LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Eradath House Nandhikkara P O
Brief Description on Grievance:
Numbering
Receipt Number Received from Local Body:
Escalated made by TCR6 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 18
Updated on 2024-01-27 12:31:11
നെൻമണിക്കര പഞ്ചായത്തിൽ ഹൈവേയോടു ചേർന്ന് നിർമ്മിക്കുന്ന കെട്ടിട്ടത്തിന് നാഷണൽ ഹൈവേ അതോറിറ്റിയുടെ ആക്സിസ് പെർമിറ്റ് ഇല്ലാത്തതിനാൽ കെട്ടിട നിർമ്മാണെപെർമിറ്റ് അനുവദി ച്ചിട്ടില്ലെന്നും KP BR ൽ പരാമർശിക്കാത്ത വ്യവസ്ഥകൾ പറഞ്ഞ് പെർമിറ്റ് അനുവാദിക്കാത്തത് നിയമപരമല്ലെന്നും , ഹൈവേ വികസനത്തിന് 3 സെന്റ് സ്ഥലവും 600 സ്ക്വയർ ഫീറ്റ് കെട്ടിടവും വിട്ടു കൊടുത്തിട്ടും , വീണ്ടും ആക്സിസ് പെർമിറ്റ് ആവശ്യ പ്പെടുന്നതായി പരാതിപ്പെട്ടിട്ടുള്ളതാണ്. എന്നാൽ NHAI യുടെ DG M & Project Director ടെ 20/01/2023/ ലെ11137/ PI U - പാലക്കാട്/ NH544/KL-01 നമ്പർ കത്തിന്റെ അടിസ്ഥാനത്തിലാണ് പെ ർമിറ്റ് അനുവാദിക്കുന്നതിന്ന് മുമ്പ് acces പെർമിറ്റ് ആവശ്യപ്പെട്ടതെന്ന് സെകട്ടറി അറിയിച്ചിട്ടുള്ളതാണ് ഇക്കാര്യത്തിൽ സർക്കാരിൽ നിന്നും വ്യക്തത ഉണ്ടാവണമെന്നും ആയതിനാലാണ് നവകേരള സദസിൽ അപേക്ഷസമർപ്പിച്ചതെന്നും , അപേക്ഷ ജില്ലാസമിതിക്ക് അയക്കണമെന്നുമുള്ള അപേക്ഷകന്റെ അപേക്ഷ പരിഗണിച്ച് പരാതി ജില്ലാസമിതിക്ക് അയക്കാൻ തീരുമാനിച്ചു
Escalated made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 14
Updated on 2024-02-29 12:52:57
മേല്‍ പരാതി നെന്മണിക്കര ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെട്ടതും ഉപജില്ലാ സമിതി 6 ല്‍ നിന്നും എസ്കലേറ്റ് ചെയ്ത് വന്നതുമാണ്. നെൻമണിക്കര പഞ്ചായത്തിൽ ഹൈവേയോടു ചേർന്ന് നിർമ്മിക്കുന്ന കെട്ടിട്ടത്തിന് നാഷണൽ ഹൈവേ അതോറിറ്റിയുടെ ആക്സസ് പെർമിറ്റ് ഇല്ലാത്തതിനാൽ കെട്ടിട നിർമ്മാണ പെർമിറ്റ് അനുവദിച്ചിട്ടില്ലെന്നും KPBR ൽ പരാമർശിക്കാത്ത വ്യവസ്ഥകൾ പറഞ്ഞ് പെർമിറ്റ് അനുവാദിക്കാത്തത് നിയമപരമല്ലെന്നും, ഹൈവേ വികസനത്തിന് 3 സെന്റ് സ്ഥലവും 600 സ്ക്വയർ ഫീറ്റ് കെട്ടിടവും വിട്ടുകൊടുത്തിട്ടും, വീണ്ടും ആക്സസ് പെർമിറ്റ് ആവശ്യപ്പെടുന്നതായും പരാതിപ്പെട്ടിട്ടുള്ളതാണ്. എന്നാൽ NHAI യുടെ DG M & Project Director ടെ 20/01/2023/ ലെ 11137/ PI U - പാലക്കാട്/ NH544/KL-01 നമ്പർ കത്തിന്റെ അടിസ്ഥാനത്തിലാണ് പെർമിറ്റ് അനുവദിക്കുന്നതിന്ന് മുമ്പ് ആക്സസ് പെർമിറ്റ് ആവശ്യപ്പെട്ടതെന്ന് സെകട്ടറി അറിയിച്ചിട്ടുള്ളതായും, ഇക്കാര്യത്തിൽ സർക്കാരിൽ നിന്നും വ്യക്തത ഉണ്ടാവണമെന്നും, ആയതിനാലാണ് നവകേരള സദസിൽ അപേക്ഷസമർപ്പിച്ചതെന്നും, അപേക്ഷ ജില്ലാസമിതിക്ക് അയക്കണമെന്നുമുള്ള അപേക്ഷകന്റെ അപേക്ഷ പരിഗണിച്ച് പരാതി ജില്ലാസമിതിക്ക് അയക്കാൻ തീരുമാനിച്ചു എന്നുമാണ് ഉപജില്ലാ സമിതി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രസ്തുത പരാതി ജില്ലാ സമിതി പരിശോധിച്ചു. നാഷണല്‍ ഹൈവേ ആക്സസ് പെര്‍മിറ്റ് സംബന്ധിച്ച പരാതികള്‍ ധാരാളമായി ലഭിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. കൂടാതെ നാഷണല്‍ ഹൈവേയില്‍ നിന്നും ആക്സസ് പെര്‍മിറ്റ് ലഭിക്കുന്നതിന് സാധാരണക്കാരെ സംബന്ധിച്ച് സാങ്കേതിക തടസ്സവും, സാമ്പത്തികമായി വലിയ ചെലവ് വരുന്നതുമാണെന്നുമുള്ള പരാതികളും വരുന്നുണ്ട്. NHAI യുടെ DG M & Project Director ടെ 20/01/2023/ ലെ 11137/ PI U - പാലക്കാട്/ NH544/KL-01 നമ്പർ കത്തിന്റെ അടിസ്ഥാനത്തിലാണ് പെർമിറ്റ് അനുവദിക്കുന്നതിന്ന് മുമ്പ് ആക്സസ് പെർമിറ്റ് ആവശ്യപ്പെട്ടതെന്ന് സെകട്ടറി അറിയിച്ചിട്ടുള്ള സാഹചര്യത്തില്‍ നാഷണല്‍ ഹൈവേ ആക്സസ് പെര്‍മിറ്റ് സംബന്ധിച്ച് ബഹു. സര്‍ക്കാരില്‍ നിന്നും സ്പഷ്ടീകരണം ആവശ്യമാണെന്നു സമിതി വിലയിരുത്തി. മേല്‍സാഹചര്യത്തില്‍ പരാതി സംസ്ഥാനതല സമിതിയിലേക്ക് സമര്‍പ്പിക്കുന്നതിന് തീരുമാനിച്ചു.
Attachment - District Escalated:
Final Advice made by State State
Updated by Vanajakumari K, state level
At Meeting No. 11
Updated on 2024-08-21 13:07:12
Please see the attached minutes
Attachment - State Final Advice: