റാണെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ LID&EW സാക്ഷ്യപ്പെടുത്തിയിരിക്കുന്നു എന്നും എന്നാല്‍ നിലവിലുള്ള വെയിറ്റിംഗ് ഷെഡിന്റെ മുകളിലേക്ക് നിര്‍മ്മാണം നടത്തുന്നതിന് മാത്രമേ കഴിയാതെ ഉള്ളൂ എന്നും നിലവില്‍ പ്രവര്‍ത്തിക്കുന്ന വെയിറ്റിംഗ് ഷെഡിനും അനുബന്ധമായി ഉണ്ടായിരുന്ന മുറിയിലെ വ്യാപാര സ്ഥാപനത്തിനും ഈ വര്‍ഷം അവസാനം വരെ പ്രവര്‍ത്തിക്കുന്നതിന് കുഴപ്പമില്ല എന്ന് കമ്മിറ്റി ചര്‍ച്ച ചെയ്ത് കണ്ടെത്തി. നിലവില്‍ ടി വെയിറ്റിംഗ് ഷെഡിനോട് ചേര്‍ന്നുള്ള കെട്ടിടം ലേലത്തില്‍ നല്കി കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളതിനാല്‍ ലേലം ഉറപ്പിച്ച് കരാര്‍ എടുത്തു സ്ഥാപനം നടത്തിവരുന്ന കരാറുകാരന് നിയമനടപടികള്‍ക്ക് പോകുന്നതിന് സാധ്യതയുണ്ടെന്നും ഈ സാമ്പത്തിക വര്‍ഷം കഴിയുന്നത് വരെ ടി കെട്ടിടം നിലനിര്‍ത്തുന്നതിനും അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് കടമുറി ലേലം ചെയ്ത് നല്‍കേണ്ടതില്ല എന്നും അപ്പോള്‍ സാംസ്കാരിക നിലയം ഈ പറയുന്ന സ്ഥലത്തുതന്നെ നിര്‍മ്മിക്കാവുന്നതാണെന്നും കമ്മിറ്റി ചര്‍ച്ച ചെയ്തു തീരുമാനിച്ചിട്ടുള്ളതാണ്. തുടര്‍ന്ന് 30/൦9/2023 ലെ 3/2 ആം നമ്പര്‍ കമ്മിറ്റി തീരുമാനപ്രകാരം ഏലപ്പാറ ഗ്രാമപഞ്ചായത്തിലെ ബോണാമി വാര്‍ഡില്‍ അഴുത ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബോണാമി സാംസ്കാരിക നിലയം പണിയുന്നതിന് തീരുമാനമെടുത്തിട്ടുള്ളതായി അഴുത ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കമ്മിറ്റിക്ക് കത്ത് നല്‍കിയിരുന്നു. ടി കെട്ടിടം പണിയുവാന്‍ ഉദ്ദേശിക്കുന്നത് ബോണാമി വെയിറ്റിംഗ് ഷെഡിന്റെ മുകളിലായാണ്. ടി കെട്ടിടം അണ്‍ഫിറ്റാണെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ LID&EW എഞ്ചിനീയര്‍ സാക്ഷ്യപത്രം നല്കിയതിനാല് ടി കെട്ടിടം പൊളിച്ചുമാറ്റുന്നതിനായി അടിയന്തരമായി വാല്യുവേഷനും സര്‍വ്വെ റിപ്പോര്‍ട്ടും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ മേലൊപ്പ് വച്ച് നല്‍കുന്നതിന് A.E LID&EW ആഫീസറെ ചുമതലപ്പെടുത്തി തീരുമാനിച്ചു. എന്നാല്‍ ടി തീരുമാനം പുന:പരിശോധിക്കുന്നതിന് അജണ്ടയില്‍ ഉള്‍പ്പെടുത്തുകയും ആയത് പ്രകാരം 30/09/2023 ലെ 12/1 ആം നമ്പറായി കമ്മിറ്റി തീരുമാനം എടുത്തിട്ടുള്ളത് ചുവടെ ചേര്‍ക്കുന്നു. ഏലപ്പാറ ഗ്രാമപഞ്ചായത്തിലെ ബോണാമി വാര്‍ഡില്‍ ബോണാമി ജംഗ്ഷനില്‍ സ്ഥിതി ചെയ്യുന്ന വെയിറ്റിംഗ് ഷെഡ് കെട്ടിടത്തില്‍ മധ്യഭാഗത്തുള്ള ഒരു അടച്ചുറപ്പുള്ള മുറി വ്യാപാര ആവശ്യത്തിന് ലേലം ചെയ്ത് കരാര്‍ ഉറപ്പിച്ച് നല്‍കിയിരുന്നതാണ്. കരാറുകാരന് ശ്രീ സുനില്‍കുമാര്‍ ആയതിലേക്കുള്ള ആദ്യ ഗഡു വാടക ഒടുക്കിയിട്ടുമുണ്ട്. എന്നാല്‍ ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ ഈ വെയിറ്റിംഗ് ഷെഡ് കെട്ടിടം പരിശോധിച്ചതില്‍ കെട്ടിടത്തിന് സാരമായ കേടുപാടുകള്‍ ഉള്ളതായി സാക്ഷ്യപ്പെടുത്തിയിട്ടുള്ളതും ആയത് ഗ്രാമപഞ്ചായത്തില്‍ സമര്‍പ്പിച്ചിട്ടുള്ളതും ആണ്. കൂടാതെ 2023-24 സാമ്പത്തിക വര്‍ഷം ബ്ലോക്ക് പഞ്ചായത്തിന്റെ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബോണാമി കേന്ദ്രമാക്കി ഒരു സാംസ്കാരിക നിലയം പണിയുന്നതിന് അംഗീകാരം ലഭിച്ചിട്ടുള്ളതും ആയത് നിര്‍മ്മിക്കുന്നതിന് കേടുപാടുകള്‍ ഉള്ള ബോണാമിയിലെ പഞ്ചായത്ത് വക വെയിറ്റിംഗ് ഷെഡ് കെട്ടിടത്തിന്റെ മുകളില്‍ ആവുന്നതാണ് നല്ലതെന്നും അഭിപ്രായം ഉണ്ടായി. കെട്ടിടം പൊളിച്ചു പണിയുന്ന സന്ദര്‍ഭത്തില്‍ വെയിറ്റിംഗ് ഷെഡ് കൂടുതല്‍ സൗകര്യപ്രദമായും മുകളില്‍ സാംസ്കാരിക നിലയവും പണിതാല്‍ ഭാവിയില്‍ പഞ്ചായത്തിന് കൂടുതല്‍ വരുമാനം ലഭിക്കുകയും സാംസ്കാരിക പരിപാടികളും ഗ്രാമപഞ്ചായത്ത് പരിപാടികളും മറ്റു മീറ്റിംഗുകള്‍ എന്നിവ നടത്തുന്നതിനും ചെറുകിട സ്വകാര്യ ആവശ്യങ്ങള്‍ക്ക് വാടകയ്ക്ക് നല്കി കൂടുതല്‍ വരുമാനം ലഭിക്കുന്നതിനും അവസരമുണ്ടാകും എന്നും കമ്മിറ്റി ചര്‍ച്ച ചെയ്തു. നിലവിലെ വാടകക്കാരന് കുറച്ചു അസൗകര്യമുണ്ടാകും. എങ്കിലും ഭാവിയില്‍ കൂടുതല്‍ സ്ഥല സൗകര്യമുള്ള മുറികളും മുകളില്‍ സാംസ്കാരിക നിലയവും വരുന്നതുമൂലം പ്രദേശവാസികള്‍ക്കും പഞ്ചായത്തിന്റെ പ്രവര്‍ത്തങ്ങള്‍ക്കും വളരെ പ്രയോജനപ്രദം ആയിരിക്കും എന്ന് എല്ലാരും അഭിപ്രായപ്പെട്ടു. നിലവിലെ കരാറുകാരന്റെ കരാര്‍ വ്യവസ്ഥകള്‍ അനുസരിച്ച് അദ്ദേഹത്തിന് മുന്‍കൂര്‍ നോട്ടീസ് കൊടുത്ത് ഒഴിപ്പിക്കുന്നതിനും തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്തിന് കൈമാറുന്ന