LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Chalil House
Brief Description on Grievance:
Building Number
Receipt Number Received from Local Body:
Escalated made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 23
Updated on 2024-01-23 16:31:33
ശ്രീ.അബ്ദുനാസര്ചാലില്, ചാലില്ഹൌസ്, ഇരിങ്ങല്ലൂൂര് എന്നവര്‍ റൈസ് & ഫ്ലോര്‍ മില്ലിന്റെ ലൈസന്‍സ് പുതുക്കി ലഭിക്കുന്നതിന് വേണ്ടിയാണ് നവകേരള സദസ്സില്‍ പരാതി നൽകിയത്. ടിയാന്റെ ഉടമസ്ഥതയിലുള്ള ഷബ്ന റൈസ് & ഫ്ലോര്‍ മില്‍ എന്ന സ്ഥാപനം 20 വര്‍ഷമായി വാണിജ്യകെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചുവരുന്നത്. 15HPമോട്ടോര്‍ സ്ഥാപിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ടി സ്ഥാപനത്തിന്റെ ലൈസന്‍സ് പുതുക്കി നല്‍കുന്നതിന് കെട്ടിടത്തിന്റെ ഒക്യൂപന്‍സി വാണിജ്യ ഗണത്തില്‍ നിന്നും വ്യാവസായിക ഗണത്തിലേക്ക് മാറ്റണമെന്നാണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഹര്‍ജിക്കാരനെ അറിയിച്ചത്. നിലവിലെ കെട്ടിടം വ്യാവസായിക ഗണത്തിലേക്ക് മാറ്റി സ്ഥാപിക്കാന്‍ കഴിയാത്തതിനാല്‍ മറ്റൊരു ബില്‍ഡിംഗ് നിര്‍മ്മിക്കുന്നത് വരെ ലൈസന്‍സ് പുതുക്കി നല്‍കുന്നതിനാണ് ഹര്ജിക്കാരന് ആവശ്യപ്പെടുന്നത്. ഹര്‍ജിക്കാരന്റെ ആവശ്യാര്‍ത്ഥം ഹര്‍ജി ജില്ലാ അദാലത്തിലേക്ക് മാറ്റുന്നു.
Final Advice made by Malappuram District
Updated by Preethi Menon, Joint Director
At Meeting No. 16
Updated on 2024-03-25 15:16:41
പറപ്പൂർ പഞ്ചായത്തിലെ മൂന്നാം വാർഡിൽ കഴിഞ്ഞ 20 വർഷമായി പ്രവർത്തിച്ചു പോരുന്നതും, ആറോളം ആളുകൾക്ക് ജോലി നൽകുന്നതുമായ ഷബ്നാ റൈസ് ആൻഡ് ഫ്ലോർ മിൽ എന്ന സ്ഥാപനത്തിന് ഇൻഡസ്ട്രിയൽ ബിൽഡിംഗ് അല്ല എന്ന കാരണത്താൽ പഞ്ചായത്ത് ലൈസൻസ് പുതുക്കി നൽകുന്നില്ല എന്നും, ഇപ്പോൾ നിലവിലെ ബിൽഡിംഗ് ഈ കാറ്റഗറിയിലേക്ക് മാറ്റി സ്ഥാപിക്കുവാൻ ഉതകുന്ന തരത്തിൽ അല്ല എന്നും, ആയതിനാൽ മറ്റൊരു ബിൽഡിങ് ഉണ്ടാക്കി അതിലേക്ക് മാറ്റുന്നത് വരെ ലൈസൻസ് പുതുക്കി