LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Parachikkottil,Mankada
Brief Description on Grievance:
Building number reg.
Receipt Number Received from Local Body:
Final Advice made by MPM4 Sub District
Updated by Manojkumar T, Internal Vigilance Officer
At Meeting No. 20
Updated on 2024-01-19 21:38:47
ശ്രീമതി. നസീമ കെട്ടിട നിർമ്മാണാനുമതിക്കായി 20.04.2015 ന് അപേക്ഷ സമർപ്പിച്ചെങ്കിലും കെട്ടിടം നിർമ്മിക്കാനുദ്ദേശിക്കുന്ന സ്ഥലം നഞ്ച വിഭാഗത്തിലുള്ളതാകയാൽ അപേക്ഷ നിരസിച്ചിട്ടുള്ളതാണെന്നും, എന്നാൽ അപേക്ഷക അനുമതിയില്ലാതെ കെട്ടിട നിർമ്മാണം പൂർത്തീകരിക്കുകയും കെട്ടിട നമ്പറിനായി 31.03.2018 ന് സമർപ്പിച്ച അപേക്ഷയും ഭൂമി നഞ്ച വിഭാഗത്തിലായതിനാൽ നിരസിച്ചിട്ടുള്ളതാണെന്നും ശ്രീമതി. നസീമയുടെ ഉടമസ്ഥതയിലുള്ള 7.5 സെൻറ് ഭൂമിയിൽ 7699.59 ചതുരശ്ര അടി വിസ്തൃതിയിലുള്ള കെട്ടിടം നിർമ്മാണാവശ്യാർത്ഥം ടി ഭൂമി തരം മാറ്റിക്കൊണ്ടുള്ള പെരിന്തൽമണ്ണ റവന്യു ഡിവിഷണൽ ഓഫീസറുടെ RDOPTM/1615/2020-M2 നമ്പർ ഉത്തരവ് സഹിതം 04.02.23 ന് അപേക്ഷിച്ചെങ്കിലും പുതിയ കൈവശ സർട്ടിഫിക്കറ്റ്, പ്ലാൻ, അനുബന്ധ രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കുന്നതിന് നിർദ്ദേശം നൽകി ഫയൽ തീർപ്പാക്കിയിട്ടുള്ളതാണ്. പിന്നീട് 31.07.23 ന് എല്ലാ വിശദാംശങ്ങളും സഹിതം അപേക്ഷ സമർപ്പിച്ചിട്ടുണ്ടെങ്കിലും സ്ഥല പരിശോധനയിൽ ശ്രീമതി. നസീമയുടെ ഭൂമിയൊഴികെ മറ്റ് രണ്ടു പേരുടെ ഭൂമിയും തരം മാറ്റിയിട്ടില്ലാത്തതായും, പ്ലാനിൽ കാണിച്ചതിൽ കൂടുതൽ ഏരിയയിൽ നിർമ്മാണം നടത്തിയിട്ടുള്ളതായും, ശ്രീമതി.നസീറ, ശ്രീ.അബ്ദുസമദ് എന്നിവരുടെ ആധാരങ്ങൾ പ്രകാരം കിഴക്ക് വശം 4 മീറ്റർ വീതിയുള്ള വഴി കാണുന്നു ആയത് സൈറ്റ് പ്ലാനിൽ രേഖപ്പെടുത്തിയിട്ടില്ലാത്തതായും, സൈറ്റ് പ്ലാൻ പ്രകാരം പടിഞ്ഞാറ് ഭാഗത്ത് കാണിച്ച തുറസ്സായ സ്ഥലം സ്ഥലത്ത് ലഭ്യമല്ലാത്തതായും കാണുകയും ടി അപാകതകൾ പരിഹരിക്കുന്നതിന് 16.09.23 ന് അറിയിപ്പ് നൽകിയെങ്കിലും ആയത് പരിഹരിച്ച് നൽകിയിട്ടില്ലയെന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ട് ചെയ്തു. 8 വർഷത്തോളമായി കെട്ടിട നമ്പറിനായി പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങുകയാണെന്നും നിസാര കാരണങ്ങൾ പറഞ്ഞ് തിരിച്ചയക്കുന്ന പ്രവണതയാണ് കാണുന്നതെന്നും ആയതിനാൽ കെട്ടിട നമ്പർ അനുവദിക്കുന്നതിന് ഗ്രാമ പഞ്ചായത്തിന് നിർദ്ദേശം നൽകണമെന്നും അപേക്ഷകന് വേണ്ടി ഹാജരായ ഭർത്താവ് അബ്ദുസമദ് പറച്ചിക്കോട്ടിൽ അറിയിച്ചു. വിഷയം ചർച്ച ചെയ്ത സമിതി ചട്ട ലംഘനങ്ങളോടെ കെട്ടിട നമ്പർ അനുവദിക്കുന്നതിന് സെക്രട്ടറിക്ക് കഴിയുകയില്ലെന്ന് വിലയിരുത്തുകയും അപാകതകൾ പരിഹരിച്ച് അപേക്ഷ പുന:സമർപ്പിക്കുന്നതിന് അപേക്ഷകക്ക് അറിയിപ്പ് നൽകുന്നതിന് തീരുമാനിച്ചു.
Final Advice Verification made by MPM4 Sub District
Updated by Manojkumar T, Internal Vigilance Officer
At Meeting No. 21
Updated on 2024-01-31 12:21:41