ആവശ്യത്തിലേക്ക് കെട്ടിടത്തിന്റെ സര്‍ട്ടിഫിക്കറ്റ് പ്രകാരം സര്‍ക്കാരിന്റെ അനുമതി വാങ്ങി കെട്ടിടം പൊളിച്ചുനീക്കുന്നതിനും കമ്മിറ്റി ചര്‍ച്ച ചെയ്ത് അംഗീകരിച്ചു തീരുമാനിച്ചു. വര്‍ഷാരംഭത്തില്‍ ഈ കെട്ടിടം ലേലം ചെയ്ത സമയത്ത് കെട്ടിടം കേടുപാടുകള്‍ ഇല്ലാത്തതും ബലമുള്ളതുമായിരുന്നു. അതിനുശേഷം വന്ന മഴയുടെയും മറ്റ് കാരണങ്ങളാലും കെട്ടിടത്തിന് ബലക്ഷയം സംഭവിച്ചതായി മനസിലാക്കുന്നു. നിലവിലെ കരാറുകാരന് കരാര്‍ ഉറപ്പിച്ച മുറിയില്‍ പകല്‍സമയം ഏതെങ്കിലും വ്യാപാര പ്രവര്‍ത്തനം നടത്തുന്നത് കണ്ടിട്ടേയില്ല എന്ന് ഭൂരിഭാഗം മെമ്പര്‍മാരും കമ്മിറ്റിയില്‍ പറഞ്ഞു. ഇയാള്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകാതെ കരാര്‍ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് മുന്‍കൂര്‍ നോട്ടീസ് നല്കി ഒഴിപ്പിക്കുന്നതിന് കമ്മിറ്റി തീരുമാനിച്ചു. ബലക്ഷയമുള്ള കെട്ടിടത്തില്‍ വ്യാപാരം നടത്തി ഭാവിയില്‍ എന്തെങ്കിലും അപകടം സംഭവിച്ചാല്‍ പഞ്ചായത്തിന് ആകെ ഉത്തരവാദിത്തം ഉണ്ടാകുന്നതും വന്‍തുക നഷ്ട പരിഹാരം നല്കേണ്ടതായും വരും. ഇത്തരം കാര്യങ്ങള്‍ പരിഗണിച്ച് ഈ കെട്ടിടം പൊളിച്ചുമാറ്റി പുതിയ വെയിറ്റിംഗ് മുറി അനുബന്ധ മുറികള്‍ ബൈക്ക് ഹെഡ് അനുബന്ധ മുറികള്‍ മുകളില്‍ സാംസ്കാരിക നിലയം എന്നിവ പണിയുന്നതിന് ഗ്രാമപഞ്ചായത്തിനും പ്രദേശത്തിനും വളരെ പ്രയോജനപ്രദം ആയിരിക്കും എന്നും ഭൂരിഭാഗം അംഗങ്ങളും അഭിപ്രായപ്പെടുകയും അപ്രകാരം തീരുമാനിച്ചു. 21/12/2023 ലെ 1/2 ആം നമ്പറായി കമ്മിറ്റി എടുത്തിട്ടുള്ള തീരുമാനം ചുവടെ ചേര്‍ക്കുന്നു. ഏലപ്പാറ ഗ്രാമപഞ്ചായത്തിലെ ബോണാമി വാര്‍ഡിലെ ബോണാമി വെയിറ്റിംഗ് ഷെഡും അതിനോട് ചേര്‍ന്നുള്ള കടമുറിയും അണ്‍ഫിറ്റാണെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ LID&EW സാക്ഷ്യപത്രം തന്നതിനാല്‍ ടി കെട്ടിടത്തിന്റെ വാല്യുവേഷനും സര്‍വ്വെ റിപ്പോര്‍ട്ടും ആവശ്യപ്പെട്ട് 30/09/2023 തീയതിയില്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്തിരുന്നു. ആയത് അസിസ്റ്റന്റ് എഞ്ചിനീയര്‍ നല്കിയ റിപ്പോര്‍ട്ടില്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ മേലൊപ്പ് വെച്ച് സാക്ഷ്യപ്പെടുത്തിയത് കമ്മിറ്റി വിശദമായി പരിശോധിച്ചത് പ്രകാരം ടി കെട്ടിടം പൊളിച്ചു നീക്കുന്നതിന് ബഹു.പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്ക് കത്ത് നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. സ്ഥല പരിശോധന ബോണാമി ജംഗ്ഷനില്‍ ഉള്ള വെയിറ്റിംഗ് ഷെഡ് പരിശോധിച്ചതില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ വിള്ളല്‍ ഉള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഭിത്തി ചെറുതായി പൊട്ടിയിരിക്കുന്നുണ്ട്. മറ്റ് ബലക്കുറവുകള്‍ ഒന്നും ശ്രദ്ധയില്‍ പെട്ടിട്ടില്ലാത്തതാണ്. ടി വെയിറ്റിംഗ് ഷെഡിന്റെ മുന്‍പിലായി കറന്റ് കണക്ഷന് എടുക്കുന്നതിന് വേണ്ടി പോസ്റ്റ് സ്ഥാപിച്ചിട്ടുള്ളതാണ്. കൂടാതെ കടമുറിയില്‍ കറന്റ് കണക്ഷന് എടുക്കുന്നതിന് വേണ്ടി പാനല്‍ ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളതാണ്. തീരുമാനം മേല്‍ വിവരങ്ങള്‍ പരിശോധിച്ചതില്‍ കടമുറിക്ക് കറന്റ് കണക്ഷന് എടുക്കുന്നതിനുവേണ്ടി അപേക്ഷ ഫോറത്തില്‍ പഞ്ചായത്ത് സെക്രട്ടറി ഒപ്പിട്ട് നല്കിയിട്ടുള്ളതായാണ് മനസ്സിലാകുന്നത്. എന്നാല്‍ കറന്റ് കണക്ഷന് വേണ്ടി 14,516/- രൂപ കെ.എസ്.ഇ.ബി.-ല്‍ അടച്ചിട്ടുള്ളത് പരാതിക്കാരനാണ്. കൂടാതെ കടമുറിക്കുള്ളില്‍ കറന്റ് കണക്ഷന് വേണ്ടിയുള്ള പാനല്‍ വര്‍ക്ക് നടത്തിയതിന്റെയും തുക ചെലവഴിച്ചിട്ടുള്ളത് പരാതിക്കാരനാണ്. കടമുറി ലേലം ചെയ്ത് മൂന്നുമാസത്തെ തുകയായ 8,850/- രൂപ 22/07/2023 ല്‍ അഡ്വാന്‍സായി പരാതിക്കാരന് അടച്ചിട്ടുള്ളതുമാണ്. എന്നാല്‍ പരിശോധനാ സമയം വരെയും ടി കടമുറിയില്‍ പരാതിക്കാരന് ലൈസന്‍സ് അപേക്ഷയില്‍ പറഞ്ഞിട്ടുള്ള ഗേറ്റ്, ഗ്രില്‍ എന്നിവ നിര്‍മ്മിക്കുന്നതിനും സ്റ്റോക്ക് ചെയ്യുന്നതിനും വേണ്ടിയുള്ള യാതൊരുവിധ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടില്ലാത്തതുമാണ്. ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വര്‍ഷത്തെ പ്രൊജക്ട് ബോണാമി സാംസ്കാരിക നിലയം നിര്‍മ്മാണം നടത്തുന്നതിന് വേണ്ടിയാണ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അഴുത ബ്ലോക്കിന്റെ നിര്‍ദ്ദേശാനുസരണം ഏലപ്പാറ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ ടി ബോണാമി വെയിറ്റിംഗ് ഷെഡ് പരിശോധിച്ച് കെട്ടിടം അണ്‍ഫിറ്റാണെന്ന് സാക്ഷ്യപ്പെടുത്തി