LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kakkombu Rubber Producers Society Muttom
Brief Description on Grievance:
Building Number reg
Receipt Number Received from Local Body:
Interim Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 18
Updated on 2023-12-26 14:47:59
നവകേരള സദസ്സ് പരാതിക്കാരന് :- കാക്കൊമ്പ് റബ്ബര്‍ പ്രൊഡ്യുസേഴ്സ് ചാരിറ്റബിള്‍ സൊസൈറ്റി. ഫോണ്‍നമ്പര്‍ : 9495194482 19-09-2022-ല്‍ റബ്ബര്‍ ബോര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ ചാരിറ്റബിള്‍ സൊസൈറ്റിയായി 1989-ല്‍ ആരംഭിച്ച കാക്കൊമ്പ് റബ്ബര്‍ പ്രൊഡ്യുസേഴ്സ് സൊസൈറ്റി 1999-ല്‍ പണി പൂര്‍ത്തീകരിച്ച VI/19 കെട്ടിടത്തിന് (ഗ്രൂപ്പ് പ്രോസസ്സിംഗ് സെന്റര്‍) മറ്റ് മുറികള്‍ക്കും പഞ്ചായത്തിലെ കര്‍ഷകര്‍ക്കും വനിതകള്‍ക്കും അവരുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ ഉതകുന്ന പ്രോഗ്രാമുകള്‍ ട്രെയിനിംഗുകള്‍ ചാരിറ്റബിള്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ 2010-ല്‍ നിര്‍മ്മാണം പൂര്‍ത്തികരിച്ച VI/14 കെട്ടിടത്തിന്റെ ബാക്കി മുറികള്‍ക്കും കുടി വനിതാ എസ്. എച്ച് ജി-കള്‍, ജെ. എല്‍. ജി-കള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി നമ്പര്‍ ഇട്ട് കിട്ടുന്നതിലേക്ക് മുട്ടം ഗ്രാമപഞ്ചായത്തില്‍ അപേക്ഷ നല്‍കിയിരുന്നു. നാളിതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. മുട്ടം പഞ്ചായത്തിലേയും സമീപ പഞ്ചായത്തിലേയും 1250-ന് മുകളില്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായി പ്രവര്‍ത്തിയ്ക്കുന്ന ടി ചാരിറ്റബിള്‍ സൊസൈറ്റിയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മറ്റ് മുറികള്ക്കുകുടി ദയവായി നമ്പര്‍ ഇട്ടുതരണമെന്നതാണ് അപേക്ഷയിലെ ആവശ്യം. സെക്രട്ടറിയുടെ റിപ്പോര്‍ട്ട് മുട്ടം ഗ്രാമ പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ പ്രസിഡന്റ്, RPS കാക്കൊമ്പിന്റെ ഉടമസ്ഥതയില്‍ വാണിജ്യാവശ്യത്തിനായുള്ള കെട്ടിടം (6/19), പാര്പ്പിടാവശ്യത്തിനായുള്ള കെട്ടിടം (6/14) എന്നിവ നിലവില്‍ ഉണ്ട്. ടി കെട്ടിടത്തിനോട് ചേര്‍ന്ന് നിര്‍മ്മാണം പൂര്‍ത്തീകരിച്ച G1 കാറ്റഗറിയിലുള്ള മൂന്ന് കെട്ടിടങ്ങള്‍ ക്രമവല്കരിയ്ക്കുന്നതിനായി പ്രസിഡന്റ്, കാക്കൊമ്പ് RPS 18/൦4/2023 തീയതിയില്‍ ഈ ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ടി അപേക്ഷയില്‍ സ്ഥലപരിശോധന നടത്തിയ അസിസ്റ്റന്റ് എഞ്ചിനീയര്‍ LID& EW സെക്ഷന്‍ അപാകതകള്‍ പരിഹരിയ്ക്കുന്നതിനായി നിര്ദ്ദേശിയ്ക്കുകയും ആയത് പരിഹരിക്കുന്നതിനായി 