LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Maliyekkal House, Puthuponnani, Ward 41
Brief Description on Grievance:
Navakerala Sadas - Not getting house number reg
Receipt Number Received from Local Body:
Interim Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 21
Updated on 2024-01-28 11:33:28
41/219A എന്ന കെട്ടിട നമ്പർ നൽകുകയും 889 രൂപ നികുതി ചുമതത്തുകയും ചെയ്തിരിക്കുന്നു. 2019-20.ൽ നൽകിയ അപേക്ഷ പ്രകാരം 9-2021 ആണ് കെട്ടട നമ്പർ നൽകിയത് . റേഷൻ കാർഡിന് അപേക്ഷ നൽകിയപ്പോൾ സർട്ടിഫിക്കേറ്റ് അനുവദിച്ചില്ല. 3556 രൂപ കുടുശ്ശിക അടക്കണം എന്ന് ആവശ്യപ്പെട്ടു. വിശദീകരണം സെക്രട്ടറി സമർപ്പിക്കേണ്ടതാണ്.
Escalated made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 22
Updated on 2024-02-14 20:25:51
25-1-24ലെ അദാലത്തിലെ തീരുമാന പ്രകാരം ശ്രീ. ഹമീദിന്റെ ഫയൽ പഠിച്ച് 2-2-24നകം വിശദീകരണം സമർപ്പിക്കാൻ സെക്രട്ടറിയൊട് ആവശ്യപ്പെട്ടിരുന്നു. വിശദീകരണം സമർപ്പിക്കുകയൊ നവകേരള സദസ്സിൽ സമർപ്പിച്ച ഈ പരാതി പരിഹരിക്കുകയൊ ചെയ്യുന്നതിന് സെക്രട്ടറി നടപടികളൊന്നും സ്വീകരിച്ച് കാണുന്നില്ല. പരാതിക്കാരൻ ഉപസമിതിയെ വീണ്ടും സമീപിച്ചിരിക്കുകയാണ്. സെക്രട്ടറിക്ക് വാക്കാൽ നിർദ്ദേശം നൽകിയിട്ടും ആയത് പാലിച്ച് കാണുന്നില്ല. ആയതിനാൽ മേൽ നടപടികൾക്കായി പരാതി എസ്കലേറ്റ് ചെയ്യുന്നു. 25-1-24ലെ മിനുട്സിന്റെ പ്രസക്തഭാഗം താഴെ ചേർക്കുന്നു. പരാതി 3 പൊന്നാനി നഗരസഭ ശ്രീ ഹമീദ് മാളിയേക്കൽ ഹൗസ് പൊന്നാനി. 2014-15 വർഷത്തിൽ വീട് നിര്‍മ്മാണത്തിന് ലഭിച്ച പെർമിഷൻ പ്രകാരം വീടുപണി പൂർത്തിയാവാത്തതിനാൽ പെർമിറ്റ് കാലാവധി തീർന്നിരുന്നു. 2018-19 ൽ വീടുപണി തീർത്ത് നമ്പറിന് അപേക്ഷിച്ചപ്പോൾ വിൽപ്പന നടത്തിയ അഞ്ച് സെന്റ് സ്ഥലത്തിന്റെ കൂടി കൈവശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് പറഞ്ഞ് നഗരസഭ അധികൃതര്‍ അപേക്ഷ നിരസിച്ചു എന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. റേഷൻ കാർഡിന് വേണ്ടി താമസ സർട്ടിഫിക്കേറ്റിന് അപേക്ഷ നൽകിയപ്പോൾ സർട്ടിഫിക്കേറ്റ് അനുവദിച്ചില്ല എന്നും പരാതിയിൽ പറയുന്നു. 2014-15 ൽ വീട് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഒരു ഭാഗം വിൽപ്പന നടത്തിയിരുന്നു. ശ്രീ. ഹമീദിന് 41/219A എന്ന വീട് നമ്പർ അനുവദിച്ചിരുന്നു. 1-9-21ന് 1125/- രൂപ ഫീസായും ടിയാന് അടച്ചതായി കാണുന്നു. നഗരസഭ അധികൃതരുടെ അഭിപ്രായത്തിൽ ടിയാന്റെ വീട് സ്ഥിതി ചെയ്യുന്ന സ്ഥലമാണ് വില്പന നടത്തിയത് എന്നാണ്. പരാതിക്കാരനോട് ഫോണിൽ ബന്ധപ്പെട്ട് അന്വേഷിച്ചപ്പോൾ വീട് ഉള്‍പ്പെടാത്ത ഭാഗമാണ് വില്പന നടത്തിയത് എന്നാണ് ടിയാൻ പറഞ്ഞത്. 41/219A എന്ന കെട്ടിട നമ്പർ നൽകുകയും 889 രൂപ നികുതി ചുമത്തുകയും ചെയ്തിരിക്കുന്നു. 2019-20ൽ നൽകിയ അപേക്ഷ പ്രകാരം 2021 സെപ്തമ്പർ മാസത്തിലാണ് കെട്ടട നമ്പർ നൽകിയത്. 3556 രൂപ കുടിശ്ശിക അടക്കണം എന്ന് ആവശ്യപ്പെട്ട് നോട്ടീസും നൽകി കാണുന്നു. കുടിശ്ശിക നികുതിയുടെ പലിശ ഇളവിന് ശ്രീ. ഹമീദ് 13-3-23ന് അപേക്ഷ സമർപ്പിച്ചതായും മാർച്ച് 31 വരെ മാത്രമെ പലിശയില്ലാതെ നികുതി അടക്കാൻ കഴിയുകയുള്ളൂ എന്ന മറുപടി 24-3-23ന് ഹമീദിന് നൽകിയതായും കാണുന്നു. സർക്കാർ പലിശ ഇളവ് നൽകിയ ഉത്തരവ് നിലനിൽക്കെയാണ് ആ ആനുകൂല്യം അപേക്ഷകന് നിരസിച്ച് 24-3-23ന് സെക്രട്ടറി കത്ത് നൽകിയത്. സെക്രട്ടറിക്ക് വേണ്ടി ഹാജരായ ഓവർസീയർക്ക് ഈ പരാതിയിൽ തൃപികരമായ വിശദീകരണം നൽകുന്നതിന് കഴിഞ്ഞില്ല എന്ന് സമിതി വിലയിരുത്തി. ഈ പരാതിയിൻമേൽ 2-2-24നകം സെക്രട്ടറി വിശദീകരണം സമർപ്പിക്കേണ്ടതാണ്. 18-1-24ലെ അദാലത്തിലും സെക്രട്ടറി ഹാജരാവുകയൊ സെക്രട്ടറിക്ക് വേണ്ടി ഹാജരായ ഓവസീയർക്ക് പരാതികളിൽ തൃപ്തികരമായ വിശദീകരണം നൽകുന്നതിനൊ കഴിഞ്ഞിരുന്നില്ല. ആയത് സംബന്ധിച്ച് പ്രത്യേക പരാമർശം നടത്തിയിട്ടും അത് ഗൌനിച്ചതായി കാണുന്നില്ല. കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട പരാതികൾ അദാലത്തിൽ പരിഗണിക്കുമ്പോൾ മുനിസിപ്പൽ എഞ്ചിനീയറുടെ സാനിധ്യം സെക്രട്ടറി ഉറപ്പാക്കേണ്ടതാണ്.
Attachment - Sub District Escalated:
Final Advice made by Malappuram District
Updated by Preethi Menon, Joint Director
At Meeting No. 18
Updated on 2024-05-03 13:36:17
ശ്രീ ഹമീദ് മാളിയേക്കൽ ഹൗസ് പൊന്നാനി. 2014-15 വർഷത്തിൽ വീട് നിര്‍മ്മാണത്തിന് ലഭിച്ച പെർമിഷൻ പ്രകാരം വീടുപണി പൂർത്തിയാവാത്തതിനാൽ പെർമിറ്റ് കാലാവധി തീർന്നിരുന്നു. 2018-19 ൽ വീടുപണി തീർത്ത് നമ്പറിന് അപേക്ഷിച്ചപ്പോൾ വിൽപ്പന നടത്തിയ അഞ്ച് സെന്റ് സ്ഥലത്തിന്റെ കൂടി കൈവശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് പറഞ്ഞ് നഗരസഭ അധികൃതര്‍ അപേക്ഷ നിരസിച്ചു എന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. റേഷൻ കാർഡിന് വേണ്ടി താമസ സർട്ടിഫിക്കേറ്റിന് അപേക്ഷ നൽകിയപ്പോൾ സർട്ടിഫിക്കേറ്റ് അനുവദിച്ചില്ല എന്നും പരാതിയിൽ പറയുന്നു. പൊന്നാനി നഗരസഭാ പരിധിയിൽ താമസിച്ചു വരുന്ന ശ്രീ.ഹമീദ് മാളിയേക്കൽ വീട്, പൊന്നാനി എന്നവർ വാർഡ് 41 ൽ 2018-19 വർഷത്തിൽ 107.12 ച.മീറ്റർ വിസ്തീർണ്ണത്തിൽ ഒരു വീട് നിർമ്മിക്കുകയും ടി വീടിന് നമ്പർ അനുവദിക്കുന്നതിനായി അപേക്ഷിക്കുകയും ചെയ്തിരുന്നു എന്നും, ടി സമയത്ത് ടിയാളുടെ കൈവശാവകാശ രേഖകളിലേയും പ്ലാനിലേയും അപാകതകൾ ചൂണ്ടികാണിച്ച് ആയത് പരിഹരിക്കുന്നതിന് കത്ത് നൽകിയതായും, 2021 ൽ അപാകത പരിഹരിച്ച് നൽകുകയും ചെയ്തു എന്നും, പണി പൂർത്തീകരിച്ച തീയതിയായ 2019 പ്രാബല്യത്തിൽ നികുതി നിർണ്ണയിക്കുകയും, നികുതി ഒടുക്കുന്നതിനായി ഡിമാൻറ് നോട്ടീസ് നൽകിയട്ടുള്ളതാണ് എന്നും, എന്നാൽ ടി കാലയളവിലെ പിഴപലിശ ഒഴിവാക്കി നൽകുന്നതിലേക്കായി ടിയാൾ ആക്ഷേപം ഉന്നയിച്ചതായും, ആയതിൻറെ അടിസ്ഥാനത്തിൽ 2023 മാർച്ച് മാസം 31 വരെ സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമുള്ള പിഴപലിശ ഇളവ് ലഭ്യമാണെന്നുള്ള വിവരം ടിയാളെ അറിയിച്ചിരുന്നു എന്നും, എന്നാൽ ടിയാൻ നാളിത് വരെ ടി കെട്ടിടത്തിൻമേൽ ചുമത്തിയ വസ്തുനികുതി ഒടുക്കുവാൻ തയ്യാറായിട്ടില്ല എന്നും, പിഴപലിശ ഇളവ് ഒടുക്കുന്നതിനായി ബിൽ കളക്ടർമാർ നിരവധി തവണ നേരിട്ടും മറ്റും അറിയിപ്പ് നൽകിയട്ടും വസ്തു നികുതി അടവാക്കാത്തതുമാണ് എന്ന് സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. 