LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Chovvattukunnel Velliyamattom GP Ward 2
Brief Description on Grievance:
Building number reg
Receipt Number Received from Local Body:
Final Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 19
Updated on 2024-01-20 14:58:06
നവ കേരള സദസ്സ് പരാതിക്കാരന് : സി. വി. ജോര്‍ജ്ജ്, ചൊവ്വാറ്റുകുന്നേല്‍, ഇളംദേശം പി. ഒ., ഫോണ്‍നമ്പര്‍ : 8281652704 പരാതിക്കാരന്റെ പേരില്‍ ഇളംദേശം കവലയില്‍ 5 സെന്റ് ഭൂമിയുണ്ട്. ടി സ്ഥലത്ത് ടിയാന് നാലുമുറി പീടിക പണിതിട്ടുണ്ട്. 35 വര്‍ഷം പഴക്കമുള്ള ടി കെട്ടിടം ഭിത്തി കെട്ടി ഷീറ്റ് ഇട്ട് കച്ചവടത്തിനായി ഉപയോഗിക്കുന്നതാണ്. ടി കെട്ടിടത്തിന് പഞ്ചായത്തില്‍ നിന്നും നമ്പര്‍ ഇട്ടുകിട്ടുന്നതിനായി പഞ്ചായത്ത് അധികൃതരെ പല പ്രാവശ്യം സമീപിച്ചെങ്കിലും പല തരം ഒഴിവു കഴിവുകള്‍ പറഞ്ഞ് നമ്പര്‍ തരാതെ മടക്കി അയക്കുകയാണ്. ടി കടമുറികള്‍ക്ക് മഴവെള്ള സംഭരണി വേണം. റോഡില്‍ നിന്നും 3 മീറ്റര്‍ അകലം ഇല്ല. പാര്‍ക്കിംഗ് ഏരിയ വേണം ഇതെല്ലാമാണ് പഞ്ചായത്ത് തടസ്സം. ആയതുകൊണ്ട് ടിയാന് ലൈസന്‍സ് ഉള്‍പ്പെട്ട എല്ലാം കിട്ടുവാന്‍ തടസ്സമായിരിക്കും. ഈ കടകൊണ്ട് ഉപജീവനം കഴിക്കുന്ന ടിയാനും കുടുംബവും ഇതുകൊണ്ട് ബുദ്ധിമുട്ടുകയാണ്. ആയതിനാല്‍ ടി കടമുറിയ്ക്ക് നമ്പര്‍ അനുവദിയ്ക്കണമെന്നതാണ് അപേക്ഷയിലെ ആവശ്യം. സെക്രട്ടറിയുടെ മറുപടി ഇടുക്കി ജില്ലയില്‍ തൊടുപുഴ താലൂക്കില്‍ ഇളംദേശം ഭാഗത്ത് ശ്രീ. വര്‍ക്കി ജോസഫ് ചൊവ്വാറ്റുകുന്നേല്‍, ഇളംദേശം പി. ഒ. എന്നയാളുടെ ഉടമസ്ഥതയിലുള്ള 2/227 നമ്പര്‍ കെട്ടിടം നാല് കടമുറികളായി ഭാഗം ചെയ്തു നമ്പര്‍ അനുവദിക്കണമെന്ന് ടിയാന് ഈ ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പഞ്ചായത്ത് രേഖകള്‍ പ്രകാരം ടി കെട്ടിടം 30 ച മീറ്റര്‍ വിസ്തീര്‍ണ്ണമുള്ളതും പാര്‍പ്പിടാവശ്യം എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തി നമ്പര്‍ നല്കിയിട്ടുള്ളതുമാണ്. ഈ കെട്ടിടത്തിന്റെ എല്ലാ മുറികള്‍ക്കും വെവ്വേറെ നമ്പര്‍ നല്‍കണമെന്ന് ടിയാന്റെ അപേക്ഷ പരിശോധനയ്ക്കായി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് നല്‍കിയിരുന്നു. പരിശോധനയില്‍ താഴെ പറയുന്ന ന്യൂനതകള്‍ ഉള്ളതായി അറിയിച്ചിരുന്നു. 1. പാര്‍ക്കിംഗ് ഏരിയ ഉള്ളതായി കാണുന്നില്ല (കെ.പി.ബി.ആര്. 2011 ചട്ടം 38) 2. വാണിജ്യ ആവശ്യങ്ങള്‍ക്ക് ആവശ്യമായ തുറസ്സായ സ്ഥലമില്ല (കെ.പി.ബി.ആര്. 2011 ചട്ടം 27) 3. മഴവെള്ള സംഭരണി സ്ഥാപിച്ചിട്ടില്ല (കെ.പി.ബി.ആര്. 2011 ചട്ടം 102) 4. കെട്ടിടത്തിന്റെ ഡ്രോയിംഗുകളില്‍ അപേക്ഷകന് ഒപ്പുവച്ചിട്ടില്ല. 5. സൂപ്പര്‍വൈസര്‍ സാക്ഷ്യപ്പെടുത്തി ഒപ്പു വച്ചിട്ടില്ല (കെ.പി.ബി.ആര്. 2011 ചട്ടം 7(3)) 6. പ്ലാനില്‍ കവറേജ്, എഫ്. എ. ആര്. എന്നിവ രേഖപ്പെടുത്തിയിട്ടില്ല (കെ.പി.ബി.ആര്. 2011 ചട്ടം 35) മേല്‍ അപാകതകള്‍ പരിഹരിക്കുന്നതിന് അപേക്ഷകന് അറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ നാളിതുവരെ അപേക്ഷകന് അപാകതകള്‍ പരിഹരിച്ച് നല്‍കിയിട്ടില്ല. ആയത് പരിഹരിച്ച് നല്കിയാല് മാത്രമേ ഈ അപേക്ഷയിന്മേല് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയൂ എന്ന വിവരം റിപ്പോര്‍ട്ട് ചെയ്തുകൊള്ളുന്നു. തീരുമാനം സ്ഥല പരിശോധനയില്‍ പരാതിക്കാരന്റെ കടമുറി മൂന്ന് ഷട്ടറും നാലാമത്തെ ഭാഗം പശുത്തൊഴുത്തുമായി കാണുന്നു. പഞ്ചായത്തിന്റെ 93-94 വര്‍ഷത്തെ അസസ്സ്’മെന്റ് രജിസ്റ്ററില്‍ ഓല, ഓട്, ഒരു മുറി മണ്‍തറ എന്ന സ്പെസിഫിക്കേഷനില്‍ വാര്‍ഡ് 3/229 ആം നമ്പര്‍ (പുതിയ നമ്പര്‍ 2/227) കുടില്‍ എന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ കുടിലാണ് നിലവില്‍ കാണുന്ന മൂന്ന് ഷട്ടര്‍ മുറികളും തൊഴുത്തുമായി മാറ്റിയിട്ടുള്ളതായി മനസിലാകുന്നത്. നിലവിലുള്ള മൂന്ന് ഷട്ടര്‍ മുറികള്‍ക്കും തൊഴുത്തിനും കേരള പഞ്ചായത്ത് രാജ് ആക്ട് 220B, KPBR 2019 ചട്ടം 26(4), ചട്ടം 29, ചട്ടം 34, ചട്ടം 42 എന്നിവയുടെ ലംഘനമുള്ളതായി കാണുന്നു. ആയതിനാല്‍ പരാതിക്കാരന്റെ മേല്‍ ഷട്ടര്‍ മുറികള്‍ക്കും തൊഴുത്തിനും നമ്പര്‍ നല്കാന് കഴിയുകയില്ലാ എന്നുള്ള വിവരം പരാതിക്കാരനെ അറിയിക്കുന്നതിന് സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Final Advice Verification made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 20
Updated on 2024-02-14 14:18:34