LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
S/o. Kunhayammu, Cholayil, Nellipparamb, Mattarakkal, Perintalmanna-679341
Brief Description on Grievance:
Navakerala Sadas - Not getting House number reg
Receipt Number Received from Local Body:
Escalated made by MPM3 Sub District
Updated by അബ്ദുള്‍ ഗഫൂർ കെ എ, Internal Vigilance Officer
At Meeting No. 20
Updated on 2024-01-07 00:04:31
ഹംസ S/o കുഞ്ഞയമ്മു.ചോലയിൽ വീട് നെല്ലിപറമ്പ്,മാട്ടറാക്കൽ ഡോക്കറ്റ് നമ്പർ MPM0381083.കൈവശത്തിലുള്ള 3 സെന്റ് ഭൂമിയിൽ റോഡിൽ നിന്നും 3 മീറ്റർ അകലം പാലിക്കാത്തതിനാൽ യു.എ നമ്പർ ലഭിച്ചിരുന്നു.എന്നാൽ ആയത് മാറ്റി ഓതറൈസ്ഡ് കെട്ടിട നമ്പർ ലഭിക്കണമെന്നാണ് അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. സൈറ്റ് ഓവർസിയറുടെ സഹായത്തോടെ പരിശോധിക്കുകയും അപേക്ഷകനോട് നേരിൽ സംസാരിക്കുകയും ചെയ്തു.തൂത-വെട്ടത്തൂർ PWD റോഡിൽ ടിയാളിന്റെ അതിർത്തിയിൽ നിന്നും 2.80 മീറ്റർ മാത്രം അകലം പാലിച്ചാണ് ടി കെട്ടിടം നിർമ്മിച്ചിട്ടുള്ളത്.ഇപ്പോൾ കെട്ടിടം മുകൾ നിലയിലേക്കും നിർമ്മാണം നടത്തി,ടി ഭാഗം വാടകക്ക് നൽകിയിട്ടുണ്ട്.കെട്ടിടത്തിന്റെ ഒരു ഭാഗത്ത് പൊതുതോടാണ്.ടി ഭാഗത്ത് സെറ്റ് ബാക്ക് ഇല്ലാതെ ചേർത്ത് നിർമ്മിച്ചിരിക്കുകയാണ് ചെയ്തിട്ടുള്ളത്. തൂത-വെട്ടത്തൂർ PWD റോഡ് അതിർത്തിയിൽ നിന്നും 3 മീറ്റർ അകലം വിടാതെ നിർമ്മിച്ച കെട്ടിടം 2019 ലെ കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ ചട്ടം 23(1),(2) ലംഘനമുള്ളതിനാൽ മേൽ അപേക്ഷയിൽ പ്രത്യേക പരിഗണന നൽകി ഉയർന്ന തലത്തിലുള്ള സമിതിയുടെ തീരുമാനം ആവശ്യമായതിനാൽ അപേക്ഷ ജില്ല തല സ്ഥിരം അദാലത്ത് സമിതിയിലേക്ക് കൈമാറുന്നതിന് തീരുമാനിച്ചു.
Escalated made by Malappuram District
Updated by Preethi Menon, Joint Director
At Meeting No. 14
Updated on 2024-02-03 15:02:49
പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ താഴെക്കാട് ഗ്രാമപഞ്ചായത്തിലെ അരക്കുപറമ്പ് വില്ലേജിൽ ഉൾപ്പെടുന്ന പതിമൂന്നാം വാർഡിലെ സ്ഥിരതാമസകാരനായ ഹംസ, ചോലയിൽ, നെല്ലിപറമ്പ്, മാട്ടറാക്കൽ എന്നവരുടെ പേരിലുള്ള മൂന്ന് സെൻറ് സ്ഥലത്ത് 600 സ്ക്വയർഫീറ്റ് വിസ്തീര്‍ണ്ണമുള്ള വീട് നിർമ്മിക്കുകയുണ്ടായി എന്നും, നിലവിൽ താഴെക്കോട് ഗ്രാമപഞ്ചായത്തിൽ നിന്നും താൽക്കാലിക നമ്പറാണ് ടി വീടിന് അനുവദിച്ചു കിട്ടിയിട്ടുള്ളതെന്നും, സ്ഥിരം നമ്പർ ലഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണം എന്നും അപേക്ഷിച്ചിട്ടാണ് ടിയാൻ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. ജില്ലാ അദാലത്ത് പ്രസ്തുത അപേക്ഷ ചര്‍ച്ച ചെയ്തു. തൂത-വെട്ടത്തൂർ PWD റോഡിൽ ടിയാളിന്റെ അതിർത്തിയിൽ നിന്നും 2.80 മീറ്റർ മാത്രം അകലം പാലിച്ചാണ് ടി കെട്ടിടം നിർമ്മിച്ചിട്ടുള്ളത് എന്നും, ഇപ്പോൾ കെട്ടിടം മുകൾ നിലയിലേക്കും നിർമ്മാണം നടത്തി എന്നും, ടി ഭാഗം വാടകക്ക് നൽകിയിട്ടുണ്ട് എന്നും. കെട്ടിടത്തിന്റെ ഒരു ഭാഗത്ത് പൊതുതോടാണ് എന്നും, ടി ഭാഗത്ത് സെറ്റ് ബാക്ക് ഇല്ലാതെ ചേർത്ത് നിർമ്മിച്ചിരിക്കുകയാണ് ചെയ്തിട്ടുള്ളത് എന്നും തൂത-വെട്ടത്തൂർ PWD റോഡ് അതിർത്തിയിൽ നിന്നും 3 മീറ്റർ അകലം വിടാതെ നിർമ്മിച്ച കെട്ടിടം 2019 ലെ കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ ചട്ടം 23(1) , (2) ലംഘനമുള്ളതായും ഉപജില്ലാ സമിതി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. ഈ വിഷയം ജില്ലാ അദാലത്ത് സമിതിയുടെ പരിധിയിൽ വരാത്തിനാൽ തുടർ നടപടിക്കായി സര്‍ക്കാരിലേക്ക് കൈമാറുന്നു.
Final Advice made by State State
Updated by Vanajakumari K, state level
At Meeting No. 10
Updated on 2024-08-07 12:01:21
Please see the attachment
Attachment - State Final Advice: