LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Poocholamadu,Kannamangalam
Brief Description on Grievance:
Building permit fee Reg.
Receipt Number Received from Local Body:
Final Advice made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 22
Updated on 2024-01-23 15:46:03
ശ്രീ സൈനുദ്ധീൻ, അഞ്ചു കണ്ടൻ ഹൌസ് പൂച്ചോലമാട് എന്നവർ റീ സ.373/1-27 ൽ പെട്ട സ്ഥലത്ത് ഉണ്ടായിരുന്ന പഴയ വീട് പൊളിച്ച് അനുമതി ഇല്ലാതെ നിർമ്മിച്ച151.61ച മി വിസ്തീർണമുള്ള പുതിയ വീടിന് ക്രമവത്കരണ ഫീസും വീട് നിർമ്മിച്ചത് മുതലുള്ള കെട്ടിടനികുതിയും ഒഴിവാക്കി നൽകുന്നതിനാണ് അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. കേരള പഞ്ചായത്ത് കെട്ടിടനിർമാണ ചട്ടം 4(2) അനുസരിച്ച് പുതിയ നിർമ്മാണമോ പുനർ നിർമ്മാണമോ നടത്തുന്നതിന് മുൻപ് സെക്രട്ടറിയിൽ നിന്നും പെർമിറ്റ് എടുക്കണം എന്ന് പറയുന്നു. ആയത് ലംഘിച്ച് നിർമ്മിക്കുന്ന കെട്ടിടം ക്രമ വത്കരിക്കുന്നതിന് ചട്ടത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇപ്രകാരം അനുമതി ഇല്ലാതെ നിർമിച്ച കെട്ടിടം ക്രമവൽ കരിക്കുന്നതിന് ഫീസായി പ്രാബല്യത്തിലുള്ള ഫീസിന്റെ ഇരട്ടി ക്രമവത്കരണ ഫീസ് ആയി അടവാക്കേണ്ടതുണ്ട്. ആയതിൽ ഇളവ് നൽകാൻ ചട്ടത്തിൽ വ്യവസ്ഥ ഇല്ല. ആയതിനാൽ ഹരജിക്കാരന്റെ ആവശ്യം പരിഗണിക്കാവുന്നതല്ല എന്ന് കാണുന്നു. ഹരജിക്കാരന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി മറുപടി നൽകേണ്ടതാണ്.
Final Advice Verification made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 24
Updated on 2024-01-31 16:58:26
അദാലത്ത് തീരുമാനം ഹരജിക്കാരനെ അറിയിച്ചു