LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Sekhar Bhavan Kavumkulam Puthuval Fair Field P.o Elappara
Brief Description on Grievance:
Building Permit reg
Receipt Number Received from Local Body:
Final Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 19
Updated on 2024-01-20 13:17:42
നവ കേരള സദസ്സ് പരാതിക്കാരന് : എസ്. ശേഖര്‍, ശേഖര്‍ ഭവന്, കാവക്കുളം പുതുവല്‍, ഫെയര്‍ഫീല്‍ഡ് പി. ഒ. , ഏലപ്പാറ, ഇടുക്കി ജില്ല, 685501 , ഫോണ്‍ നമ്പര്‍ : 9562186775 പരാതിക്കാരനും ഭാര്യയും വാര്ദ്ധക്യാവസ്ഥയിലെത്തിയിട്ടുള്ള വ്യക്തികളാകുന്നു. ടിയാന്റെയും ഭാര്യയുടെയും കൊച്ചു മകനായ ജെനിഫര്‍ രാജ് .ജെയുടെയും പേരിലായി 20.09.23 ആം തീയതി പീരുമേട് SRO 2811 ആം നമ്പര്‍ പ്രകാരം രജിസ്റ്റര്‍ ചെയ്തു വാങ്ങിയിട്ടുള്ള തീരാധാര പ്രകാരം ടിയാനും കുടുംബത്തിനും കൂട്ടവകാശപ്പെട്ടിട്ടുള്ള ഭൂമിയില്‍ വീടു വയ്ക്കുന്നതിനുള്ള ബില്‍ഡിംഗ് പെര്‍മിറ്റ് ഏലപ്പാറ ഗ്രാമപഞ്ചായത്തില്‍ നിന്നും തരാതെ ടിയാന്റെ അപേക്ഷ നിരസിച്ചിരിക്കുകയാണ് ചെയ്തത്.കാരണം ടിയാന് വാങ്ങിയിട്ടുള്ള ഭൂമി തേയില തോട്ടം വക ഭൂമിയാണെന്നും, തോട്ടം ഭൂമി തുണ്ട് തുണ്ടായി വില്ക്കാന് പാടില്ലെന്നും, മറിച്ച് വില്ക്കപ്പെട്ട അത്തരം ഭൂമിയുടെ ഉടമകളുടെ പേരില്‍ ബില്‍ഡിംഗ് പെര്‍മിറ്റോ മറ്റ് അനുവാദങ്ങളോ നല്കരുതെന്നന്നുള്ള ബഹു. ഗവണ്മെന്റിന്റെ ഉത്തരവുണ്ടെന്നുമാണ്. 2010 ല്‍ ഈരാറ്റുപേട്ട വില്ലേജില്‍ നടയ്ക്കരയില്, പുളിക്കില്‍ വീട്ടില്‍ പി. എ. മുനീര്‍ എന്ന വ്യക്തി പീരുമേട് SROയില്‍ തന്റെ പേരിലായി 4965 ആം നമ്പരായി രജിസ്റ്റര്‍ ചെയ്തു വാങ്ങിയിട്ടുള്ള തീരാധാര പ്രകാരം ടിയാന് സിദ്ധിച്ച വസ്തുവില്‍ നിന്നാണ് 15 സെന്റ് ഭൂമി ടിയാന് തീറായി വിലയ്ക്ക് വാങ്ങിയിട്ടുള്ളത്. വാര്ദ്ധക്യാവസ്ഥയിലെത്തിയിട്ടുള്ള ടിയാന് സൗകര്യപ്രദമായ ഒരു സ്ഥലത്ത് ഒരു വീട് വച്ചു താമസിക്കുവാന്‍ എന്ന ആഗ്രഹത്താല്‍ മാത്രമാണ് ടി ഭൂമി വിലയ്ക് വാങ്ങിയത്. വര്‍ദ്ധക്യകാലത്ത് സ്വന്തമായുള്ള വീട്ടില്‍ കിടന്നു മരിക്കുക എന്ന ഏക ലക്ഷ്യം ഉണ്ട്. ടിയാനേയും കുടുംബത്തേയും സംരക്ഷിക്കുവാന്‍ ആരും തന്നെയില്ല. ടിയാന്റെ മകന് ജയപാല്‍ മരണപ്പെട്ടതിനാല്‍ കൊച്ചു മകന് ജെനിഫര്‍ രാജ് ആണ് ടിയാനും കുടുംബത്തിനും ഏക ആശ്രയമായിട്ടുള്ളൂ, തോട്ടം തൊഴിലാളിയായിരുന്ന ടിയാന് വാര്‍ദ്ധക്യാവസ്ഥയില്‍ തലചായ്ക്കുവാനുള്ള ഒരു വീട്, അതുമാത്രമാണ് ടിയാന്റെ ഏക ആഗ്രഹം. ആയതിനാല്‍ ടി ഭൂമിയില്‍ ഒരു വീടുവയ്ക്കുന്നതിനാവശ്യമായ ബില്‍ഡിംഗ് പെര്‍മിറ്റ് അനുവദിയ്ക്കണമെന്നതാണ് അപേക്ഷയിലെ ആവശ്യം. സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയതില്‍ ഏലപ്പാറ ഗ്രാമപഞ്ചായത്തിലെ 15-ആം വാര്‍ഡ് (ബോണാമി) ശ്രീ. ശേഖര്‍, ശേഖര്‍ ഭവന് എന്നയാളും ഭാര്യ ജയമേരിയും 15-ആം വാര്‍ഡിലെ താമസക്കാരും വയോജനങ്ങളുമാണ്. പരാതിക്കാരന്റെ മകന്റെ മരണത്തെ തുടര്‍ന്ന് ചെറുമകനായ ജനീഫര്‍ രാജ് തമിഴ് നാട്ടില്‍ അമ്മയോടൊപ്പം താമസിക്കുന്നതും എന്നാല്‍ പരാതിക്കാരന്റെ ആവശ്യങ്ങള്‍ക്ക് ഇവരുടെ സഹായം ലഭിച്ച് വരുന്നതുമാണ്. ഗ്രാമപഞ്ചായത്തില്‍ നിന്നും ക്ഷേമ പെന്ഷന് വഴി ലഭിയ്ക്കുന്ന തുക കൂടാതെ മറ്റ് ഉപജീവന മാര്‍ഗ്ഗങ്ങള്‍ ഒന്നും തന്നെ അപേക്ഷകനും കുട്ടുംബത്തിനും ഇല്ലാത്തതാണെന്നും ബോധ്യപ്പെട്ടുള്ളതാണ്. ഏലപ്പാറ ഗ്രാമപഞ്ചായത്തിലെ 15-ആം വാര്‍ഡ് (ബോണാമി) താമസക്കാരനായ ശ്രീ. ശേഖര്‍, ശേഖര്‍ ഭവന് എന്നയാള്‍ ഭവന നിര്‍മ്മാണ അനുമതിയ്ക്കായി 10.11.2023 തീയതി ഈ ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. അപേക്ഷയോടൊപ്പം ഹാജരാക്കിയ ഭൂനികുതി അടവാക്കിയുള്ള രസീത്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് എന്നിവ പരിശോധിച്ചതില്‍ നിര്‍മ്മാണം നടത്താന്‍ ഉദ്ദേശിക്കുന്ന വസ്തു തോട്ട ഭൂമിയാണ് എന്ന് വ്യക്തമായിരുന്നതും 1963-ലെ ഭൂപരിഷ്കരണ നിയമം 81 (1)E പ്രകാരം തോട്ടഭൂമിയില്‍ കെട്ടിടനിര്‍മ്മാണ അനുമതി നല്‍കുന്നതിന് നിലവിലെ നിയമ പ്രകാരം സാധിക്കുകയില്ല എന്നതിനാല്‍ അപേക്ഷകന് 27.11.2023 തീയതിയില്‍ മറുപടി നല്കിയിരുന്നതുമാണ്. ആയതിന്റെ പകര്‍പ്പ് ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു. തുടര്‍നടപടികള്‍ സ്വീകരിയ്ക്കുന്നതിനായി ഈ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുകൊള്ളുന്നു. തീരുമാനം സ.ഉ.(എം.എസ്)നം.61/2021/തസ്വഭവ തീയതി 22/൦2/2021 പ്രകാരം ഇടുക്കി ജില്ലയില്‍ ഭൂമിപതിവ് ചട്ടപ്രകാരം പതിച്ച് കിട്ടിയ ബൈസണ്‍വാലി വില്ലേജിലെ സര്‍വ്വെ നമ്പര്‍ 27/1 ല്‍ ഉള്‍പ്പെട്ട ഭൂമിയില്‍ ചെറുകിട വ്യവസായം തുടങ്ങുന്നതിനായുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് റവന്യൂ വകുപ്പിന്റെ NOC അനുവദിയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ശ്രീമതി ലാലി ജോര്‍ജ് WP(C) 17983/2019 നമ്പര്‍ ആയി കേസ് ഫയല്‍ ചെയ്യുകയും പ്രസ്തുത കേസ് പരിഗണിച്ച കോടതി പതിവ് ഭൂമിയില്‍ ബില്‍ഡിംഗ് പെര്‍മിറ്റ് നേടിക്കൊണ്ട് പതിവ് വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ടുള്ള നിര്‍മ്മിതികളുടെ സാധൂകരണം സംബന്ധിച്ച നിരവധി കേസുകള്‍ പരിഗണിച്ചുകൊണ്ട് ബഹു.