റിപ്പോര്‍ട്ട് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നല്‍കിയിട്ടുള്ളത് (പഞ്ചായത്തിനല്ല റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്). ടി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അഴുത ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഏലപ്പാറ പഞ്ചായത്തിന് നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് 19/09/2023 ലെ 7/1, 30/09/2023 ലെ 3/2, 30/09/2023 ലെ 12/1, 21/12/2023 ലെ 1/2 എന്നീ തീരുമാനങ്ങള്‍ ഏലപ്പാറ ഗ്രാമപഞ്ചായത്ത് കമ്മിറ്റി എടുത്തിട്ടുള്ളത്. കടമുറി ലേലം ചെയ്തതിന് ശേഷം കറന്റ് കണക്ഷന് എടുക്കുന്നതിനുള്ള എല്ലാ തുകകളും അടച്ചിട്ടുള്ളത് പരാതിക്കാരന് ആയതിനാലും മൂന്നുമാസത്തെ ലേലത്തുക അഡ്വാന്‍സ് അടച്ചിട്ടുള്ളതിനാലും പരാതിക്കാരന്റെ പരാതിയില്‍ കഴമ്പുണ്ട് എന്ന് വ്യക്തമാണ്. കറന്റ് കണക്ഷന് അപേക്ഷ പഞ്ചായത്ത് സെക്രട്ടറി നല്‍കിയതിന് ശേഷം എന്തുകൊണ്ടാണ് കറന്റ് കണക്ഷന് എടുക്കുന്നതിനുള്ള തുക 09/10/2023 ല്‍ പഞ്ചായത്ത് ഫണ്ടില്‍ നിന്നും അടക്കാതെ പരാതിക്കാരനെക്കൊണ്ട് അടപ്പിച്ചത് എന്നതിന് കാരണം വ്യക്തമല്ല. 21/12/2023 ല്‍ കൂടിയ യോഗതീരുമാനത്തില്‍ ടി കെട്ടിടം പൊളിച്ച് നീക്കുന്നതിനാണ് പഞ്ചായത്ത് തീരുമാനിച്ചിട്ടുള്ളത്. എന്നാല്‍ ടിയാന് അടച്ച തുക തിരിച്ച് നല്‍കുന്നത് സംബന്ധിച്ച് വ്യക്തമായ തീരുമാനം എടുത്തിട്ടില്ല. 3൦/൦9/2023 ല്‍ നടന്ന യോഗത്തിലെ 12/1 ആം നമ്പര്‍ തീരുമാനത്തില്‍ ലേലം എടുത്ത ആള്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകാതെ മുന്‍കൂര്‍ നോട്ടീസ് നല്കി ഒഴിപ്പിക്കുന്നതിനാണ് തീരുമാനം എടുത്തിട്ടുള്ളത്. മേല്‍ സാഹചര്യത്തില്‍ പരാതിയിന്മേല് തീരുമാനം എടുക്കുന്നതിനായി പരാതി ജില്ലാ തല അദാലത്ത് സമിതിക്ക് കൈമാറുന്നതിന് സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Final Advice made by Idukki District
Updated by Sri.Senkumar.K., Assistant Director -I
At Meeting No. 14
Updated on 2024-05-09 12:19:18