15/൦7/2023 തീയതിയില്‍ അപേക്ഷകന് കത്ത് മുഖേന നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. ടി കത്തിലെ നിര്‍ദ്ദേശപ്രകാരം 21/൦7/2023 തീയതിയില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ NOC മാത്രമാണ് അപേക്ഷകന് ഹാജരാക്കിയിരിക്കുന്നത്. മറ്റ് അപാകതകള്‍ നാളിതുവരെ പരിഹരിയ്ക്കാത്തതിനാല് ടിയാളുടെ അപേക്ഷയില്‍ തുടര്‍ നടപടികള്‍ സ്വീകരിയ്ക്കുന്നതിന് സാധിച്ചിരുന്നില്ല എന്നുള്ള വിവരം റിപ്പോര്‍ട്ട് ചെയ്യുന്നു. തീരുമാനം മേല്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സൊസൈറ്റി നിര്‍മ്മിച്ചിട്ടുള്ള കെട്ടിടങ്ങള്‍ പരിശോധിക്കുന്നതിനും പരിശോധിച്ചതിനുശേഷം അന്തിമ തീരുമാനം കൈക്കൊള്ളുന്നതിനും സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Escalated made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 19
Updated on 2024-01-20 10:52:23
അന്തിമ തീരുമാനം നിലവില്‍ നമ്പര്‍ ഉള്ള (VI(19) ഇന്‍ഡസ്ട്രിയല്‍ ബില്‍ഡിംഗിനോട് കൂട്ടിചേര്‍ത്തതും ഇതിന്റെ മുകളിലായും നിര്‍മ്മിച്ചിട്ടുള്ള ഒന്നാം നമ്പര്‍ കെട്ടിടം പരിഗണിച്ചതില്‍ G1 കാറ്റഗറിയില്‍ പെടുന്ന ടി കെട്ടിടത്തിന് വശങ്ങളില് 3 മീറ്റര്‍ തുറസ്സായ സ്ഥലം ആവശ്യമാണ്. എന്നാല്‍ സ്ഥല പരിശോധനയില്‍ പഞ്ചായത്തില്‍ സമര്‍പ്പിച്ചിട്ടുള്ള പ്ലാന്‍ പ്രകാരമുള്ള അളവുകള്‍ ലഭ്യമല്ലാത്തതാണ്. കടമ്പുകാനത്തില് വക വസ്തുവിനോട് ചേര്‍ന്ന് വരുന്ന ഭാഗത്ത് കെട്ടിടത്തിന്റെ ലഭ്യമായ തുറസ്സായ സ്ഥലം 1.60മീറ്റര്‍ , 0മീറ്റര്‍ എന്നിങ്ങനെയാണ്. നമ്പറിംഗിനായി പരിഗണിക്കുന്നതിന് നല്‍കിയിട്ടുള്ള രണ്ടും മൂന്നും കെട്ടിടങ്ങള്‍ തമ്മില്‍ ഷീറ്റിട്ട് ബന്ധിപ്പിച്ചിട്ടുണ്ട്. മൂന്നാം നമ്പര്‍ ആയി രേഖപ്പെടുത്തിയിരിക്കുന്ന കെട്ടിടത്തിന്റെ തോടിനോട് ചേര്‍ന്ന് വരുന്ന വശത്ത് 3.40m, 5.32m എന്നിങ്ങനെ തുറസ്സായ സ്ഥലം പ്ലാനില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും 1.40m,1.90m എന്നിങ്ങനെയാണ് സൈറ്റില്‍ ലഭ്യമായിട്ടുള്ളത്. മൂന്നാം നമ്പര്‍ കെട്ടിടത്തിന്റെ സൈഡ് ഒന്നില്‍ പ്ലാനില്‍ 2m രേഖപ്പെടുത്തിയിരിക്കുന്ന ഭാഗത്ത് 1.6m മാത്രമാണ് ലഭ്യമാകുന്നത്. എന്നാല്‍ ഈ രണ്ട് കെട്ടിടങ്ങളും വ്യാവസായിക ഗണത്തില്‍ ഉള്‍പ്പെടുത്തേണ്ടതിനാല്‍ വശങ്ങളില് ആവശ്യമായ തുറസ്സായ സ്ഥലം KPBR 2019 ചട്ടം 26(4) പ്രകാരം മൂന്ന് മീറ്ററാണ്. ആയത് ചുറ്റുപാടും ലഭ്യമല്ല. കൂടാതെ തോട് വരുന്ന ഭാഗം പുറമ്പോക്ക് വരുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ രേഖകള്‍ ഒന്നും ലഭിച്ചിട്ടില്ല. മേല്‍ വിവരിച്ച ചട്ട ലംഘനങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ടി കെട്ടിട സമുച്ചയം നമ്പറിംഗിനായി പരിഗണിക്കാവുന്നതല്ല. എന്നിരുന്നാലും ടി കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും വ്യവസായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനാലും വ്യവസായം നടത്തുന്ന സംരംഭകരെ പ്രോത്സാഹിപ്പിക്കുക എന്നത് ബഹു.