LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
NARIMATTATHIL(H) KOZHUVANAL P.O KOTTAYAM PIN:686573
Brief Description on Grievance:
ഇപ്പോഴുള്ള ഐക്കര- വാക്കപുലം - തോക്കാടു റോഡിന്റെ ശരിയായ വീതി 3 മീറ്റർ ആണ്. എന്നാൽ പഞ്ചായത്ത് അസ്തിയിൽ 4 മീറ്റർ കാണിച്ചിട്ടുണ്ട്. ഇതിനു മുൻപ് പെർമിറ്റ് കൊടുത്തിട്ടുള്ള ബാക്കി ബിൽഡിംഗുക്കൾക്ക് 3 മീറ്റർ വീതിയിൽ തന്നെ പെർമിറ്റ് അനുവദിച്ചു കൊടുത്തിട്ടുണ്ട്. എന്നാൽ ഞാൻ പുതിയതായി നിർമിക്കാൻ പോകുന്ന വീടിനു മാത്രം പെർമിറ്റ് അനുവദിച്ചു തരുന്നില്ല.പുതിയ വീട് ന് വേണ്ടി ഉള്ള Permit application no:400489/BPRL02/GPO/2023/3713/(1).
Receipt Number Received from Local Body:
Final Advice made by KTM4 Sub District
Updated by അനിസ് ജി, Internal Vigilance Officer
At Meeting No.
Updated on 2023-06-15 15:40:41
ശ്രീ. ജോസ് മാത്യു നരിമറ്റത്തില്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള മീനച്ചിൽ വില്ലേജ് സര്‍വ്വേ നമ്പർ 566/3 വസ്തുവിൽ 144.84 ച. മീറ്റർ വിസ്തൃതിയില്‍ പാർപ്പിടം നിർമ്മിക്കുന്നതിലേയ്ക്കായി 25/05/2023-ല്‍ കൊഴുവനാൽ പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. സൈറ്റ് പ്ലാന്‍ പ്രകാരം നിര്ദ്ദി ഷ്ട പ്ലോട്ടിന് മുമ്പിലൂടെ കടന്നുപോകുന്ന ഐക്കര തോക്കാട് റോഡിന് 3 മീറ്റർ വീതിയാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ആസ്തി രജിസ്റ്റർ പ്രകാരം ടി റോഡിന് 4 മീറ്റർ വീതിയാണ് ഉള്ളത്. സ്ഥല പരിശോധനയിൽ നിര്ദ്ദി ഷ്ട പ്ലോട്ടിനു മുമ്പിലൂടെ കടന്നുപോകുന്ന പൈക ഭാഗം മുതലുള്ള 332 മീറ്റർ നീളത്തിൽ ടി റോഡിന് 3 മീറ്റര്‍ വീതിയുള്ളതായും ബാക്കി ഭാഗത്തിന് 6 മീറ്റർ വീതിയുള്ളതായും സെക്രട്ടറിക്ക് ബോധ്യപ്പെട്ടു. ആയതിനാൽ 08/06/2023-ലെ പഞ്ചായത്ത് ഭരണ സമിതിയുടെ 32-ാം നമ്പര്‍ അജണ്ടയായി ടി വിഷയം ചർച്ച ചെയ്യുകയും ടി റോഡിന്റെ പേര് വാക്കപ്പുലം ഐക്കര തോക്കാട് എന്നാക്കിയും പൈക ഭാഗം മുതലുള്ള 332 മീറ്റർ നീളത്തിൽ ടി റോഡിന് 3 മീറ്റർ വീതിയുള്ള റീച്ച് 1, 429 മീറ്റർ നീളത്തിൽ ബാക്കി ഭാഗം 6 മീറ്റർ വീതിയുള്ള റീച്ച് 2 എന്നാക്കിയും ആസ്തി രജിസ്റ്റർ കാലികമാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ആയത് പ്രകാരം ശ്രീ. ജോസ് മാത്യു നരിമറ്റത്തിൽ സൈറ്റ് പ്ലാനിൽ റോഡിന്റെ പേര് വാക്കപ്പുലം ഐക്കര തോക്കാട് എന്നാക്കി അപേക്ഷ പുനഃസമർപ്പിക്കുന്ന മുറയ്ക്ക് പെർമിറ്റ് അനുവദിക്കുന്നതാണ്. ആയതിനാൽ ടി പരാതി തീർപ്പാക്കിയിരിക്കുന്നു.
Final Advice Verification made by KTM4 Sub District
Updated by Dr. Chithra P Arunima, Internal Vigilance Officer
At Meeting No. 4
Updated on 2023-11-22 15:06:01
Permit Issued