LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
,തിരൂര്‍,കൊശവന് വയല്‍(പി.ഒ)ഇരിക്കൂര്‍ വഴി,കണ്ണൂര്‍
Brief Description on Grievance:
റോഡിനുവേണ്ടി സൌജന്യമായി സ്ഥലം വിട്ടുനല്‍കി.പെര്‍മിറ്റ് അനുവദിച്ച പ്ലാനില്‍നിന്നും 30 സെ.മി.മുന്നോട്ട് തള്ളിയിട്ടുണ്ട്. റോഡില്‍നിന്നും 3 മി. വീതിയില്‍ 30 സെ.മി കുറവ്.നമ്പര്‍ ലഭ്യമാകുന്നില്ല.
Receipt Number Received from Local Body:
Final Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 21
Updated on 2024-02-09 16:18:06
ശ്രീ.സ്റ്റീഫൻ വെട്ടിക്കൽ, തിരൂർ, കൊശവൻ വയൽ(പി.ഓ) എന്നിവർ നവ കേരള സദസ്സ് മുൻപാകെ സമർപ്പിച്ച പരാതി പ്രകാരം ടിയാൻ പടിയൂർ-കല്യാട് ഗ്രാമ പഞ്ചായത്തിലെ ഉളിക്കൽ-കണിയാർ വയൽ റോഡിനോട് ചേർന്ന് തിരൂർ എന്ന സ്ഥലത്തു ടിയാന്റെ ഉടമസ്ഥയിലുള്ള മൂന്ന് സെന്റിൽ 2018 ൽ പഞ്ചായത്തിൽ നിന്നും പെർമിറ്റ് എടുത്ത് നിർമ്മിച്ച കടമുറിക്കു നമ്പർ അനുവദിക്കുന്നിലെന്നു കാണിച്ചു സമർപ്പിച്ച പരാതിയിന്മേൽ 07/02/2024 നു നടത്തിയ സ്ഥല പരിശോധനയിൽ ടിയാൻ 11/05/2018-നു A2-BA(201090)/2018 നമ്പർ ആയി റി.സർവ്വേ 15/1 101.03sqm തറ വിസ്തീർണത്തിൽ വാണിജ്യ ആവശ്യത്തിനുള്ള ഇരു നില കെട്ടിടത്തിനു അനുമതി വാങ്ങിക്കുകയുണ്ടായി. കെട്ടിട നിർമ്മാണം പൂർത്തിയാകുന്നതിനു മുൻപ് KIFB 2016-17 പദ്ധതിയിൽ ഉൾപ്പെടുത്തി ഉളിക്കൽ-തേർമല- കാഞ്ഞിലേരി-കണിയാർ വയൽ റോഡ് വികസനത്തിനായി 0.0030 ഹെക്ടർ സ്ഥലം സൗജന്യമായി വിട്ടു കൊടുക്കുകയുണ്ടായി. ഇത് സംബന്ധിച്ചു ബന്ധപ്പെട്ട എഞ്ചിനിയറിൽ നിന്നുമുള്ള സാക്ഷ്യപത്രവും കല്ലിയാട് വില്ലജ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സ്കെച്ചും ഹാജരാക്കിയിട്ടുണ്ട്. റോഡിനു സ്ഥലം സൗജന്യമായി വിട്ടു നൽകിയതിനാൽ പണി പൂർത്തീകരിച്ച കെട്ടിടത്തിനു ആവശ്യമായ setback മുൻഭാഗത്തു ലഭിക്കുന്നില്ലെന്നാണ് പരാതിയിൽ പറഞ്ഞിട്ടുള്ളത് . എന്നാൽ ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചതിലും, സ്ഥല പരിശോധനയിലും പരാതിക്കാരൻ 47.22sqm തറ വിസ്തീർണമുള്ള ഗ്രൗണ്ട് ഫ്ലോറും അതേ അളവിൽ ഒന്നാം നിലയും നിർമ്മിക്കുന്നതിനാണ് അനുമതി വാങ്ങിയിട്ടുള്ളത്. എന്നാൽ നിർമ്മാണം പൂർത്തീകരിച്ച ഒരു നില കെട്ടിടത്തിന് 48.92sqm തറ വിസ്തീർണ്ണം ലഭ്യമാണ്. റോഡ് വികസനത്തിന് മുൻപേ ഉള്ള പഴയ അതിർത്തി തന്നെ ടിയാന്റെ കൈവശ ഭൂമിയുടെ അതിർത്തിയായി പരിഗണിക്കുമ്പോഴും ഒരു ഭാഗത്തു 2 .70മീറ്റർ മാത്രമേ റോഡിൽ നിന്നുമുള്ള അകലം ലഭിക്കുന്നുള്ളൂ. പെർമിറ്റിൽ നിന്നും വ്യതി ചലിച്ചു നിർമ്മാണം നടത്തിയതിനാണ് ടി ചട്ട ലംഘനം സംഭവിച്ചത് എന്ന് സമിതി വിലയിരുത്തുന്നു. ആയതിനാൽ പെർമിറ്റ് ലഭിച്ച പ്രകാരം കെട്ടിടത്തിന്റെ വിസ്തീർണ്ണവും, റോഡിൽ നിന്നുമുള്ള അകലവും ക്രമീകരിക്കുകയും, മറ്റു ചട്ട ലംഘനങ്ങൾ ഇല്ലാതിരിക്കുകയും ചെയ്യുന്ന പക്ഷം കെട്ടിട നമ്പർ അനുവദിക്കാവുന്നതാണെന്നു ഗ്രാമ പഞ്ചായത്ത് സെക്രെട്ടറിയ്ക്കു നിർദേശം നൽകുവാനും, ടി വിവരം പരാതിക്കാരനെ രേഖാമൂലം അറിയിക്കുന്നതിനു സെക്രെട്ടറിയെ ചുമതല പ്പെടുത്തുവാനും സമിതി തീരുമാനിച്ചു.
Final Advice Verification made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 22
Updated on 2024-04-05 12:55:29
application disposed