LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
നിര്‍മല്‍ വില്ല നിര്‍മല ഗിരി
Brief Description on Grievance:
കെട്ടിട നമ്പര്‍ പെര്‍മിറ്റ് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 19
Updated on 2024-01-20 14:31:43
08 /01-2024 dt . 11/01/2024 (കുത്തുപറമ്പ് മുനിസിപാലിറ്റി) നവ കേരള സദസ്സിൽ ശ്രീമതി വിദ്യാ വിനോദ്, നിർമ്മൽ വില്ല, നിർമ്മലഗിരി, കൂത്തുപറമ്പ് സമർപ്പിച്ച, എന്റെ ഉടമസ്ഥനുള്ള 3/ 53, 1/ 361/1, 3/53/A, 3/53B, 3/53/C നമ്പർ കെട്ടിടങ്ങൾക്ക് 2016 ൽ മുൻസിപ്പാലിറ്റിയുടെ അനുമതി കിട്ടാതെ കെട്ടിടത്തിന് നിർമ്മാണത്തിൽ ചില വ്യതിയാനങ്ങൾ വരുത്തിയത് കാരണം നിലവിൽ ഉണ്ടായിരുന്ന കെട്ടിട നമ്പർ അസാധുവാക്കി മാറ്റി UA നമ്പർ പതിക്കുകയുണ്ടായി. 2016 - 17 രണ്ടാം പാദം മുതൽ എന്റെ കയ്യിൽ നിന്നും കെട്ടിടനികുതി മുനിസിപ്പാലിറ്റി സ്വീകരിക്കാൻ കൂട്ടാക്കിയിരുന്നില്ല. എന്നാൽ 2019 നവംബറിൽ അതുവരെ ഉണ്ടായിരുന്ന മുഴുവൻ കുടിശ്ശികയും അടച്ചു തീർക്കുകയും ഉണ്ടായി, പണം സ്വീകരിച്ചതോടെ നിലവിലുണ്ടായിരുന്ന UA നമ്പർ അസാധുവായി മാറും എന്നാണ് അറിയുവാൻ കഴിഞ്ഞത് അതിനുശേഷം ഇന്നേവരെ എല്ലാവർഷവും വീഴ്ച കൂടാതെ നിലവിലുള്ള നിരക്കിൽ കെട്ടിടനികുതി അടക്കുന്നുണ്ട് എങ്കിലും UA നമ്പർ പതിച്ച കെട്ടിടത്തിന് കെട്ടിട നമ്പർ പുനസ്ഥാപിക്കപ്പെട്ടിട്ടില്ല. നികുതി സ്വീകരിക്കുന്ന എന്റെ കെട്ടിടങ്ങൾക്ക് UA നമ്പർ എടുത്ത് മാറ്റി കെട്ടിട നമ്പർ പുനസ്ഥാപിച്ചു തരണം എന്നുള്ള അപേക്ഷ കമ്മിറ്റി പരിശോധിച്ചു, ആയതിൽ അപേക്ഷകയെ നേരിൽ കേട്ടതിൽ നിന്നും ഫയൽ പരിശോധിച്ചതിൽ നിന്നും മേൽ അനധികൃത നിർമ്മാണം ക്രമവൽക്കരിക്കുന്നതിന് അപേക്ഷക സമർപ്പിച്ച അപേക്ഷയിൽ സർക്കാറിന്റെ 10/ 10 / 2017ലെ ആർ.ബി 2/277/17 തസ്വഭവ നമ്പർ കത്തിന്റെ അടിസ്ഥാനത്തിൽ ചീഫ് ടൗൺ പ്ലാനർ 4 അപാകതകൾ പരിഹരിച്ചും വ്യക്തത വരുത്തിയും അപേക്ഷ പുന:സമർപ്പിക്കാൻ സെക്രട്ടറിയോട് ആവശ്യപ്പെട്ടതായി കാണുന്നു. ആയതിൽ സ്ഥലത്തിന്റെ തരം മാറ്റൻ അനുവാദം ലഭിച്ചിട്ടുണ്ടോ എന്നും നിർമ്മാണം വെറ്റ്ലാൻഡ് ആക്ടിന് വിധേയമായിട്ടാണോ എന്നിവയിൽ വ്യക്തത വരുത്തണമെന്നും കൂടി ആവശ്യപ്പെട്ടിട്ടുള്ളതായി കാണുന്നു. ആയതിനുശേഷം 27/09/2019 ന് സമർപ്പിച്ച അനധികൃത നിർമ്മാണം ക്രമവൽക്കരിക്കുന്നതിനുള്ള അപേക്ഷയിൽ കൈവശ സർട്ടിഫിക്കറ്റിൽ വസ്തുവിന്റെ തരം നിലം ആണെന്ന് രേഖപ്പെടുത്തിയിട്ടുള്ളതിനാൽ വസ്തുവിന്റെ തരം മാറ്റിയ ഉത്തരവോ , വസ്തു നിലത്തിൽ പെട്ടത് അല്ല എന്ന രേഖയോ ഹാജരാക്കുന്നതിന് O4 /11 / 2019 ന് അപേക്ഷകന് സെക്രട്ടറി നോട്ടീസ് നൽകിയതായി കാണുന്നു. മേൽ വസ്തുതകളിൽ നിന്നും The Kerala Conservation of paddy land and wet land act 2018,act 2008(28of 2008) പാലിച്ചുകൊണ്ട് മാത്രമേ മേൽ നിർമ്മാണം ക്രമവൽക്കരിക്കാൻ സാധിക്കുകയുള്ളൂ എന്ന് കമ്മിറ്റിക്ക് ബോധ്യപ്പെട്ടു. കൂടാതെ മേൽ നിർമ്മാണവുമായി ബന്ധപ്പെട്ട് ബഹു തദ്ദേശസ്വയംഭരണ വകുപ്പുകൾക്കായുള്ള ട്രിബ്യൂണൽ മുമ്പാകെ IA No. 1565/2016 in Appeal No. 897/2019 പ്രകാരം കേസ് നിലവിൽ ഉണ്ടെന്നും അപേക്ഷകൻ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ആയതിനാൽ മേൽ വിഷയങ്ങളിൽ അന്തിമ തീരുമാനം വരുന്ന മുറക്ക് മാത്രമേ തുടർന്ന് നടപടികൾ സ്വീകരിക്കാൻ നിർവാഹമുള്ളൂ എന്ന് കമ്മിറ്റി വിലയിരുത്തി. ടി വിവരം അപേക്ഷകനെ നേരിൽ കേട്ട സമയത്ത് അറിയിക്കുകയും ചെയ്തിട്ടുണ്ട്. മേൽ വിവരങ്ങൾ കൂടി ഉൾക്കൊള്ളിച്ചുകൊണ്ട് സെക്രട്ടറി നവകേരളസദസ്സിൽ ലഭ്യമായ അപേക്ഷയിൽ അപേക്ഷകനെ രേഖാമൂലം മറുപടി നൽകേണ്ടതാണെന്ന് നിർദ്ദേശിച്ചു തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 20
Updated on 2024-02-27 07:57:57