LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
M K Manzil, Mullath Ward, Alappuzha
Brief Description on Grievance:
സര്, കോവിഡ് പ്രതിസന്ധിമൂലം തൊഴില്‍ നഷ്ടപ്പെട്ട് പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ തൊഴില്‍ രഹിതനാണ് ഞാന്‍. എന്റെ ഇതുവരെയുള്ള സമ്പാദ്യവും ബാങ്കില്‍ നിന്നും ലോണ്‍ എടുത്തും ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ പരിധിയിലുള്ള മുല്ലാത്ത് വാര്‍ഡിലെ 3.75 സെന്റ് സ്ഥലത്ത് ഗ്രൌണ്ട് ഫ്ലോറില്‍ രണ്ട് കടമുറികളും മുകളില്‍ താമസ ആവശ്യത്തിനുമായി 153.34 M2 ല്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച വീടിന് കെട്ടിട നമ്പറിനായി 14.02.2023 ല്‍ ആലപ്പുഴ മുനിസിപ്പാലിറ്റിയില്‍ E5-3981/2023 രസീത് പ്രകാരം അപേക്ഷ നല്‍കുകയും ഓവര്‍സിയര്‍ വന്ന് സ്ഥലം പരിശോധിക്കുകയും ചെയ്തു.അതിനു ശേഷം 03.06.2023 ല്‍ മുനിസിപ്പാലിറ്റിയില്‍ നിന്നും ലഭിച്ച കത്തില്‍ പ്ലോട്ടിന്റെ വടക്കുഭാഗം KMBR റൂള്‍ 23(2) പാലിക്കുന്നില്ല എന്ന വിവരം അറിയിച്ച് കത്ത് ലഭിച്ചു. ബാല്‍ക്കണിയില്‍ നിന്നും 40സെ.മീ.അളവ് അധികമായി തള്ളലുള്ളതിനാല് നമ്പര്‍ നല്‍കില്ല എന്നാണ് ഓവര്‍സിയര്‍ പറയുന്നത്. ഭൂമിയുടെ ചെരിവ് മൂലം സംഭവിച്ച ഈ അപാകത പരിഹരിക്കുന്നതിന് ബാല്‍ക്കണി പൊളിച്ചുമാറ്റാന്‍ പറയുന്നത് നിലവില്‍ സാമ്പത്തികമായി തകര്‍ന്നു നില്ക്കുന്ന എനിക്ക് താങ്ങാന്‍ പറ്റാത്തതും കെട്ടിടത്തിന് ബലക്ഷയം സംഭവിക്കാന്‍ സാധ്യതയുള്ളതുമാണ്. കെട്ടിടത്തിന് നമ്പര്‍ ലഭിക്കാത്തതിനാല്‍ നിര്‍മ്മാണം പൂര്‍ത്തിയായി 5 മാസം കഴിഞ്ഞിട്ടും കെട്ടിടം പ്രവര്‍ത്തനം തുടങ്ങാതെ അടച്ചിട്ടിരിക്കുവാണ്. അതിനാല്‍ ബാങ്ക് ലോണും സ്വര്ണ്ണപലിശയും അടക്കാന്‍ നിവര്‍ത്തിയില്ലാതെ ഞാനും കുടുംബവും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ്. 30 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടില്‍ വന്ന എനിക്ക് ഒരു തൊഴില്‍ ചെയ്ത് കുടുംബം മുന്നോട്ട് കൊണ്ടു പോകുന്നതിന് അങ്ങേ സമക്ഷം ദയവുണ്ടായി മനപൂര്‍വ്വമല്ലാതെ സംഭവിച്ച ഈ അപാകതക്ക് ഇളവ് നല്കി കെട്ടിട നമ്പര്‍ അനുവദിക്കുന്നതിനുള്ള തുടര്‍ നടപടി സ്വീകരിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു. വിശ്വസ്തതയോടെ നാസര്‍, സജു നാസര്‍ ആലപ്പുഴ 08.06.2023
Receipt Number Received from Local Body:
Final Advice made by ALP1 Sub District
Updated by JOSEPH V J, Internal Vigilance Officer
At Meeting No. 3
Updated on 2023-06-17 19:01:11
കെ എം ബി ആർ 2019 ചാപ്റ്റർ 3 റൂള്‍ 23 പ്രകാരം ആവശ്യമായ 2 മീറ്റർകുറഞ്ഞ അകലം വഴിയില്‍ നിന്നും പ്രസ്തുത കെട്ടിടത്തിന ലഭ്യമല്ല. പെർമിറ്റ് നല്കിലയ പ്ലാന്‍ പ്രകാരം ഇത് ലഭ്യമായിരുന്നു എന്നും തുടർന്ന് പെർമിറ്റില്‍ നിന്നും വ്യതി ചലിച്ച് കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ പാസ്സേജ് .ബാല്കലണിഎന്നിവ പ്രൊജകട് ചെയ്ത് നിർമ്മിച്ചിരിക്കുന്നതിനാലാണ് ഇപ്രകാരം ചട്ടലംഘനം സംഭവിച്ചിരിക്കുന്നത് എന്നും മുന്സിിപ്പാലിറ്റിയില് നിന്നും ഹാജരാക്കിയ ഫയല്‍ പരിശോധിച്ചതില്‍ മനസ്സിലാക്കുന്നു. കെ എം ബി ആർ 3(5)അപ്പന്ഡി്ക്സ് എം പ്രകാരം നിർബന്ധമായും പാലിക്കേണ്ടതും excemption ലഭിക്കുന്നതിന് പരിഗണിക്കാത്തതുമായ പ്രസ്തുത ചട്ടം ലംഘിച്ചിട്ടുളളതിനാല് പ്രസ്തുത ചട്ടം പാലിക്കുന്ന വിധത്തില്‍ കെട്ടിടത്തിന്റൊ ഒന്നാം നിലയിലെ പെർമിറ്റഡ് പ്ലാന്‍ പ്രകാരമല്ലാത്ത നിർമ്മിച്ചിരിക്കുന്ന ഭാഗം പുനക്രമീകരിച്ച് അനുമതിക്ക് അപേക്ഷ സമർപ്പിക്കുന്നതിന് അപേക്ഷകന് നിർദ്ദേശം നല്കുിന്നതിനും പുനസമർപ്പിക്കുന്ന അപേക്ഷയില്‍ ചട്ടപ്രകാരം ആവശ്യമായ തുടർനടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നല്കുആന്നതിനും തീരുമാനിച്ചു.
Final Advice Verification made by ALP1 Sub District
Updated by JOSEPH V J, Internal Vigilance Officer
At Meeting No. 4
Updated on 2023-06-30 11:12:30
Letter send to applicant by the Municipality
Attachment - Sub District Final Advice Verification: