LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ASWATHI NIVAS CHALA CHALA EAST P O KANNUR 670621
Brief Description on Grievance:
കടമ്പൂർ പഞ്ചായത്തിൽ റീ 60/130 ൽ പെർമിറ്റ് (C-BA(228540)2021)നമ്പർ ആയി പാസ്സാക്കിയ വീടിന്റെ പണി പൂർത്തീകരിച്ച് നമ്പർ പതിക്കുന്നതിനായി കടമ്പൂർ വില്ലേജിൽ അപേക്ഷ സമർപ്പിച്ചിരുന്നു എന്നാൽ02/09/2023 രണ്ടു കാരണങ്ങൾ പറഞ്ഞു വീട്ടു നമ്പർ അനുവദിക്കാതിരിക്കുകയാണ് ചെയ്തത്
Receipt Number Received from Local Body:
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 19
Updated on 2024-01-01 16:12:48
തീരുമാനം : 178/2023 കടമ്പൂര് ഗ്രാമപഞ്ചായത്തില്‍ കടമ്പൂര് വില്ലേജില്‍ റി.സ.60/130 ല്‍പ്പെട്ട സ്ഥലത്ത് നിര്‍മ്മിച്ച വാസഗൃഹത്തിന് ഓക്കുപെന്‍സി അനുവദിക്കണ മെന്നാവശ്യപ്പെട്ടുകൊണ്ട് ശ്രീ. അശോകന് കതിരു, അശ്വതി നിവാസ്, ചാല ഈസ്റ്റ് എന്നവര്‍ നവകേരള സദസ് മുഖേന ആജഗചഞ31139000014 നമ്പരായി സമര്‍പ്പിച്ച അപേക്ഷ ഉപജില്ലാ അദാലത്ത് സമിതി പരിഗണിച്ചു. ശ്രീ. പി.ടി. അബൂട്ടി & തസ്നി എന്നിവര്‍ 07.09.2021 തീയതിയില്‍ സമര്‍പ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തില്‍ 06.10.2021 നു റഗുലറൈസേഷന് അംഗീകരിച്ചു നല്കിയിട്ടുള്ളതാണ്. വസ്തു കൈമാറിയതിന്റെ അടിസ്ഥാനത്തില്‍ റെഗുലറൈഷേന് ശ്രീ. അശോകന് കതിരുവിന്റെ പേരിലേക്ക് 02.02.2023 നു മാറ്റിയിട്ടുള്ളതുമാണ്. 21.07.2023 നു ഓക്കുപെന്സിക്കായി അപേക്ഷ സമര്‍പ്പിച്ചു. 1) സൈറ്റ് പ്ലാനില്‍ സ്ഥലത്തിന്റെ വടക്ക്-കിഴക്ക് ഭാഗത്തുകള്ള അതിരളവുകളില്‍ വ്യക്തതയില്ല. ആയതിനല് റവന്യു അധികാരികളില്‍ നിന്നും അതിരളവുകള്‍ സാക്ഷ്യപ്പെടുത്തിയ സര്‍വ്വെ സ്കെച്ച് ഹാജരാക്കേണ്ടതാണ്, 2) സൈറ്റ് പ്ലാനില്‍ റോഡ് വീതി കാണിച്ചിട്ടില്ല എന്നീ അപകാതകള്‍ പരിഹരിക്കാന്‍ 02.09.2023 നു കത്ത് നല്‍കിയിട്ടുണ്ട്. വില്ലേജ് ആഫീസറില്‍ നിന്നും ലഭ്യമാക്കി സമര്‍പ്പിച്ച സ്കെച്ചില്‍ അതിരളവുകള്‍ രേഖപ്പെടുത്തിയിട്ടില്ലായെന്നും സങ്കേതം വഴി കംപ്ലീഷന്‍ പ്ലാന്‍ സമര്‍പ്പിച്ചിട്ടില്ലായെന്നും കാണിച്ച് 04.10.2023 നു അപേക്ഷകന് കത്ത് വീണ്ടും നല്കി. തുടര്‍ന്ന് ടി. സ്ഥലത്തിന്റെ അതിരളവുകള്‍ രേഖപ്പെടുത്തിയ സ്കെച്ച് അനുവദിക്കുന്നതിന് 05.11.2023 നു കടമ്പൂര് വില്ലേജ് ആഫീസര്‍ക്ക് സെക്രട്ടറി കത്ത് നല്കി. അതിരളവുകള്‍ രേഖപ്പെടുത്തിയ സ്കെച്ച് നല്കിവരുന്നില്ലെന്ന് 16.11.2023 നു കടമ്പൂര് വില്ലേജ് ആഫീസര്‍ സെക്രട്ടറിക്ക് മറുപടി നല്‍കിയിട്ടുണ്ട്. അതിരളവുകള്‍ രേഖപ്പെടുത്തിയ സ്കെച്ച് ലഭിക്കാത്തതിനാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കുകയില്ലെന്ന് കാണിച്ച് സെക്രട്ടറി 13.12. 2023 ന് അപേക്ഷകന് കത്ത് നല്കി. റവന്യു അധികാരികളെ ബന്ധപ്പെട്ടതില്‍ റിസര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാകാത്തിനാല്‍ അളവുകള്‍ രേഖപ്പെടുത്തിയ സ്കെച്ചുകള്‍ നല്കാനാവില്ലന്നാണ് അറിഞ്ഞത്. തറപ്പണി പൂര്‍ത്തിയായതിനുശേഷം സമര്‍പ്പിക്കപ്പെട്ട അപേക്ഷയുടെ അടിസ്ഥാനത്തിലാണ് 06/10/2023 നു 194.82. ച.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള വാസഗൃഹം റെഗുലറൈസ് ചെയ്ത് തുടര്‍ നിര്‍മ്മാണത്തിന് അനുമതി നല്‍കിയിട്ടുള്ളത്. പൂര്‍ത്തീകരിച്ച കെട്ടിടം അംഗീകരിച്ച പ്ലാന്‍ പ്രകാരമാണെന്ന് അസി.എഞ്ചിനയര്, അദാലത്തുമുമ്പാകെ അറിയിച്ചു. അപാകതകള്‍ പരിഹരിക്കാനായി അപേക്ഷകന് നല്കിയ കത്തുകളില്‍ 2019 ലെ കേരള കെട്ടിട നിര്‍മ്മാണചട്ടങ്ങള്‍ ലംഘിച്ചതായി പരാമര്‍ശങ്ങളുമില്ല. സെക്രട്ടറി നല്കിയ കത്തിന്റെ അടിസ്ഥാനത്തില്‍ അതിരളവുകള്‍ രേഖപ്പെടുത്തിയ സ്കെച്ച് നല്കിവരുന്നില്ലെന്ന് 16.11.2023 നു കടമ്പൂര് വില്ലേജ് ആഫീസര്‍ സെക്രട്ടറിക്ക് മറുപടി നല്‍കിയിട്ടുമുണ്ട്. മേല്‍ സാഹചര്യത്തില്‍ കടമ്പൂര് ഗ്രാമപഞ്ചായത്തില്‍ കടമ്പൂര് വില്ലേജില്‍ റി.സ 60/130 ല്‍പ്പെട്ട സ്ഥലത്ത് ശ്രീ. അശോകന് കതിരു നിര്‍മ്മിച്ച വാസഗൃഹത്തിന് ഓക്കുപെന്‍സി അനുവദിക്കുന്നതിന് സെക്രട്ടറി, കടമ്പൂര് ഗ്രാമപഞ്ചായത്തിനോട് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു.
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 20
Updated on 2024-05-16 11:22:26
occupancy issued