LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Marokki House, Njamanegad P.O Vylathur
Brief Description on Grievance:
Trade Licence Reg.
Receipt Number Received from Local Body:
Escalated made by TCR2 Sub District
Updated by DURGADAS C K, Internal Vigilance Officer
At Meeting No. 18
Updated on 2024-02-24 17:02:52
ഈ വിഷയം ജില്ലാതല സമിതി മുൻപ് പരിഗണിച്ചിട്ടുള്ളതിനാൽ അന്തിമ തീരുമാനത്തിനായി സമർപ്പിക്കുന്നു. ഈസ് ഓഫ് ഡൂയിങ് ബിസിനസ്സിന്റെ ഭാഗമായി നിലവിലുള്ള ലൈസൻസ് പുതുക്കുന്നതിന് വാടകകരാർ ആവശ്യമില്ലാത്തതും ലൈസെൻസിയുടെ സാക്ഷ്യപത്രത്തിൻറെ അടിസ്ഥാനത്തിൽ നല്കാവുന്നതുമാണ് . കെട്ടിട ഉടമ അനധികൃത നിർമ്മാണം നടത്തിയത് ലൈസെൻസ് പുതുക്കുന്നതിന് തടസ്സവാദമായി ഉന്നയിക്കുന്നത് സർക്കാർ നയത്തിന് വിരുദ്ധമാണ് എന്ന വിവരവും റിപ്പോർട്ട് ചെയ്യുന്നു
Final Advice made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 15
Updated on 2024-03-14 12:13:29
മേല്‍ പരാതി വടക്കേക്കാട് ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെട്ടതും ഉപജില്ലാ സമിതി 2 ല്‍ നിന്നും എസ്കലേറ്റ് ചെയ്ത് വന്നതുമാണ്. ഈസ് ഓഫ് ഡൂയിങ് ബിസിനസ്സിന്റെ ഭാഗമായി നിലവിലുള്ള ലൈസൻസ് പുതുക്കുന്നതിന് വാടകകരാർ ആവശ്യമില്ലാത്തതും ലൈസൻസിയുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ നല്‍കാവുന്നതുമാണെന്നും, കെട്ടിട ഉടമ അനധികൃത നിർമ്മാണം നടത്തിയത് ലൈസൻസ് പുതുക്കുന്നതിന് തടസ്സവാദമായി ഉന്നയിക്കുന്നത് സർക്കാർ നയത്തിന് വിരുദ്ധമാണ് എന്നും, ഈ വിഷയം ജില്ലാതല സമിതി മുൻപ് പരിഗണിച്ചിട്ടുള്ളതിനാൽ അന്തിമ തീരുമാനത്തിനായി ജില്ലാ സമിതിക്ക് സമർപ്പിക്കുന്നു എന്നുമാണ് ഉപജില്ലാ സമിതി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രസ്തുത പരാതി ജില്ലാ സമിതി പരിശോധിച്ചു. പരാതിക്കാരിയുടെ സ്ഥാപനം ( ഏഷ്യന്‍ മൗണ്ട്സ് എഡിബിള്‍ ഓയില്‍, 9/134 B) പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ നടത്തിയിട്ടുള്ള അധിക നിര്‍മ്മിതി അധികൃമാക്കുന്നതിന് വടക്കേക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെട്ടിട ഉടമയ്ക്ക് 18.07.2022 ന് താല്‍ക്കാലിക നോട്ടീസ് നല്‍കുകയും, നേരില്‍ കേട്ടതുമാണെന്നും, എന്നിട്ടും ടിയാന് അനധികൃത നിര്‍മ്മാണം അധികൃതമാക്കാത്തതിനാല് ടി കെട്ടിടം അണ്‍ഓതറൈസ്ഡ് (Unauthorised) കെട്ടിടമാക്കി മാറ്റുന്നതിന് വടക്കേക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി 31.08.2022 ന് കെട്ടിട ഉടമസ്ഥന് അന്തിമനോട്ടീസ് നല്കുകയുണ്ടായി. ഈ നോട്ടീസിനെതിരെ കെട്ടിട ഉടമസ്ഥന് ( ശ്രീ. ഷാന്റി, മാറോക്കി വീട്) എന്നവര്‍ ചാവക്കാട് മുന്‍സിഫ് കോടതി മുമ്പാകെ OS/101047/2022 നമ്പര്‍ കേസ് ഫയല്‍ ചെയ്തിട്ടുള്ളതായി സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. കേരള പഞ്ചായത്ത് രാജ് ആക്റ്റ് 235 W, 235 AA ഉപവകുപ്പ് (5) എന്നീ വകുപ്പുകള്‍ പ്രകാരം നിയമാനുസൃതമല്ലാതെ നിര്‍മ്മിച്ചതും, നടപടിക്ക് വിധേയമാക്കേണ്ടതുമായ കെട്ടിടങ്ങള്‍ കച്ചവടത്തിനായോ, വ്യാപാരത്തിനായോ, വ്യവസായ ആവശ്യത്തിനായോ, മറ്റേതെങ്കിലും ആവശ്യത്തിനായോ ഉപയോഗപ്പെടുത്തുന്നതിന് ഗ്രാമപഞ്ചായത്ത് അനുമതിയോ ലൈസന്‍സോ നല്കുവാന് പാടില്ലാത്തതും, അപ്രകാരം ഗ്രാമപഞ്ചായത്ത് ഏതെങ്കിലും അനുമതിയോ, ലൈസന്‍സോ നല്കിയിട്ടുണ്ടെങ്കില് കെട്ടിട ഉടമയ്ക്കും, ലൈസന്‍സിക്കും നോട്ടീസ് നല്കി അത് പുനപരിശോധിക്കേണ്ടതും റദ്ദ് ചെയ്യേണ്ടതുമാണ് എന്ന് വ്യക്തമാക്കിയിട്ടുള്ളതുമാണ്. നിലവില്‍ പരാതിക്കാരിയുടെ സ്ഥാപനം പ്രവര്‍ത്തിക്കുന്ന കെട്ടിടം 10.03.2023 മുതല്‍ അണ്‍ഓതറൈസ്ഡ് ആക്കിയതിനാലും, ചാവക്കാട് മുന്‍സിഫ് കോടതിയില്‍ ഇത് സംബന്ധിച്ച് കേസ് നിലവില്‍ ഉള്ളതിനാലും ലൈസന്‍സ് പുതുക്കുന്നതിനുള്ള അപേക്ഷ പരിഗണിച്ചിട്ടില്ല എന്ന് വടക്കേക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി 12.07.2023 തീയതിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. ആയതിന്റെ അടിസ്ഥാനത്തിലാണ് 15.07.2023 തീയതിയില്‍ ചേര്‍ന്ന ജില്ലാതല സമിതി ബഹു. കോടതിയുടെ അന്തിമവിധിക്കനുസരിച്ചുള്ള നടപടികള്‍ കൈകൊള്ളുവാനേ സാധിക്കുകയുള്ളൂ എന്നും, കൂടാതെ ഗ്രാമപഞ്ചായത്തിന്റെ അനുമതി കൂടാതെ നടത്തിയ അനധികൃത നിര്‍മ്മാണം ക്രമവല്ക്കരിക്കാത്തിടത്തോളം ഈ പരാതിയില്‍ മറ്റു നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കുകയില്ല എന്നുമുള്ള തീരുമാനമെടുത്തത്. എന്നാല്‍ പ്രസ്തുത പരാതി വീണ്ടും ഉപജില്ലാ സമിതി 2 മുഖേന എസ്കലേറ്റ് ചെയ്ത് വന്ന സാഹചര്യത്തില്‍ ബഹു. ചാവക്കാട് മുന്‍സിഫ് കോടതി മുമ്പാകെയുള്ള കേസില്‍ പരാതിക്കാരിയുടെ സ്ഥാപനത്തിന് ലൈസന്‍സ് പുതുക്കി നല്‍കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലാത്ത പക്ഷം ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ്സ് ചട്ടങ്ങള്‍ പ്രകാരവും, ബഹു. ചാവക്കാട് മുന്‍സിഫ് കോടതി മുമ്പാകെയുള്ള OS/101047/2022 നമ്പര്‍ കേസിലെ അന്തിമ തീര്‍പ്പിന് വിധേയമായിരിക്കും എന്ന വ്യവസ്ഥ കൂടി ആവശ്യമെങ്കില്‍ ഉള്‍പ്പെടുത്തി സ്ഥാപനത്തിന് ലൈസന്‍സ് പതുക്കി നല്‍കുന്നതിന് വടക്കേക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Attachment - District Final Advice:
Final Advice Verification made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 16
Updated on 2024-03-14 12:34:55
05.03.2024 തീയതിയിലെ മിനിറ്റ്സ് തുടര്‍നടപടികള്‍ക്കായി വടക്കേക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് അയച്ചുകൊടുത്തിട്ടുണ്ട്.