LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Parayil House, Palachiramad, Edarikkode - 676501
Brief Description on Grievance:
Navakerala Sadas - Regularization of building
Receipt Number Received from Local Body:
Final Advice made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 24
Updated on 2024-01-30 12:17:13
ശ്രീ ഉണ്ണീൻക്കുട്ടി & others പാറയിൽ വീട്, പാലച്ചിറമാട്, എടരിക്കോട് എന്നവർ തിരൂരങ്ങാടി നഗരസഭ പരിധിയിൽ നിർമ്മിച്ച താജ് കൺവെൻഷൻ സെന്ററിന് ലൈസൻസ് അനുവദിക്കുന്നതിനാണ് നവകേരള സദസ്സിൽ ഹർജി നൽകിയത്. ഫയൽ പരിശോധിച്ചതിൽ നമ്പർ ലഭിച്ചതിനുശേഷം അനധികൃത നിർമ്മാണങ്ങൾ സൈറ്റിൽ നടത്തുകയും ആയത് സർക്കാരിന്റെ 24/08/2017 ലെ സ.ഉ.(സാധാ) നം. 2909/2017/തസ്വഭവ നമ്പർ ഉത്തരവു മുഖേന നടപടി സ്വീകരിക്കുന്നതിന് നിർദ്ദേശിച്ചിരുന്നുവെന്ന് കാണുന്നു. എന്നാൽ പ്രസ്തുത ഉത്തരവ് നടപ്പാക്കുന്നതിനെതിരെ കെട്ടിട ഉടമകൾ ബഹു. ഹൈക്കോടതിയിൽ WPC No.2955/17 നമ്പറായി റിട്ട് പെറ്റീഷൻ ഫയൽ ചെയ്യുകയും ആയതിൽ അന്തിമ വിധി പുറപ്പെടുവിച്ചിട്ടില്ലാത്തതുമാണ്. തുടർന്ന് ഓഡിറ്റോറിയം നിർമ്മിക്കുന്നതിന് പാട്ടകരാർ നല്കിയ ശ്രീമതി പത്മാവതിയമ്മ മുതൽപേർ ടി വസ്തുവും കെട്ടിടവും ഉൾപ്പെടെ പാറയിൽ ഉണ്ണീൻകുട്ടി മുതൽപേർക്ക് 23/10/2019 ലെ 1730/19 നമ്പർ ആധാരപ്രകാരം കൈമാറി നൽകുകയും ടിയാളുകളുടെ പേരിലേക്ക് സ്റ്റാൻറിംഗ് കൌൺസിലിൻറെ നിയമോപദേശത്തിൻറെ അടിസ്ഥാനത്തിൽ ഉടമസ്ഥാവകാശം മാറ്റിനൽകിയതായും കാണുന്നു. നിലവിൽ കേരള ബഹു. കേരള ഹൈക്കോടതിയിൽ WP(C) No. 12594/23, WP(C) No. 2955/17, എന്നീ റിട്ട് പെറ്റീഷനുകളിൽ അന്തിമവിധി വരാത്തതുകൊണ്ടാണ് അനധികൃത നിർമ്മാണം നടത്തിയ ഓഡിറ്റോറിയത്തിന് ലൈസൻസ് അനുവദിക്കാത്തത് എന്നാണ് നഗരസഭ പറയുന്നത്. കെട്ടിട നമ്പർ ലഭിച്ചതിനുശേഷം ഓഡിറ്റോറിയത്തിൽ അനധികൃതമായി നിർമ്മാണം നടത്തിയതുകൊണ്ടാണ് ലൈസൻസ് അനുവദിക്കാത്തത് എന്നുകാണുന്നു. ഓഡിറ്റോറിയം നിലവിൽ പ്രവർത്തിച്ചുവരുന്നു. ഈ സാഹചര്യത്തിൽ ബഹു. ഹൈക്കോടതിയുടെ അന്തിമതീർപ്പിന് വിധേയമായി ടി ഓഡിറ്റോറിയത്തിന് ലൈസൻസ് അനുവദിക്കാൻ കഴിയുമോ എന്ന വിഷയത്തിൽ നഗരസഭയുടെ സ്റ്റാൻറിംഗ് കൌൺസിലിൽ നിന്നും നിയമോപദേശം തേടി ശ്രീ. അബ്ദുൾ റഷീദ് നൽകിയ ഹരജിയിൽ തീർപ്പുകൽപ്പിക്കുന്നതിന് നഗരസഭാസെക്രട്ടറിക്ക് നിർദ്ദേശം നൽകുന്നു.
Final Advice Verification made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 26
Updated on 2024-02-26 15:44:28