LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Pallipurath
Brief Description on Grievance:
License
Receipt Number Received from Local Body:
Escalated made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 23
Updated on 2024-01-23 16:33:11
ശ്രീ. സുരേഷ് ബാബു, പള്ളിപുറത്ത് വീട്, പറപ്പൂര് എന്നവര്‍ റൈസ് & ഫ്ലോര്‍ മില്ലിന്റെ ലൈസന്‍സ് പുതുക്കി ലഭിക്കുന്നതിന് വേണ്ടിയാണ് നവകേരള സദസ്സില്‍ പരാതി നൽകിയത്. ടിയാന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള പറപ്പൂര് പഞ്ചായത്തിലെ 12/403 നമ്പര്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പി.പി ഫ്ലോര്‍ മില്ലിന്റെ ലൈസന്‍സ് 2022-23 മുതല്‍ പുതുക്കി നല്‍കുന്നില്ലെന്നും മില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം വാണിജ്യഗണത്തില് പെട്ടതുകൊണ്ടാണ് ലൈസന്‍സ് അനുവദിക്കാത്തതെന്നും ഹര്‍ജിയില്‍ പറയുന്നു. കെട്ടിടത്തിന്റെ ഒക്യൂപന്‍സി വ്യാവസായിക ഗണത്തിലേക്ക് മാറ്റുന്നതിന് അപേക്ഷകന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് സെക്രട്ടറി അറിയിച്ചു. അപേക്ഷകന്റെ ആവശ്യാര്‍ത്ഥം ജില്ലാ സമിതിക്ക് കൈമാറുന്നു.
Final Advice made by Malappuram District
Updated by Preethi Menon, Joint Director
At Meeting No. 16
Updated on 2024-03-25 15:17:06
പറപ്പൂർ പഞ്ചായത്തിലെ 12/ 43 നമ്പർ കെട്ടിടത്തിൽ പി.പി ഫ്ലോർമിൽ എന്ന സ്ഥാപനത്തിന് 28/6/2021 ൽ B3-455/ 2021- 22 40 നമ്പർ പ്രകാരം ലൈസൻസ് അനുവദിക്കുകയും, എന്നാൽ 2022 - 23 സാമ്പത്തിക വർഷത്തിലെ ലൈസൻസിന് അപേക്ഷിച്ചപ്പോൾ മേൽ ലൈസൻസ് പുതുക്കി നൽകിയട്ടില്ല എന്നും, മില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം വാണിജ്യഗണത്തില് പെട്ടതുകൊണ്ടാണ് ലൈസന്‍സ് അനുവദിക്കാത്തതെന്നും ശ്രീ. സുരേഷ് ബാബു, പള്ളിപുറത്ത് വീട്, പറപ്പൂര് എന്നവർ ഹര്‍ജിയില്‍ പറയുന്നു. കെട്ടിടത്തിന്റെ ഒക്യൂപെന്‍സി വ്യാവസായിക ഗണത്തിലേക്ക് മാറ്റുന്നതിന് അപേക്ഷകന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് സെക്രട്ടറി അറിയിച്ചതായി ഉപജില്ലാ സമിതി റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. ജില്ലാ അദാലത്ത് പ്രസ്തുത അപേക്ഷ പരിഗണിച്ചു. മേൽ പരാമർശിച്ച 12/403 നമ്പർ കെട്ടിടം വാണിജ്യ ഉപയോഗത്തിലുള്ള കെട്ടിടം ആണെന്നും, ടി കെട്ടിടത്തിൽ ഫ്ലോർ മിൽ നടത്തുന്നതിന് 2021-22 വർഷം മാത്രം ലൈസൻസ് അനുവദിച്ചിട്ടുള്ളതാണ് എന്നും തുടർന്ന് 2022-23 ൽ ലൈസൻസ് പുതുക്കുന്നതിന് അപേക്ഷ സമർപ്പിച്ചപ്പോള്‍ കെട്ടിടത്തിൻറെ ഉപയോഗക്രമം വ്യാവസായിക ആവിശ്യത്തിലേക്ക് മാറ്റണമെന്ന് അറിയിച്ചിരുന്നുവെങ്കിലും അപേക്ഷകൻ തുടർനടപടികള്‍ സ്വീകരിച്ചിട്ടില്ല എന്നും റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. മേൽ വിഷയത്തിൽ യുക്തമായ തീരുമാനത്തിന് സംസ്ഥാന സമിതി മുമ്പാകെ എസ്കലേറ്റ് ചെയ്യുന്നതിന് തീരുമാനിച്ചു. കൂടാതെ തയ്യാറായിക്കൊണ്ടിരിക്കുന്ന സർക്കാരിൻറെ ക്രമവത്കരണ ഉത്തരവ് ലഭ്യമാകുന്ന മുറക്ക് പരിഗണനാർഹമാ ണെങ്കിൽ സെക്രട്ടറി കെട്ടിട ക്രമവത്കരണ ഉത്തരവ് പ്രകാരം നടപടികള്‍ സ്വീകരിക്കേണ്ടതാണ് എന്ന് നിർദ്ദേശിക്കുകയും ചെയ്തു.