നൽകുന്നതിനായാണ് ശ്രീ. അബ്ദുനാസര്ചാലില്, ചാലില്ഹൌസ്, ഇരിങ്ങല്ലൂൂര് എന്നവർ 28/11/2023 തീയതിയിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് വേങ്ങര മണ്ഡലം നവ കേരള സദസ്സിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. പറപ്പൂർ ഗ്രാമപഞ്ചായത്തിൽ മൂന്നാം വാർഡിൽ ഷബ്ന റൈസ് & ഫ്ലോര്‍ എന്ന സ്ഥാപനം 3/383 നമ്പർ കെട്ടിടത്തിൽ 25 HP മോട്ടോർ ഉപയോഗിച്ച് പ്രവർത്തിച്ചു വരുന്നതായും, ഗ്രാമപഞ്ചായത്ത് അസ്സെൻസ്മെൻറ് രേഖകൾ പ്രകാരം ടി മിൽ വാണിജ്യ ഉപയോഗത്തിലുള്ള കെട്ടിടമായാണ് ചേർത്തിരിക്കുന്നത് എന്നും, മൂന്ന് ഷട്ടറുകളും പിന്നിൽ മില്ലിന് ആവശ്യമായുള്ള മുറിയുമുള്ള ടി. കെട്ടിടം, ശ്രീമതി. ഖദീജ, കുഞ്ഞിപ്പാത്തു, റസിയ എന്നിവരുടെ ഉടമസ്ഥയിൽ ഉള്ളതുമാണ് എന്നും, 2004-2005 അസ്സെസ്മെൻറ് പ്രകാരം 2/448ബി, 448സി, 448ഡി നമ്പരുകള്‍ നൽകിയ ടി സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തിന് നിലവിൽ യഥാക്രമം 3/382, 383, 384 എന്ന നമ്പരുകളിലായി 28.3 മീറ്റർ സ്ക്വയർ വീതം വിസ്തീർണ്ണം സഞ്ജയയിൽ രേഖപ്പെടുത്തിയിരി ക്കുന്നു എന്നും, മേൽ പരാമർശിച്ച സ്ഥാപനത്തിന് 15 HP മോട്ടോർ ഉപയോഗിച്ച് പ്രവർത്തനം തുടങ്ങുന്നതിലേക്ക് 08/03/2004 ലെ 8ആം നമ്പർ തീരുമാനപ്രകാരവും 06.04.2004 ലെ A3 - 412 നമ്പർ ഉത്തരവുപ്രകാരവും അനുമതി നൽകിയിട്ടുള്ളതും ആകുന്നു എന്നും, തുടർന്ന് ഈ സ്ഥാപനത്തിന് 01/04/2008 മുതൽ കുഞ്ഞാമു ഹാജി ചാലിൽ എന്നയാളുടെ പേരിൽ 2/448 B നമ്പർ കെട്ടിടത്തിൽ ഫ്ലോർമിൽ നടത്തുന്നതിന് പഞ്ചായത്ത് ലൈസൻസ് നൽകിയിട്ടുള്ളതുമാണ് എന്നും തുടർന്ന് 2009 മുതൽ 2017 വരെ ഇതേ പേരിൽ ടി കെട്ടിടത്തിൽ ഫ്ലോർമിൽ നടത്തുന്നതിന് ലൈസൻസ് നൽകിയിട്ടുള്ളതുമാണ് എന്നും 2013 മുതൽ മോട്ടോറിന്റെ ശേഷി വർദ്ധിപ്പിച്ച് 25 HP ആക്കിയിട്ടുള്ളതുമാണ് എന്നും 2018 മുതൽ 2022 വരെ ഷംസുദ്ദീൻ S/O കുഞ്ഞാമു ഹാജി ചാലിൽ എന്നയാൾക്കും ടി കെട്ടിടത്തിൽ ഫ്ലോർ മിൽ നടത്തുന്നതിന് ലൈസൻസ് നൽകിയിട്ടുണ്ട് എന്നും 2022- 23 സാമ്പത്തിക വർഷത്തിൽ സൽമാൻ, ചാലിൽ S/o ഇസ്മയിൽ എന്നയാൾക്ക് ലൈസൻസ് അനുവദിച്ചിട്ടുള്ളതാണെന്ന് എന്നും, 2023-24 വർഷത്തേക്ക് ലൈസൻസിനായി അപേക്ഷ നൽകിയിട്ടില്ലാത്തതുമാണ് എന്നും, ടി. കെട്ടിടത്തിന്റെ ഉപയോഗക്രമം വ്യവസായ ആവശ്യത്തിലേക്ക് മാറ്റുന്നതിന് ഉടമസ്ഥർ അപേക്ഷ നൽകിയിട്ടുള്ളതുമാണ് എന്നും ടി അപേക്ഷ പരിശോധിച്ചതിൽ KPBR പ്രാബല്യത്തിൽ വരുന്നതിന് മുൻപ് നിർമ്മിച്ച കെട്ടിടമാകയാൽ ചട്ട നിബന്ധനകള്‍ പാലിക്കുന്നതിന് പ്രായോഗിക പ്രയാസമുണ്ടെന്ന് ബോധിപ്പിക്കുന്നു എന്നും, സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. ജില്ലാ അദാലത്ത് പ്രസ്തുത അപേക്ഷ പരിഗണിച്ചതിൽ സെക്രട്ടറിയുടെ റിപ്പോർട്ടിൽ 01/04/2008 മുതൽ കുഞ്ഞാമു ഹാജി ചാലിൽ എന്നയാളുടെ പേരിൽ 2/448 B നമ്പർ കെട്ടിടത്തിൽ ഫ്ലോർമിൽ നടത്തുന്നതിന് പഞ്ചായത്ത് ലൈസൻസ് നൽകിയിട്ടുള്ളതുമാണ് എന്നും തുടർന്ന് 2009 മുതൽ 2017 വരെ ഇതേ പേരിൽ ടി കെട്ടിടത്തിൽ ഫ്ലോർമിൽ നടത്തുന്നതിന് ലൈസൻസ് നൽകിയിട്ടുള്ളതുമാണ് എന്നും 2013 മുതൽ മോട്ടോറിന്റെ ശേഷി വർദ്ധിപ്പിച്ച് 25 HP ആക്കിയിട്ടുള്ളതുമാണെന്നും, കെട്ടിടത്തിന്റെ ഉപയോഗക്രമം വ്യാവസായിക ആവശ്യത്തിലേക്ക് മാറ്റുന്നതിന് ഉടമസ്ഥർ അപേക്ഷ നൽകിയിട്ടുള്ളതുമാണ് എന്നും, ടി അപേക്ഷ പരിശോധിച്ചതിൽ KPBR പ്രാബല്യത്തിൽ വരുന്നതിന് മുൻപ് നിർമ്മിച്ച കെട്ടിടമാകയാൽ ചട്ട നിബന്ധനകള്‍ പാലിക്കുന്നതിന് പ്രായോഗിക പ്രയാസമുണ്ടെന്ന് ബോധിപ്പിക്കുന്നു എന്നും, സെക്രട്ടറി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പഞ്ചായത്തിൽ കെട്ടിടനിർമ്മാണ ചട്ടങ്ങള്‍ നിലവിൽ വരുന്നതിന് മുമ്പ് നിർമ്മിച്ച കെട്ടിടത്തിന് ഇളവുകള്‍ നൽകാവുന്നതാണോ എന്ന കാര്യത്തിൽ യുക്തമായ തീരുമാനത്തിന് സംസ്ഥാന സമിതി മുമ്പാകെ എസ്കലേറ്റ് ചെയ്യുന്നതിന് തീരുമാനിച്ചു. കുടാതെ തയ്യാറായിക്കൊണ്ടിരിക്കുന്ന സർക്കാരിൻറെ ക്രമവത്കരണ ഉത്തരവ് ലഭ്യമാകുന്ന മുറക്ക് പരിഗണനാർഹമാണെങ്കിൽ സെക്രട്ടറി കെട്ടിട ക്രമവത്കരണ ഉത്തരവ് പ്രകാരം നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും നിർദ്ദേശിച്ചു.