കേരള സര്‍ക്കാരിന്റെ പോളിസി ആയതിനാലും പ്രത്യേക ഇളവുകള്‍ നല്കി കെട്ടിടത്തിന് നമ്പര്‍ നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ടി പരാതി ജില്ലാ അദാലത്ത് സമിതിക്ക് കൈമാറുന്നതിന് സമിതി ഐക്യകണ്ഠേന തീരുമാനിച്ചു. കെട്ടിടം 2 PWD യുടെ കാക്കൊമ്പ് റോഡിനഭിമുഖമായി 5 സെന്റില്‍ നിര്‍മ്മിച്ചിട്ടുള്ള കൊമേര്ഷ്യല്ഗണത്തില് ഉള്‍പ്പെട്ട മൂന്ന് നിലയില്‍ നിര്‍മ്മിച്ചിട്ടുള്ള കെട്ടിടത്തിന്റെ സൈറ്റ് പരിശോധിച്ചതില്‍ താഴെപ്പറയുന്ന ന്യൂനതകള്‍ കാണുന്നു. 26(4) ആവശ്യമായത് ലഭ്യമായത് Front 3 m 3.60 m Rear 1.5 m 0 മീറ്റര്‍ Side 1 1 m 1.6 m, 1.70 m, 0.30 m Side 2 ( Private Road - വീതി 4 മീറ്റര്‍) 2 m 30 cm, 40 cm (Shade projection 45 cm) സൈഡ് രണ്ടില്‍ പ്രൈവറ്റ് റോഡില്‍ നിന്നും 2 മീറ്റര്‍ ആവശ്യമായതിന് 30 cm, 40cm മാത്രമാണ് ലഭിക്കുന്നത്. മാത്രമല്ല 45cm ഷെയ്ഡ് പ്രൊജക്ഷന് ഉണ്ട്. കൂടാതെ സൈഡ് ഒന്നില്‍ മിനിമം 1 മീറ്റര്‍ വേണ്ടിടത്ത് ആയത് എല്ലായിടത്തും ലഭ്യമല്ല. കൂടാതെ പുറകുവശം 1.5 മീറ്റര്‍ വേണ്ട ഭാഗത്ത് കണ്‍സെന്റില്ലാതെ അയല്‍വാസിയുടെ പ്ലോട്ടിനോട് ചേര്‍ന്ന് നിര്‍മ്മാണം നടത്തിയിരിക്കുന്നു. മേല്‍ ചട്ട ലംഘനങ്ങള്‍ ഉള്ളതിനാല്‍ നിലവില്‍ നമ്പര്‍ നല്കാന് നിര്‍വ്വാഹമില്ലാത്തതാകുന്നു. എന്നാല്‍ ഗവണ്മെന്റിലേക്ക് പിഴയടച്ചുകൊണ്ട് അനധികൃത നിര്‍മ്മാണം ക്രമവത്കരിക്കുന്നതിനായി സര്‍ക്കാരില്‍ നിന്നും ഉത്തരവ് പുറപ്പെടുവിയ്ക്കുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ക്കായി പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണെന്ന് അപേക്ഷകനെ അറിയിക്കുന്നതിന് സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Interim Advice made by Idukki District
Updated by Sri.Senkumar.K., Assistant Director -I
At Meeting No. 10
Updated on 2024-03-07 11:38:37
ഉപസമിതിയുടെ റിപ്പോർട്ട് പരിശോധിച്ചതിൽ ചട്ടം ലംഘനം ഉള്ളതായി കാണുന്നു. ടി നിർമ്മാണം 07.11.2019 ന് മുമ്പോ നിർമ്മാണം പൂർത്തീയായതാണെങ്കിൽ സർക്കാർ ഉത്തരവ് സ.ഉ.(പി) നമ്പർ 21/2024/എൽ.എസ്.ജി.ഡി. ഉത്തരവ് വിധേയമായി തീരുമാനം കൈകൊള്ളുന്നതിന് പഞ്ചായത്തിനെ അറിയിക്കുവാൻ തീരുമാനിച്ചു.