2014-15 ൽ വീട് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഒരു ഭാഗം വിൽപ്പന നടത്തിയിരുന്നു എന്നും, ശ്രീ. ഹമീദിന് 41/219A എന്ന വീട് നമ്പർ അനുവദിച്ചിരുന്നു എന്നും, 1-9-21ന് 1125/- രൂപ ഫീസായും ടിയാന് അടച്ചതായി കാണുന്നു എന്നും, നഗരസഭ അധികൃതരുടെ അഭിപ്രായത്തിൽ ടിയാന്റെ വീട് സ്ഥിതി ചെയ്യുന്ന സ്ഥലമാണ് വില്പന നടത്തിയത് എന്നാണ്. പരാതിക്കാരനോട് ഫോണിൽ ബന്ധപ്പെട്ട് അന്വേഷിച്ചപ്പോൾ വീട് ഉള്‍പ്പെടാത്ത ഭാഗമാണ് വില്പന നടത്തിയത് എന്നാണ് ടിയാൻ പറഞ്ഞത് എന്നും, 41/219A എന്ന കെട്ടിട നമ്പർ നൽകുകയും 889 രൂപ നികുതി ചുമത്തുകയും ചെയ്തിരിക്കുന്നു എന്നും, 2019-20ൽ നൽകിയ അപേക്ഷ പ്രകാരം 2021 സെപ്തമ്പർ മാസത്തിലാണ് കെട്ടിട നമ്പർ നൽകിയത് എന്നും, 3556 രൂപ കുടിശ്ശിക അടക്കണം എന്ന് ആവശ്യപ്പെട്ട് നോട്ടീസും നൽകി കാണുന്നു എന്നും, കുടിശ്ശിക നികുതിയുടെ പലിശ ഇളവിന് ശ്രീ. ഹമീദ് 13-3-23ന് അപേക്ഷ സമർപ്പിച്ചതായും മാർച്ച് 31 വരെ മാത്രമെ പലിശയില്ലാതെ നികുതി അടക്കാൻ കഴിയുകയുള്ളൂ എന്ന മറുപടി 24-3-23 ന് ഹമീദിന് നൽകിയതായും കാണുന്നു എന്നും, സർക്കാർ പലിശ ഇളവ് നൽകിയ ഉത്തരവ് നിലനിൽക്കെയാണ് ആ ആനുകൂല്യം അപേക്ഷകന് നിരസിച്ച് 24-3-23ന് സെക്രട്ടറി കത്ത് നൽകിയത് എന്നും, സെക്രട്ടറിക്ക് വേണ്ടി ഹാജരായ ഓവർസീയർക്ക് ഈ പരാതിയിൽ തൃപികരമായ വിശദീകരണം നൽകുന്നതിന് കഴിഞ്ഞില്ല എന്ന് സമിതി വിലയിരുത്തിയതായും, ഈ പരാതിയിൻമേൽ 2-2-24നകം സെക്രട്ടറി വിശദീകരണം സമർപ്പിക്കേണ്ടതാണ് എന്നും, 18-1-24ലെ അദാലത്തിലും സെക്രട്ടറി ഹാജരാവുകയൊ സെക്രട്ടറിക്ക് വേണ്ടി ഹാജരായ ഓവസീയർക്ക് പരാതികളിൽ തൃപ്തികരമായ വിശദീകരണം നൽകുന്നതിനൊ കഴിഞ്ഞിരുന്നില്ല എന്നും, ആയത് സംബന്ധിച്ച് പ്രത്യേക പരാമർശം നടത്തിയിട്ടും അത് ഗൌനിച്ചതായി കാണുന്നില്ല എന്നും, കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട പരാതികൾ അദാലത്തിൽ പരിഗണിക്കുമ്പോൾ മുനിസിപ്പൽ എഞ്ചിനീയറുടെ സാനിധ്യം സെക്രട്ടറി ഉറപ്പാക്കേണ്ടതാണ് എന്നും ആയതിനാൽ മേൽ നടപടികൾക്കായി പരാതി എസ്കലേറ്റ് ചെയ്യുന്നതായും ഉപജില്ലാ സമിതി റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. ജില്ലാസമിതി പ്രസ്തുത അപേക്ഷ പരിഗണിച്ചു. പ്രസ്തുത കെട്ടിടം ഒകുപ്പൻസി അനുവദിച്ച് നമ്പർ അനുവദിച്ചതാണ് എന്ന് ജില്ലാ അദാലത്ത് വിലയിരുത്തുന്നു. വസ്തുനികുതി ചട്ടമനുസരിച്ച് നികുതിയടക്കാൻ കക്ഷി ബാധ്യസ്ഥ ആയതിനാൽ, ചട്ടപ്രകാരം നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.