ഏലപ്പാറ ഗ്രാമപഞ്ചായത്തിലെ 15-ാം വാർഡിലെ ബോണാമി വെയിറ്റിംഗ് ഷെഡിലെ കടമുറി ലേലത്തിൽ വാടകയ്ക്ക് ഏറ്റെടുത്ത ഗൌതം സുനിൽ നൽകിയ പരാതി സിറ്റിസൺ അദാലത്ത് സ്ഥിരം സമിതിയിലെ ജില്ല തല സമിതി അംഗങ്ങളായ ജില്ലാ ടൌൺ പ്ലാനറും, എക്സിക്യൂട്ടീവ് എഞ്ചിനീയറും, ഉപസമിതി അംഗമായ ഇന്റേണൽ വിജിലൻസ് ഓഫീസറും സംയുക്ത പരിശോധന നടത്തി നൽകിയ റിപ്പോർട്ടിൽ ടി പഞ്ചായത്തിലെ 15/43 –ാം നമ്പർ ബോണാമി വെയിറ്റിംഗ് ഷെഡ് (സഞ്ചയ സോഫ്റ്റ് വെയർ പ്രകാരം കെട്ടിടത്തിന്റെ വിസ്തൃതി 25 ച. മീ.) പരിശോധിച്ചതിൽ കെട്ടിടത്തിന്റെ മേൽക്കൂരയിൽ വിള്ളൽ ഉള്ളതായി കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല. ഭിത്തി ചെറുതായി പൊട്ടിയിരിക്കുന്നുണ്ടെന്നും വെയിറ്റിംഗ് ഷെഡിന് മറ്റ് ബലക്കുറവുകൾ ഒന്നും ഉള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലാത്തതാണെന്നും. ടി കെട്ടിടം 2005 ൽ പണിതിട്ടുള്ളതായിട്ടാണ് കെട്ടിടത്തിൽ സ്ഥാപിച്ചിട്ടുള്ള ഫലകത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. സഞ്ചയ സോഫ്റ്റ് വെയറിൽ കാലപ്പഴക്കം 10 വർഷത്തിൽ താഴെ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നുള്ള റിപ്പോർട്ട് യോഗം പരിശോധിച്ച്. ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെട്ടിടം അൺഫിറ്റായി കണക്കാകാൻ കഴിയില്ലെന്ന് യോഗം വിലയിരുത്തി. ചട്ടം 3 (1) (സി) പ്രകാരം കെട്ടിടത്തിന്റെ വിനിയോഗത്തിൽ അല്ലെങ്കിൽ ഉപയോഗത്തിന് മാറ്റം വരുത്തുന്നതിന് മാറ്റം വരുന്ന കെട്ടിടത്തിന്റെ എല്ലാ ഭാഗങ്ങളിലും ഈ ചട്ടം ബാധകമാണ്. ടി കെട്ടിടത്തിൽ ഇഞ്ചിനീയറിംഗ് വർക്ക് ഷോപ്പ് (ഗേറ്റ്, ഗ്രിൽ വർക്സ്)നടത്തുന്നതിനാണ് ടിയാൾ ലൈസൻസിന് അപേക്ഷ നൽകിയിട്ടുള്ളത്. കെ.പി.ബി.ആർ. -2019 ചട്ടം 25(2) പ്രകാരം ഗ്രൂപ്പ് ജി ഇൻഡസ്ട്രീസ് -1 ഒക്കുപെൻസിയിൽ ഉൾപ്പെടുന്നതും, ആയത് ചട്ടം 26(4) ടേബിൾ 4 പ്രകാരം മുൻവശം 3 മീറ്ററും, പുറകുവശം 2 മീറ്ററും, വശങ്ങൾ 2 മീറ്റർ വീതം കെട്ടിടമായി അകലം ആവശ്യമാണ്. കൂടാതെ മുറിയുടെ ഉയരം ചട്ടം 45 ൽ 4 പ്രോവിഷൻ 1 പ്രകാരം 3.6 മീറ്റർ ആവശ്യമാണ്. ആയതിനാൽ പ്രസ്തുത കെട്ടിടത്തിൽ ഈ എഞ്ചിനീയറിംഗ് വർക്ക് ഷോപ്പ് അനുവദനീയമായി കാണുന്നില്ല. ആയതിനാൽ ടി കെട്ടിടം ലേലത്തിൽ ഏറ്റെടുത്ത ശ്രീ. ഗൌതം സുനിൽ എന്നയാളുമായി പഞ്ചായത്ത് നെഗോഷ്യയേഷൻ നടത്തി ടി പ്രശ്നം പരിഹരിക്കുവാൻ സെക്രട്ടറിയോട് യോഗം നിർദ്ദേശിച്ചു..