LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Angadithodi House, herukara Po - 679340
Brief Description on Grievance:
Navakerala Sadas - Not getting house number reg
Receipt Number Received from Local Body:
Escalated made by MPM3 Sub District
Updated by അബ്ദുള്‍ ഗഫൂർ കെ എ, Internal Vigilance Officer
At Meeting No. 20
Updated on 2024-01-18 23:35:04
സൈറ്റ് ഓവർസിയർ,ഹെഡ് ക്ലാർക്ക് എന്നിവരുടെ സാന്നിദ്ധ്യത്തിൽ നേരിൽ പരിശോധിച്ചു.റെയിൽവെ ട്രാക്ക് ബൗണ്ടറിയിൽ നിന്നും 2.20 മീറ്റർ അകലം മാത്രം പാലിച്ചാണ് വീട് നിർമ്മിച്ചിരിക്കുന്നത്. പഞ്ചായത്തിൽ നിന്നും ധനസഹായം ലഭിച്ച നിർമ്മിച്ച വീടായതിനാലും റെയിൽവെ ട്രാക്ക് ബൗണ്ടറിയിൽ നിന്നും 2.20 മീറ്റർ അകലം മാത്രം വിട്ട് നിർമ്മിച്ച വീടിന് കെട്ടിട നമ്പർ ലഭിക്കത്തത് സംബന്ധിച്ച അപേക്ഷയിൽ ഉയർന്ന തലത്തിലുള്ള സമിതിയുടെ തീരുമാനം ആവശ്യമായതിനാൽ അപേക്ഷ ജില്ല തല സ്ഥിരം അദാലത്ത് സമിതിയുടെ പരിഗണനക്ക് കൈമാറുന്നതിന് തീരുമാനിച്ചു.
Final Advice made by Malappuram District
Updated by Preethi Menon, Joint Director
At Meeting No. 15
Updated on 2024-02-26 17:00:57
പുഴങ്കാവ് ശ്രീ അയ്യപ്പക്ഷേത്രത്തിന് അനുബന്ധ കെട്ടിടമായ അഗ്രശാലയ്ക്ക് ഇന്നുവരെ ഏലംകുളം ഗ്രാമപഞ്ചായത്ത് അധികൃതര്‍ കെട്ടിടം നമ്പർ കിട്ടിയിട്ടില്ല എന്നും, ടി കെട്ടിടം പുനരുദ്ധീകരിച്ചിട്ടു തന്നെ 18 വർഷം കഴിഞ്ഞു എന്നും, അന്നത്തെ നമ്പർ വെച്ചു വന്നിരുന്ന ജീവനക്കാർ ഈ ക്ഷേത്രത്തിന്മേൽ തുടർ നമ്പർ വെച്ച് കാട്ടുപുള്ളിങ്കാവ് അയ്യപ്പക്ഷേത്രം എന്ന് രേഖപ്പെടുത്തേണ്ടതായിരുന്നു എന്നും, എന്നാൽ ഇതുവരെ ഇത് ചെയ്യാതിരുന്നതിന് ഏലംകുളം ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരാണ് യഥാർത്ഥ കുറ്റക്കാർ എന്നും, ഈ കുറവ് പരിഹരിക്കാൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കമ്മിറ്റി പ്രസിഡൻറ് അപാകത ചൂണ്ടിക്കാണിച്ചുകൊടുത്ത പരാതിക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ മറുപടി ഏറെ വിചിത്രമാണ് എന്നും, തോട്, കുളം, പൊതു ക്ഷേത്രങ്ങൾ, റോഡ്, ഇടവഴികൾ തുടങ്ങിയ സ്ഥലങ്ങള്‍ നികുതി കെട്ടാത്തതാണെന്ന് തീരുമാനിച്ചത്, പൊതുവായി ഉപയോഗിക്കുന്നതും പൊതു ഉടമസ്ഥതയിലുള്ളതും ആണെന്നും ഇതിന്റെ ഉടമസ്ഥത സർക്കാരിന് തന്നെയാണെന്നും ആണ് എന്നതുകൊണ്ട് ആണ് എന്നും, ഇത്തരം ഭൂമികൾക്ക് ഒരു വ്യക്തിയോ ഏതാനും വ്യക്തികളും ഉടമസ്ഥരാവുകയില്ല എന്നും, തോട്, കുളം, റോഡ്, ഇടവഴികൾ തുടങ്ങിയവ ഗ്രാമപഞ്ചായത്ത് തന്നെയാണ് സംരക്ഷിക്കുന്നത് എന്നും, എന്നാൽ ക്ഷേത്രങ്ങൾ ആണെങ്കിൽ ഓരോ കാലത്തും ഇതിൻറെ സംരക്ഷണത്തിനും നടത്തിപ്പിനും ട്രസ്റ്റിമാരോ അതാത് കാലത്ത് തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റികൾ ആയിരിക്കും ഭാരവാഹികളായി വരാറുള്ളത് എന്നും, എന്ന് വെച്ച് ടി വസ്തു വിൽക്കുവാനോ അന്യാധീനപ്പെടുത്താനോ ഇത്തരം കമ്മിറ്റികൾക്കോ, ട്രസ്റ്റിമാർക്കോ ആർക്കും തന്നെ യാതൊരു അധികാരവും, അവകാശവുമില്ല എന്നും, ഇത്തരം വസ്തുക്കൾക്ക് ആരുടെ പേരിലും ആധാരവും പട്ടയവും ഒന്നും ഉണ്ടാവുകയില്ല എന്നും, ഇതിൻറെ രേഖ സർവ്വേ ചെയ്തിരിക്കുന്ന സമയത്ത് നിജപ്പെടുത്തിയതും ഇപ്പോൾ വില്ലേജ് ഓഫീസിൽ സൂക്ഷിച്ചുവരുന്ന അടങ്ങൽ രജിസ്റ്റർ, റവന്യൂ രജിസ്റ്റർ തുടങ്ങിയവയിൽ രേഖപ്പെടുത്തി വയ്ക്കുന്നതും ആണ് എന്നും, വസ്തുതകൾ ഇങ്ങനെയാണ് ഇരിക്കെ, ഏലംകുളം ഗ്രാമപഞ്ചായത്ത് ഈ അപേക്ഷകനോട് കൈവശ സർട്ടിഫിക്കറ്റും, ഉടമസ്ഥത സർട്ടിഫിക്കറ്റും മറ്റും ഹാജരാക്കാൻ ആവശ്യപ്പെട്ടു എന്നും, ആർക്കും സ്ഥിരമായ കൈവശമോ ഉടമസ്ഥതയോ ക്ഷേത്രഭൂമിക്ക് ഇല്ല എന്നും, സർക്കാരിൻറെ തലപ്പത്ത് ഇരിക്കുന്നവർക്ക് പോലും ഈ സ്ഥലം വിൽക്കാനോ അന്യാധീനപ്പെടുത്താനോ അധികാരവുമില്ല എന്നും, ഏലംകുളം ഗ്രാമപഞ്ചായത്ത് കാലങ്ങളായി വരുത്തിയ ഒരു പിഴവ് ചൂണ്ടിക്കാണിക്കാൻ മാത്രമാണ് താൻ ചെയ്തത് എന്നും, കാലങ്ങളായുള്ള ഈ സ്ഥാപനത്തിൻറെ കെട്ടിടത്തിന് നമ്പർ വെച്ചിട്ടില്ല എന്നതുതന്നെയാണ് തെറ്റ് എന്നും, ആയതിനാൽ കാട്ട്പുളിങ്കാവ് അയ്യപ്പക്ഷേത്രം എന്ന ബിൽഡിംഗിന്, ടാക്സ് രജിസ്റ്റർ ചേർത്തുവയ്ക്കുക മാത്രമാണ് ഗ്രാമപഞ്ചായത്ത് അധികൃതര്‍ ചെയ്യേണ്ടതായിട്ടുള്ളത് എന്നും, അതിനുവേണ്ടിയാണ് താൻ അപേക്ഷ കൊടുത്തിട്ടുള്ളത് എന്നും, ഇങ്ങനെ നമ്പർ തരാത്തത് കൊണ്ട് ഭക്തജനങ്ങൾക്ക് കുറെയേറെ സൗകര്യങ്ങളാണ് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത് എന്നും, ഇലക്ട്രിസിറ്റി കണക്ഷൻ, വാട്ടർ കണക്ഷൻ തുടങ്ങി എത്രയോ ജനോപകാരപ്രദമായ പ്രവർത്തനങ്ങൾക്കാണ് ഇത് മൂലം തടസ്സമായിരിക്കുന്നത് എന്നും, ആയതിനാൽ മേൽ പ്രസ്താവിച്ചത് പോലെ ടി അഗ്രശാലക്ക് കെട്ടിട നമ്പര്‍ അനുവദിച്ച് നൽകണമെന്നും ആവിശ്യപ്പെട്ടാണ് പി.വി.മുരളീധരൻ (ഡോക്കറ്റ് നമ്പർ MPM0383737), പ്രസിഡന്റ്, കാട്ടിൽ പുളിങ്കാവ് അയ്യപ്പക്ഷേത്ര സംരക്ഷണ സമിതി എന്നവര്‍ പ്രസ്തുത അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. അപേക്ഷകനുമായി ഫോണിൽ സംസാരിക്കുകയും ഹര്‍ജിയിൽ സൂചിപ്പിച്ച അയ്യപ്പ ക്ഷേത്രം ഓവർസിയർ, ഹെഡ് ക്ലാർക്ക് എന്നിവരുടെ സാന്നിദ്ധ്യത്തിൽ നേരിൽ സന്ദർശിച്ചു എന്നും, ഏലംകുളം വില്ലേജിലെ രജിസ്റ്റർ പരിശോധിച്ചതിൽ കിഴങ്ങന്തോൾ ദേസം സർവ്വെ നമ്പർ 118/3 0.1619 ഹെക്ടർ നി.കെ ഭൂമിയായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത് എന്നും, മേൽ ഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്നതിന് റവന്യു രേഖകളോ ആധാരം, പട്ടയം മുതലായ രേഖകളോ ഇല്ലെന്ന് അപേക്ഷകൻ അറിയിച്ചതായും ഉപജില്ലാ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളതാണ്. ജില്ലാ അദാലത്ത് പ്രസ്തുത അപേക്ഷ പരിഗണിച്ചു. പഞ്ചായത്തിൽ പ്രസ്തുത കെട്ടിടത്തിൻറെ യാതൊരു രേഖയും ഇല്ലാത്തതിനാലും, പ്രസ്തുത അപേക്ഷ പഞ്ചായത്തിൻറെ പരിഗണനയിൽ പെടാത്തതിനാൽ ബന്ധപ്പെട്ട കാര്യാലയത്തിലേക്ക് നൽകുവാൻ തീരുമാനിച്ചു.