LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KOVUMMAL THAZHE KOROTH ROAD POST 673309 AZHIYUR
Brief Description on Grievance:
കെട്ടിട നമ്പറുമായി ബന്ധപ്പെട്ട അപേക്ഷ ആഗസ്റ്റില്‍ കൊടുത്തത് ഇത്രയും കാലമായിട്ട് പല കാരണങ്ങള്‍ പറഞ്ഞിട്ട് നടത്തിക്കുന്നു. അവസാനമായി പറഞ്ഞത് നോട്ടറി വക്കീലിനെ കൊണ്ട് രേഖകള്‍ എഴുതി സമര്‍പ്പിക്കാനാണ് .ഇതിനൊരു പരിഹാരംകണ്ട് എന്റെ അപേക്ഷ സ്വീകരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 20
Updated on 2024-01-03 14:53:56
പരാതിയും സെക്രട്ടറിയുടെ വിശദീകരണവും പരിശോധിച്ചു.കൈവശ സര്‍ട്ടിഫിക്കറ്റ് പ്രകാരവും ആധാര പ്രകാരവും ഉള്ള പ്ലോട്ടളവിലെ വ്യത്യാസം കാരണമാണ് നമ്പര്‍ അനുവദിക്കാത്തത് എന്നാണ് സെക്രട്ടറി വിശദീകരിച്ചിരിക്കുന്നത്. എന്നാല്‍ ഫയല്‍ പര്ശോധിച്ചതില് മൊത്തം ആധാര പ്രകാരമുള്ള പ്ലോട്ടളവിലും കൈവശ സാക്ഷ്യപത്രത്തിലെ പ്ലോട്ടളവിലും വ്യത്യാസമില്ല എന്ന് ബോധ്യപ്പെട്ടിട്ടുണ്ട്.എ,ബി,സി എന്നീ 3 വ്യത്യസ്ത പ്ലോട്ടുകളുടെ പ്രത്യേകം പ്രത്യേകം അളവുകളില്‍ മാത്രമാണ് വ്യത്യാസം. ആയത് അവഗണിക്കാവുന്നതാണെന്ന് സമിതി നിരീക്ഷിച്ചു. മാത്രവുമല്ല വീട് നിര്‍മ്മാണത്തിനായി നിയമാനുസൃതം തരം മാറ്റിയെടുത്ത ഭൂമിയില്‍ കെട്ടിട നിര്‍മ്മാണചട്ടം പൂര്‍ണ്ണമായി പാലിച്ചു കൊണ്ട് നിര്‍മ്മിച്ച വീടിന് അടിയന്തിരമായി നമ്പര്‍ അനുവദിക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കുന്നതിനും തീരുമാനിച്ചു. നല്കിയ കെട്ടിട നമ്പര്‍ ഉള്‍പ്പെടെ പുരോഗതി റിപ്പോര്‍ട്ട് അടുത്ത സിറ്റിംഗില്‍ ഹാജരാക്കുന്നതിനും നിര്‍ദ്ദേശിച്ചു.
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 21
Updated on 2024-01-25 15:11:30
അപാകതകള്‍ പരിഹരിച്ച് അപേക്ഷ KCZMA അനുമതിക്കായി അയച്ച് നല്കി എന്ന് കാണിച്ച് കൊണ്ട് പരാതിക്കാരന് നല്കിയ കത്തിന്റെ പകര്‍പ്പ് സെക്രട്ടറി ലഭ്യമാക്കിയിട്ടുണ്ട്. പ്ലോട്ട് C R Z പരിധിയിലാണെന്ന വസ്തുത ഹിയറിംഗ് സമയത്ത് സെക്രട്ടറി പറയുകയുണ്ടായില്ല.എങ്കിലും പരാതിക്കാരനോട് നേരിട്ട് സംസാരിച്ചതില്‍ പുഴയോരത്ത് നിന്നും 86 മീറ്റര്‍ ദൂരപരിധിയിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നതെന്നും KCZMA ക്ക് അയച്ച് കൊടുത്ത നടപടിയില്‍ തൃപ്തിയുണ്ടെന്നും അറിയിച്ചതിനാല്‍ പരാതി തീര്‍പ്പാക്കി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 22
Updated on 2024-01-25 15:14:06
അപാകതകള്‍ പരിഹരിച്ച് അപേക്ഷ KCZMA അനുമതിക്കായി അയച്ച് നല്കി എന്ന് കാണിച്ച് കൊണ്ട് പരാതിക്കാരന് നല്കിയ കത്തിന്റെ പകര്‍പ്പ് സെക്രട്ടറി ലഭ്യമാക്കിയിട്ടുണ്ട്. പ്ലോട്ട് C R Z പരിധിയിലാണെന്ന വസ്തുത ഹിയറിംഗ് സമയത്ത് സെക്രട്ടറി പറയുകയുണ്ടായില്ല.എങ്കിലും പരാതിക്കാരനോട് നേരിട്ട് സംസാരിച്ചതില്‍ പുഴയോരത്ത് നിന്നും 86 മീറ്റര്‍ ദൂരപരിധിയിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നതെന്നും KCZMA ക്ക് അയച്ച് കൊടുത്ത നടപടിയില്‍ തൃപ്തിയുണ്ടെന്നും അറിയിച്ചതിനാല്‍ പരാതി തീര്‍പ്പാക്കി തീരുമാനിച്ചു