ഹൈക്കോടതിയുടെ 29/൦7/2020ലെ WP(C) 17983/2019, 29865/2019, 32൦98/2019 നമ്പര്‍ കേസുകളില്‍ പൊതു വിധിന്യായം പുറപ്പെടുവിച്ചിരുന്നു. പ്രസ്തുത പൊതു വിധിന്യായത്തിന്റെ പ്രസക്ത ഭാഗം ചുവടെ ചേര്‍ക്കുന്നു. 1. The Principal Secretary, revenue Department shall issue an order to the effect directing all the revenue authorities to issue possession certificate by mentioning the nature of land whether it has been assigned for a specific purpose under the Kerala Land assignment Act,1960 or nor. The Principal Secretary Local Self Government shall also insist local authorities to verify the nature of the land as mentioned in the possession certificate before issuing the building permit. 2. പ്രസ്തുത വിധിന്യായം നടപ്പിലാക്കിയാല്‍ പൊതു ജനങ്ങള്‍ക്ക് വളരെയേറെ പ്രയാസങ്ങള്‍ നേരിടുമെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തില്‍ ബഹു.സുപ്രീംകോടതി മുമ്പാകെ ബഹു.ഹൈക്കോടതിയുടെ 29/൦7/2020 ലെ WP(C) 17983/2019, 29865/2019, 32൦98/2019 നമ്പര്‍ കേസുകളിലെ വിധിന്യായത്തിനെതിരെ സര്‍ക്കാര്‍ എസ്.എല്‍.പി.സി ഫയല്‍ ചെയ്യുകയുണ്ടായി. എസ്.എല്‍.പി-യുടെ അന്തിമ വിധിയ്ക്ക് വിധേയമായി ബഹു.ഹൈക്കോടതി വിധിന്യായത്തിലെ വ്യവസ്ഥകള്‍ പാലിയ്ക്കണമെന്ന് നിര്‍ദ്ദേശം നല്‍കികൊണ്ട് പ്രസ്തുത വിധിന്യായത്തിന്റെ പകര്‍പ്പ് ൦4/൦9/2020 ലെ 16൦/RD1/19/തസ്വഭവ നമ്പര്‍ കത്ത് പ്രകാരം പഞ്ചായത്ത് ഡയറക്ടര്‍ക്കും നഗരകാര്യ ഡയറക്ടര്‍ക്കും നല്കുകയുണ്ടായി. എസ്.എല്‍.പി പരിഗണിച്ച ബഹു.സുപ്രീംകോടതി ബഹു.ഹൈക്കോടതിയുടെ വിധിന്യായത്തില്‍ ഇടപെടാന്‍ വിസമ്മതിയ്ക്കുകയും 19/11/2020 ലെ SLP(C) നമ്പര്‍ 10774-10778 നമ്പര്‍ വിധിന്യായപ്രകാരം സര്‍ക്കാര്‍ ഫയല്‍ ചെയ്ത അപ്പീല്‍ പെറ്റീഷന് തള്ളുകയുണ്ടായി. 3. ബഹു.ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിലെ റവന്യൂ വകുപ്പ് ഈ വിഷയം വിശദമായി പരിശോധിയ്ക്കുകയുണ്ടായി. ബഹു.ഹൈക്കോടതിയുടെ 25/൦6/2020 ലെ WP(C) 17983/2019, 29865/2019, 32൦98/2019 നമ്പര്‍ കേസുകളിലെ വിധിന്യായത്തിന്റെ വെളിച്ചത്തില്‍, ബില്‍ഡിംഗ് പെര്‍മിറ്റുമായി ബന്ധപ്പെട്ട് Possession Certificate –നുള്ള അപേക്ഷയില്‍ നിര്‍മ്മാണം നടത്തുവാന്‍ ഉദ്ദേശിക്കുന്ന ഭൂമി കേരള ലാന്റ് അസൈന്മെന്റ് ആക്ട് 196൦ പ്രകാരം ഒരു പ്രത്യേക ആവശ്യത്തിനായി പതിച്ചു നല്കിയതാണോ അല്ലയോ എന്ന വിഷയം കൂടി ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍ പരിശോധിയ്ക്കേണ്ടതാണെന്നും ഭൂമി പതിവ് ചട്ടപ്രകാരം ഒരു പ്രത്യേക ആവശ്യത്തിന് പതിച്ചു നല്കിയ ഭൂമിയാണെങ്കില് ആ വിവരം കൂടി രേഖപ്പെടുത്തി മാത്രമേ ബന്ധപ്പെട്ട റവന്യൂ അധികാരികള്‍ Possession Certificate അനുവദിയ്ക്കാന്‍ പാടുള്ളൂവെന്നും നിര്‍ദ്ദേശം നല്കി റവന്യൂ (A) വകുപ്പിന്റെ ൦2/12/2020ലെ GO(എം.എസ്) നമ്പര്‍ 29൦/2020/RD പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 4. ബഹു.ഹൈക്കോടതിയുടെ 25/൦6/2020 ലെ WP(C) 17983/2019, 29865/2019, 32൦98/2019 നമ്പര്‍ കേസുകളിലെ വിധിന്യായത്തില്‍ ഉത്തരവായ പ്രകാരം റവന്യൂ അധികാരികള്‍ അനുവദിയ്ക്കുന്ന Possession Certificate-ല്‍ രേഖപ്പെടുത്തിയ പ്രകാരം ഏതാവശ്യത്തിനാണ് ഭൂമി പതിച്ചു നല്‍കിയിട്ടുള്ളത് എന്ന വിവരം പരിശോധിച്ച ശേഷം അതനുസരിച്ച് മാത്രമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധികാരികള്‍ പെര്‍മിറ്റ് അനുവദിയ്ക്കാന്‍ പാടുള്ളൂവെന്ന് നിര്‍ദ്ദേശം നല്കി ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു. 5. ഇപ്രകാരം ബഹു.ഹൈക്കോടതിയുടെ 25/൦6/2020 ലെ WP(C) 17983/2019, 29865/2019, 32൦98/2019 നമ്പര്‍ കേസുകളിലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു. പരാതിക്കാരന് അപേക്ഷയോടൊപ്പം ഹാജരാക്കിയ ഏലപ്പാറ വില്ലേജ് ഓഫീസര്‍ ൦7/11/2023 തീയതിയില്‍ 1219/2023 നമ്പറായി നല്‍കിയിട്ടുള്ള കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചതില്‍ ടിയാന്റെ സ്ഥലം തോട്ട ഭൂമിയാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.05/01/2024 ല്‍ പരാതിക്കാരന്റെ അപേക്ഷയില്‍ രേഖപ്പെടുത്തിയിട്ടുള്ള ഫോണ്‍ നമ്പറില്‍ അപേക്ഷകനെ നേരിട്ട് വിളിക്കുകയും തോട്ട ഭൂമിയില്‍ കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്കുവാന് കഴിയുകയില്ലാ എന്ന വിവരം പരാതിക്കാരനെ അറിയിച്ചിട്ടുള്ളതുമാണ്. മേല്‍ സാഹചര്യത്തില്‍ ടി പരാതിയിന്മേല് തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതില്ലായെന്ന് സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Final Advice Verification made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 20
Updated on 2024-03-01 14:37:55