LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Chirukundankuzhi,Perinthalmanna
Brief Description on Grievance:
Building permit & number Reg.
Receipt Number Received from Local Body:
Escalated made by MPM3 Sub District
Updated by അബ്ദുള്‍ ഗഫൂർ കെ എ, Internal Vigilance Officer
At Meeting No. 19
Updated on 2024-01-06 23:03:58
ശ്രീ.ബേബി.സി.ജെ S/o ജോൺ,ചിരികണ്ടൻ വീട്,വളയമൂച്ചി. കുന്നപ്പള്ളി.ഡോക്കറ്റ് നമ്പർ MPM0381045.നിർമ്മാണം പൂർത്തീകരിച്ച വീടിന് കെട്ടി നമ്പർ ലഭിക്കാത്തത് സംബന്ധിച്ച്. സൈറ്റ് നഗരസഭയിലെ അസി.എഞ്ചിനിയറുടെ സാന്നിദ്ധ്യത്തിൽ പരിശോധിച്ചു കെട്ടിട നിർമ്മാണ പെർമിറ്റ് എടുക്കാതെ നിർമ്മിച്ച വീടാണ് എന്നും വളയമൂച്ചി-ഒലിങ്കര ലിങ്ക് റോഡിന് മാസറ്റർ പ്ലാൻ പ്രകാരം റോഡ് വൈഡനിംഗ് ഉണ്ടെന്നും ആയത് പ്രകാരം കെട്ടിടത്തിന്റെ ഒരു ഭാഗത്ത് സെറ്റ് ബാക്ക് ലഭിക്കാത്തതിനാലാണ് കെട്ടിടം ക്രമവൽകരിച്ച് കെട്ടി നമ്പർ നൽകാൻ കഴിയാത്തത് എന്ന് സ്ഥല പരിശോധന സമയത്ത് അറിയിച്ചു. മാസ്റ്റർ പ്ലാൻ പ്രകാരം റോഡ് വൈഡനിംഗ് ഉള്ളതിനാൽ മേൽ ഹരജിയിൽ ഉചിതമായി തീരുമാനം എടുക്കുന്നതിന് ഹരജി ജില്ല തല സ്ഥിരം അദാലത്ത് സമിതിയിലേക്ക് കൈമാറുന്നതിന് തീരുമാനിച്ചു.
Final Advice made by Malappuram District
Updated by Preethi Menon, Joint Director
At Meeting No. 14
Updated on 2024-02-26 17:13:33
പെരിന്തൽമണ്ണ നഗരസഭയിലെ ഇരുപതാം വാർഡിലെ സ്ഥിരതാമസക്കാ രനായ ശ്രീ.ബേബി.സി.ജെ (ഡോക്കറ്റ് നമ്പർ MPM0381045), S/o ജോൺ, ചിരികണ്ടൻ വീട്, വളയമൂച്ചി. കുന്നപ്പള്ളി എന്നവര്‍, പെരിന്തൽമണ്ണ താലൂക്ക് പാതയ്ക്ക് പാതക്കര അംശം എരവിമംഗലം ദേശത്ത് തൻറെ വകയായുള്ള സ്ഥലത്ത് വീട് പണിയുന്നതിന് 24.4. 2018 വീട് നിർമ്മാണ അനുവാദത്തിന് വേണ്ടി പെരിന്തൽമണ്ണ നഗരസഭയിൽ 64 /17-18 നമ്പർ അപേക്ഷ സമർപ്പിച്ചിരുന്നു എന്നും, എന്നാൽ നഗരസഭയിൽ മാസ്റ്റർ പ്ലാൻ നിലവിൽ വന്നു എന്ന സാങ്കേതിക പ്രശ്നം ഉന്നയിച്ച് വീടിന് പെര്‍മിറ്റ് അനുവദിച്ചു നൽകിയില്ല എന്നും, വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം കെട്ടിടം നിർമ്മാണ സാമഗ്രികളുടെ വില കൂടിവരുന്നതിനാലും ഞാൻ വീട് നിർമ്മാണത്തിന് ലോൺ പാസാക്കി എടുത്തതിനാലും പലിശ വർദ്ധിച്ചു വരുന്ന സാഹചര്യമുണ്ടായതിനാൽ ആദ്യം നഗരസഭയിൽ സമർപ്പിച്ച പ്ലാൻ പ്രകാരം വീട് നിർമ്മിക്കുകയുണ്ടായി എന്നും, റോഡിൻറെ വശത്ത് സ്ഥിതി ചെയ്യുന്ന പ്രസ്തുത വീടിൻറെ മാസ്റ്റർ പ്ലാൻ പ്രകാരം ഒരു വശത്ത് മാത്രം ഒരു മീറ്റർ കുറവുണ്ട് എന്ന കാരണത്താൽ പ്രസ്തുത വീടിന് നമ്പർ നഗരസഭ അനുവദിച്ചു തന്നിട്ടില്ല എന്നും, തന്റേതല്ലാത്ത കാരണത്താലും അശാസ്ത്രീയമായ മാസ്റ്റർ പ്ലാൻ നടപ്പിലാക്കിയതിനാലും തന്നെപ്പോലെ പ്രസ്തുത പ്രദേശത്ത് നിരവധി വീടുകൾക്ക് കെട്ടിട നമ്പർ ലഭിക്കാത്ത സാഹചര്യമുണ്ട് എന്നും, ആയതിനാൽ പ്രസ്തുത വീടിന് കെട്ടിടം നമ്പറിൽ ലഭ്യമാക്കുന്നതിനായാണ് ടിയാൻ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. കെട്ടിട നിർമ്മാണ പെർമിറ്റ് എടുക്കാതെ നിർമ്മിച്ച വീടാണ് എന്നും വളയമൂച്ചി-ഒലിങ്കര ലിങ്ക് റോഡിന് മാസറ്റർ പ്ലാൻ പ്രകാരം റോഡ് വൈഡനിംഗ് ഉണ്ടെന്നും ആയത് പ്രകാരം കെട്ടിടത്തിന്റെ ഒരു ഭാഗത്ത് സെറ്റ് ബാക്ക് ലഭിക്കാത്തതിനാലാണ് കെട്ടിടം ക്രമവൽകരിച്ച് കെട്ടിട നമ്പർ നൽകാൻ കഴിയാത്തത് എന്നും സ്ഥല പരിശോധന സമയത്ത് അസിസ്റ്റൻറ് എൻജിനീയര്‍ അറിയിച്ചതായി ഉപജില്ലാ സമിതി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. ജില്ലാ അദാലത്ത് പ്രസ്തുത പരാതി ചര്‍ച്ച ചെയ്തു. മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ഇക്കാര്യത്തിൽ അപേക്ഷന് അനുകൂലമായ നടപടികള്‍ സ്വീകരിക്കുവാൻ നിർവ്വാഹമില്ലാത്തതാണ്. പ്രസ്തുത കെട്ടിടത്തിൻറെ കെട്ടിടത്തിൻറെ കാര്യത്തിൽ നിയമാനുസൃത നടപടികള്‍ സെക്രട്ടറി സ്വീകരിക്കേണ്ടതാണ്.